Travel
-
ഒടുലിൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ചു! വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ പകുതിയാക്കി കുറച്ചു
തിരുവനന്തപുരം: വാഗമണിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് കയറുന്നതിനുള്ള എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീ 500 രൂപയായിരുന്നു. എന്നാൽ അത് നേർ പകുതിയാക്കി 250 രൂപയാക്കി മാറ്റിയെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരിട്ടും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ ഫീസ് കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് മന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കുറിപ്പിങ്ങനെ… എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും…
Read More » -
കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പുതിയ പ്ലാറ്റ്ഫോമിലേക്ക്; അടിമുടി മാറി, ഗുണങ്ങളേറെ, അറിയേണ്ടതെല്ലാം!
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം നാളെ മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും, Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് നാളെ മുതൽ റിസർവ്വേഷൻ സൗകര്യമുള്ളത്. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള (Abhibus)- കരാർ 2023 സെപ്റ്റംബർ 30 – ഓടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി 12.08.2022 ൽ കെഎസ്ആർടിസി തന്നെ ടെണ്ടർ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കമ്പനിക്ക് വർക്ക് ഓഡർ നൽകുകയും ചെയ്തിരുന്നു. ആ കമ്പനിയുടെ പ്രവർത്തനക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മെയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അഞ്ച് മാസക്കാലം കെ എസ് ആർ ടി. സി സ്വിഫ്റ്റ് സർവീസുകൾ മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. അത് വിജയമായതിനെ തുടർന്നാണ് 2023 സെപ്റ്റംബർ 5 മുതൽ KSRTC-യുടെയും, കെഎസ്ആർടിസി സ്വിഫ്റ്റിന്റേയും എല്ലാ സർവീസുകളേയും…
Read More » -
ഒരു കാലത്ത് പോലീസ് പോലും പോകാൻ മടിച്ചിരുന്ന വീരപ്പന്റെ കാട്ടു താവളത്തിലേയ്ക്ക് പ്രത്യേക സഫാരി
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പൊലീസിനെ ഏറെ വലച്ച കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ കാട്ടിലെ താവളം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വൈകാതെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. കര്‍ണാടക വനം വകുപ്പ് ഇതിനുള്ള ശ്രമങ്ങളിലാണ്. വീരപ്പന്റെ വനംകൊള്ള കഥകള്‍ കേട്ട് ആരും പോകാന്‍ ഭയന്നിരുന്ന ഗോപിനാഥം വനഗ്രാമമാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുന്നത്. ഇവിടേക്ക് പ്രത്യേക സഫാരി (Jungle Safari) ആരംഭിക്കാനാണു പദ്ധതി. വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ പഴയ താവളത്തിലേക്ക് മറ്റാരും പോകാറുണ്ടായിരുന്നില്ല. വീരപ്പന്‍ വേട്ടയുടെ ഭാഗമായി പോലീസിന്റേയും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും നിരന്തര റെയ്ഡുകളും പീഡനങ്ങളും കാരണം ഗോപിനാഥം ഗ്രാമവാസികളും ഇവിടം ഉപേക്ഷിച്ചു പോയിരുന്നു. വീരപ്പന്റെ കാലത്ത് പൊലീസ് പോലും കടന്നുചെല്ലാന്‍ ഭയപ്പെട്ടിരുന്ന പ്രദേശമാണിത്. വീരപ്പന്റെ താവളം എന്ന കൗതുകം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇതൊരു വനം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാന്‍ പദ്ധതിയിട്ടത്. സര്‍ക്കാരിനു കീഴിലുള്ള ജംഗിള്‍ ലോഡ്ജസ് ആന്റ് റിസോര്‍ട്‌സിനു (Jungle Lodges &…
Read More » -
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്
ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് 2023 ൽ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പട്ടികയിൽ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാർക്ക് നിലവിൽ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കിൽ ഓൺ അറൈവൽ വിസാ രീതിയിൽ പ്രവേശിക്കാനാകും. ചൈന, ജപ്പാൻ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമാണ്. ഗൾഫ് രാജ്യങ്ങളായ ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡിൽ ഈസ്റ്റിൽ ഇറാൻ, ജോർദാൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിൽ ഒന്നാം സ്ഥാനം സിംഗപ്പൂരിനാണ്. അതേസമയം പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ. നേരത്തെയുണ്ടായിരുന്നതിൽ നിന്നും…
Read More » -
വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം; കെഎസ്ആർടിസി സർവീസ് തുടരും
തൃശൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ജൂൺ രണ്ടുവരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ലെന്ന് കലക്ടർ അറിയിച്ചു. വാഴച്ചാൽ ചെക്കുപോസ്റ്റ് മുതൽ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാരികളെ ജൂൺ രണ്ടു വരെ ഈ റൂട്ടിലൂടെ കടത്തിവിടില്ല. അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആർടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്ന് കലക്ടർ അറിയിച്ചു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസ് പോലെയുള്ള വാഹനങ്ങൾക്കും കടന്നുപോകാമെന്ന് അധികൃതർ അറിയിച്ചു.
Read More » -
യാത്രക്കാർക്ക് ആശ്വസിക്കാം, ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ ട്രാൻസ്ഫർ ചെയ്യാം ?
ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും കുടുംബാംഗങ്ങൾക്ക് കൈമാറാം ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര്…
Read More » -
ലിഫ്റ്റ് അടിച്ചു നാട് കാണാൻ ഇറങ്ങിയ പെൺകുട്ടി! ഇതുവരെ സഞ്ചരിച്ചത് 1300 കിലോമീറ്റർ
യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. എന്നാൽ, ഒരുപാട് യാത്ര ചെയ്യണമെന്നുള്ള ആഗ്രഹം നമ്മിൽ പലർക്കും ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തികവും സാഹചര്യങ്ങളും അതിന് വിലങ്ങുതടി ആകാറുണ്ട്. എന്നാൽ യാത്രകളോടുള്ള സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരു സാഹചര്യവും തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ പെൺകുട്ടി. ഛത്രപതി സംഭാജി നഗറിലെ ജേർണലിസം വിദ്യാർത്ഥിനിയായ കാഞ്ചൻ ജാദവ് ആണ് തൻറെ യാത്രകൾക്കായി വേറിട്ടൊരു മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്. സ്വന്തമായി വാഹനമോ മറ്റു പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചോ അല്ല ഈ പെൺകുട്ടി തൻറെ യാത്ര നടത്തുന്നത്. മറിച്ച് തീർത്തും അപരിചിതരായ യാത്രക്കിടയിൽ കണ്ടുമുട്ടുന്ന ആളുകളോട് ലിഫ്റ്റ് ചോദിച്ചുകൊണ്ടാണ് കാഞ്ചൻ ജാദവിന്റെ യാത്രകൾ. ഇത്തരത്തിൽ മഹാരാഷ്ട്രയിലെ 13 ജില്ലകളിൽ ഈ പെൺകുട്ടി യാത്ര നടത്തി കഴിഞ്ഞു. 1300 കിലോമീറ്ററാണ് അപരിചിതരോട് ലിഫ്റ്റ് ചോദിച്ച് ഇവൾ ഇതിനോടകം സഞ്ചരിച്ച് തീർത്തത്. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ സെലു ഗ്രാമവാസിയാണ് കാഞ്ചൻ ദത്താത്രേയ ജാദവ്. ഛത്രപതി സംഭാജി നഗറിലെ എംജിഎം കോളേജിലെ ജേർണലിസം…
Read More » -
അവധി തുടങ്ങി, മൂന്നാറിൽ സന്ദർശക പ്രവാഹം; വെള്ളിയാഴ്ച മാത്രമെത്തിയത് ആയിരങ്ങൾ
മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിലില്‍ തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ 1500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റര്‍, വിഷുഅവധികള്‍ തുടങ്ങുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് കരുതുന്നത്.
Read More » -
മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കാണാൻ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു; രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്
മൂന്നാർ: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാർക്ക് സന്ദർശിച്ചത്. വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ പാർക്കിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാർക്ക് ഏപ്രിൽ 1 മുതലാണ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമാണ് സഞ്ചാരികൾ പാർക്കിൽ എത്തുന്നത്. പാർക്കിലേക്കുള്ള യാത്ര അനുഭവവും വരയാടുകളെ കാണാൻ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദിന്റെ നിർദ്ദേശപ്രകാരം അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ ഇത്തവണ നിരവധി മാറ്റങ്ങളാണ് പാർക്കിൽ വരുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനം ചോലവനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക ഇനം സസ്യങ്ങൾ സഞ്ചാരികൾക്ക് പാർക്കിൽ കാണാൻ കഴിയുന്നും എന്നുള്ളതാണ്. മാത്രമല്ല ഫോട്ടോ ഷൂട്ട് പോയിന്റും പുതിയതായി പാർക്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന്…
Read More » -
കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഹോളിഡേ പാക്കേജുകള്‍ ഒരുക്കി കെ.ടി.ഡി.സി.
കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ അഗ്രഹിക്കുന്നവർക്ക് ഹോളിഡേ പാക്കേജുകൾ ഒരുക്കി കേരള ടൂറിസം ഡെവലപ്‍മെൻറ് കോർപ്പറേഷൻ. പ്രീമിയം ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, കുമരകം, തിരുവനന്തപുരം എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷനുകളായ മലമ്പുഴ, വയനാട്, പൊന്മുടി, തണ്ണീർമുക്കം, തേക്കടി എന്നിവടങ്ങളിലും കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെ.ടി.ഡി.സിക്കൊപ്പം അവധി ആഘോഷിക്കാം. പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ വാട്ടർസ്‍കേപ്‍സ് കുമരകം, തേക്കടി ആരണ്യ നിവാസ്, മൂന്നാർ ടീ കൗണ്ടി, തിരുവനന്തപുരം മാസ്‍കോട്ട് എന്നിവ ഉൾപ്പെടുന്നു. 11,999 രൂപയാണ് ഈ പാക്കേജിന് നൽകേണ്ടത്. ബജറ്റ് പാക്കേജുകളിൽ തേക്കടി പെരിയാർ ഹൗസ്, തണ്ണീർമുക്കം സുവാസം കുമരകം ഗേറ്റ് വേ, സുൽത്താൻ ബത്തേരി പെപ്പർഗ്രോവ്, പൊൻമുടി ഗോൾഡൻ പീക്, മലമ്പുഴ ഗാർഡൻ ഹൗസ് എന്നിവയുൾപ്പെടുന്നു. 4,999 രൂപയാണ് പാക്കേജ്. നിലമ്പൂർ, മണ്ണാർക്കാട് ടാമരിൻഡ് ഈസീ ഹോട്ടലുകളിൽ ഫാമിലി പാക്കേജുകൾ 3,499 രൂപയ്ക്ക് ലഭിക്കും. വിശേഷ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും പാക്കേജുകൾ ലഭ്യമല്ല. പാക്കേജ് മൂന്ന് ദിവസം/രണ്ട് രാത്രികൾക്കാണ്. വാടക, ബ്രേക്ക്…
Read More »