Breaking News
-
തുര്‍ക്കിയിലും സിറിയയിലും വമ്പന്‍ ഭൂകമ്പം; മരണം 100 കവിഞ്ഞു, റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത് 7.8 തീവ്രത
ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര് ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു. തുര്‍ക്കിയില്‍ 53 പേരും സിറിയയില്‍ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 420 പേര്‍ക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുറഞ്ഞത് 42 പേര് മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. പ്രാദേശിക…
Read More » -
ശൗര്യം ചോരാതെ പി.ടി 7, ഇടിച്ചൊതുക്കി ലോറിയിൽ കയറ്റി കോന്നി സുരേന്ദ്രൻ, വനം വകുപ്പിന്റെ ദൗത്യം രണ്ടാംഘട്ടം വിജയം!
കാടും നാടും വിറപ്പിച്ച കൊമ്പൻ പിടി 7നെ ഇടിച്ചൊതുക്കി ലോറിയിൽ കയറ്റി കോന്നി സുരേന്ദൻ! രണ്ടുതവണ മയക്കുവെടിയേറ്റിട്ടും ചോരാത്ത ശൗര്യവുമായി ചെറുത്തുനിന്ന കാട്ടുകൊമ്പനെ തന്റെ കരുത്തുകൊണ്ട് കീഴടക്കിയ കോന്നി സുരേന്ദ്രനും മനക്കരുത്തുതെളിയിച്ച് ഒപ്പംനിന്ന പാപ്പാൻ വൈശാഖനും വനംവകുപ്പിന്റെ മാനം കാത്തു. താപ്പാനകളായ ഭരതനും വിക്രമും സുരേന്ദന് കട്ട പിന്തുണയുമായി ഒപ്പംനിന്നു. കേരള വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യത്തിനാണു ധോണിക്കാടുകൾ സാക്ഷ്യം വഹിച്ചത്. 75 വനംവകുപ്പ് ജീവനക്കാരാണ് ദൗത്യത്തിൽ പങ്കാളിയായത്. ദിവസങ്ങളായി ദൗത്യസംഘത്തെ കബളിപ്പിച്ച് കാട്ടിൽ വിഹരിച്ച പി.ടി 7നെ രാവിലെ ഏഴിനും 7.15നും ഇടയിലാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയ വെടിവച്ചത്. മയങ്ങിനിന്ന ആനയുടെ കാലുകളിൽ വടംകൊണ്ടു ബന്ധിക്കുകയും കണ്ണുകൾ മൂടുകയും ചെയ്തു. തുടർന്ന് ക്യാമ്പിലേക്കു കൊണ്ടുപോകാനുള്ള ലോറി ഏറെ പണിപ്പെട്ട് ആന നിന്ന സ്ഥലത്തേക്ക് എത്തിക്കുകയും ചെയ്തു. മയക്കുവെടിയുടെ ആലസ്യം പൂർണമായി വിട്ടൊഴിയും മുമ്പ് ആനയെ ലോറിയിൽ കയറ്റാൻ ശ്രമം തുടങ്ങി. താപ്പാനകളായ വിക്രമും ഭരതനും ഇരുവശത്തും…
Read More » -
ദൗത്യം വിജയം; ധോണിയെ വിറപ്പിച്ച കൊമ്പൻ പി ടി സെവനെ മയക്കുവെടിവെച്ചു, കൂട്ടിലാക്കുക ശ്രമകരം, ഇനി നിർണായകം
പാലക്കാട്: നാട്ടുകാരെ ഭീതിയിലാഴ്ത്തി മൂന്നു വർഷത്തോളമായി ധോണിയെ വിറപ്പിച്ച കൊമ്പൻ പിടി സെവനെ (പാലക്കാട് ടസ്കർ 7) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ധോണിയിൽ…
Read More » -
യുക്രൈനിൽ ഹെലികോപ്ടർ തകർന്ന് ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 മരണം, മൂന്നു കുട്ടികളും മരിച്ചതായി റിപ്പോർട്ട്
ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കിയും ഡെപ്യൂട്ടി മന്ത്രിയും മരിച്ചെന്നു യുക്രൈൻ പോലീസ് കീവ്: യുക്രൈനിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി ഉൾപ്പെടെ 18 പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്ഗാര്ട്ടന് സമീപത്തായിരുന്നു അപകടം. അപകടത്തില്‍ 18 പേര് മരിച്ചതായി പൊലീസ് പറഞ്ഞു. 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പടെ നിരവധി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. അപകടത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, തീപിടിച്ച സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം. തലസ്ഥാനമായ കീവിന്റെ കിഴക്കൻ പ്രാന്തപ്രദേശമായ ബ്രോവാരിയിലെ കിന്റർഗാർട്ടന് സമീപമാണ് ഹെലികോപ്റ്റർ തകർന്നത്. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി മറ്റ് എട്ട് പേർക്കൊപ്പമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി മന്ത്രിയും സംസ്ഥാന സെക്രട്ടറിയും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹെലികോപ്റ്റർ ഉക്രെയ്നിന്റെ സ്റ്റേറ്റ് എമർജൻസി സർവീസിന്റേതാണെന്ന് ദേശീയ പോലീസ് മേധാവി ഇഹോർ ക്ലൈമെൻകോ ഫേസ്ബുക്കിൽ കുറിച്ചു. ബ്രോവാരിയിലുണ്ടായ ദുരന്തത്തിൽ 29…
Read More » -
നേപ്പാളിൽ 5 ഇന്ത്യക്കാരുൾപ്പെടെ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍
കാഠ്മണ്ഡു: നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വരികയായിരുന്നു വിമാനം. 68 യാത്രക്കാരും ക്യാപ്റ്റന്‍ അടക്കം നാലു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊഖാറ വിമാനത്താവളത്തിന്റെ റൺവെയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന…
Read More » -
മുന്‍ കേന്ദ്രമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു. 75 വയസായിരുന്നു. വ്യാഴാഴ്ച ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. മകള്‍ ശുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. 2005 മുതല്‍ 2017 വരെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ നേതാവായിരുന്നു. ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍െ്റ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2018 ല്‍ പാര്‍ട്ടി വിട്ടു. ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) രൂപീകരിച്ചു. 2022 മാര്‍ച്ചില്‍ എല്‍.ജെ.ഡി ലാലുപ്രസാദ് യാദവിന്റെ ആര്.ജെ.ഡിയില്‍ ലയിച്ചു. ജെ.ഡി.യുവിന്റെ ആദ്യ ദേശീയ അധ്യക്ഷനായ അദ്ദേഹം ഏഴു തവണ ലോക്സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു. 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. 1974-ല്‍ ജബല്‍പുരില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയില്‍ അംഗമായി.
Read More » -
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More » -
ജീവിക്കാന്‍ ശമ്പളം വേണം; സംസ്ഥാനത്തെ നഴ്സുമാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ പണിമുടക്കിലേക്ക്. 13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പണിമുടക്ക് നോട്ടീസ് നല്കി. നാളെ തൃശൂര്‍ ജില്ലയില്‍ സൂചനാ പണിമുടക്ക് നടത്തും. ഒ.പി ബഹിഷ്കരിക്കുന്ന നഴ്സുമാര്‍ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500 രൂപയാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Read More » -
കാര്‍ ഡിവൈഡറിലിടിച്ച് കത്തിയമര്‍ന്നു; ഋഷബ് പന്തിന് ഗുരുതര പരുക്ക്
ഡെറാഡൂണ്‍: ഇന്ത്യന്‍ യുവതാരം ഋഷബ് പന്തിന് കാറപകടത്തില്‍ ഗുരുതര പരുക്ക്. യാത്രക്കിടെ കാര്‍ ഡിവൈഡറിലിടിച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉത്തരാഖണ്ഡില്‍നിന്നും ഡല്‍ഹിയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. നാര്‍സന്‍ ബോര്‍ഡറിലെ ഹമ്മദ്പൂര്‍ ജാലിന് സമീപം അപകടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്തിനെ ആദ്യം റൂര്‍കിയിലെ സാക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റിലിലേക്ക് മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ കാര്‍ ഡിവൈഡറിലിടിക്കുകയും ശേഷം തീ പിടിക്കുകയുമായിരുന്നു. അപകടത്തില്‍ താരത്തിന്റെ ബി.എം.ഡബ്ല്യൂ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. യാത്രയില്‍ പന്ത് ഒറ്റക്കായിരുന്നു സഞ്ചരിച്ചിരുന്നത്. കാറിന്റെ ഗ്ലാസ് തകര്‍കത്താണ് താരത്തെ പുറത്തെടുത്തത്. പന്തിന് തലയ്ക്കും കാലുകള്‍ക്കും പരിക്കേറ്റെന്നും പുറത്ത് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More » -
സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി
തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന് എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.
Read More »