Month: November 2023
-
Kerala
‘വിഷമിക്കേണ്ട. നന്നായി പഠിക്കണം,’ അബദ്ധത്തിൽ കണ്ണിൽ കൈ തട്ടിയ എൻസിസി കേഡറ്റിനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ച് മുഖ്യമന്ത്രി; ഒപ്പം സമ്മാനവും
മലപ്പുറം: നവകേരള സദസിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ കൈ തട്ടിയ എൻസിസി കേഡറ്റിനെ ചേർത്ത് പിടിച്ച് പിണറായി വിജയൻ. മഞ്ചേരിയിലെ നവകേരള സദസ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നായിരുന്നു പ്രചാരണം. ഇതോടെ വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് താത്പര്യപ്പെട്ടു. പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’ എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ബുധനാഴ്ച രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്സ് ഹയർസെകൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്…
Read More » -
Local
അയൽവാസിയായ വിദ്യാർഥിനിയോടൊപ്പം യുവാവ് ഒളിച്ചോടി, ഇരുവരെയും കണ്ടെത്തിയ പൊലീസ് സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി
കർണാടക ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് നാല് ദിവസം മുമ്പ് ഒളിച്ചോടിയ യുവാവിനെയും വിദ്യാർത്ഥിനിയെയും കാസർകോട് കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആയിശത് റസ്മ (18), മുഹമ്മദ് സിനാൻ (23) എന്നിവരെ പൊലീസ് കണ്ടെത്തിയത്. മംഗ്ളൂറിലെ ഒരു കോളജിൽ ഒന്നാം വർഷ ഫാർമസി വിദ്യാർഥിനിയാണ് റസ്മ. സിനാൻ നേരത്തെ വിദേശത്തായിരുന്നു. അടുത്തിടെ തിരിച്ചെത്തി നാട്ടിൽ തന്നെ ജോലി ചെയ്ത് വരികയായിരുന്നു. നവംബർ 23ന് രാത്രിയാണ് ഇരുവരെയും കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്തിയത്. തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയതായും ബണ്ട് വാൾ പൊലീസ് അറിയിച്ചു.
Read More » -
Kerala
‘അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗം’ എന്ന് വിമർശനം: ‘സ്വന്തം കഴപ്പ് നാട്ടിലുള്ള സ്ത്രീകളോട് ഇറക്കരുത്. അതിനുള്ള ഇടം എന്റെ പോസ്റ്റിലെ കമന്റ് ബോക്‌സ് അല്ല.’ മറുപടിയുമായി ഗായിക അഭയ ഹിരൺമയി
പലപ്പോഴും രൂക്ഷമായ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട് ഗായിക അഭയ ഹിരൺമയി. ഗായികയുടെ സ്വകാര്യ ജീവിതം മുതൽ വസ്ത്രധാരണം വരെ വിവാദങ്ങളിൽ നിറയാറുണ്ട്. വിമർശനം ഉന്നയിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവർക്ക് അഭയ ഹിരൺമയി രൂക്ഷമായ ഭാഷയിൽ മറുപടിയും പറയാറുണ്ട്. ഇപ്പോൾ വസ്ത്രത്തിന്റെ പേരിൽ തന്നെ ആക്ഷേപിക്കാൻ ശ്രമിച്ച വ്യക്തിക്ക് അഭയ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസമാണ് സംഗീത പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ അഭയ പങ്കുവച്ചത്. അതിനു താഴെ ഗായികയുടെ വസ്ത്ര ധാരണത്തെ ചൂണ്ടി വിമർശനം ഉയർത്തി ഒരു സംഗിതാസ്വാദകൻ. പിന്നാലെ മറുപടിയുമായി ഗായിക രംഗത്തെത്തി. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ട് എന്നായിരുന്നു അഭയ പറഞ്ഞത്. അതിനു പിന്നാലെ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരാൾ എത്തി. ‘നിങ്ങൾക്ക് മുമ്പേ ജാനകിയമ്മയും, ചിത്ര ചേച്ചിയും എന്തിന് പറയുന്നു റിമി ടോമിയും എല്ലാം മാന്യമായ വേഷത്തിലൂടെ ഷോ ചെയ്തവരാണ്. പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത…
Read More » -
NEWS
യുഎഇ ദേശീയ ദിനം: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്
ദുബൈ: 1,249 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ദുബൈ ഭരണാധികാരി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ചാണ് തീരുമാനം. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവച്ചവര്‍ക്കും എല്ലാ നിബന്ധനകളും പാലിച്ച വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മാപ്പു നല്‍കുക. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ശാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്വാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാര്‍ക്കും അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി 143 പേര്‍ക്കും മാപ്പ് നല്‍കിയിരുന്നു. അതേസമയം കുവൈതില്‍ തടവുകാര്‍ക്ക് ശിക്ഷായിളവ് നല്‍കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചെറിയ കുറ്റങ്ങള്‍ ചെയ്ത തടവുകാര്‍ക്കാണ്…
Read More » -
Kerala
കാത്തിരിപ്പ് അവസാനിക്കുന്നു: ‘ആടുജീവിതം’ അടുത്ത വിഷുവിന് എത്തും
സിനിമ പ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വരാജിനെ നായകനാക്കി ബ്ലെസി ഒരുന്നു ‘ആടുജീവിതം’. ചിത്രത്തേക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ്. 2024 ഏപ്രില്‍ 10ന് ചിത്രം തിയറ്ററിൽ എത്തും എന്നാണ് പ്രഖ്യാപിച്ചത്. പൃഥ്വിരാജും ബ്ലെസിയും ഉൾപ്പടെയുള്ളവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. ബെന്യാമിന്റെ പ്രശസ്ത നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പന നിർവഹിക്കുന്നു. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തു ന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സുനിൽ കെ എസ്സും, എഡിറ്റിംഗ്…
Read More » -
India
മുടി 14 വയസ് മുതല്‍ മുറിക്കാതെ നീട്ടി വളര്‍ത്തി: ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി 46 കാരി സ്മിത എന്ന ഇന്‍ഡ്യക്കാരി
14 വയസ് മുതല്‍ മുടി മുറിക്കാതെ നീട്ടി വളര്‍ത്തി ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് സ്വന്തമാക്കി 46 കാരിയായ ഇന്‍ഡ്യക്കാരി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്മിത ശ്രീവാസ്തവയാണ് ഈ നേട്ടം കരസ്തമാക്കിയത്. ഇവരുടെ മുടിക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേള്‍ഡ് റെകോര്‍ഡ്‌സ് ഔദ്യോഗികമായി കണക്കാക്കി. ഗിന്നസ് വേള്‍ഡ് റെകോര്‍ഡ് പ്രകാരം, സ്മിത സാധാരണയായി ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് മുടി കഴുകുന്നത്. കഴുകല്‍, ഉണക്കല്‍, സ്‌റ്റൈലിംഗ് എന്നിവ ഉള്‍പ്പെടെ മുടിയുടെ പരിചരണത്തിനായി ഓരോ തവണയും 3 മണിക്കൂര്‍ ചെലവഴിക്കാറുണ്ട് ഇവര്‍. സ്മിതയ്ക്ക് മുടി കഴുകിയെടുക്കാന്‍ മാത്രം 45 മിനിറ്റ് സമയം ആവശ്യമാണത്രേ. പുറത്തിറങ്ങുമ്പോള്‍ തന്റെ മുടി ആളുകള്‍ കൗതുകത്തോടെ നിരീക്ഷിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ചിലര്‍ മുടി പരിചരണത്തെക്കുറിച്ച് ചോദിച്ചറിയാന്‍ തന്നെ സമീപിക്കാറുണ്ടെന്നും സ്മിത പറയുന്നു. മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താന്‍ മുടി നീട്ടി വളര്‍ത്തി തുടങ്ങിയത്. പക്ഷേ…
Read More » -
India
ചരിത്രം സൃഷ്ടിച്ച് കൗമാരക്കാരന്‍: അമിതാഭ് ബച്ചന്റെ ‘കോന്‍ ബനേഗ ക്രോര്‍പതി’യില്‍ ഒരു കോടി നേടി 13കാരന്‍
ബിഗ്ബി അമിതാഭ് ബച്ചന്‍ ക്വിസ്റ്റ് മാസ്റ്ററായെത്തുന്ന ജനപ്രിയ ക്വിസ് ഷോയില്‍ ചരിത്രം സൃഷ്ടിച്ച് കൗമാരക്കാരന്‍ മായങ്ക്. ‘കോന്‍ ബനേഗ ക്രോര്‍പതി’യില്‍ ഒരു കോടി രൂപ നേടി ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായി ഈ 13 കാരന്‍. ഹരിയാനയിലെ മഹേന്ദ്രഗഡില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മായങ്ക്. വിജയിയെ അഭിനന്ദിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ കുറിപ്പെഴുതി. മാതാപിതാക്കളും ആതിഥേയനായ അമിതാഭ് ബച്ചനും നല്‍കിയ പിന്തുണയ്ക്ക് മായങ്ക് നന്ദി പറഞ്ഞു. മാതാപിതാക്കളുടെ മാര്‍ഗ നിര്‍ദേശങ്ങളാണ് തനിക്ക് വിജയം നേടി തന്നതെന്നും മായങ്ക് കൂട്ടിച്ചേര്‍ത്തു. ഷോയുടെ 15-ാം പതിപ്പില്‍ 16-ാമത്തെ ചോദ്യത്തിന് ഉത്തരം നല്‍കിയതോടെയാണ് ഒരു കോടി രൂപയുടെ സമ്മാനം മായങ്കിനെ തേടിയെത്തിയത്. ‘പുതിയതായി കണ്ടെത്തിയ ഭൂഖണ്ഡത്തിന് അമേരിക്ക എന്ന് പേരിട്ടിരിക്കുന്ന ഭൂപടം സൃഷ്ടിച്ചതിന്റെ ബഹുമതി ഏത് യൂറോപ്യന്‍ കാര്‍ട്ടോഗ്രാഫറാണ്?’ എന്നതായിരുന്നു ഒരു കോടി രൂപ വിലയുള്ള ചോദ്യം. എബ്രഹാം ഒര്‍ട്ടേലിയസ്, ജെറാഡസ് മെര്‍കാറ്റര്‍, ജിയോവാനി ബാറ്റിസ്റ്റ ആഗ്‌നീസ്,…
Read More » -
Kerala
സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല ചട്ടപ്പടി സമരം തുടങ്ങുന്നു
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് ഡിസംബർ ഒന്നാം തീയ്യതി മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം ആരംഭിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു. സമരത്തിന്റെ ഭാഗമായി മുതൽ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. ഒ.പിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്തിനുള്ളിൽ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി സമയം നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിക്കുന്ന പ്രകാരമുള്ള അദ്ധ്യയന പ്രവർത്തനങ്ങൾ നടത്തും. വാർഡിൽ നിശ്ചിത പരിധിയേക്കാൽ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കാവുന്ന ഓപ്പറേഷനുകൾ മാത്രം നടത്തും. ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള 45 മിനിറ്റ് ഇടവേള നിർബന്ധമായും പ്രയോജനപ്പെടുത്തും. ഈ ഇടവേള ജോലി സമയത്തിനുള്ളിൽ തന്നെ എടുക്കും. ഒ.പി, വാർഡ്, തീയറ്റർ എന്നിവിടങ്ങളിൽ ജോലി…
Read More » -
Crime
കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു
കൊല്ലം: കൊല്ലത്ത് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്റെ ഫോൺ പൊലീസ് അന്വേഷണ സംഘം പിടിച്ചെടുത്തു. കുട്ടിയുടെ അച്ഛൻ റെജിയുടെ ഫോണാണ് അന്വേഷണസംഘം കൊണ്ടുപോയത്. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലും പൊലീസ് പ്രത്യേക സംഘം പരിശോധന നടത്തി. ഇവിടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. നാല് ദിവസമായിട്ടും പ്രതികളുടെ സംഘത്തിലേക്ക് എത്താനാകാതായതോടെ പൊലീസ് എല്ലാവഴിയിലൂടെയും അന്വേഷണം നടത്തുകയാണ്. ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ നാലാം ദിനവും അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിതോടെ 2014ന് ശേഷം രജിസ്റ്റർ ചെയ്ത സ്വഫ്റ്റ് ഡിസയർ വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് മോട്ടോർ വാഹന വകുപ്പിനോടും കാർ കമ്പനിയോടും തേടിയിട്ടുണ്ട്. റേഞ്ച് ഡിഎജി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. നാടിനെ നടുക്കിയ തട്ടിക്കൊണ്ട് പോകൽ നടന്നിട്ട് നാല് ദിവസമായി. ഇതുവരെയും പ്രതികളെ കുറിച്ച് ഒരു സൂചനയുമില്ല. ഇന്നലെ ചാത്തന്നൂരിൽ നിന്ന് കിട്ടിയ സിസിടിവി…
Read More »