Travel

    • ഇന്ത്യയെ തൊട്ടറിഞ്ഞ് കാശ്മീരിലേക്കൊരു ട്രെയിൻ യാത്ര

       കൈയ്യിൽ കാശില്ലാത്തതു കൊണ്ട് നമ്മൾ നമ്മുടെ പല ആഗ്രഹങ്ങളും  മാറ്റിവെയ്ക്കാറുണ്ട്.അത്തരത്തിലൊന്നാണ് വിനോദ യാത്രകൾ.ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കാശ്മീരിലേക്കൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരുംതന്നെ കാണില്ല.പോയവരിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ലോകമെക്കാലവും വാഴ്ത്തുന്ന കാശ്മീര്‍… മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.     മൂന്ന്  രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന ഈ നാടിന്റെ ചരിത്രവും പ്രത്യേകതകളും സംസ്കാരവും പാരമ്പര്യവുമെല്ലാം അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വളരെ കുറഞ്ഞ ചിലവിൽ പോയിട്ട് വരാൻ സഹായിക്കുന്ന ഒരു യാത്രയാണ് ഇത്.കാശ്മീർ വരെ പോയാൽ പതിനായിരങ്ങൾ ചിലവാകുമെന്ന പേരിൽ നമ്മളിൽ ബഹുഭൂരിപക്ഷവും അതിന് മിനക്കെടാറില്ല.എന്നാൽ അധികം പണം ചിലവാക്കാതെ തന്നെ കാശ്മീരിൽ പോയിട്ട് വരാൻ പറ്റുന്ന ഒരു മാർഗ്ഗത്തെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. നൂറുകണക്കിന് ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന്, വിവിധ ഭാഷകൾ, വിവിധ ആളുകൾ, വിവിധ വേഷവിധാനങ്ങൾ ഒക്കെ കണ്ടാസ്വദിച്ച് ഇന്ത്യയെ തൊട്ടറിഞ്ഞ് ഒരു ട്രെയിൻ യാത്ര.ഒടുവിൽ…

      Read More »
    • രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളുമായി റെയിൽവേ

      രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദിനംപ്രതി ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന ട്രെയിനിൽ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയിൽ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയിൽവേ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യാത്രക്കാർ രാത്രിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്. ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കരുത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ട്രെയിനിൽ പെരുമാറ്റ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനർ, കാറ്ററിങ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. സഹയാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാർ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കൾ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനിൽ അനുവദിക്കില്ല.…

      Read More »
    • ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന് പുതിയ മുഖം നൽകാൻ പദ്ധതി

      തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേർന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളിൽ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികൾ നടത്തുക. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സൺ ബാത്ത് പാർക്ക് നവീകരണം, കോർപ്പറേഷൻ ഭൂമി വികസനം, കോർപ്പറേഷൻ ഭൂമിയിലേയ്ക്കുള്ള യാത്രാസൗകര്യം, ഐ.ബി ബീച്ചിലേയ്ക്കുള്ള യാത്രാസൗകര്യ…

      Read More »
    • കുടകിലെ കുളിരിലേക്ക് സൈക്കിളിൽ ഒരുല്ലാസ യാത്ര, 3 ദിവസത്തെ യാത്രയുടെ സംഘാടകർ ‘പെഡല്‍ ഫോഴ്സ്’ കൂട്ടായ്മ

         കണ്ണൂര്‍:  സഞ്ചാരികള്‍ക്ക് കുടകിന്റെ തണുപ്പിലേക്ക് സൈക്കിള്‍ ചവിട്ടി കയറാം. സൈക്കിള്‍ യാത്രയൊരുക്കി യാത്രക്കാരുടെ കൂട്ടായ്മ. വിനോദയാത്രയില്‍ മലിനീകരണം കുറയ്ക്കാന്‍ സൈക്കിള്‍ ഉപയോഗിക്കാം എന്ന സന്ദേശവുമായാണ് സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്മയായ ‘പെഡല്‍ ഫോഴ്സ്’ കുടകിലേക്ക് സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 12ന് കോഴിക്കോട് നിന്നും മാഹിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂന്ന് ദിവസം നീണ്ട് നില്‍ക്കും. മാഹി ഇരിട്ടി വഴിയാണ് കൂര്‍ഗിലെത്തുക. തുടര്‍ന്ന് വിരാജ് പേട്ടിലും മടിക്കേരിയിലുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും മടക്കം. യാത്രയില്‍ ആദ്യം പേര് നല്‍കുന്ന 15 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 98475 33898 എന്ന നമ്പറില്‍ വിളിക്കാം.

      Read More »
    • കൺമണിയാണ് കരുതൽ വേണം: ഇരുചക്ര വാഹനങ്ങളിൽ കുഞ്ഞുങ്ങളുമൊത്തുള്ള യാത്ര ശ്രദ്ധിക്കണം; നിർദേശങ്ങളുമായി പോലീസ്

      മക്കളുമായി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് മലയാളികളിൽ ഏറെ പേരും. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ച് കുട്ടികളുടെയും പൂർണ സുരക്ഷ ഉറപ്പാക്കിയാണോ ഈ യാത്രകൾ ? പലപ്പോഴും അല്ലെന്നു തന്നെ പറയേണ്ടി വരും. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കേരളാ പോലീസ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. അവ എന്തൊക്കെയാണെന്നു നോക്കാം: 2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ വിമുഖത കാണിക്കുന്നത് മൂലം നമ്മുടെ കുട്ടികളുടെ വിലപ്പെട്ട ജീവൻ പണയം വയ്ക്കുകയാണ്. കുട്ടികൾക്ക് ഇണങ്ങുന്ന ഹെൽമെറ്റ് നിർബന്ധമായും വാങ്ങുകയും ചെറുപ്പത്തിലേ തന്നെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നത് പരിശീലിപ്പിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്യുക. കാറിലാണെങ്കിൽ 14 വയസ്സിന് മുകളിലേക്ക് നിർബന്ധമായും സീറ്റ് ബെൽറ്റും അതിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ശരീര…

      Read More »
    • കുടിവെള്ളവും പൊള്ളിക്കും; സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ

      തിരുവനന്തപുരം: വെള്ളത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. എന്നാൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതൽ 22 രൂപവരെയാണ്. 2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ടുവർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന്…

      Read More »
    • ചൂളംവിളി നിലച്ചു; ചരിത്രസാക്ഷിയായ പഴയ പാമ്പൻ പാലം ഇനി സ്‌മാരകം, ട്രെയിൻ ​ഗതാ​ഗതം നിർത്തി

      ചെന്നൈ: രാമേശ്വരം, ധനുഷ്കോടി യാത്രയിലെ പ്രധാന ആകർഷണമായ പഴയ പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു ട്രെയിൻ സർവീസ് നടത്തിയിരുന്ന പാലമാണ് ‘സേവനം’ എന്നത്തേയ്ക്കുമായി അവസാനിപ്പിച്ചത്. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർ​ഗം പാമ്പൻ പാലമായിരുന്നു. 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് പാമ്പൻ പാലം നിർമിച്ചത്. ഇതിലൂടെയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിൻ ​ഗതാ​ഗതം ഇനി പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ​ഗതാ​ഗതം നിയന്ത്രണം നീട്ടിയിരുന്നു.…

      Read More »
    • ബജറ്റ് ടൂറിസം: വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്പെഷ്യൽ ടൂർ പാക്കേജുമായി കെഎസ്ആർടിസി

      യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും. മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി യാത്ര ഒരുക്കുന്നു. കോഴിക്കോട്…

      Read More »
    • സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ; രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 64879 പേര്‍ 

      ഇടുക്കി: സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ മാറുന്നു. രണ്ടു മാസത്തിനിടെ ഡാമുകൾ സന്ദർശിച്ചത് 64879 പേരാണ്. ഡിസംബര്‍ മാസത്തില്‍ 35,822 പേരും ജനുവരിയില്‍ 29057 പേരും അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. രണ്ട് മാസങ്ങളിലായി 38 ലക്ഷം രൂപ ഈയിനത്തില്‍ വരുമാനമായി ലഭിച്ചു. ബഗി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഇടുക്കി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അണക്കെട്ട് സന്ദര്‍ശിക്കാനുള്ള അനുമതി മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായ സാഹചര്യത്തില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി 600 രൂപയാണ് ബഗി കാര്‍ വാടക. ചെറുതോണി-തൊടുപുഴ പാതയില്‍ വെള്ളാപ്പാറയിലെ…

      Read More »
    • നാഗര്‍ഹോളെ കടുവാ സങ്കേതത്തിലൂടെ യാത്ര ചെയ്യാൻ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ പണം നൽകണം; പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കർണാടക വനം വകുപ്പ്

      മാനന്തവാടി: നാഗര്‍ഗോള ദേശീയ ഉദ്യാന പരിധിയിലൂടെ കടന്നു പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഇനി മുതൽ കർണാടക വനം വകുപ്പിന് ഫീസ് നൽകണം. ഈ പാതയിൽ പ്രവേശന ഫീസ് ഈടാക്കാന്‍ കര്‍ണാടക വനം വന്യജീവി വകുപ്പ് നിര്‍ദ്ദേശം നല്‍കി. ചെറു വാഹനങ്ങള്‍ക്ക് 20 രൂപയും, ലോറി, ബസ്സ് എന്നിവയ്ക്ക് 50 രൂപയുമാണ് പ്രവേശന ഫീായി ഈടാക്കാന്‍ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗര്‍ഹോള ദേശീയ ഉദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫീസ് ഇന്നലെ മുതല്‍ ഈടാക്കി തുടങ്ങി. ജനുവരി 30 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് പ്രകാരം കേരളത്തില്‍നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ബാവലിയിലും, മറ്റു പ്രവേശന ചെക്ക് പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരന ഹോസെ ഹള്ളി, അനചൗക്കൂര്‍ ചെക്‌പോസ്റ്റുകളിലും എത്തുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങി. കുടക് മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്ക് പോസ്റ്റിലും,…

      Read More »
    Back to top button
    error: