Food

 • ഒരു സ്പൂണ്‍ എണ്ണ ഫ്രിഡ്ജില്‍ വച്ച് നോക്കൂ, എത്രത്തോളം മായം നിങ്ങളുടെ ശരീരത്തിലെത്തുന്നുവെന്ന് കണ്ടറിയാം

  മനുഷ്യന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഭക്ഷണം. നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ശരീരം ആരോഗ്യത്തോടെയിരിക്കും. എന്നാല്‍, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരവുമാണ്. കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതില്‍ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എടടഅക റിപ്പോര്‍ട്ട് പ്രകാരം വിപണിയില്‍ ലഭ്യമായ എണ്ണകളില്‍ 24 ശതമാനവും മായം കലര്‍ന്നതാണ്. വ്യാജ എണ്ണകള്‍ തിരിച്ചറിയാനുള്ള വഴികള്‍ : കവറിന്റെ പിന്‍ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന എണ്ണയിലെ ഘടകങ്ങള്‍ പരിശോധിക്കുക. ഓര്‍ഗാനിക്, നോണ്‍ – ജിഎംഒ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. എക്സ്പയറി ഡേറ്റ് നോക്കാന്‍ ഒരിക്കലും മറക്കരുത്. കാലഹരണപ്പെട്ടതാണെങ്കില്‍ വാങ്ങരുത്. സാധാരണ വാങ്ങുന്ന എണ്ണയെക്കാള്‍ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ വാങ്ങരുത്. ഇത് മായം ചേര്‍ത്തതിന് തെളിവാണ്. മായം കലരാത്ത എണ്ണകള്‍ക്ക് ചെറിയ രീതിയിലുള്ള…

  Read More »
 • നല്ല ‘മൊരുമൊര’ റാഗി പാലപ്പം മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍ തയാറാക്കാം

  പ്രഭാത ഭക്ഷണം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഒരു ദിവസത്തെ ഊര്‍ജ്ജം മുഴുവന്‍ നല്‍കുന്നത് രാവിലത്തെ പ്രഭാത ഭക്ഷണം. സ്ഥിരമായി രാവിലത്തെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അത്ര നല്ലതല്ല. പല ജീവിതശൈലി രോഗങ്ങളും ഒരു പരിധി വരെ ചെറുക്കാന്‍ രാവിലത്തെ പ്രഭാത ഭക്ഷണം കഴിക്കുന്നത് സഹായിക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ പോലെയുള്ളവ മാറ്റാനും ഇത് ഏറെ സഹായിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. റാഗി ആരോഗ്യത്തിന് ഏറെ ഗുണകരമാണ് റാഗി. മറ്റ് ധാന്യങ്ങള്‍ അപേക്ഷിച്ച് പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് റാഗി. അമിനോആസിഡുകള്‍ഐസോല്യൂ സിന്‍, മെഥിയോനൈന്‍, ഫിനൈല്‍അലനൈന്‍ എന്നിവയെല്ലാം റാഗിയിലുണ്ട്. മാത്രമല്ല കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് റാഗി. ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഹീമോഗ്ലോബിന്‍ കുറവുള്ളവര്‍ക്ക് ഏറെ നല്ലതാണ്. വൈറ്റമിന്‍ ബി 6, ഫോളിക് ആസിഡ് എന്നിവയെല്ലാം റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി ഉള്ളതിനാല്‍ ആന്റി ഓക്‌സിഡന്റ് ആന്റി ഡയബറ്റിക്, ആന്റി മൈക്രോബിയല്‍…

  Read More »
 • ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണം കുറയുമോ?

  രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നത് മുതല്‍ ദഹനത്തെ സഹായിക്കുന്നതിന് വരെ മികച്ചതാണ് ഇഞ്ചിയും വെളുത്തുള്ളിയും. പരമ്പരാഗത വൈദ്യത്തില്‍ മരുന്നായി ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിന്റെ ഗുണങ്ങള്‍ കുറയ്ക്കുമോ? ഇഞ്ചിയുടെ ഗുണങ്ങള്‍ ദഹനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്. ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഓക്കാനം, പേശി വേദന എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളിയുടെ ഗുണങ്ങള്‍ നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളാലും ഇത്‌നി സമ്പുഷ്ടമാണ്. വെളുത്തുള്ളിയിലെ അല്ലിസിന്‍ അതിന്റെ പല ആരോഗ്യ ഗുണങ്ങള്‍ക്കും കാരണമാകുന്നു. വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഒരുമിച്ച് ഉപയോഗിച്ചാല്‍ ഗുണം കുറയുമോ? ഇവ ഒരുമിച്ച്…

  Read More »
 • പുറത്തുനിന്നുള്ള ഭക്ഷണമായാലും വീട്ടിലുണ്ടാക്കുന്നതായാലും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ആരോഗ്യം അപകടത്തിലാകും എന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്

  പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാല്‍ അവിടെയും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഭക്ഷണത്തില്‍ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോള്‍ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു. ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് 5 ഗ്രാം മാത്രം. പഞ്ചസാരയുടേത് 25 ഗ്രാം. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ല എന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്,…

  Read More »
 • ഭക്ഷണ രംഗത്തെ പുതിയ ട്രെന്‍ഡ്: ‘ചിയ വിത്ത്’, തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം; പ്രോട്ടീന്‍ സമ്പന്നം

  ആരോഗ്യം ‘ചിയ വിത്ത് ‘ അടുത്തിടെയായി ഭക്ഷണ രംഗത്ത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. രാവിലെ ‘ചിയ വിത്ത്’ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസാണ് ‘ചിയ സീഡ്‌സ്.’ അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ വളരെ ഗുണം ചെയ്യും. രാവിലെ ‘ചിയ വിത്തുകള്‍’ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ‘ചിയ വിത്തിട്ട’ വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ‘ചിയ വിത്ത്’ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണം. എന്നും രാവിലെ…

  Read More »
 • നാടൻ ബീഫ് മസാല ഉണ്ടാക്കുന്ന വിധം

  പൊറോട്ടയ്ക്കൊപ്പം ബീഫ് മസാലയെപ്പോലൊരു കോമ്പിനേഷൻ വേറെയില്ല.ഇതാ അടിപൊളി ബീഫ് മസാല ഉണ്ടാക്കുന്ന വിധം 1.ബീഫ് – ഒരു കിലോ 2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ കടുക് – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം 3.സവാള – മൂന്നു വലുത് തക്കാളി – രണ്ട് ഇടത്തരം ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ഒരു ചെറിയ കുടം 4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ് കശുവണ്ടിപ്പരിപ്പ് – ആറ് 5.എണ്ണ – പാകത്തിന് 6.ഉപ്പ് – പാകത്തിന് 7.മുളകുപൊടി – രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 8.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ബീഫ് കഴുകി…

  Read More »
 • ഇത് മാമ്പഴക്കാലം; മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം

  ഇത് മാമ്പഴക്കാലമാണ്.വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രമുണ്ടെങ്കില്‍ മധുരമൂറും മാംഗോ കുല്‍ഫി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.നല്ല കിടിലന്‍ രുചിയില്‍ മാംഗോ കുല്‍ഫി സിംപിളായി വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ മാമ്പഴം – 1 കപ്പ് പാല്‍ – 2 കപ്പ് (1/2 ലിറ്റര്‍) പഞ്ചസാര – 1/4 കപ്പ് തയ്യാറാക്കുന്ന വിധം പാലും പഞ്ചസാരയും ചേര്‍ത്തു തിളപ്പിക്കുക. കുറുകി പകുതി ആകുന്നതുവരെ തിളപ്പിക്കണം. പിന്നെ തണുക്കാന്‍ വയ്ക്കുക. മാമ്പഴം തോല്‍ കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. നല്ലതുപോലെ അരച്ച്, അരിച്ചെടുക്കുക. മാമ്പഴത്തിലേക്കു പാല്‍ ചേര്‍ത്തു യോജിപ്പിക്കുക. ആവശ്യമെങ്കില്‍ അരിച്ചെടുക്കുക. ഇല്ലെങ്കില്‍ കട്ടിയില്ലാതെ യോജിപ്പിച്ച് എടുക്കുക. പിന്നെ മൗള്‍ഡിലോ, ഗ്ലാസിലോ ഒഴിച്ച് അലുമിനിയം ഫോയില്‍ വച്ച് കവര്‍ ചെയ്തു, അതിലേക്ക് ഐസ്‌ക്രീം സ്റ്റിക്ക് വച്ചു കൊടുക്കുക. ഇത് ഫ്രീസറില്‍ 8 മണിക്കൂര്‍ അല്ലെങ്കില്‍ രാത്രി മുഴുവന്‍ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

  Read More »
 • കുടംപുളിയിട്ട പത്തനംതിട്ടയുടെ സ്വന്തം മത്തിക്കറി

  കുടംപുളിയിട്ട  മീൻകറിയുടെ പ്രത്യേകത എന്തെന്നാൽ ഒരാഴ്ച ഇരുന്നാലും കേടാകത്തില്ല എന്നതാണ്.അതായത് ഫ്രിഡ്ജ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്.അല്ലെങ്കിൽ തന്നെ ഈ‌ ഫ്രിഡ്ജൊക്കെ എന്നാ ഉണ്ടായേ അല്ലേ ! തീർന്നില്ല,കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്.ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിൽ ശേഖര‍ിച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുമുണ്ട്.ഇപ്പോൾ മനസ്സിലായില്ലേ കാരണവൻമാർ അറ്റാക്ക് വന്ന് ചാകാതിരുന്നത് എന്തുകൊണ്ടാണെന്ന്! അപ്പോൾ പ്രമേഹമോ…? പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.അതുകൊണ്ട് നമ്മുടെ പൂർവ്വികർക്ക് ‘ഷുഗറും’ ഇല്ലായിരുന്നു. കുടംപുളിക്കൊപ്പം  കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും ഇല്ലാതാകും. ഇതു കൊളസ്ട്രോളും കുറയ്ക്കും.അങ്ങനെ നമ്മുടെ പിതാമഹൻമാർക്ക് കൊളസ്ട്രോളുമില്ലായിരുന്നു. കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്കും പല്ലുകൾക്കും ബലംനൽകും.അതുകൊണ്ടാണ് അവരൊരിക്കലും ദന്തഡോക്ടറെ കാണാതിരുന്നതും.  കുടംപുളിയിട്ട മത്തിക്കറി ഉണ്ടാക്കുന്ന വിധംചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളകുപൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ കുടം പുളി –…

  Read More »
 • മലയാള മണ്ണില്‍ ചപ്പാത്തിക്ക് ഇത് 100 ാം പിറന്നാള്‍; പഞ്ചാബി രുചി കേരളത്തിലെത്തിയ കഥ

  മലയാളികളുടെ തീന്‍ മേശയിലെ പ്രധാന വിഭവമാണ് ചപ്പാത്തി. നല്ല ചിക്കന്‍ കറിയും ബീഫ് റോസ്റ്റും നാടന്‍ സ്റ്റ്യൂവിനുമെല്ലാം പറ്റിയ കോമ്പിനേഷന്‍. ഡയറ്റിലാണെങ്കില്‍ പിന്നെ പറയേണ്ട. ചപ്പാത്തിക്കു മുന്‍പില്‍ ചോറു പോലും മാറി നില്‍ക്കും. സിഖ് നാട്ടില്‍ നിന്ന് എത്തിയ ചപ്പാത്തി മലയാളികളുടെ നെഞ്ചില്‍ കുടിയേറിയിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അങ്ങനെ വെറുതെ കേരളത്തിലേക്ക് കടന്നുവന്നതല്ല ചപ്പാത്തി. കേരളത്തിന്റെ സമര ചരിത്രം തന്നെ അതിനു പിന്നിലുണ്ട്. വൈക്കം സത്യഗ്രഹത്തിനിടെയാണ് ആദ്യമായി ചപ്പാത്തിയുടെ രുചി മലയാളികള്‍ അറിയുന്നത്. കേരളത്തില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട ചപ്പാത്തിയെ ആഘോഷമാക്കിയിരിക്കുകയാണ് മാവേലിക്കരയിലെ ഒരുകൂട്ടം പേര്‍. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ ‘കഥ’ സാഹിത്യസംഘടനയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. ചപ്പാത്തി വന്ന വഴി സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളിലെ പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭം ശക്തമായ കാലമായിരുന്നു അത്. ആ സമയത്താണ് അന്ന് പട്യാല സംസ്ഥാനത്തെ മന്ത്രിയായിരുന്ന മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ വഴിയാണ് പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം…

  Read More »
 • ചക്കകൊണ്ട് പുട്ട് ഉണ്ടാക്കാം

  ചേരുവകള്‍ . വരിക്ക ചക്ക ചുളകള്‍ – 8-10 എണ്ണം • അരിപ്പൊടി – 1 കപ്പ് • ഉപ്പ് – ആവശ്യത്തിന് • വെള്ളം – ആവശ്യത്തിന് • തേങ്ങ ചിരകിയത് – 1/2 മുറി തയാറാക്കുന്ന വിധം ചക്ക ചുളകള്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക. അരിപ്പൊടി അല്‍ ഉപ്പ് ചേര്‍ത്തിളക്കി, ആവശ്യത്തിന് വെള്ളം തളിച്ച്‌ പുട്ടിനു പാകത്തില്‍ നനയ്ക്കുക.അര മുറി തേങ്ങ ചിരകിയെടുക്കുക. തേങ്ങ ചിരകിയത്, ചക്ക അരിഞ്ഞത്, നനച്ചു വച്ച പുട്ടുപൊടി എന്ന ക്രമത്തില്‍ പുട്ടുകുറ്റിയില്‍ നിറച്ച്‌ ആവിയില്‍ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടെ വിളമ്ബുക.

  Read More »
Back to top button
error: