Month: December 2022

  • Crime

    21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് തള്ളിവിട്ടു; അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ

    ബെംഗളുരു: കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് തള്ളിവിട്ടതിന് അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത് എന്നാണ് ഇവരുടെ വിശദീകരണം. കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ 21കാരിയായ മകളെ ദേവദാസിയാക്കിയിരിക്കുന്നത്. യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു. ദേവദാസി സമ്പ്രദായം 1984 മുതൽ നിയമവിരുദ്ധമാണ്. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും അതിനാൽ ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്നുമുള്ള വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊടുത്തത്. ഇതോടെ തുടർന്നുള്ള ജീവിതകാലം മുഴുവൻ യുവതി ഈ ക്ഷേത്രത്തിൽ ജീവിക്കണം, യാതൊരുവിധ സാമൂഹിക ജീവിതവും പാടില്ല എന്നതാണ് ഈ അനാചാരം. സ്ത്രീ സുരക്ഷാ സംഘടനകളും ദളിത് സംഘടനകളുമടക്കം ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസും സാമൂഹിക നീതി വകുപ്പും അന്വേഷിച്ച് വരികയാണ്.

    Read More »
  • Crime

    വേഷം മാറി ഒളിവിൽ കഴിഞ്ഞ അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിൽ

    കോഴിക്കോട്: ദില്ലിയിൽ നിന്നും ബെംഗലുരിൽ നിന്നും, മാരക സിന്തറ്റിക്ക് ഡ്രഗ്സുകളായ എം.ഡി.എം.എ, എൽ.എസ്.ഡി.സ്റ്റാമ്പുകൾ എന്നിവ കേരളത്തിലേക്ക്     വൻതോതിൽ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണി കോഴിക്കോട് പിടിയിലായി. കോഴിക്കോട് വെള്ളയിൽ നാലുകുടിപറമ്പ്  റിസ്വാനെ  (26) ആണ്   നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ. യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിൽ വെച്ച് നവംബർ 28 ന് 58 ഗ്രാം എം.ഡി.എം.എം  പിടിച്ചതിന് നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവെ ബാംഗ്ലൂരിൽ വെച്ച് ഘാന സ്വദേശിയായ വിക്ടർ ഡി. സാബയേയും, പാലക്കാട് വെച്ച് കോഴിക്കോട് സ്വദേശികളായ അദിനാനേയും, ഇന്ത്യൻ റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദിനേയും നsക്കാവ് പോലീസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരുന്നു. ഈ സംഘത്തിൻ്റെ സൂത്രധാരനായ റിസ്വാൻ ഇവരെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ഉടനെ മംഗലപുരം വഴി ദുബായിലേക്ക് കടന്ന് കളഞ്ഞു. റിസ്വാൻ…

    Read More »
  • Local

    എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥി മരിച്ചു

    കോട്ടയം: മണർകാട് എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥി മരിച്ചു. അരീപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി തിരുവഞ്ചൂർ പ്രായിപ്രപ്പടി പാറയിൽ സന്തോഷിൻ്റെ മകൻ സന്ദീപ് (16) ആണ് മരിച്ചത്. മണർകാട് ഗവൺമെൻ്റ് യു.പി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നിരുന്നത്. സന്ദീപ് അപസ്മാര രോഗബാധിതനാണ്. മരുന്ന് പതിവായി കഴിക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു. ക്യാമ്പിൻ്റെ നാലാം ദിനമായിരുന്നു ഇന്ന്. ഉച്ചയ്ക്ക് ശേഷം ക്ഷീണം തോന്നിയ വിദ്യാർഥി വിശ്രമിക്കുകയാണെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും എഴുന്നേൽക്കാതായതോടെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും അര മണിക്കൂർ മുമ്പ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സിന്ധുവാണ് മാതാവ്. സഹോദരി സ്നേഹ. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മണർകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

    Read More »
  • Crime

    ഭാര്യ ഒളിച്ചോടിയതിലുള്ള പ്രതികാരം, കാമുകന്റെ പിതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

       ഭാര്യ ഒളിച്ചോടിയതിലെ പ്രതികാരത്തില്‍ കാമുകന്റെ പിതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ഗാസിയാബാദ് ലോണി ന്യൂ വികാസ് നഗര്‍ സ്വദേശി മംഗേറാമിനെ(60)യാണ് സമീപവാസിയായ സുനില്‍(27) വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മംഗേറാമിന്റെ മകനും പ്രതിയായ സുനിലിന്റെ ഭാര്യയും ദിവസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു. ഇതേച്ചൊല്ലി ഇരുകുടുംബങ്ങള്‍ക്കുമിടയില്‍ ശത്രുത നിലനിന്നിരുന്നു. ഇതിനുപിന്നാലെയാണ് സുനില്‍ മംഗേറാമിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ഭാര്യയാണ് മംഗേറാമിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പുതപ്പിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പ്രതിയെ ഭാര്യ നേരിട്ടുകണ്ടില്ലെങ്കിലും സംഭവത്തിന് പിന്നില്‍ സുനില്‍ ആണെന്ന് ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും സുനില്‍ ഭാര്യയെ അന്വേഷിച്ച് വിളിച്ചിരുന്നുവെന്ന് മംഗേറാമിന്റെ ഭാര്യ മൊഴി നല്‍കി. എന്നാല്‍ ഒളിച്ചോടിയ മകനും കാമുകിയും എവിടെയാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിയായ സുനിലിനെ വെള്ളിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കോടാലിയുമായി എത്തിയാണ് കൃത്യം നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി.…

    Read More »
  • Kerala

    രാജ്യാന്തര മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി, വരന്‍ നെന്മാറ സ്വദേശി ഷൈജു

    രാജ്യാന്തര മലയാളി കായിക താരം പി.യു ചിത്ര വിവാഹിതയായി. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം പാലക്കീഴ് ഉണ്ണികൃഷ്ണന്‍ വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. ഷൈജു നെന്മാറ അന്താഴി വീട്ടില്‍ രാമകൃഷ്ണന്റെയും പരേതയായ കമലത്തിന്റെയും മകനാണ്. ബംഗളൂരുവിലെ അത് ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹനിശ്ചയം. ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്ര ഇപ്പോള്‍. കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു. ഇന്ത്യക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കിയിട്ടുണ്ട്. പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയാണ്.

    Read More »
  • Social Media

    ഭാവാഭിനയം ആസിഫിന് പറ്റിയ പണിയല്ല, മുഖത്ത് ചാക്കിട്ട് തന്നെ അഭിനയിക്കാമായിരുന്നു: കുറിപ്പ് പങ്കുവെച്ച് മാല പാര്‍വതി

    ആസിഫ് അലിയെ വിമര്‍ശിച്ച് പ്രചരിക്കുന്ന കുറിപ്പിനോട് പ്രതികരിച്ച് മാല പാര്‍വതി. ‘കാപ്പ’ സിനിമയിലെ അഭിനയത്തെ വിമര്‍ശിച്ച് എഴുതിയ കുറിപ്പിനോടാണ് മാല പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. കുറിപ്പ് കണ്ടപ്പോള്‍ വിഷമം തോന്നി. യുവനടന്മാരില്‍ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് ആസിഫ് അലിയെ താന്‍ കണക്കാക്കുന്നത്. കലയോട് നീതി പുലര്‍ത്തുന്ന താരം എന്നാണ് മാല പാര്‍വതി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. മാല പാര്‍വതിയുടെ കുറിപ്പ്: ഭാവാഭിനയം? മൊണ്ണ വേഷവും? ആസിഫ് അലിയെന്ന നടനെ കുറിച്ച് വായിച്ച ഒരു കുറിപ്പിനോടുള്ള പ്രതികരണം. ‘വിചാരിച്ചത്രയും നന്നായില്ല’, മഹാബോറഭിനയം, ‘ഭാവം വന്നില്ല ‘ ഇങ്ങനെ ഒക്കെ നടി, നടന്മാരെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ ഒരു നടന്‍, അല്ലെങ്കില്‍ നടി നല്ലതാകുന്നതിന്റെയും, മോശമാകുന്നതിന്റെയും പിന്നില്‍ പല ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്.. ചില അഭിനേതാക്കള്‍ക്ക്, കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സമയം വേണ്ടി വരും. അവര്‍, പല തവണ സ്‌ക്രിപ്റ്റ് വായിച്ചും എഴുത്തുകാരനുമായി സംവദിച്ചുമൊക്കെ ആ കഥാപാത്രത്തെ മനസ്സിലാക്കിയ ശേഷമാണ് കഥാപാത്രമായി…

    Read More »
  • LIFE

    സെക്‌സില്‍ തൃപ്തിപ്പെട്ട കാലം ഉണ്ടായിരുന്നു; ഇപ്പോള്‍ വേണ്ടത് സ്‌നേഹം: അനു അഗര്‍വാള്‍

    ബോളിവുഡ് യുവാക്കളുടെ ഹൃദയം കീഴടക്കിയ നടി ആയിരുന്നു അനു അഗര്‍വാള്‍. ‘ആഷിഖി’ എന്ന എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നിലെ നായികയാണ് അനു സിനിമയിലെത്തുന്നത്. കാറപകടത്തില്‍ പെട്ട് കോമയില്‍ ആയിരുന്നു നടി മരണത്തിന്റെ വാക്കില്‍ നിന്നുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. 2001 ല്‍ സന്യാസിയായി എന്ന് അവകാശപ്പെടുന്ന താരമാണ് അനു അഗര്‍വാള്‍. ഒരു അഭിമുഖത്തില്‍ സ്‌നേഹവും സെക്‌സും തമ്മില്‍ ഉള്ള വ്യത്യാസം പറഞ്ഞ് അനു വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അനുവിന്റെ വാക്കുകള്‍ ഇങ്ങനെ: ”ഞാന്‍ വളരെ ഓപ്പണ്‍ ആയ വ്യക്തിയാണ്. ശരിക്കും പണ്ടും താന്‍ കൂടുതല്‍ ഓപ്പണ്‍ ആയിരുന്നു. അന്ന് സ്‌നേഹത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. ശരിക്കും ഭാവിയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ? ലൈംഗികതയില്‍ നിന്നും തൃപ്തിപ്പെടുക എന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ ഉപേക്ഷിച്ചതാണ്. ഞാന്‍ നിര്‍മ്മലമായതും വളരെ സത്യസന്ധമായ സ്‌നേഹം അര്‍ഹിക്കുന്നു. അത് കുട്ടികളില്‍ നിന്നാണ് ഇപ്പോള്‍ ലഭിക്കുന്നത്. സ്‌നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം പലവഴിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍, അതില്‍…

    Read More »
  • Kerala

    സജിക്കെതിരായ അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: പ്രതിപക്ഷനേതാവ്

    തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സി.പി.എം തീരുമാനം ജനങ്ങളെ പരിഹസിക്കലും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ തട്ടിക്കൂട്ട് അന്വേഷണമാണ് പൊലീസ് നടത്തിയതെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോടതി അന്തിമ തീരുമാനം എടുത്തിട്ടുമില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്‌സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പ്രസംഗിച്ചത്.…

    Read More »
  • Kerala

    പുതുവത്സരാഘോഷത്തിന് വര്‍ക്കലയില്‍ എത്തിയ യുവാവ് തിരയില്‍പെട്ട് മരിച്ചു

    തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനായി വര്‍ക്കലയില്‍ എത്തിയ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി അരൂപ് ഡേയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് അരൂപ് ഡേയും ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമാണ് വര്‍ക്കലയില്‍ എത്തിയത്. ഓടയം ബീച്ചിലെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആ റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അരൂപ് മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ മത്സ്യത്തൊഴിലാളികളും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.    

    Read More »
  • Kerala

    സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം: നിയമോപദേശം തേടി ഗവര്‍ണര്‍

    തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരിലാണ് സജി ചെറിയാന്‍ വെച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം. തീരുമാനിച്ചിരിക്കുന്നത്. സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ ഗോപകുമാര്‍ നായരില്‍നിന്നാണ് അദ്ദേഹം നിയമോപദേശം തേടിയിരിക്കുന്നത്. സജി ചെറിയാന്‍ നാലാം തിയതി സത്യപ്രതിജ്ഞ ചെയ്യാനാണ് സി.പി.എമ്മിലെ തീരുമാനം. എന്നാല്‍ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തെ പ്രതിപക്ഷവും ബി.ജെ.പിയും എതിര്‍ക്കുന്നുണ്ട്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന കേസ് കോടതിയുടെ പരിഗണനയില്‍ തന്നെയാണുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അത് നിലവില്‍ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. പ്രസംഗത്തില്‍ മനപ്പൂര്‍വം ഭരണഘടനയെ അവഹേളിക്കാന്‍ സജി ചെറിയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നാണ് പോലീസ്…

    Read More »
Back to top button
error: