Month: October 2023

  • Crime

    ആശുപത്രിയിലെത്തി അതിക്രമം; ഡോക്ടറെ ചീത്ത വിളിച്ചു, ഡ്യൂട്ടി തടസ്സപ്പെടുത്തി; മധ്യവയസ്കൻ അറസ്റ്റിൽ

    അയർക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്ത വിളിക്കുകയും, ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു തെക്കേടം എന്ന് വിളിക്കുന്ന ബിജു എബ്രഹാം (52) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോടെ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി ഓ.പി ആരംഭിച്ചിട്ടില്ല എന്ന് പറഞ്ഞ് ബഹളം വയ്ക്കുകയും, ഇവിടെ ഉണ്ടായിരുന്ന ഡോക്ടറെ ചീത്ത വിളിക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ഇവരുടെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. ഇയാൾ ബഹളം വയ്ക്കുന്നതായി അറിഞ്ഞ് അയർക്കുന്നം പോലീസ് സ്ഥലത്തെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.ഐ ലെബിമോൻ കെ.എസ്, സാജു. റ്റി.ലൂക്കോസ്, എ.എസ്.ഐ ഗീത, സി.പി.ഓ മാരായ സരുൺ, അജു വി.തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ഭാര്യയെ കൊല ചെയ്ത കേസ്: ഭർത്താവിന് ജീവപര്യന്തവും 5 ലക്ഷം പിഴയും

          ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. വയനാട് തോല്‍പ്പെട്ടി ചെക്ക്‌ പോസ്റ്റിന് സമീപത്തെ കൊറ്റന്‍കോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പില്‍ പി കെ അശോകനെ(48)യാണ് മാനന്തവാടി സ്‌പെഷ്യല്‍ ആന്‍ഡ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. 2019 മെയ് 5 നാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ അശോകന്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങള്‍ മൂലം അശോകനും ചന്ദ്രികയും ഏറെ നാളായി അകന്ന് താമസിക്കുകയായിരുന്നു. ഇടയ്ക്കിടെ അശോകന്‍ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിച്ചിട്ടും നേരില്‍ കാണാന്‍ അനുവദിക്കാതെ ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ്  അശോകന്‍ പൊലീസിന് നല്‍കിയ മൊഴി. അന്നത്തെ…

    Read More »
  • India

    വമ്പന്‍ ‘ബ്രാ’ പ്രദര്‍ശിപ്പിച്ച് അടിവസ്ത്ര നിര്‍മാതാക്കളായ വാകോള്‍ ഇന്‍ഡ്യ; കംപ്യൂട്ടര്‍ ഇമേജിനറി ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി

        കടന്നു പോയ ഒക്ടോബറില്‍ മുംബൈയുടെ താജ്മഹല്‍ എന്നറിയപ്പെടുന്ന ഗേറ്റ് വേ ഓഫ് ഇന്‍ഡ്യ സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് അടിവസ്ത്ര ബ്രാന്‍ഡായ വാകോള്‍. #WacoalKnowsBreast എന്ന ഹാഷ് ടാഗോടെ വാകോള്‍ ഇന്‍ഡ്യ എന്ന അടിവസ്ത്ര നിര്‍മാതാക്കള്‍ നിര്‍മിച്ച പരസ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കംപ്യൂടര്‍ ഇമേജിനറി  ഉപയോഗിച്ച് സൃഷ്ടിച്ച സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോയാണ് ഇത്. ക്യാന്‍സര്‍ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷനുമായി ചേര്‍ന്ന് വാകോള്‍ ഇന്‍ഡ്യ, എന്ന സ്തനാര്‍ബുദ ബോധവല്‍ക്കരണ കാംപയ്ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഫാഷന്‍ നെറ്റ് വര്‍ക് റിപ്പോർട്ട്‍ ചെയ്യുന്നു. ‘ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു ലക്ഷ്യത്തിനായി ഞങ്ങള്‍ പുതിയ ഉയരങ്ങളിലെത്തുകയാണ്. സ്തനാര്‍ബുദ കാരണങ്ങളെക്കുറിച്ചുള്ള അവബോധവും പ്രവര്‍ത്തനവും പ്രചരിപ്പിക്കുന്നതില്‍ തങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയും’ എന്ന കുറിപ്പോടൊയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ഇന്‍ഡ്യയില്‍ മാത്രമല്ല, ആഗോളതലത്തിലും സ്തനാര്‍ബുദ ബോധവല്‍ക്കരണം നിര്‍ണായകമായതിനാല്‍, ഈ മേഖലയില്‍ കാര്യമായ സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സമര്‍പ്പണം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎഎയുമായി…

    Read More »
  • Food

    തക്കാളിപ്പൊടിയുടെ പ്രാധാന്യം അറിയുക, വർഷം മുഴുവൻ ഉപയോഗിക്കാം! വില വർധനവിനെ പേടിക്കേണ്ട

          പാചകത്തിൽ ഏറ്റവും അവശ്യ വസ്തുവാണ് തക്കാളി. അടുത്തിടെ തക്കാളിക്ക് വൻ തോതിൽ വില കൂടിയിരുന്നു. വിലക്കയറ്റം മറികടക്കുന്നതിന്, തക്കാളി പൊടിയാക്കി മാറ്റുന്നത് മികച്ച മാർഗമാണ്. തക്കാളിയുടെ അമിത ഉത്പാദനം കർഷകർക്കും പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. വയലുകളിലോ ചന്തകളിലോ ഇത് ചീഞ്ഞുപോകുകയും ചെയ്യുന്നു. തക്കാളി സംരക്ഷണത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നത്തിന്റെ കാതൽ. കർഷകർക്ക് വിളവെടുത്ത തക്കാളിയുടെ പകുതിയിലധികവും നഷ്ടപ്പെടുന്നു, ഇത് അവരുടെ ഉപജീവനത്തെയും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെയും ബാധിക്കുന്നു. ഈ പ്രശ്നത്തിനുള്ള നൂതനമായ ഒരു പരിഹാരമാണ് മിച്ചമുള്ള തക്കാളി പൊടിയാക്കി മാറ്റുക എന്നത്. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും വർഷം മുഴുവനും തക്കാളിയുടെ രുചി ആസ്വദിക്കാനും ഏവർക്കും തക്കാളി പൊടിയാക്കി ഉപയോഗിക്കാം.. തക്കാളി പൊടി ഉണ്ടാക്കുന്ന വിധം ഇതാ: ◾ മികച്ച തക്കാളി തിരഞ്ഞെടുക്കുക പഴുത്തതും ഉയർന്ന നിലവാരമുള്ളതുമായ തക്കാളി തിരഞ്ഞെടുക്കുക. നമുക്ക് ഏത് ഇനവും ഉപയോഗിക്കാമെങ്കിലും, ജലാംശം കുറഞ്ഞയിനത്തില്‍പ്പെട്ട റോമാ തക്കാളി…

    Read More »
  • NEWS

    ഉംറക്കെത്തിയ 17 വയസുകാരിയായ മലയാളി പെൺകുട്ടി മക്കയിൽ അന്തരിച്ചു

         ഉംറ കർമത്തിനെത്തിയ മലയാളി പെൺകുട്ടി അന്തരിച്ചു. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീക്കിൻ്റെ മകൾ നജാ ഫാത്തിമയാണ് മരിച്ചത്. 17 വയസായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ഒരു മാസം മുമ്പാണ് നജാ ഉംറക്കെത്തിയത്. ഉംറ കർമങ്ങളും മദീന സന്ദർശവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുവീട്ടിൽ എത്തിയാതായിരുന്നു. ഇവിടെ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുമയ്യാ ബീവിയാണ് മാതാവ്. മുഹമ്മദ് സബീഹ് (റിയാദ്), ആദിൽ ഹസ്സൻ, നിദാ ആയിഷ എന്നിവർ സഹോദരങ്ങളാണ്. ജിദ്ദ കെ.എം.സി.സി വെൽഫയർ വിംങിൻ്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.

    Read More »
  • Kerala

    ഇനി കടൽ തിരകൾക്കൊപ്പം നടക്കാം, എറണാകുളം കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്ന് തുറക്കും

         എറണാകുളം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇന്ന് തുറക്കും. വൈകീട്ട് 4.30നു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. കേരളപ്പിറവി ദിനമായ നാളെ, നവംബര്‍ ഒന്നിന് രാവിലെ 9.30 മുതല്‍ ഫ്ലോട്ടിങ് ബ്രിഡ്ജില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടാകും.100 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലത്തില്‍ കടലോളത്തിനൊപ്പം നടക്കാനാകുമെന്നതാണ് ബ്രിഡ്ജിന്റെ സവിശേഷത. ഒരേസമയം 50 പേര്‍ക്ക് വരെ പ്രവേശിക്കാന്‍ കഴിയുന്ന പാലത്തില്‍ ഒരാള്‍ക്ക് 120 രൂപയാണ് പ്രവേശന ഫീസ്. ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയ പാലത്തില്‍, ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പ്രവേശനം. അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. വിനോദസഞ്ചാരികളുടെ സുരക്ഷക്കായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെയും, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് കുഴുപ്പിള്ളി ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് നടപ്പാക്കുന്നത്.

    Read More »
  • Kerala

    യഹോവ സാക്ഷികളുടെ പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത പച്ചാളം സ്വദേശിനിയുടെ വീട്ടിൽനിന്ന് 28 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്നു; പ്രതി അറസ്റ്റിൽ

         കളമശേരിയിൽ യഹോവ സാക്ഷികളുടെ യോഗം നടക്കുമ്പോൾ അതിൽ പങ്കെടുത്ത വീട്ടമ്മയുടെ വീട്ടിൽനിന്ന് 18 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. പച്ചാളത്ത് തങ്കം ജോണിന്റെ വീട്ടിലാണ്  സംഭവം. സ്ഫോടനം നടന്ന യോഗത്തിൽ പങ്കെടുത്ത സ്ത്രീയുടെ വീട്ടിലാണ് കവർച്ച നടന്നത്. എളംകുളം ബോസ് നഗറിൽ ജോർജ് പ്രിൻസാണ് അറസ്റ്റിലായത്. 28 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളുമാണ് മോഷണം പോയത്. 29ന് രാവിലെ 8.30ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു പ്രതി അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന ശേഷം 28 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും കവരുകയായിരുന്നു. മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് ഇൻസ്പെക്ടർ…

    Read More »
  • India

    അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നു; എത്ര വേണമെങ്കിലും ചോർത്തിക്കോളൂ, ഭയമില്ലെന്ന് രാഹുല്‍ഗാന്ധി

    ദില്ലി: തൻ്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി.ഭയപ്പെട്ട് പിന്നോട്ടില്ല.എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി.പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി.ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്.ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ.ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത് .അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് .ജയമോ, പരാജയമോ എന്നതല്ല പോരാട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു

    Read More »
  • NEWS

    വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത…! സഞ്ചാരികളുടെ സ്വർഗമായ ഈ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ പോകാം

         സഞ്ചാരികളുടെ സ്വർഗമാണ് തായ്‌ലൻഡ്. നവംബർ മുതൽ 2024 മെയ് വരെ ഇന്ത്യക്കാർക്ക് തായ്‌ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. ഇന്ത്യയ്‌ക്കൊപ്പം, തായ്‌വാനിൽ നിന്ന് വരുന്നവർക്കും ഇളവ് ലഭിക്കും. സീസൺ സമയമായതിനാൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് തായ്‌ലൻഡ് ടൂറിസം മേധാവിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്നും തായ്‌വാനിൽ നിന്നും വരുന്നവർക്ക് 30 ദിവസത്തേക്ക് തായ്‌ലൻഡിൽ പ്രവേശിക്കാമെന്ന് വക്താവ് ചായ് വാച്ചറോങ്കെ പറഞ്ഞു. ഈ വർഷം തായ്‌ലാൻഡിലേക്ക് ഇതുവരെ മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഏകദേശം 28 ദശലക്ഷം വിനോദസഞ്ചാരികളെയാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. നേരത്തെ ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ചിരുന്നു. നേരത്തെ സെപ്റ്റംബറിൽ തായ്‌ലൻഡ് ചൈനീസ് വിനോദസഞ്ചാരികൾക്കുള്ള വിസ നിബന്ധനകൾ നിർത്തലാക്കിയിരുന്നു. സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി മുതൽ ഒക്ടോബർ 29 വരെ 22 ദശലക്ഷം വിനോദസഞ്ചാരികൾ തായ്‌ലൻഡിൽ എത്തിയിട്ടുണ്ട്, ഇത്…

    Read More »
  • Business

    ആനന്ദലബ്‍ദിയില്‍ ആനന്ദ് മഹീന്ദ്ര! റെക്കോർഡ് വിൽപ്പനയുമായി ഥാർ കുതിക്കുകയാണ് സൂർത്തുക്കളേ…

    മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡർ എസ്‌യുവി ഥാർ 2023 സെപ്റ്റംബറിൽ റെക്കോർഡ് വിൽപ്പന നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മൂന്നാമത്തെ എസ്‌യുവിയായി ഇത് മാറി. ഈ മൂന്ന് 3 ഡോർ എസ്‌യുവിയുടെ 5,413 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റഴിച്ചത്. താരതമ്യപ്പെടുത്തുമ്പോൾ, വാഹന നിർമ്മാതാവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,249 യൂണിറ്റ് റീട്ടെയിൽ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതനുസരിച്ച് ഈ എസ്‌യുവി പ്രതിവർഷം 27.39 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയിൽ ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 10.98 ലക്ഷം രൂപ മുതലാണ്. ഈ എസ്‌യുവി RWD, 4WD കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. നിലവിൽ ഥാർ രണ്ട് വേരിയന്റുകളിൽ, അതായത് എഎക്സ് (ഒ), എൽഎക്സ് എന്നിവയിൽ സോഫ്റ്റ്, ഹാർഡ് റൂഫ്-ടോപ്പ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് പിൻ-വീൽ, ഫോർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ നിന്നും മോഡൽ തിരഞ്ഞെടുക്കാം.പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 4WD ഥാർ അവതരിപ്പിച്ചു. വാഹനത്തിന്‍റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ,…

    Read More »
Back to top button
error: