Travel

    • ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു

      ഇടുക്കി: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക സംവിധാനങ്ങളും പരിശോധിക്കുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഇല്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്.

      Read More »
    • വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ, യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരം; ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും !

      ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് സംബന്ധിച്ച ആശങ്ക ഇനിയാവശ്യമില്ല. ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടിക്കറ്റ് ബുക്കിങ് ആപ്പായ ട്രെയിൻമാൻ. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ ടിക്കറ്റ് കൺഫേം ആകുമോ എന്നറിയാൻ കഴിയും. ടിക്കറ്റ് ലഭിക്കാത്ത സാ​ഹചര്യത്തിൽ സൗജന്യ വിമാന ടിക്കറ്റുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ട്രെയിൻമാൻ ആപ് ‘ട്രിപ്പ് അഷ്വറൻസ്’ എന്ന പുതിയ ഫീച്ചർ പ്രകാരമാണ് ഈ ഓഫർ നല്കുന്നത്. ഫീച്ചറനുസരിച്ച് യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം കമ്പനി ഉറപ്പാക്കുന്നുണ്ട്. ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‌ക്ക് ആപ്പിലൂടെ തന്നെ ടിക്കറ്റ് നില പരിശോധിക്കാനും കഴിയും. യാത്രക്കാരന് ടിക്കറ്റെങ്ങാനും ലഭിക്കാതെ വന്നാൽ ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യതയെ കുറിച്ചും ആപ്പിലൂടെ അറിയാൻ കഴിയും. ഇനി ടിക്കറ്റ് കൺഫേം ആയിട്ടില്ല അവസാനനിമിഷം മറ്റു യാത്രോ…

      Read More »
    • ശബരിമലയ്ക്ക് അവഗണന;തിരുപ്പതിയിലേക്ക് കൂടുതൽ ട്രെയിനുകൾ

      ബംഗളൂരു: തിരുപ്പതിയിലേക്ക് ജന്‍ശതാബ്ദി ട്രെയിന്‍  അടക്കം പുതിയ 11  ദീര്‍ഘദൂര ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാൻ നടപടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ  കഴി‍ഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിവേദനം പി.സി. മോഹന്‍ എം.പിയാണ് സമര്‍പ്പിച്ചത്.ബംഗളൂരു സെൻട്രലിൽ നിന്നുള്ള എംപിയാണ് പി സി മോഹൻ. ബംഗളൂരു-ഭുവനേശ്വര്‍, ബംഗളൂരു-അമൃത്‌സര്‍ , ബംഗളൂരു-ഡറാഡൂണ്‍  ബംഗളൂരു- കാല്‍ക്ക, ബംഗളൂരു-ഫിറോസ്പുര്‍ , ബംഗളൂരു- മുംബൈ  ബംഗളൂരു- വെരാവല്‍ , ബംഗളൂരു- കാത്ഗോഥാം  തുടങ്ങി പുതിയ 11 സര്‍വിസുകളാണ് ബംഗളൂരുവിൽ നിന്നും തിരുപ്പതി വഴി ആരംഭിക്കുന്നത്. ഇത് കൂടാതെ ബംഗളൂരു- രാമേശ്വരം, ബംഗളൂരു- മധുര, ബംഗളൂരു-മേട്ടുപ്പാളയം(മരുതുമലൈ ക്ഷേത്രം) എന്നിവിടങ്ങളിലേക്കും സർവീസ് അനുവദിച്ചിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടനം പ്രമാണിച്ച് 6 ട്രെയിനുകൾ മാത്രമാണ്  റയിൽവെ അനുവദിച്ചിട്ടുള്ളത്.അതാകട്ടെ തീർത്ഥാടന കാലത്തേക്ക് മാത്രമുള്ള സ്പെഷൽ ട്രെയിനുകളും.കോട്ടയം, ചെങ്ങന്നൂർ വഴിയുള്ള ഒരു ട്രെയിനുകളിലും റിസർവേഷൻ കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.  തിരുവനന്തപുരം-ബംഗളൂരൂ-ഹൈദരബാദ്, തിരുവനന്തപുരം-കാഡ്പാടി- തിരുപ്പതി, കൊല്ലം-തിരുപ്പതി- ഭുവനേശ്വർ, കോട്ടയം-കോയമ്പത്തൂർ തുടങ്ങിയ…

      Read More »
    • തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണം

      കോട്ടയം : തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം.നിലവിൽ ശബരി എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.അതാകട്ടെ ബംഗളൂരു ടച്ച് ചെയ്യാതെ കാട്പാടി തിരുപ്പതി വഴി ചുറ്റിക്കറങ്ങി സെക്കന്തരാബാദ് വരെയും. സാധാരണ ദിവസങ്ങളിൽ പോലും ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടുക ബുദ്ധിമുട്ടാണ്.ഫെസ്റ്റിവൽ, ശബരിമല സീസണുകളിലെ കാര്യം പറയുകയും വേണ്ട.അതിനാൽത്തന്നെ മിക്കവരും അമിത ചാർജ് നൽകി സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. ഹൈദരാബാദിൽ നിന്നും കൊച്ചി വരെ സാധാരണ സമയങ്ങളിൽ 3070 രൂപയാണ് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത്.ഫെസ്റ്റിവൽ സീസണുകളിൽ അത് 5000 കടക്കും.കോവിഡിന് ശേഷം എറണാകുളത്ത് നിന്നും തെക്കോട്ടുള്ള സർവീസുകൾ ഒന്നുംതന്നെ പുനരാരംഭിച്ചിട്ടുമില്ല.തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലേക്ക് ഒരു സർവീസ് ഉള്ളത് നാഗർകോവിൽ, മധുരെ, സേലം വഴിയുമാണ്. അതുപോലെ ഹൈദരാബാദിൽ നിന്നും ബസുകൾ 18-20 മണിക്കൂർ കൊണ്ട് കൊച്ചിയിൽ ഓടിയെത്തുമ്പോൾ ശബരി എക്സ്പ്രസ്  ഈ ദൂരം താണ്ടാൻ എടുക്കുന്നത് 24 മണിക്കൂറിൽ കൂടുതലാണ്.ബംഗളൂർ വഴിയാണ് ബസുകളുടെ…

      Read More »
    • എസി-3 ഇക്കണോമി ക്ലാസുകള്‍ റെയില്‍വേ അവസാനിപ്പിക്കുന്നു

      ദില്ലി: തെരഞ്ഞെടുത്ത ട്രെയിനുകളില്‍ നിലവിലുള്ള എസി-3 ഇക്കണോമി (3ഇ) ക്ലാസ് നിര്‍ത്താന്‍ ഇന്ത്യൻ റെയിൽവേ. 14 മാസം മുന്‍പാണ് 3ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. ഇപ്പോൾ ഇത് എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 2021 സെപ്റ്റംബറിൽ സാധാരണ എസി 3 കോച്ചുകളേക്കാൾ 6-7 ശതമാനം കുറവ് യാത്രാനിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ എസി-3 ഇക്കണോമി ക്ലാസ് ആരംഭിച്ചത്. എസി-3 ഇക്കണോമി (3ഇ) ക്ലാസ് ചില ട്രെയിനുകളിലാണ് റെയില്‍വേ അവതരിപ്പിച്ചത്. പല ട്രെയിനുകളിലും ഇപ്പോള്‍ ഈ ക്ലാസില്‍ ബുക്കിംഗ് ലഭിക്കുന്നില്ലെന്നാണ് വിവരം. മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഇപ്പോള്‍ 3ഇ എന്ന പ്രത്യേക വിഭാഗത്തിന് കീഴിൽ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. ഇതോടെ റെയില്‍വേ എസി 3ഇ എസി 3 കോച്ചുകളുമായി ലയിക്കും. എ.സി 3ഇ-യിൽ മികച്ച സൗകര്യങ്ങളും താങ്ങാനാവുന്ന വിലയിൽ കൂടുതൽ ബർത്തുകളും ഉണ്ട്. ഇതുവരെ അത്തരം 463 കോച്ചുകൾ റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട് അതിനാൽ ഇവയെ എ.സി 3യുമായി ലയിപ്പിക്കുന്നത് കാര്യമായ വ്യത്യാസം…

      Read More »
    • 400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര

      ആലപ്പുഴ: 400 രൂപയ്ക്ക് 5 മണിക്കൂർ നീണ്ട കിടിലൻ ബോട്ട് യാത്ര. 600 രൂപ കൊടുത്താൽ ഏസിയിലും യാത്ര ചെയ്യാം. സർക്കാരിന്റെ വേഗ ബോട്ട് സർവീസ് വമ്പൻ ഹിറ്റായി മാറുകയാണ്. ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80 സീറ്റുകളുമാണുള്ളത്. രാവിലെ 11.00 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ഒരുമണിക്കൂർ സമയമുണ്ട്.  കുടുംബശ്രീയുടെ ഊണ് ഇവിടെ ലഭ്യമാണ്. 100 രൂപയാണ് ഊണിന് ചാർജ്. മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും. ഒരു മണിക്കൂർ സമയം പാതിരാമണൽ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും. 2 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കുമരകം ലക്ഷൃമാക്കി നീങ്ങും. യാത്രക്കിടയിൽ ഐസ്ക്രീം, ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്. കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും. 3.15 നോടുകൂടി ആർ ബ്ലോക്കിൽ…

      Read More »
    • പത്തനംതിട്ട-കോയമ്പത്തൂർ-പത്തനംതിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സമയവിവരങ്ങൾ

      പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന  പത്തനംതിട്ട <> കോയമ്പത്തൂര്‍ (SF) കെഎസ്ആർടിസി ബസിന്റെ സമയവിവരങ്ങൾ ★ Pathanamthitta <> Coimbatore (SF) ★ ★ பத்தனம்திட்டா – கோயம்புத்தூர் (SF) ★ Via ; തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , തൃശൂര്‍ , പാലക്കാട് ———————————– ■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 8 am ■ Departure from Pathanamthitta :- 8 am ■ பத்தனம்திட்டா இருந்து புறப்படும்: – 8am ■ തിരുവല്ല :- 8:55 am ■ Thiruvalla :- 8:55 am ■ திருவல்லா :- 8:55 am ■ ചങ്ങനാശ്ശേരി – 9:05 am ■ കോട്ടയം – 9:30 am ■ മൂവാറ്റുപുഴ – 10:55 am ■ തൃശൂര്‍ – 1:15 pm ■ പാലക്കാട് – 2:50 pm ■ കോയമ്പത്തൂര്‍…

      Read More »
    • വാഹനത്തിനുമുകളില്‍ വൈദ്യുതിലൈന്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

      കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തിലെ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റുമൊക്കെയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റോഡിലൂടെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോഴോ നിർത്തിയിട്ടതായോ ഉള്ള സന്ദര്‍ഭങ്ങളില്‍ വാഹനത്തിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണാൽ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലർക്കും വലിയ പിടിയുണ്ടാകില്ല. ഇലക്ട്രിക്ക് ലൈൻ വാഹനത്തിന് മുകളിൽ വീണാല്‍ സ്വാഭാവികമായും വാഹനത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെടാനാകും മിക്കവരും ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് ശരിയായ കാര്യമാണോ? വാഹനത്തിനു മുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാഹനത്തിന് പുറത്തിറങ്ങാന്‍ പരമാവധി ശ്രമിക്കരുത്. ടയർ റബറായതിൽ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നതാണ് കൂടുതൽ സുരക്ഷിതം. തീ പിടിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുക വൈദ്യുതി ലൈനുകളിൽ സ്പർശിക്കാതെ വാഹനത്തിൽ നിന്ന് ചാടാൻ ശ്രമിക്കുക സ്വയരക്ഷയ്ക്ക് സ്വന്തം തീരുമാനങ്ങളിലെത്താതെ മറ്റുള്ളവരുടെ സഹായം തേടുക വിജനമായ സ്ഥലത്താണ് അപകടമെങ്കിൽ മൊബൈൽ ഫോൺ വഴി ഫയർ ഫോഴ്സിന്റെ സഹായം തേടുക അടിയന്തര സഹായത്തിന് ചിലപ്പോൾ പൊലീസാകാം ആദ്യമെത്തുക അതിനാല്‍…

      Read More »
    • പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ചിന്നസേലത്ത് വൻ പ്രതിഷേധം, പൊലീസ് വാഹനങ്ങള്‍ അടക്കം തീയിട്ടു

      പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വൻ പ്രതിഷേധം.വിദ്യാർത്ഥി യുവജനസംഘടനകൾ നടത്തിവന്ന സമരം അക്രമാസക്തമായി. പൊലീസുമായി പലതവണ സമരക്കാർ ഏറ്റുമുട്ടി, പൊലീസ് വാനടക്കം നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം. തമിഴ്നാട്ടിലെ കള്ളക്കുകുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും വിദ്യാർത്ഥി, യുവജന സംഘടനകൾ നടത്തിവന്ന പ്രതിഷേധമാണ് തെരുവ് യുദ്ധത്തിലേക്കെത്തിയത്. സ്കൂളിന് മുമ്പിലേക്ക് സംഘടിച്ചെത്തിയ സമരക്കാർ ബാരിക്കേ‍‍ഡ് തകർത്ത് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിർത്തിയിട്ടിരുന്ന നിരവധി ബസുകൾ തകർത്തു, നിരവധി ബസുകൾക്കും പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. അക്രമാസക്തരായ…

      Read More »
    • കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

      തിരുവനന്തപുരം; രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര്‍ശന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ്‌ 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ…

      Read More »
    Back to top button
    error: