Month: October 2024

  • India

    60കാരനെ 25കാരനാക്കും…! യുവത്വം തിരിച്ച് പിടിക്കാന്‍ ‘ഇസ്രായേല്‍ ടൈം മെഷീന്‍’ വാഗ്ദാനം ചെയ്ത് 35 കോടി തട്ടിയ ദമ്പതികൾ കാണാമറയത്ത്

        യുവത്വം തിരിച്ച് പിടിച്ച് ജീവിതകാലം മുഴുവൻ സുന്ദരമാരും സുന്ദരികളുമായി കഴിയാൻ ആഗ്രഹമില്ലാത്തവർ ആരാണ്…? അത്തരം വിചിത്ര സ്വപ്നങ്ങൾ സ്ഥലമാക്കാൻ ‘ഇസ്രയേൽ- നിർമിത ടൈം മെഷീൻ’ സഹായിക്കുമെന്നും  നിത്യയൗവനം ലഭിക്കുമെന്നും പ്രലോഭിപ്പിച്ച് ഉത്തർപ്രദേശിലെ കാൻപുരിൽ ദമ്പതികൾ തട്ടിയെടുത്തത് 35 കോടി രൂപ…! രാജീവ് കുമാർ ദുബെ, ഭാര്യ രശ്മി ദുബെ എന്നിവരാണ് ഇത്ര ഭീമമായ തുക തട്ടി എടുത്തത്. ‘റിവൈവൽ വേൾഡ്’ എന്ന പേരിൽ കാൻപുരിലെ കിദ്വായ് നഗർ പ്രദേശത്തു രാജീവും രശ്മിയും തെറപ്പി സെന്റർ ആരംഭിച്ചു. ഇസ്രയേലിൽനിന്ന് ഇറക്കുമതി ചെയ്ത ‘ടൈം മെഷീൻ’ ഇവരുടെ തെറപ്പി സെന്ററിലുണ്ടെന്നും 60 വയസ്സുള്ളയാളെ 25 വയസ്സുകാരനാക്കാൻ ഇതിലൂടെ സാധിക്കുമെന്നും പ്രചരിപ്പിച്ചു. ‘ഓക്സിജൻ തെറപ്പി’ വഴി വയോധികരെ ചെറുപ്പമാക്കാൻ സാധിക്കുമെന്ന് ഉപയോക്താക്കൾക്കു ദമ്പതികൾ വാഗ്ദാനം ചെയ്തു. ഇതോടെ സ്ത്രീപുരുഷ ഭേദമില്ലാതെ തെറപ്പി സെന്ററിലേക്ക് ആളുകൾ ഇരച്ചുകയറി. പ്രദേശത്തെ മലിനവായു കാരണം ആളുകൾക്കു പെട്ടെന്നു പ്രായമായെന്നും ഓക്സിജൻ തെറപ്പിയിലൂടെ മാസങ്ങൾക്കുള്ളിൽ യൗവനത്തിലേക്കു മടക്കിക്കൊണ്ടു വരാമെന്നും…

    Read More »
  • Crime

    മദ്യപിച്ച് ലക്കുകെട്ട് സീരിയല്‍ നടി ഓടിച്ച കാര്‍ 2 വാഹനങ്ങളില്‍ ഇടിച്ചു, കൂടെ കാമുകനും; എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

    പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റു 2 വാഹനങ്ങളില്‍ ഇടിച്ച് അപകടം. ഇന്നലെ (വ്യാഴം) വൈകിട്ട് 7 മണിയോടെ പത്തനംതിട്ട കുളനട ടിബി ജംക്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍പിലായിരുന്നു സംഭവം. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. സീരിയല്‍ നടി വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രജിതയ്ക്കൊപ്പം സുഹൃത്തായ തിരുവനന്തപുരം വെമ്പാലവട്ടം സ്വദേശി രാജുവും (49) ഉണ്ടായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് നടിക്കെതിരെ പൊലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഒപ്പം ഉണ്ടായിരുന്ന രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമാണ് നടി ഓടിച്ചിരുന്ന വാഹനം ഇടിച്ചത്. വാഹനത്തില്‍ നിന്നും മദ്യക്കുപ്പിയും മറ്റും കണ്ടെടുത്തു.  

    Read More »
  • Crime

    ചിപ്സ് നല്‍കാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി; നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

    മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകള്‍ ലൈംഗിക പീഡനത്തിന് ഇരയായി. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

    Read More »
  • Kerala

    ഗ്യാലറിയുടെ കൈയടിക്കായി നിറഞ്ഞാടിയ അന്‍വര്‍ പെട്ടു? തടിച്ചുകൂടിയ ജനക്കൂട്ടം കൈവിട്ടു; കൈ കൊടുക്കാതെ കോണ്‍ഗ്രസ്; നാട് നീളെ കേസെടുത്ത് പോലീസ്; സൈബര്‍ സഖാക്കളും മുങ്ങി, നിലമ്പൂര്‍ മെമ്പര്‍ നെട്ടോട്ടത്തില്‍

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വന്‍ പ്രതിസന്ധിയില്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നിഗമനമെന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളുടെ കൂടിക്കാഴച മാത്രമാണ് അജിത് കുമാറിന് വിനയായുള്ളത്. ഈ സാഹചര്യത്തില്‍ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തിരിഞ്ഞു കുത്തും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ മാനനഷ്ടക്കേസും പ്രതിസന്ധിയായി മാറും. ഇതിനൊപ്പമാണ് രാഷ്ട്രീയ ഒറ്റപ്പെടലും. പോലീസ് കേസുകളും പിന്നാലെ വരുന്നു. ഇതോടെ മുന്നിലുള്ള പ്രതിസന്ധി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും സമ്മതിക്കുന്ന അവസ്ഥയിലാണ് അന്‍വര്‍.യ ഇടതു സ്വതന്ത്ര എംഎല്‍എയായിരുന്ന പിവി അന്‍വര്‍ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായിരുന്നു. മാധ്യമങ്ങള്‍ക്കെതിരായ അന്‍വറിന് പിന്നില്‍ സൈബര്‍ സഖാക്കള്‍ അണിനിരന്നു. ഇതിനിടെയാണ് എഡിജിപി എം ആര്‍ അജിത് കുമാറിനേയും പോലീസിനേയും കടന്നാക്രമിച്ച് അന്‍വര്‍ എത്തിയത്. പോലീസിലെ പുഴിക്കുത്തുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് അത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയായി. ഇതോടെ…

    Read More »
  • Crime

    വില്‍ക്കണമെന്ന ആവശ്യത്തിന് അമ്മ വഴങ്ങിയില്ല; പിന്നാലെ പിഞ്ചുകുഞ്ഞിനെ ഭിത്തിയില്‍ അടിച്ച് കൊന്ന് പിതാവ്

    അമരാവതി: ജനിച്ച് ഏതാനും ദിവസങ്ങളായ പിഞ്ചുകുഞ്ഞിനെ പിതാവ് ഭിത്തിയിലടിച്ച് കൊലപ്പെടുത്തി. നവജാത ശിശുവിനെ വില്‍കണമെന്ന് കുട്ടിയുടെ പിതാവ് വഴങ്ങാതെ അമ്മ. 34 ദിവസം പ്രായമുള്ള കുഞ്ഞിനെ ഭിത്തിയിലടിച്ച് കൊന്ന് പിതാവ്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് ക്രൂരസംഭവം നടന്നത്. കാകിനാട ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യില്‍ എടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും…

    Read More »
  • Crime

    എത്തിയത് മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേന; സുഹൃത്തുമായി സംസാരിച്ച് നിന്ന യുവതിയെ കാറില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കി

    മുംബൈ: പൂനെയില്‍ യുവതിയെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന വ്യാജേന കാറില്‍ എത്തിയവര്‍ കൂട്ടബലാത്സം?ഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ടുകള്‍. യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മര്‍ദിച്ച് അവശനാക്കിയാണ് 21 കാരിയെ ഇവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വ്യാഴാഴ്ച ബോപ്‌ദേവ് ഘട്ടിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയില്‍ രാജേ ഖാന്‍ കരീം പഠാന്‍ എന്നയാളെ പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്കുമായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബോപ്‌ദേവ് ഘട്ടില്‍ യുവതിയും സുഹൃത്തും നില്‍ക്കുമ്പോള്‍ മൂന്നുപേര്‍ ഒരു കാറില്‍ ഇവരെ സമീപിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ യുവതിയുടേയും യുവാവിന്റെയും ചിത്രം പകര്‍ത്തുകയും ആ പ്രദേശത്ത് നില്‍ക്കാന്‍ പാടില്ലാത്തതാണെന്ന് പറയുകയുംചെയ്തു. തുടര്‍ന്ന് പഠാന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും കാറിലേക്ക് ബലംപ്രയോഗിച്ച് കയറ്റുകയുംചെയ്തു. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതിനുശേഷം ഖാദി മെഷീന്‍ ചൗക്കില്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഖോന്ധ്വാ പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഠാനെ അറസ്റ്റ് ചെയ്തത്. ഇവരിപ്പോള്‍ ദേഹമാസകലം പരിക്കുകളോടെ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. ക്രൈം ബ്രാഞ്ചില്‍നിന്നും…

    Read More »
  • Social Media

    ”എന്റെ ദാനമാണ് ആ നടന്റെ ജീവിതം; 10 കോടി തന്നാലും എന്നെ ആര്‍ക്കും കിട്ടില്ല”

    തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ തുറന്ന് പറച്ചില്‍. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”വളരെ കഷ്ടപ്പെട്ടാണ് ആ ഒരാളെ കൈകാര്യം ചെയ്ത് വിട്ടത്. ഒത്തിരി കഷ്ടപ്പെട്ടു. ഇപ്പോഴും മലയാള സിനിമയിലുണ്ട്. മെയിന്‍ സ്ട്രീമില്‍ നില്‍ക്കുന്ന ആളാണ്. ഇപ്പോള്‍ കണ്ടാല്‍ സംസാരിക്കാന്‍ പോലും പുള്ളിയ്ക്ക് നേരമില്ല. കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ വെറുക്കപ്പെട്ടവള്‍. ഉപകാരങ്ങളും നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അന്ന് അങ്ങനൊരു സംഭവം ഉണ്ടായതു കൊണ്ടാകാം. പേടിയുണ്ടാകും. പേടിക്കണമല്ലോ” എന്നാണ് പ്രിയങ്ക പറയുന്നത്. ആ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാമോ. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്.…

    Read More »
  • Kerala

    ടിക്കറ്റ് നിരക്ക് 99 രൂപ? ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും, ഫ്‌ളിക്‌സ് വിപ്ലവം കേരളത്തിലേക്കും

    കൊച്ചി: യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപ്ലവം തീര്‍ത്ത ഫ്‌ളിക്‌സ് ബസ് സര്‍വീസ് ഇന്ത്യയിലേക്ക് എത്തുന്നെന്നത് യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പക്കുന്ന ഫ്‌ളിക്‌സ് ബസ് ഇന്ന് 40 രാജ്യങ്ങളിലായി 5000 ഓളം സ്ഥലങ്ങളില്‍ നാല് ലക്ഷത്തോളം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഫ്‌ളിക്‌സ് ബസ് ദക്ഷിണേന്ത്യയിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചത്. ഇപ്പോഴിതാ ഫ്‌ളിക്‌സ് ബസ് കേരളത്തിലേക്കും എത്തുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഈ വര്‍ഷാവസാനം കേരളത്തിലേക്കുള്ള സേവനങ്ങള്‍ ഫ്‌ളിക്‌സ് ബസ് ആരംഭിക്കുമെന്നണ് പ്രതീക്ഷിക്കുന്നത്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരു നഗരത്തെ ലക്ഷ്യമാക്കിയായിരിക്കും ആദ്യ സര്‍വീസ്. രണ്ട് റൂട്ടുകളിലായി നാല് ബസുകളുമായാണ് കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ബംഗളൂരു-കൊച്ചി, ബംഗളൂരു-ആലപ്പുഴ എന്നിവയായിരിക്കും റൂട്ടുകള്‍. ഫ്‌ളിക്‌സ് ബസ് സര്‍വീസ് ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവില്‍ ഇനി ബംഗളൂരു യാത്ര സാദ്ധ്യമാക്കാം. നിലവില്‍ സ്വാകാര്യ ബസുകള്‍ ഈ റൂട്ടില്‍ കഴുത്തറുപ്പന്‍ നിരക്കാണ്…

    Read More »
  • India

    മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംപിയും; പിന്നാലെ വലയിലായി

    മുംബൈ: പ്രതിഷേധത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും ബിജെപി എംപിയും ചാടി. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഡെപ്യൂട്ടി സ്പീക്കറും ഒരു എംപിയും മൂന്ന് എംഎല്‍എമാരും ചാടിയത്. എന്‍സിപി (അജിത് പവാര്‍ വിഭാഗം ) ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍, ബിജെപി എം പി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയിലാണ് ഇവര്‍ വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഡപ്യൂട്ടി സ്പീക്കറും മറ്റ് ജനപ്രതിനിധികളും കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയില്‍ വീണ ഇവര്‍ തിരിച്ച് കയറുന്നതും വീഡിയോയില്‍ കാണാം. പട്ടിക വര്‍ഗ സംവരണ വിഭാഗത്തില്‍ ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ മുകളില്‍ നിന്ന് ചാടിയത്.

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സംഘ്പരിവാര്‍ അജണ്ട; പൊലീസ് അടിമക്കൂട്ടമായി മാറിയെന്ന് സതീശന്‍

    കണ്ണൂര്‍: സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്തി നടത്തുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ സംഘ് പരിവാര്‍ അജന്‍ഡയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 21ന് നടത്തിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും അതിനുശേഷം നാഥനില്ലാത്ത രീതിയില്‍ വന്ന അഭിമുഖവും പിന്നീട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതി തയ്യാറാക്കിയതാണിത്. യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണ് ഇടതു സ്വതന്ത്ര എംഎല്‍എയായ പി.വി അന്‍വറും പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ പറഞ്ഞിരുന്നു. അതു തന്നെയാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നതെന്ന് സതീശന്‍ പറഞ്ഞു. അന്‍വറിനെ പിന്‍തുണയ്ക്കുന്നത് ഞങ്ങള്‍ക്കെതിരെ നേരത്തെ അക്രമം നടത്തിയ സിപിഎം സൈബര്‍ ഹാന്‍ഡിലുകളാണ്. അവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണ അന്‍വറിനുണ്ട്. നിയമസഭയില്‍ അന്‍വര്‍ എവിടെ ഇരിക്കുമെന്ന ചോദ്യത്തില്‍ പ്രസക്തിയില്ല സ്വതന്ത്ര എംഎല്‍എ മാര്‍ ഇരിക്കേണ്ടിടത്ത് അന്‍വര്‍ ഇരിക്കും. പ്രതിപക്ഷ നിരയില്‍ അദ്ദേഹം ഇരിക്കുമോയെന്ന ചോദ്യം അപ്രസക്തമാണെന്നും സതീശന്‍ പറഞ്ഞു. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ ബസിന്…

    Read More »
Back to top button
error: