Month: August 2025
-
Breaking News
മിന്നൽ പ്രളയം, ഹിമാചലിൽ കുടുങ്ങി മലയാളി സംഘം: പലരുടെയും ആരോഗ്യനില മോശം; അവശ്യ സാധനങ്ങൾ തീരുന്നു
സിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് കല്‍പ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെ 25 അംഗ യാത്രാ സംഘം കുടുങ്ങിക്കിടക്കുന്നു. 18 മലയാളികളാണ് സംഘത്തിലുള്ളത്. സംഘത്തിലെ 5 പേര്‍ തമിഴ്നാട്ടുകാരും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യക്കാരുമാണ്. മഴയും മണ്ണിടിച്ചിലും മൂലം പ്രദേശത്ത് കുടുങ്ങിയ യാത്രാ സംഘത്തിന് മതിയായ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം പോലും നേരിടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ഓഗസ്റ്റ് 25-ന് യാത്ര തുടങ്ങിയ സംഘം സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയതിന് പിന്നാലെയാണ് കാലാവസ്ഥ പ്രതികൂലമായത്. കനത്ത മഴയിലും മണ്ണിടിച്ചിലും റോഡുകള്‍ ഉള്‍പ്പെടെ തകര്‍ന്നതോടെ യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ് യാത്രികര്‍ക്കുള്ളത്. ജൂണ്‍ 20 ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഓഗസ്റ്റ് 30 വരെ, 91 വെള്ളപ്പൊക്കങ്ങള്‍ക്കും, 45 മേഘവിസ്ഫോടനങ്ങള്‍ക്കും, 93 വലിയ മണ്ണിടിച്ചിലുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓള്‍ഡ് ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡ്, മണ്ടി-ധരംപൂര്‍ റോഡ്, റോഡ് എന്നിവയുള്‍പ്പെടെ ആകെ 822 റോഡുകള്‍ തകര്‍ന്നതായാണ്…
Read More » -
Breaking News
മറ്റൊരു വിവാഹത്തിനു മോഹം; തടസ്സം നിന്ന കാമുകിയെ യുവാവ് കൊന്ന് ഓടയില്‍ തള്ളി
മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഭക്തി ജിതേന്ദ്ര മയേക്കറാണ് (26) കൊല്ലപ്പെട്ട സംഭവത്തില്‍ ദൂര്‍വാസ് ദര്‍ശന്‍ പാട്ടീല്‍ എന്നയാളാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 17 മുതല്‍ ഇവരെ കാണാതായിരുന്നു. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭക്തി പിന്നീട് തിരികെ വന്നില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഖണ്ടാലയ്ക്ക് സമീപം യുവതിയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. യുവതിയ്ക്ക് അവസാനമായി വന്ന ഫോണ്‍കോളുകള്‍ ദൂര്‍വാസ് ദര്‍ശന്‍ പാട്ടീലിന്റേതായിരുന്നു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ദൂര്‍വാസ് ദര്‍ശന്‍ കുറ്റം നിഷേധിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഭക്തിയെ കൊലപ്പെടുത്തിയെന്ന് പോലീസിനോട് വെളിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായുള്ള തന്റെ വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം അംബ ഘട്ടില്‍ ഉപേക്ഷിച്ചുവെന്ന് പറയുകയും ചെയ്തു. പോലീസ് നടത്തിയ തിരച്ചിലില്‍…
Read More » -
Breaking News
മദപ്പാടിലായ ആന പാപ്പാനെ താഴെയിട്ട് കുത്തി; പകരം വന്ന പാപ്പാനു നേരെയും ആക്രമണം
ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ മദപ്പാടിലായിരുന്ന ആന പാപ്പാന്മാരെ കുത്തി. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയാണ് പാപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠനെയും പകരം വന്ന പാപ്പാനെയും കുത്തിയത്. ചങ്ങല അഴിച്ചുമാറ്റാന്‍ മുകളില്‍ കയറിയ മണികണ്ഠനെ ആന കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പാപ്പാനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ ആന വീണ്ടും മറ്റൊരാളെ കൂടി കുത്തി. പകരം വന്ന പാപ്പാനെയാണ് ആന ആക്രമിച്ചത്. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആനയാണ് ഹരിപ്പാട് സ്‌കന്ദന്‍. ആനയെ മദപ്പാടിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാന് കുത്തേല്‍ക്കുന്നത്. മുകളില്‍ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട ശേഷമാണ് കുത്തിയത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ആളുകള്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Read More » -
Breaking News
സര്‍ക്കാര്‍ നിയന്ത്രണം: ഡ്രീം 11 വന്‍ പ്രതിസന്ധിയില്‍; ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ; ഇനി ടെക് കമ്പനികള്‍ വേണ്ടെന്ന് ബിസിസിഐ; ദീര്‍ഘകാല സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ നീക്കം തുടങ്ങി
ന്യൂഡല്‍ഹി: ഇക്കുറി ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജെഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ. ദീര്‍ഘകാലം ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാവുന്ന കമ്പനിയെ തേടുകയാണു ബിസിസിഐ എന്നും വിവരം. 2027 വണ്‍ഡേ ലോകകപ്പ് വരെ മുന്നോട്ടു കൊണ്ടുപോകാവുന്ന ഡീല്‍ ആണ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ഏഷ്യ കപ്പ് ആരംഭിക്കുമെന്നിരിക്കേ, അതിനു മുമ്പ് സ്‌പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ആദ്യം ബൈജൂസും പിന്നീട് ഡ്രീം 11 ഉം ആയിരുന്നു ഇന്ത്യയുടെ ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള ബില്‍ കൊണ്ടുവന്നതോടെ ഡ്രീം 11 കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമുമായുള്ള കരാറും കമ്പനി നിര്‍ത്തിവച്ചു. അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ബിസിസിഐ 28ന് അടിയന്തര മീറ്റിംഗ് കൂടിയെങ്കിലും സ്‌പോണ്‍സറെക്കുറിച്ചുള്ള തീരുമാനമാകാതെ പിരിഞ്ഞു. ഡ്രീം 11 പോലുള്ള കമ്പനികളുമായി ഇനി കരാറിലെത്താന്‍ ബിസിസിഐക്കു കഴിയില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നതിനാല്‍ പെട്ടെന്നു പ്രതിസന്ധികള്‍ ഉണ്ടാകുന്നെന്നും ബിസിസിഐ യോഗം വിലയിരുത്തി. ഡ്രീം 11, മൈ സര്‍ക്കിള്‍ എന്നിവ ആയിരം…
Read More » -
Breaking News
മറ്റൊരു പെണ്ണിനെ വിവാഹം ആലോചിച്ചു; എതിര്‍ത്ത കാമുകിയെ കൊലപ്പെടുത്തി കാനയില്‍ തള്ളി; രണ്ടാഴ്ചയ്ക്കു ശേഷം പ്രതി പിടിയില്‍
പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി കാനയില്‍ ഉപേക്ഷിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആണ് സംഭവം. കൊലപാതകം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കു ശേഷം ഇന്നലെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രണ്ടാഴ്ച്ച മുന്‍പാണ് പ്രതി ദൂർവാസ് ദർശൻ പാട്ടീലിന്റെ പെണ്‍സുഹൃത്ത് ഭക്തി ജിതേന്ദ്ര മായേക്കറെ കാണാതായത്. 26 വയസ്സുകാരിയായ മായേക്കറെ ഓഗസ്റ്റ് 17-നാണ് കാണാതായത്. ഒരു സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് മായേക്കർ വീട്ടില്‍നിന്നു പോയതെന്നും അതിനുശേഷം കാണാതായെന്നും കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും മായേക്കറുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഖണ്ഡാലയ്ക്ക് സമീപമുണ്ടെന്ന് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മായേക്കറുടെ സുഹൃത്ത് പാട്ടീലിനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മായേക്കറെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അംബ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാള്‍ മൊഴി നല്‍കി. മറ്റൊരു യുവതിയുമായുള്ള വിവാഹത്തെച്ചൊല്ലി പതിവായി വഴക്കുണ്ടായിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് കാനയില്‍ നിന്നും പൊലീസ് മൃതദേഹം…
Read More » -
India
പരീക്ഷയെഴുതാത്തത് കുടുംബം അറിയുമോ എന്ന പേടി; ജീവനൊടുക്കാന്‍ ശ്രമിച്ച നീറ്റ് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ രക്ഷപ്പെടുത്തി
ജയ്പുര്‍: പരീക്ഷയെഴുതാത്തത് മാതാപിതാക്കള്‍ അറിയുമോ എന്ന പേടിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നീറ്റ് വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച് അധ്യാപകര്‍. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയാണ് അധ്യാപകര്‍ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച്ചയായിരുന്നു സംഭവം. മഹേഷ് നഗറിലെ പിജിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി മൂന്ന് നിലകളുളള കോച്ചിംഗ് സെന്ററിന്റെ ടെറസില്‍ കയറിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന ആളുകള്‍ പെണ്‍കുട്ടി ടെറസിന് മുകളില്‍ കയറി നില്‍ക്കുന്നത് കണ്ട് ബഹളം വെച്ചു. ഇതുകേട്ട ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകര്‍ ടെറസിലേക്ക് ഓടി. പെണ്‍കുട്ടി ചാടാനൊരുങ്ങിയപ്പോള്‍ നിമിഷങ്ങള്‍ക്കുളളില്‍ അധ്യാപകരില്‍ ഒരാള്‍ പെണ്‍കുട്ടിയെ പിറകിലൂടെ ചെന്ന് പിടിച്ച് താഴേയ്ക്ക് വലിച്ചിടുകയായിരുന്നു. പെണ്‍കുട്ടിയെ സുരക്ഷിതയായി താഴെയിറക്കുകയും കൗണ്‍സലിംഗ് നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ചുരു സ്വദേശിയായ പെണ്‍കുട്ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ ചില പരീക്ഷകള്‍ എഴുതിയിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വെളളിയാഴ്ച്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളുടെ പഠനത്തെക്കുറിച്ച് അന്വേഷിച്ചറിയാനായി ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയിരുന്നു. ഇതോടെ അസ്വസ്ഥയായ പെണ്‍കുട്ടി…
Read More » -
Breaking News
വ്യാജ ആധാര്‍ കാര്‍ഡുമായി തിരുവനന്തപുരം ബ്രഹ്‌മോസില്‍ നിര്‍മാണ ജോലി; ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍
തിരുവനന്തപുരം: വ്യാജ ആധാര്‍ കാര്‍ഡും ജനനസര്‍ട്ടിഫിക്കറ്റുമായി തിരുവനന്തപുരം ബ്രഹ്‌മോസ് എയ്‌റോസ്‌പേസില്‍ നിര്‍മാണ ജോലിചെയ്ത ബംഗ്‌ളാദേശ് സ്വദേശി പിടിയില്‍. ഗെര്‍മി പ്രണോബ്(31) എന്ന ബംഗ്‌ളാദേശ് സ്വദേശിയാണ് പേട്ട പൊലീസിന്റെ പിടിയിലായത്. പ്രനോയ് റോയ് എന്ന പേരിലായരന്നു വ്യാജ ആധാര്‍കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും ഇയാള്‍ സംഘടിപ്പിച്ചത്. ബംഗാള്‍ അതിര്‍ത്തി വഴിയാണ് ഗെര്‍മി ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞു. 7000 രൂപ നല്‍കിയാണ് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. ബ്രഹ്‌മോസില്‍ നിര്‍മാണ പ്രവൃത്തികളുടെ കരാര്‍ എടുത്ത ആള്‍വഴിയാണ് ജോലിക്ക് കയറിയത്. വേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിക്കു സമീപമുള്ള ലേബര്‍ ക്യാംപിലായിരുന്നു ഇയാളുടെ താമസം. മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിുന്നു അറസ്റ്റ്.ഇയാളുടെ പക്കല്‍ നിന്നും ബംഗ്ലാദേശ് പാസ്‌പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഇയാളെ ചോദ്യം ചെയ്തു.
Read More » -
Breaking News
ട്രംപിന്റെ ഉടക്കില്‍ ക്വാഡ് ഉച്ചകോടിയും പൊളിയുന്നു; ഇന്ത്യയിലേക്ക് ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്; നൊബേല്‍ സമ്മാനത്തിനു ശിപാര്‍ശ ചെയ്യാത്തത് താരിഫ് ചുമത്താന്‍ കാരണമെന്ന് ആവര്‍ത്തിച്ച് ന്യൂയോര്‍ക്ക് ടൈംസ്; നിഷേധിക്കാതെ പ്രസിഡന്റിന്റെ ഓഫീസ്
ന്യൂയോര്‍ക്ക്: താരിഫ് പ്രശ്‌നത്തില്‍ ഇടഞ്ഞതിനു പിന്നാലെ ഇന്ത്യയിലേക്ക് ഈ വര്‍ഷം അവസാനം നടത്തേണ്ടിയിരുന്ന യാത്രയും മാറ്റിവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്വാഡ് ഉച്ചകോടിക്കുവേണ്ടിയാണ് ട്രംപ് ഇന്ത്യയില്‍ എത്തേണ്ടിയിരുന്നത്. നേരത്തേ, ഇന്ത്യയിലേക്ക് എത്തുമെന്നു നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയിരുന്നെങ്കിലും വേണ്ടെന്നു വച്ചെന്നാണു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ട്രംപ് ഭരണകൂടം വിളിച്ചുകൂട്ടിയിരുന്നു. ഓസ്‌ട്രേലി്യ, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളാണ് ക്വാഡ് കൂട്ടായ്മയിലുള്ളത്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ് ഇന്ത്യയും ട്രംപും തമ്മിലുള്ള ഇടച്ചില്‍ തുടങ്ങിയത്. യുദ്ധം നിര്‍ത്താന്‍ ഇടപെട്ടെന്ന ആരോപണം ഇന്ത്യ വളഞ്ഞ വഴിയിലൂടെ നിഷേധിച്ചിരുന്നു. ഒരിക്കല്‍ പോലും ട്രംപിന്റെ പേരു പറഞ്ഞില്ലെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായില്ലെന്ന് മോദി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ട്രംപിനോടള്ള മൃദു സമീപനത്തില്‍ മോദിയുടെ ക്ഷമ നശിക്കുന്ന ഘട്ടത്തിലേക്ക് ഇതെത്തിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’…
Read More »

