Month: December 2023

  • Kerala

    പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ

    കണ്ണൂര്‍: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ. പയ്യാമ്ബലം ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവര്‍ണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്‌എഫ്‌ഐ ഉയര്‍ത്തുന്നത്.   സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ശക്തികളെ തിരികിക്കയറ്റാൻ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ എസ്‌എഫ്‌ഐ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെ കേരളം മുഴുവൻ പോസ്റ്റര്‍ യുദ്ധത്തിനാണ് സാക്ഷിയായത്.

    Read More »
  • NEWS

    2024 ആദ്യമെത്തിയത് കിരിബാത്തി ദ്വീപില്‍, പിന്നാലെ ന്യൂസിലാൻഡിലും !

    വെല്ലിംഗ്ടൻ: പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനുപിന്നാലെയാണ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നത്. സമോവയ്ക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ മനോഹരമായ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചിട്ടുണ്ട്. ഏകദേശം 120,000 ആളുകള്‍ താമസിക്കുന്ന ഈ രാജ്യം തെങ്ങിന്‍ തോപ്പുകള്‍ക്കും മത്സ്യഫാമുകള്‍ക്കും പേരുകേട്ടതാണ്. അതേസമയം പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ വലിയ സുരക്ഷാ വലയത്തിലാണ് പുതുവത്സരാഘോഷം.

    Read More »
  • Kerala

    പുതുവത്സരം;കിടിലൻ ഓഫറുമായി  കേരളാ പോലീസ്

    2023 നമ്മോട് വിട പറയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. പുതുവര്‍ഷ രാവില്‍ നിങ്ങള്‍ മദ്യപിച്ച്‌ വാഹനമോടിക്കുകയോ ക്രമ സമാധാനം ലംഘിക്കുകയോ ചെയ്താല്‍ കേരളാ പോലീസിന്‍റെ കിടിലൻ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതെന്താണെന്നല്ലേ. പോലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, മറ്റൊന്ന് നിയമ ലംഘകര്‍ക്ക് പ്രത്യേക പരിഗണന! പോലീസിന്റെ  ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.ഇതു കൂടാതെ പുതുവര്‍ഷ ആഘോഷത്തില്‍ ക്ഷണിക്കപ്പെടാത്ത ഏതെങ്കിലും അതിഥി വന്നാല്‍ 112 എന്ന നമ്ബറില്‍ പോലീസിനെ വിളിക്കാവുന്നതാണെന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു. എന്തായാലും രസകരമെന്നു ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അതീവ ഗൗരവമുള്ളതാണെന്നു ഒന്നു കൂടി വായിച്ചാല്‍ മാത്രം മനസിലാകും. നിരവധി ആളുകളാണ് ഇതിനു താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംഗതി വൈറലായിരിക്കുകയാണ്. പോസ്റ്റ് വായിക്കാം: https://m.facebook.com/story.php?story_fbid=pfbid02yx1eHy9RVJ883zB9GNkBdsqP1SfS2Xwvfd6S3deNsmvrLmGJWjYKbF8t6td68x8Al&id=100064317897065&mibextid=RtaFA8

    Read More »
  • India

    അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടനം നടത്തി മുസ്ലിം യുവതി

    മുംബൈ: അയോധ്യയിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തി മുസ്ലീം യുവതി.ശബ്നം ഷെയ്ഖ് എന്ന മുസ്ലീം യുവതി തന്റെ രണ്ട് കൂട്ടാളികളോടൊപ്പം മുംബൈയില്‍ നിന്ന് അയോധ്യയിലേക്ക് 1,425 കിലോമീറ്റര്‍ ദൂരമാണ് നടന്നെത്തുക. ദിവസേന 25 മുതല്‍ 30 കിലോമീറ്റര്‍ ദൂരമാണ് യുവതിയും സഹായികളും നടക്കുന്നത്. രാമൻ രാജ് ശര്‍മ, വിനീത് പാണ്ഡെ എന്നിവരാണ് യുവതിക്കൊപ്പമുള്ള മറ്റു രണ്ടുപേര്‍. ഇസ്ലാം മതത്തില്‍ പെട്ടയാള്‍ ആണെങ്കിലും ശബ്നം ഒരു രാമ ഭക്ത കൂടിയാണ്. രാമനെ ആരാധിക്കണെങ്കില്‍ ഹിന്ദുവായിരിക്കണം എന്നു നിര്‍ബന്ധമില്ലെന്നും ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും ശബ്നം പറയുന്നു. മുംബൈയില്‍ നിന്നും യാത്ര ആരംഭിച്ച ശബ്നം ഇപ്പോള്‍ മധ്യപ്രദേശിലെ സിന്ധ്‍വയില്‍ എത്തിയിട്ടുണ്ട്. നീണ്ട നടത്തം മൂലം ക്ഷീണം തോന്നുന്നുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്ന ചാലകശക്തിയെന്ന് മൂവരും പറയുന്നു. വഴിയില്‍ ഇവര്‍ കണ്ടുമുട്ടുന്ന ആളുകള്‍ ഇവരെക്കുറിച്ചുള്ള കഥകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ്  തീര്‍ത്ഥാടനം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.

    Read More »
  • NEWS

    ആദ്യ യാത്രക്ക് അരനൂറ്റാണ്ട്;  പാസ്പോര്‍ട്ടുമായി ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച്‌ യൂസുഫലി

    അബൂദബി: പ്രവാസജീവിതത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനെ സന്ദര്‍ശിച്ച്‌ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ.യൂസുഫലി. ശനിയാഴ്ചയാണ് അദ്ദേഹം അബൂദബിയിലെ കൊട്ടാരത്തില്‍ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സന്ദര്‍ശിച്ചത്. 1973 ഡിസംബര്‍ 31ന് ദുബൈ റാശിദ് തുറമുഖത്തെത്തിയപ്പോള്‍ ഇമിഗ്രേഷൻ സ്റ്റാമ്ബ് പതിപ്പിച്ച ആദ്യ പാസ്പോര്‍ട്ട് അദ്ദേഹം പ്രസിഡന്‍റിനെ കാണിച്ചു. അമ്ബത് വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നിധിപോലെ യൂസുഫലി സൂക്ഷിക്കുന്ന പഴയ പാസ്പോര്‍ട്ട് ഏറെ കൗതുകത്തോടെയാണ് പ്രസിഡന്‍റ് കണ്ടത്. അന്ന് ബോംബെയില്‍നിന്ന് ‘ദുംറ’ എന്ന കപ്പലില്‍ യാത്രചെയ്താണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസുഫലി ദുബൈയിലെത്തിയത്. പിന്നീട് അബൂദബിയിലെത്തി ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് 50 വര്‍ഷം പിന്നിടുമ്ബോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍നിന്നുള്ള 69,000ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ് എന്ന വമ്ബൻ സ്ഥാപനമായി മാറിയത് .   ഇതിനിടെ വാണിജ്യ വ്യവസായ സാമൂഹിക സേവനരംഗത്ത് നല്‍കിയ…

    Read More »
  • Kerala

    16 കാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്തു; കുളത്തൂപ്പുഴ സ്വദേശി പിടിയില്‍

    കൊല്ലം: 16 വയസുകാരിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി വിവാഹം ചെയ്ത യുവാവ് പിടിയില്‍. കുളത്തുപ്പുഴ ആര്‍പിഎല്‍ മാലിദീപ് കോളനിയില്‍ സുജിത്താണ് പിടിയിലായത്. 16 കാരിയും 22 കാരനായ സുജിത്തും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. പെണ്‍കുട്ടി സുജിത്തിനെ വിവാഹം ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തതോടെ ഇരുവരും തമിഴ്നാട്ടിലെ പുളിയറയില്‍ വെച്ച്‌ വിവാഹം കഴിക്കുകയും താമസം തുടങ്ങുകയും ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കൈഞരമ്ബ് മുറിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിവാഹം നടത്തി കൊടുക്കുകയായിരുന്നു എന്നാണ് വിവരം. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസ് എടുത്തിട്ടുണ്ട്.

    Read More »
  • Kerala

    2023 ന്റെ നഷ്ടം; വിടവാങ്ങിയ മലയാളത്തിന്റെ പ്രമുഖർ

    ഇന്നസെന്റ് നടനും, ചാലക്കുടിയില്‍നിന്നുള്ള മുൻ ലോക്സഭാംഗവും18 വര്‍ഷം മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷനുമായിരുന്ന ഇന്നസെന്റ്. മാമുക്കോയ നടൻ ● സാറ തോമസ് പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ● ഉമ്മൻ ചാണ്ടി മുൻ മുഖ്യമന്ത്രി, കോണ്‍ഗ്രസ് നേതാവ് ● കാനം രാജേന്ദ്രൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി ● ഡോ. എം. കുഞ്ഞാമൻ  പ്രമുഖ ദലിത് ചിന്തകനും സാമ്ബത്തികശാസ്ത്ര വിദഗ്ധനും അധ്യാപകനും ● ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്‍റെ സെക്രട്ടറിയായിരുന്ന റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ● കെ.പി. വിശ്വനാഥൻ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവും ● ബീയാര്‍ പ്രസാദ് മലയാള സിനിമാ ഗാനരചയിതാവ്  ● സുബി സുരേഷ് നടിയും ടെലിവിഷൻ അവതാരകയും സ്റ്റേജ്ഷോ കലാകാരിയും ● മാര്‍ ജോസഫ് പൗവത്തില്‍ ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച്‌ബിഷപ് ● കെ.പി. ദണ്ഡപാണി മുൻ അഡ്വക്കറ്റ് ജനറലും സീനിയര്‍ അഭിഭാഷകനും ● സിദ്ദീഖ്  സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് ● വിക്രമൻനായര്‍…

    Read More »
  • Kerala

    ആലപ്പുഴയില്‍ ഒന്നരവയസുകാരന്റെ കൈ അമ്മയും സുഹൃത്തും ചേര്‍ന്ന് തല്ലിയൊടിച്ചു ; ദേഹമാസകലം ചൂരൽ കൊണ്ടടിച്ച പാടുകൾ!

    ആലപ്പുഴ: കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. മര്‍ദിച്ച ശേഷം അമ്മയുടെ സൃഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകൃമാര്‍ കുട്ടിയെ അച്ഛൻ ബിജുന്റെ വീട്ടില്‍ ഏല്‍പ്പിച്ച്‌ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാർ  പരിശോധിച്ചപ്പോഴായിരുന്നു ദേഹമാസകലം മുറിവ് കണ്ടെത്തിയത്. ഇതോടെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കൈയ്യുടെ അസ്ഥിക്ക് പൊട്ടലുെണ്ടന്ന് കണ്ടെത്തിയത്.കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടാണുള്ളത്. ആലപ്പുഴ കറ്റിത്തോട് സ്വദേശി ബിജുവിന്റെയും ആലപ്പുഴ സ്വദേശി ഗീതയുടെ മകനായ ഒന്നര വയസുകാരനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ബിജുവും ഭാര്യ ദീപയും വേര്‍പ്പെട്ട് താമസിക്കുകയായിരുന്നു. അമ്മക്കൊപ്പമായിരുന്നു ഒന്നരവയസുകാരന്‍ താമസിച്ചിരുന്നത്. ദീപയ്‌ക്കൊപ്പം സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. ഇതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    ബോള്‍ട്ട് അയഞ്ഞതായി മുന്നറിയിപ്പ്: ബോയിങ് വിമാനങ്ങളില്‍ പരിശോധന, ആശങ്ക വേണ്ടെന്ന് ഡിജിസിഎ

    ന്യൂഡല്‍ഹി: യുഎസില്‍നിന്ന് പുതിയതായി എത്തിച്ച ബോയിങ് 737 മാക്സ് യാത്രാവിമാനത്തിലെ ബോള്‍ട്ടുകള്‍ അയഞ്ഞേക്കാമെന്ന മുന്നറിപ്പിനു പിന്നാലെ പരിശോധനയുമായി ഇന്ത്യയിലെ വിമാനക്കമ്പനികള്‍. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തകരാറുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനായാണ് പരിശോധന നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിതിഗതികള്‍ വിലയിരുത്താനായി ആകാശ, എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു. ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ റഡ്ഡര്‍ കണ്‍ട്രോള്‍ സിസ്റ്റത്തില്‍ അയഞ്ഞ ബോള്‍ട്ട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സുരക്ഷാപരിശോധന നടത്തുന്നത്. ഒരു വിമാനത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ചതായും ബോയിംഗ് 737 മാക്സ് വിമാനത്തില്‍ പരിശോധന നടത്താന്‍ മറ്റ് എയര്‍ലൈനുകളോട് ആവശ്യപ്പെട്ടതായും ബോയിങ് വ്യക്തമാക്കി. യുഎസ് ഏവിയേഷന്‍ റെഗുലേറ്ററുമായും വിമാന നിര്‍മാതാക്കളായ ബോയിങുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പതിവ് പ്രക്രിയയുടെ ഭാഗമാണ് നിലവിലെ പരിശോധനകളെന്നും ഡിജിസിഎ അറിയിച്ചു. ‘എന്തെങ്കിലും തകരാര്‍ കാണുമ്പോഴെല്ലാം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ബോയിങ് മുന്നറിയിപ്പു നല്‍കാറുണ്ട്. മുന്‍പും ഇത്തരം…

    Read More »
  • Crime

    ജോലി സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍; പ്രതിഫലം 13 ലക്ഷം, തട്ടിപ്പിനിരയായത് നിരവധിപേര്‍

    പട്ന: ജോലി സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍, പ്രതിഫലം 13 ലക്ഷം രൂപ, ഇനി ശാരീരികബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കിലും വിഷമിക്കേണ്ട, അഞ്ചുലക്ഷം രൂപ ‘സമാശ്വാസസമ്മാനം’ ലഭിക്കും! കേട്ടാല്‍ തന്നെ ആരും അമ്പരന്നുപോകുന്ന ജോലി വാഗ്ദാനം നല്‍കിയാണ് ബിഹാറിലെ ഒരുസംഘം വന്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കി നിരവധി പുരുഷന്മാരില്‍നിന്നാണ് ഇവര്‍ പണം കൈക്കലാക്കിയത്. എന്നാല്‍, ഈ തട്ടിപ്പുസംഘത്തെ ബിഹാര്‍ പോലീസ് കഴിഞ്ഞദിവസം കൈയോടെ പിടികൂടി. തട്ടിപ്പുസംഘത്തില്‍പ്പെട്ട എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ‘ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ് ഏജന്‍സി’ എന്ന പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരില്‍നിന്നാണ് ഇവര്‍ പണം തട്ടിയിരുന്നത്. വാട്സാപ്പ് വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയുമാണ് ഇവര്‍ ഇരകളായ പുരുഷന്മാരെ ബന്ധപ്പെടുന്നത്. ഭര്‍ത്താവില്‍നിന്നും ജീവിതപങ്കാളിയില്‍നിന്നും ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ…

    Read More »
Back to top button
error: