Month: February 2021

  • NEWS

    കടുംവെട്ട് അവസാനിപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ.സുരേന്ദ്രന്‍

    കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ഈ കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ മേഖലകളിലും അഴിമതിയാണ്. പുതിയതായി ഉയര്‍ന്നുവന്ന ആഴക്കടല്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സികുട്ടിയമ്മ നടത്തിയ തട്ടിപ്പ് പോലും ഈ കടുംവെട്ടിന്റെ ഭാഗമാണ്. ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കില്‍ ഒരുകോടി രൂപയുടെ പരസ്യം കൊടുത്ത് പിആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തിക്കുന്ന മുഖ്യമന്ത്രി രണ്ടായിരത്തി തൊള്ളായിരം കോടി രൂപയുടെ പദ്ധതി ആരും അറിയാതെ കരാര്‍ ഒപ്പിട്ടു എന്നു പറയുന്നതിലെ ദുരൂഹത ശക്തമാണ്. 25 രൂപയ്ക്ക് ചോറ് കൊടുക്കുന്നതില്‍ പോലും വലിയ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ ഇത്രയും വലിയ ഒരു കരാര്‍ പുറമേ പറയാതെ എല്ലാം മൂടിവച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. സര്‍വ്വത്ര അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. ഈ അഴിമതിയ്‌ക്കെതിരെ യുഡിഎഫിന് സംസാരിക്കാന്‍ ഒരു ധാര്‍മ്മികതയുമില്ല. കാരണം അഴിമതിയുടെ പര്യായമാണ് കോണ്‍ഗ്രസ്സ്. അഴിമതി നടത്തിയതിന്റെ പേരിലാണ്…

    Read More »
  • NEWS

    പിഎസ് സി ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ

    സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചു. ചർച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്ത് സമരപ്പന്തലിൽ എത്തിച്ചുവെങ്കിലും മേൽവിലാസത്തിൽ ഉള്ള ആളില്ലാത്തതിനാൽ തിരികെ കൊണ്ടുപോയി. റാങ്ക് ഹോൾഡേഴ്സ് പദ്ധതി ലിജുവിന്റെ പേരിൽ ഉള്ളതായിരുന്നു കത്ത്. ലിജു പരീക്ഷയുമായി ബന്ധപ്പെട്ട നാട്ടിൽ ആയതിനാൽ കത്ത് നൽകാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരാണ് കത്ത് സമരപ്പന്തലിൽ എത്തിച്ചത്. മേൽവിലാസം രേഖപ്പെടുത്തിയ കത്ത് വീണ്ടും കൊണ്ടുവരുമെന്നു പിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രതിനിധി വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന പിഎസ് സി ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎം നിർദേശം നൽകിയിരുന്നു.

    Read More »
  • Lead News

    രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് സഹായവുമായി എൻ എസ് എസും

    അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് സഹായവുമായി എൻഎസ്എസ്. ഏഴ് ലക്ഷം രൂപയാണ് എൻഎസ്എസ് സംഭാവന നൽകിയത്. സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. മണി ട്രാൻസ്ഫർ വഴിയാണ് എസ് ബി ഐയുടെ അയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീർത്ഥ എന്ന അക്കൗണ്ടിലേക്ക് എൻഎസ്എസ് പണം നൽകിയത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എൻ എസ് എസിന്റെ നീക്കം രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

    Read More »
  • Lead News

    മലമുകളിൽ അവസാന സെൽഫി, ഇൻഷുറൻസ് തുകയ്ക്കായി ഗർഭിണിയായ ഭാര്യയെ കൊക്കയിൽ തള്ളിയിട്ടു കൊന്ന് ഭർത്താവ്

    ഗർഭിണിയായ ഭാര്യയെ മലമുകളിൽ നിന്ന് കൊക്കയിലേക്കു തള്ളിയിട്ടു ഭർത്താവ് കൊലപ്പെടുത്തി. ടർക്കിയിൽ ആണ് സംഭവം. അവസാന സെൽഫി എടുത്തതിന് ശേഷമാണ് കൊലപാതകം. 2018 ലാണ് സംഭവം നടന്നത്. ഇപ്പോഴാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. 40 കാരൻ ഹകൻ അയ്സൽ ആണ് 32 കാരി ഭാര്യ സെമ്രയെ കൊക്കയിൽ തള്ളിയിട്ടത്. ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് സ്വന്തമാക്കാൻ വേണ്ടിയാണ് അയ്സൽ ഈ ക്രൂരകൃത്യം ചെയ്തത്. ആയിരം അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് തള്ളിയിട്ടത്. സെമ്രയ്‌ക്കൊപ്പം ഗർഭസ്ഥ ശിശുവും മരിച്ചു. കൊലപാതകത്തിനുശേഷം അയ്സൽ ഇൻഷുറൻസിനായി കമ്പനിയെ സമീപിച്ചു. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ കമ്പനി അപേക്ഷ നിരസിച്ചു. നിലവിൽ ജയിലിലാണ് അയ്സൽ.

    Read More »
  • NEWS

    വീട്ടമ്മയുടെ ആത്മഹത്യ : സദാചാര പൊലീസ് ചമഞ്ഞു യുവാക്കളുടെ ഭീഷണിയെന്ന് ആരോപണം

    തിരുവനന്തപുരം വെള്ളറട കുന്നത്തുകാൽ ചാവടിയിൽ വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവം സദാചാര പൊലീസ് ചമഞ്ഞ് യുവാക്കളുടെ ഭീഷണി എന്ന് ആരോപണം. ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ വെള്ളറട പോലീസ് നാല് യുവാക്കൾക്കെതിരെ കേസെടുത്തു. കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷര ആണ് മരിച്ചത്. പരിസരവാസികളായ മണികണ്ഠൻ സുഭാഷ് വിഷ്ണു രഞ്ജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. അക്ഷരയുടെ ഭർത്താവിന് കടം നൽകിയ പണം തിരികെ വാങ്ങാനായി പരശുവയ്ക്കൽ സ്വദേശി ബിജു വീട്ടിലെത്തിയപ്പോൾ പരിസരവാസികളായ യുവാക്കൾ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി. അക്ഷരയെയും അവർ ഭീഷണിപ്പെടുത്തി. ഇതിൽ ഉണ്ടായ മനോവിഷമം ആണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കൾ പരാതി നൽകിയതായി പോലീസ് പറഞ്ഞു.

    Read More »
  • Lead News

    രേഷ്മയും അരുണും പ്രണയത്തിലായിരുന്നെന്ന് നാട്ടുകാർ, മൃതദേഹത്തിന് അടുത്ത് അരുണിന്റെ മൊബൈലും ചെരുപ്പും

    പള്ളിവാസൽ പവർഹൗസ് ഭാഗത്ത് കുത്തേറ്റ് മരിച്ച പ്ലസ് ടു വിദ്യാർഥിനി രേഷ്മയും കുത്തി എന്ന് സംശയിക്കുന്ന ബന്ധു അരുണും പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാർ. ഇരുവരും അടുത്ത ബന്ധുക്കൾ ആയിരുന്നു. എന്നാൽ പ്രണയത്തെ വീട്ടുകാർ എതിർത്തിരുന്നു എന്നാണ് വിവരം. രേഷ്മയും അരുണും ഒരുമിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വൈകിട്ട് നാലേ മുക്കാലോടെ ആയിരുന്നു അത്.രേഷ്മ സ്കൂൾ യൂണിഫോമിൽ ആണ് ഉണ്ടായിരുന്നത്. നീണ്ടപ്പാറ സ്വദേശിയാണ് അരുൺ. രേഷ്മയെ കൊലപ്പെടുത്തിയതിന് ശേഷം അരുൺ തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്കൂൾ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്.

    Read More »
  • NEWS

    സർക്കാർ തീരുമാനങ്ങൾ ജനദ്രോഹപരം : ഉമ്മൻ ചാണ്ടി

    പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം എടുത്ത പ്രധാന തീരുമാനങ്ങൾ എല്ലാം ജനങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണെന്നു മുൻമുഖ്യമന്ത്രിയും കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്  PSC റാങ്ക് ലിസ്റ്റുകാർ പകരം റാങ്ക് ലിസ്റ്റുകൾ ഇല്ലാതിരുന്നിട്ടും റദ്ദാക്കനെടുത്ത തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. PSC യുടെ നിലവിലുള്ള നിയമമനുസരിച്ചു നാലരവർഷം വരെയോ അല്ലെങ്കിൽ പകരം റാങ്കലിസ്റ്റ് നിലവിൽ വരുന്നവരെയോ റാങ്ക് ലിസ്റ്റുകൾ നീതികൊടുക്കുവാൻ സർക്കാരിന് സാധിക്കും. അതിനാൽ ഉദ്യോഗർത്ഥികളുടെ അവസരം നഷ്ടപെടുന്നില്ല. സർക്കാരിന്റെ പിടിവാശിക്കുമുൻപിൽ ഒട്ടേറെ യുവാക്കളുടെ തൊഴിൽ എന്ന സ്വപ്നമാണ് പൊലിഞ്ഞുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്‌ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “ലക്ഷ്യ 2021” എന്ന ഏകദിന ശില്പശാല ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡൽഹിയിൽ കർഷകരോട് പെരുമാറുന്നത് പോലെയാണ് കേരളത്തിൽ പിണറായി സർക്കാർ ഉദ്യോഗാർഥികളോട് പെരുമാറുന്നത് എന്ന് ചടങ്ങിൽ മുഖ്യാതിഥി ഡോ ശശി…

    Read More »
  • Lead News

    100 ഗ്രാം കൊക്കെയ്നുമായി യുവമോർച്ച നേതാവ് അറസ്റ്റിൽ

    നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിൽ ലഹരി മരുന്ന് കൈവശം വച്ചതിന് ബിജെപി യുവ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 100 ഗ്രാം കൊക്കയിൻ ആണ് ബംഗാൾ യുവമോർച്ച ജനറൽ സെക്രട്ടറി പമേല ഗോസ്വാമി കൈവശം വെച്ചിരുന്നത്. ഇവരുടെ കയ്യിൽ നിന്ന് പണവും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാറിന്റെ സീറ്റിനടിയിൽ നിന്നാണ് പണവും ലഹരിമരുന്നും കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന സുഹൃത്ത് പ്രബിർകുമാർ ദേയെയും അറസ്റ്റ് ചെയ്തു. എൻ ആർ അവന്യൂവിലെ കഫെയിലേയ്ക്ക് പോകുക ആയിരുന്നു ഇരുവരും. പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ആണ് 100ഗ്രാം കൊക്കയിൻ പിടിച്ചെടുത്തത്. എന്നാൽ കൊക്കയിൻ കേസിൽ തന്നെ കുടുക്കി എന്നാണ് ഇവരുടെ പ്രതികരണം. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നാണ് ബിജെപി പ്രതികരിച്ചത്. കൊക്കയിൽ പോലീസ് തന്നെ കാറിൽ ഇട്ടതാണോ എന്ന് സംശയം ഉണ്ടെന്ന് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു. എന്നാൽ നിരവധി ദിവസത്തെ നിരീക്ഷണത്തിനൊടുവിൽ ആണ് അറസ്റ്റെന്ന് പോലീസ് പ്രതികരിച്ചു. ഗോസ്വാമിയും പ്രബീറും സ്ഥിരമായി ഒരു…

    Read More »
  • NEWS

    ചെന്നിത്തലക്ക് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ മറുപടി

    ​ആഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ മറുപടിയുമാ​യി ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. ഫി​ഷ​റീ​സ് ന​യ​ത്തി​ൽ ഒ​രു മാ​റ്റ​വും സ​ർ​ക്കാ​ർ വ​രു​ത്തി​യി​ട്ടി​ല്ല. തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്തു നു​ണ​യും വി​ളി​ച്ചു പ​റ​യാ​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ശ്ര​മം. അ​ദ്ദേ​ഹം ഇ​തു തി​രു​ത്താ​ൻ ത​യാ​റാ​ക​ണം. ചെ​ന്നി​ത്ത​ല ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ വേ​ണം ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​നെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൊ​ല്ല​ത്തെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ആ​ളെ പ​റ്റി​ക്ക​ലാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​സൂ​യ​പൂ​ണ്ട​വ​രാ​ണ് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

    Read More »
  • NEWS

    ഫിഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

    ഫിഷ​റീ​സ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​ക്കെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്തു​വി​ട്ട​ത്. ഇ​എം​സി​സി പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം പ​ച്ച​ക്ക​ള്ള​മാ​ണ്. ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യി​ൽ മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ക​ള്ളി വെ​ളി​ച്ച​ത്താ​യ​പ്പോ​ൾ മ​ന്ത്രി ഉ​രു​ണ്ടു ക​ളി​ക്കു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ക​മ്പ​നി വ്യ​വ​സാ​യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ഫി​ഷ​റീ​സ് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ കാ​ര്യം പ​റ​യു​ന്നു​ണ്ട്. ന്യൂ​യോ​ർ​ക്കി​ൽ വെ​ച്ച് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ കാ​ര്യ​വും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, മേ​ഴ്‍​സി​ക്കു​ട്ടി​യ​മ്മ​യെ ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ച്ച് ക​ണ്ടി​രു​ന്ന​താ​യി അ​മേ​രി​ക്ക​ന്‍ ക​മ്പ​നി ഇ​എം​സി​സി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പറഞ്ഞു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ന്യൂ​യോ​ര്‍​ക്കി​ല്‍ വ​ച്ച് പ്രാ​ഥ​മി​ക​മാ​യി സം​സാ​രി​ച്ചു​വെ​ന്നും ജോ​സ് വ്യക്തമാക്കി.

    Read More »
Back to top button
error: