Month: February 2023

  • Crime

    അച്ഛനെ മകൻ്റെ മുന്നിലിട്ട് വെട്ടിനുറുക്കി, കൊലപാതകത്തിന് ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകനടക്കം 3 പേര്‍ അറസ്റ്റില്‍

      സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ മകന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്തു എന്നു പൊലീസ് റിപ്പോർട്ട്. ബെംഗ്‌ളൂറു മറാത്ത് ഹള്ളിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. നാരായണ സ്വാമി കൊല്ലപ്പെട്ട കേസില്‍ ആദര്‍ശ, ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം കൊല്ലപ്പെട്ടയാളുടെ മകന്‍ 32കാരനായ മണികാന്തയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 13നാണ് നാരായണ സ്വാമി കൊല്ലപ്പെടുന്നത്. സ്വന്തം ഫ്ലാറ്റിന് പുറത്തുനിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മകന്‍ മണികാന്ത ദൃക്‌സാക്ഷിയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷിനിലെത്തി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ വൈകാതെ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പൊലീസ് ചുരുളഴിക്കുകയായിരുന്നു. തന്റെ ഭാര്യ അര്‍ച്ചനയ്ക്ക് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് നല്‍കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മണികാന്ത പൊലീസിനോടു സമ്മതിച്ചു. മണികാന്തിന്റെ രണ്ടാം ഭാര്യയാണ് അര്‍ച്ചന. നേരത്തെ ആദ്യഭാര്യയെ കൊന്ന കേസില്‍ മണികാന്ത ജയിലിലായിരുന്നു. പിന്നീട് 2020ല്‍ പുറത്തിറങ്ങുകയും അര്‍ച്ചനയെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് അര്‍ച്ചനയുമായി…

    Read More »
  • NEWS

    ക്രിസ്റ്റ്യാനോയ്ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന വാദവുമായി ചിലിയൻ മോഡൽ; ലയണൽ മെസ്സിയെയും ഉന്നമിട്ട് ആരോപണം

    ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങൾ തന്റെ കൈയിലുണ്ടെന്ന വാദവുമായി മോഡൽ രം​ഗത്ത്. ചിലിയൻ ‍മോ‍ഡലായ ഡാനിയേല ഷാവേസാണ് സൂപ്പർ താരത്തിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. എന്നാൽ, ദൃശ്യങ്ങൾ ഒരിക്കലും പുറത്തുവിടില്ലെന്നും താരത്തോട് ബഹുമാനമുണ്ടെന്നും ഡാനിയേല പറഞ്ഞു. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല കുറിപ്പെഴുതിയത്. വിഡിയോയിൽ ഇരുവരും പൂർണ നഗ്നരാണെന്നും ഡാനിയേല അവകാശപ്പെട്ടു. ജോർജിനോ റോഡ്രി​ഗസുമായി ബന്ധമുണ്ടാകുന്നതിന് മുമ്പാണ് താരത്തെ പരിചയപ്പെട്ടതെന്നും ഇം​ഗ്ലീഷ് മാധ്യമമായ സണ്ണിന് നൽകി അഭിമുഖത്തിൽ പറഞ്ഞു. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഉന്നമിട്ടും ഡാനിയേല ആരോപണം ഉന്നയിച്ചു. അർജന്റീനയുടെ പത്താം നമ്പർ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ സംഭവത്തെക്കുറിച്ച് തനിക്കറിയാമെന്നും ഡാനിയേല ഷാവേസ് അവകാശപ്പെട്ടു. എന്നാൽ, ഡാനിയേലയുടെ ആരോപണത്തിന് ഇതുവരെ മറുപടി നൽകുകയോ ഔദ്യോ​ഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല. സൗദി അറേബ്യൻ ക്ലബായ അൽ– നസറിനായിട്ടാണ് ക്രിസ്റ്റ്യാനോ പന്തുതട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ താരം ഹാട്രിക് നേടിയിരുന്നു.

    Read More »
  • Kerala

    ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചു; തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

    ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സൈക്കോളജി വിദ്യാ‌ർഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്. കൊല്ലം സ്വദേശിനിയായ നിഖിത, താംബരം എം സി സി കോളജിലാണ് പഠിച്ചിരുന്നത്. താംബരത്തെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി എസ്‌ സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. ഇതിനടുത്തായി ഒരു സ്വകാര്യ നഴ്‌സറി സ്‌കൂളിൽ പാർട്ട് ടൈം ടീച്ചറായി നികിതയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ താംബരം റെയിൽവേ പൊലീസ് നിഖിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് ട്രെയിൻ…

    Read More »
  • Kerala

    വിദ്യാർഥികൾക്കുള്ള കെഎസ്ആർടിസി കണ്‍സെഷൻ നിയന്ത്രണം: വിഷയം പരിശോധിക്കുമെന്നു എം.വി. ഗോവിന്ദൻ, പരസ്യ പ്രതിഷേധവുമായി കെ.എസ്.യു,, കെഎസ്ആര്‍ടിസിയുടെ നടപടിയെ ന്യായീകരിച്ച് ഗതാഗതമന്ത്രി

    തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള കെഎസ്ആർടിസി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം പുകയുന്നു. കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ വിഷയത്തിൽ പരസ്യ പ്രതിഷേധം ശക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. 25 കഴിഞ്ഞവർക്ക് ഇളവില്ല എന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയർ പറഞ്ഞു. ഇളവ് കെഎസ്ആർടിസി എംഡിയുടെ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അലോഷ്യസ് പറഞ്ഞു. വിദ്യാർത്ഥികളുടെ കണ്‍സൻഷൻ നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിച്ചു. ഓഫീസിനുള്ളിൽ കയറിയ പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഓഫീലെ ജനാല ചില്ലുകള്‍ തകർന്നു. എട്ട് കെ.എസ്.യു. പ്രവർത്തകരെ ഫോർട്ട് പൊലിസ് അറസ്റ്റ് ചെയ്തു നീക്കി. അതിനിടെ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥ പ്രചാരണം മലപ്പുറത്ത് പുരോ​ഗമിക്കുന്നതിനിടെ തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കെ എസ് ആർ ടി സി…

    Read More »
  • Crime

    കാഞ്ഞിരപ്പളളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു; മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി

    കോട്ടയം: കാഞ്ഞിരപ്പളളിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറില്‍ നിന്നാണ് യാത്രക്കാരന്‍ പണം മോഷ്ടിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു മോഷണം. ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്ത് ബസിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച് കളളന്‍ കടന്നു കളയുകയായിരുന്നു. കളക്ഷൻ തുകയായ 3300 രൂപ എടുത്ത ശേഷം ബാഗ് ഇയാള്‍ സ്റ്റാന്‍ഡിലെ ശുചിമുറക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഊണ് കഴിക്കാന്‍ പോയ ജീവനക്കാര്‍ തിരിച്ച് ബസിലെത്തിയപ്പോഴാണ് ബാഗ് കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്. വെളള മുണ്ടും ഇളം നീല നിറത്തിലുളള ഉടുപ്പും ധരിച്ച മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിന്‍റെയും ശുചിമുറിയില്‍ നിന്ന് പുറത്തു വരുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ സ്റ്റാന്‍റിലെ ക്യാമറകളില്‍ നിന്നും…

    Read More »
  • Kerala

    പിണറായിക്ക് ചുറ്റും പവർ ബ്രോക്കർമാർ, പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ്; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വിഡി സതീശന്‍

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പിണറായിക്ക് ചുറ്റും പവർ ബ്രോക്കർമാരാണ്. പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ്.ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ആകാശ് തില്ലങ്കേരി എന്ന മൂന്നാം കിട കുറ്റവാളിക്ക് മുന്നിൽ സിപിഎം വിറക്കുന്നു. ആര്‍എസ് എ്സുമായി സിപിഎം സെറ്റിൽമെന്‍റ് ഉണ്ടാക്കി ഇപ്പോൾ കോൺഗ്രെസ്സുകാരെ കൊല്ലുകയാണ് സിപിഎം.തുടർ ഭരണം മൂലം സിപിഎമ്മിനു ജീര്‍ണ്ണത ബാധിച്ചു. പൊലീസിൽ തീവ്രവാദ സംഘടനകളിലെ അംഗങ്ങളുണ്ട്.സർക്കാർ പൊലീസിലെ ക്രിമിനലുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സാമ്പത്തിക നില പരിതാപകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.10 ലക്ഷത്തിന്റെ ചെക്ക് പോലും മാറുന്നില്ല.സംസ്ഥാനത്ത് എന്ത് പ്രവർത്തനമാണ് നടക്കുന്നത്?.എല്ലാത്തരം കരാറുകാരും പ്രതിസന്ധിയിലാണ്.സംസ്ഥാനം അടുത്തെങ്ങും രക്ഷപ്പെടില്ല .കിഫ്ബി അപ്രസക്തമായി.കാരുണ്യ പദ്ധതിയിൽ 574 കോടി കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു

    Read More »
  • Kerala

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻറ് ഡയറക്ടർ സ്ഥാനത്ത് നിന്ന് സിസ തോമസിനെ മാറ്റി

    തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കെടിയു വിസി ഡോ. എം എസ് രാജശ്രീക്ക് പകരമായിരുന്നു സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ചത്. സിസക്ക് പുതിയ തസ്തിക പിന്നീട് തീരുമാനിക്കുമെന്നാണ് വിശദീകരണം. ജോയിന്റ് ഡയറക്ടർ ആയിരിക്കെയായിരുന്നു ഗവർണർ സിസ തോമസിനെ കെടിയു വിസിയാക്കിയത്. സിസ തോമസിനെതിരായ നടപടി വിസി നിയമനത്തെ ബാധിക്കില്ലെങ്കിലും സർക്കാർ പോരിന് തന്നെയാണ്. സുപ്രീംകോടതി വിസി സ്ഥാനത്ത് നിന്നും പുറത്താക്കിയ രാജശ്രീക്ക് ഇത് വരെ നിയമനം നൽകിയിരുന്നില്ല.

    Read More »
  • Crime

    ബിഎസ്എൻഎൽ ടവർ അടപടലം മോഷ്ടിച്ച ആറം​ഗ സംഘം പിടിയിൽ; പ്രതികൾ കുടുങ്ങിയത് ഇങ്ങനെ…

    പലതരത്തിലുള്ള മോഷണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ, ഒരു മൊബൈൽ ടവർ തന്നെ അടപടലം മോഷ്ടിക്കാൻ ശ്രമിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു മോഷണത്തിന് ശ്രമിച്ച ആറംഗസംഘം ഇപ്പോൾ ജാർഖണ്ഡിൽ പിടിയിലായിരിക്കുകയാണ്. മുമ്പ് സമാനമായ രീതിയിൽ ബിഹാറിൽ ഒരു പാലം മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ച അക്രമി സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ അനുസ്മരിപ്പിക്കും വിധം മറ്റൊന്നുകൂടി. ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ സിദ്ബാക്ക് ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവർ ആണ് അക്രമി സംഘം മോഷ്ടിക്കാൻ ശ്രമിച്ചത്. ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും പൊലീസും വിവരം അറിഞ്ഞെത്തുമ്പോൾ കള്ളന്മാർ ടവർ മുഴുവൻ അഴിച്ചെടുത്ത് ലോറിയിൽ കയറ്റി കൊണ്ടുപോകാൻ തുടങ്ങുകയായിരുന്നു. 2019 -ലാണ് ദേവദന്ദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ബാക്ക് ഗ്രാമത്തിൽ ബിഎസ്എൻഎല്ലിന്റെ ഈ ടവർ സ്ഥാപിച്ചത്. എന്നാൽ, ഏതാനും ദിവസം മുമ്പ് ചിലർ എത്തി ഈ ടവർ പൊളിച്ചു നീക്കാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട ഗ്രാമവാസികൾ കാര്യം തിരക്കിയപ്പോൾ ബിഎസ്എൻഎൽ കമ്പനി നിർദ്ദേശിച്ചതിനെത്തുടർന്നാണ് തങ്ങൾ ടവർ പൊളിച്ചു…

    Read More »
  • Crime

    നടുറോഡിലേക്ക് സ്റ്റീല്‍ ബോംബ് എറിഞ്ഞത് ആര്? ഉഗ്ര സ്‌ഫോടനത്തില്‍ നടുങ്ങി നാദാപുരം

    കോഴിക്കോട്: നാദാപുരം നരിപ്പറ്റ റോഡില്‍ ഉണ്ടായ സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ നാട് നടുങ്ങി. ഞായറാഴ്ച രാത്രി 10.30 നാണ് പൗര്‍ണമി വായനശാലയ്ക്കു സമീപം റോഡില്‍ ഉഗ്ര സ്‌ഫോടനം നടന്നത്. ടാര്‍ റോഡില്‍ പതിച്ച സ്റ്റീല്‍ ബോംബ് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് റോഡില്‍ ടാറിങ് ഇളകിയ നിലയിലാണ്. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ സ്ഥലത്ത് പുക നിറഞ്ഞ നിലയിലും വെടിമരുന്നിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതായും പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ സൈറണ്‍ മുഴങ്ങുകയും, മേഖലയാകെ പ്രകമ്പനം കൊള്ളുകയും ചെയ്തു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് പുക ശ്വസിച്ചും മറ്റും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ കണ്ടെയ്‌നറിന്റെ ചീളുകള്‍ കസ്റ്റഡിയിലെടുത്തു. സ്‌ഫോടന സമയത്ത് റോഡില്‍ മോട്ടോര്‍ ബൈക്കും ഓട്ടോറിക്ഷകളും കടന്നുപോയ സമയത്താണ് സ്‌ഫോടനം നടന്നത്. റോഡിന് പരിസരത്തെ ഇടറോഡില്‍ നിന്നോ മറ്റോ സ്റ്റീല്‍ ബോംബ് എറിഞ്ഞ് ഭീതി പരത്തിയതാകാമെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ…

    Read More »
  • Crime

    പ്രളയകാലത്ത് 16 വയസുകാരിയെ പീഡിപ്പിച്ചു; മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

    കോഴിക്കോട്: പ്രളയകാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രനെയാണ് (49) മാവൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 2019ലെ പ്രളയകാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടും വായില്‍ തുണി തിരുകി നിശബ്ദയാക്കിയതിനും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട പ്രതി വിചാരണസമയത്ത് ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം തുടരുകയായിരുന്നു. വിവിധയിടങ്ങളില്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല. പൂന്തോട്ട പണിക്കാരനായ ഇയാള്‍ കഴിഞ്ഞ ദിവസം കൊടുവള്ളിക്കടുത്ത് മാനിപുരത്ത് എത്തിയതായി വിവരം കിട്ടിയ മാവൂര്‍ പോലീസ് ഇവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: