Month: October 2021
-
NEWS
വീടിന് മുന്നിലെ ഓടയില്‍ വീണ് പത്തു വയസുകാരന്‍ മരിച്ചു
മഴയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ വീടിനു മുന്നിലെ ഓടയിൽ കുട്ടി വീണ കാര്യം നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല തിരുവനന്തപുരം: കുടപ്പനക്കുന്നില്‍ വീടിന് മുന്നിലുള്ള ഓടയില്‍ വീണ് പത്തു വയസുകാരന്‍ മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ്(10) ആണ് മരിച്ചത്. മഴയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ വീടിനു മുന്നിലെ ഓടയിൽ കുട്ടി വീണ വിവരം നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ (തിങ്കൾ) രാവിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More » -
NEWS
ഭിന്നിപ്പിൻ്റേയും വെറുപ്പിൻ്റേയും ശക്തികൾക്കെതിരെ പോരാട്ടം കൂടുതൽ ഊർജ്ജസ്വലമാക്കണമെന്ന് മുഖ്യമന്ത്രി, മലയാളികൾക്ക് മുഖ്യമന്ത്രിയുടെ കേരളപ്പിറവി ആശംസകൾ
നാളെ കേരളപ്പിറവി ദിനം. ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനം ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിൻ്റേയും അഭിമാനത്തിൻ്റേയും മുഹൂർത്തമാണ്. ആധുനിക കേരളത്തിൻ്റെ ചരിത്രത്തെ അഭിമാനത്തോടേയും, അതേ സമയം, വിമർശനബുദ്ധിയോടേയും വിലയിരുത്തുമെന്നും നാടിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി സ്വയം സമർപ്പിക്കുമെന്നും ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട സന്ദർഭം കൂടിയാണിത്. 1956 നവംബർ 1-നു രൂപം കൊണ്ടതു മുതൽ ഐക്യകേരളം എന്ന സങ്കല്പത്തെ അർത്ഥവത്താക്കുന്ന രീതിയിലാണ് നമ്മുടെ നാട് വളർന്നത്. വർഗീയതയും ജാതിവിവേചനവും തീർത്ത വെല്ലുവിളികൾ മറികടന്നു മതസാഹോദര്യവും ജനാധിപത്യമൂല്യങ്ങളും മുറകെപ്പിടിച്ചു മുന്നോട്ടു പോകാൻ നമുക്കായി. വിദ്യാഭ്യാസവും ആരോഗ്യവും ഭക്ഷണവും ജനക്ഷേമവും ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ നിറവേറ്റാൻ കേരളത്തിനു സാധിച്ചു. അക്കാര്യങ്ങളിലെല്ലാം ലോകത്തിനു തന്നെ മാതൃകയായി മാറാൻ നമുക്ക് കഴിഞ്ഞു. നവോത്ഥാന മുന്നേറ്റങ്ങളും കർഷക-തൊഴിലാളി വർഗ പോരാട്ടങ്ങളും തീർത്ത അടിത്തറയിൽ ചുവടുറപ്പിച്ചു നിന്നാണ് ഈ നേട്ടങ്ങൾ കേരളം കൊയ്തത്. ഇടതുപക്ഷ സർക്കാറുകൾ നേതൃത്വം നൽകിയ ഭൂപരിഷ്കരണവും വിദ്യാഭ്യാസ നിയമവുൾപ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങൾ…
Read More » -
NEWS
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെതെന്ന് ജോസ് കെ മാണി
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്റെതെന്ന് ജോസ് കെ മാണി. എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്ത് ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പില്‍ താന്‍ തന്നെ മത്സരിച്ചേക്കുമെന്ന സൂചനയും ജോസ് കെ മാണി നല്‍കി. ആര് മത്സരിക്കണം എന്നതില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഭാഗമായിരിക്കെ ലഭിച്ച രാജ്യസഭാംഗത്വം മുന്നണി മാറ്റത്തെ തുടര്‍ന്ന് ജോസ് കെ മാണി രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് ആസന്നമായത്. നിലവില്‍, ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഐഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് എല്‍ഡിഎഫിലെ ധാരണ എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റിന് അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി തന്നെ രംഗത്ത് എത്തുന്നത്.
Read More » -
NEWS
ചാവക്കാട് ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു
മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജു ആണ് കുത്തേറ്റ് മരിച്ചത്. ബൈക്കിൽ വന്ന മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത് ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജു (34) ആണ് മരിച്ചത്. ബൈക്കിൽ വന്ന മൂന്നുപേരാണ് ബിജുവിനെ ആക്രമിച്ചത്. ഇന്ന് (ഞായർ)വൈകിട്ടാണ് സംഭവം. പ്രവാസിയായ ബിജു രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെന്‍ററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു.പോലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.
Read More » -
NEWS
ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,72,248 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 515 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » -
NEWS
ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു
ഡെറാഡൂണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് ‘ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഡെറാഡൂൺ ജില്ലയിലെ ബുൽഹാദ്-ബൈല റോഡിലാണ് സംഭവം. ഡെറാഡൂണിലെ ബൈലയില്‍ നിന്ന് വികാസ് നഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
Read More » -
NEWS
പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നു
പൊതുമരാമത്ത് വകുപ്പിനു കീഴിലെ റസ്റ്റ് ഹൗസുകളില്‍ മുഴുവന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ നടക്കും. തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. റസ്റ്റ് ഹൗസുകളില്‍ ജനങ്ങള്‍ക്ക് കൂടി താമസിക്കാന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള അവസരം നഷ്ടപ്പെടാതെ തന്നെ ജനങ്ങള്‍ക്ക് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിലെ മുറികള്‍ ലഭ്യമാക്കും. താരതമ്യേന കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് താമസസൗകര്യം ലഭ്യമാക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നത്. റൂമുകളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പു വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ്…
Read More » -
NEWS
ശ്രീചിത്രയിൽ അന്നദാനം 500 ദിനം പിന്നിട്ടു
ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോജി സ്റ്റാഫ് യൂണിയൻ്റെ രോഗീ സേവന കേന്ദ്രത്തിന്റെ ഉച്ചഭക്ഷണ വിതരണം അഞ്ഞൂറ് ദിനം പിന്നിട്ടു. 500-ാം ദിനാചരണം കാർഡിയോ വാസ്കുലർ സർജറി വിഭാഗം മേധാവി പ്രൊഫസർ ബൈജു എസ് ധരൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ വി മനോജ് കുമാർ, കൺവീനർ ഡി വിനോദ് , വൈസ് ചെയർമാൻ എ ഗണേഷ്, കെ എസ് ബിന്ദു, ജോളി ജോർജ്,ആർ കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു. പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി രക്തദാനം, മാസ്ക്, സാനിറ്റെസർ, മരുന്നുകൾ, വസ്ത്രവിതരണം തുടങ്ങിയവയും നടത്തി വരുന്നുണ്ട്.
Read More » -
NEWS
ഇലക്ട്രിക് സ്‌കൂട്ടറിൽ ലോറിതട്ടി പതിനാല്കാരിക്ക് ദാരുണാന്ത്യം; കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്ണയാണ് മരിച്ചത്
അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി അരികു ചേർത്തപ്പോൾ അഹല്യയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു കോഴിക്കോട്: കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിൻ്റെ മകൾ അഹല്യ കൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം. രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പേരാമ്പ്ര -കുറ്റിയാടി റോഡിൽ വച്ച് അഹല്യ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ ലോറി ഇടിച്ചായിരുന്നു അപകടം. അഹല്യ പേരാമ്പ്ര ഭാഗത്ത് നിന്നും കുറ്റിയാടി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇതേ ദിശയിലെത്തിയ ലോറി എതിരെ വന്ന വാഹനത്തിനായി സൈഡൊതുക്കിയപ്പോൾ അഹല്യയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൂത്താളി, രണ്ടേ രണ്ട് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. കെ.പി.സി.സി സെക്രട്ടറിയായ സത്യൻ കടിയങ്ങാട് ഈ സമയം കോഴിക്കോട് ഡി.സി.സി ഓഫീസിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു. മകളുടെ വിയോഗ വിവിരം…
Read More » -
NEWS
കർണ്ണാടകം കണ്ണീരണിഞ്ഞു, അച്ഛന്റെയും അമ്മയുടേയും സ്മൃതികുടീരത്തിനരികെ പുനീതിനും അന്ത്യവിശ്രമം
പ്രിയപ്പെട്ട ‘അപ്പു’വിന്റെ അകാലവിയോഗം സഹിക്കാനാവാത്ത ദുഖം ചൊരിയുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചാണ് ആയിരക്കണക്കിന് ആരാധകർ മൃതദേഹം പൊതുദർശനത്തിനുവെച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ബംഗളൂരു: പുനീതിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അച്ഛൻ ഡോ. രാജ്കുമാറിനും അമ്മ പാർവതാമ്മക്കും ഒപ്പം കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീത് രാജ്കുമാറും അന്ത്യവിശ്രമം കൊള്ളുക. പുലർച്ചെ നാലു മണിക്കാണ് കണ്ഠീരവ സ്റ്റേഡിയത്തിലെ പൊതുദർശനം അവസാനിപ്പിച്ചത്. തുടർന്ന് വിലാപയാത്രയായി 11 കിലോമീറ്റർ അകലെയുള്ള കണ്ഠീരവ സ്റ്റുഡിയോയിൽ മൃതദേഹം എത്തിച്ചു. സംസ്കാര ചടങ്ങുകൾ രാവിലെ ഏഴരയോടെ പൂർത്തിയായി. പ്രിയപ്പെട്ട ‘അപ്പു’വിന്റെ അകാലവിയോഗം സഹിക്കാനാവാത്ത ദുഖം ചൊരിയുമ്പോഴും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആലപിച്ചാണ് ആയിരക്കണക്കിന് ആരാധകർ മൃതദേഹം പൊതുദർശനത്തിനുവെച്ച കണ്ഠീരവ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ‘ചലിസുവ മൊദഗളു’ എന്ന സിനിമയിലെ കാഴ്ചയിൽനിന്ന് മറഞ്ഞു എന്നർഥമുള്ള ‘കാണദന്തെ മായവാദനു…’ എന്ന ഗാനമാണ് സ്റ്റേഡിയത്തിൽ ഉയർന്നുകേട്ടത്. വെള്ളിയാഴ്ച രാത്രിമുതൽ ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്. അളവില്ലാത്ത സ്നേഹവും ആരാധനയുമാണ് ജനങ്ങൾ അദ്ദേഹത്തിന് നൽകുന്നത്. മനംനൊന്ത് ആരാധകൻ ആത്മഹത്യ ചെയ്തു;…
Read More »