Travel

    • കുടിവെള്ളവും പൊള്ളിക്കും; സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു, പുതിയ നിരക്ക് പ്രാബല്യത്തിൽ

      തിരുവനന്തപുരം: വെള്ളത്തിന് വില കൂട്ടി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിരക്കുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാക്കി ഉത്തരവിറങ്ങി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ഇതോടെ കിലോ ലിറ്ററിന് 10 രൂപ വർധന വരും. എന്നാൽ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു കിലോ ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 14.40 മുതൽ 22 രൂപവരെയാണ്. 2021 നവംബറിലാണ് ജല അതോറിറ്റി നിരക്ക് വർധന നിർദേശം സമർപ്പിച്ചത്. കഴിഞ്ഞ ഇടതുമുന്നണി യോഗം വർധനക്ക് അനുമതി നൽകി. രണ്ടുവർഷം മുമ്പ് പ്രതിവർഷം അഞ്ചു ശതമാനം വീതം വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നിരക്ക് വർധന. ഒരു കിലോ ലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാൻ 23 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന്…

      Read More »
    • ചൂളംവിളി നിലച്ചു; ചരിത്രസാക്ഷിയായ പഴയ പാമ്പൻ പാലം ഇനി സ്‌മാരകം, ട്രെയിൻ ​ഗതാ​ഗതം നിർത്തി

      ചെന്നൈ: രാമേശ്വരം, ധനുഷ്കോടി യാത്രയിലെ പ്രധാന ആകർഷണമായ പഴയ പാമ്പൻ പാലം ഇനി ചരിത്രസ്മാരകം. പാമ്പൻ ദ്വിപീനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിച്ചു ട്രെയിൻ സർവീസ് നടത്തിയിരുന്ന പാലമാണ് ‘സേവനം’ എന്നത്തേയ്ക്കുമായി അവസാനിപ്പിച്ചത്. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തികൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ചയാണ് റെയിൽവെ ഇറക്കിയത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. 1988 ൽ റോഡുപാലം വരുന്നത് വരെ രാമേശ്വരത്തുള്ളവർക്ക് വൻകരയുമായി ബന്ധപ്പെടുനുള്ള ഏക മാർ​ഗം പാമ്പൻ പാലമായിരുന്നു. 1914ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാരാണ് പാമ്പൻ പാലം നിർമിച്ചത്. ഇതിലൂടെയുള്ള ട്രെയിൻ ​ഗതാ​ഗതം പൂർണമായും നിർത്തിവെക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. രാമേശ്വരത്തെക്കുള്ള ട്രെയിൻ ​ഗതാ​ഗതം ഇനി പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ​ഗതാ​ഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ​ഗതാ​ഗതം നിയന്ത്രണം നീട്ടിയിരുന്നു.…

      Read More »
    • ബജറ്റ് ടൂറിസം: വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി സ്പെഷ്യൽ ടൂർ പാക്കേജുമായി കെഎസ്ആർടിസി

      യാത്ര പോകാൻ ഇഷ്ടപ്പെടുന്നവർക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വഴി നിരവധി ഓഫറുകളാണ് ലഭിക്കാറുള്ളത്. ബജറ്റ് ടൂറിസം വഴി അവതരിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ടൂർ പാക്കേജുകളെല്ലാം ഹിറ്റാകാറുമുണ്ട്. ഇപ്പോൾ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി. വനിതാ ദിനത്തിൽ സ്ത്രീകൾക്കും പെൺ കുട്ടികൾക്കും മാത്രമായി നൽകുന്ന പാക്കേജ് ആണിത്. അൻപതോളം സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജ് ഒരുക്കും. മാർച്ച് 8 ന് ആണ് ലോക വനിതാദിനം, മാർച്ച് 6 മുതൽ മാർച്ച് 22 വരെയാണ് കെ എസ് ആർ ടി സി ടൂർ പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. ജാനകിക്കാട്, മാമലകണ്ടം, പറശ്ശിനിക്കടവ്, മൂന്നാര്‍, കരിയാത്തന്‍പാറ, വാഗമണ്‍, വയനാട് ജംഗിള്‍ സഫാരി, കുമരകം, പെരുവണ്ണാമൂഴി, ഗവി, പരുന്തുംപാറ, നെല്ലിയാമ്പതി, മലക്കപ്പാറ, വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക്, മലമ്പുഴ, തൃശ്ശൂര്‍ മ്യൂസിയം, കൊച്ചിയില്‍ ആഡംബരക്കപ്പലായ ‘നെഫ്രിറ്റി’യില്‍ യാത്ര എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി യാത്ര ഒരുക്കുന്നു. കോഴിക്കോട്…

      Read More »
    • സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ; രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 64879 പേര്‍ 

      ഇടുക്കി: സഞ്ചാരികളുടെ ആകർഷണമായി ഇടുക്കി – ചെറുതോണി ഡാമുകൾ മാറുന്നു. രണ്ടു മാസത്തിനിടെ ഡാമുകൾ സന്ദർശിച്ചത് 64879 പേരാണ്. ഡിസംബര്‍ മാസത്തില്‍ 35,822 പേരും ജനുവരിയില്‍ 29057 പേരും അണക്കെട്ടുകള്‍ സന്ദര്‍ശിച്ചു. രണ്ട് മാസങ്ങളിലായി 38 ലക്ഷം രൂപ ഈയിനത്തില്‍ വരുമാനമായി ലഭിച്ചു. ബഗി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഇടുക്കി സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അണക്കെട്ട് സന്ദര്‍ശിക്കാനുള്ള അനുമതി മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായ സാഹചര്യത്തില്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി 600 രൂപയാണ് ബഗി കാര്‍ വാടക. ചെറുതോണി-തൊടുപുഴ പാതയില്‍ വെള്ളാപ്പാറയിലെ…

      Read More »
    • നാഗര്‍ഹോളെ കടുവാ സങ്കേതത്തിലൂടെ യാത്ര ചെയ്യാൻ അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ പണം നൽകണം; പ്രവേശന ഫീസ് ഏര്‍പ്പെടുത്തി കർണാടക വനം വകുപ്പ്

      മാനന്തവാടി: നാഗര്‍ഗോള ദേശീയ ഉദ്യാന പരിധിയിലൂടെ കടന്നു പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഇനി മുതൽ കർണാടക വനം വകുപ്പിന് ഫീസ് നൽകണം. ഈ പാതയിൽ പ്രവേശന ഫീസ് ഈടാക്കാന്‍ കര്‍ണാടക വനം വന്യജീവി വകുപ്പ് നിര്‍ദ്ദേശം നല്‍കി. ചെറു വാഹനങ്ങള്‍ക്ക് 20 രൂപയും, ലോറി, ബസ്സ് എന്നിവയ്ക്ക് 50 രൂപയുമാണ് പ്രവേശന ഫീായി ഈടാക്കാന്‍ കര്‍ണാടക ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നാഗര്‍ഹോള ദേശീയ ഉദ്യാന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഫീസ് ഇന്നലെ മുതല്‍ ഈടാക്കി തുടങ്ങി. ജനുവരി 30 നാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് പ്രകാരം കേരളത്തില്‍നിന്നും നാഗര്‍ഹോള വനമേഖല വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന ബാവലിയിലും, മറ്റു പ്രവേശന ചെക്ക് പോസ്റ്റുകളായ നാണച്ചി, ഉദ്ദൂര്‍, കാര്‍മാട്, കല്ലിഹട്ടി, വീരന ഹോസെ ഹള്ളി, അനചൗക്കൂര്‍ ചെക്‌പോസ്റ്റുകളിലും എത്തുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പ്രവേശന ഫീസ് ഈടാക്കി തുടങ്ങി. കുടക് മൈസൂര്‍ അതിര്‍ത്തിയായ ആനചൗക്കൂര്‍ ചെക്ക് പോസ്റ്റിലും,…

      Read More »
    • സഞ്ചാരികളേ ഇതിലേ ഇതിലേ… ഇടുക്കി, ചെറുതോണി ഡാമുകൾ കാണാൻ ഇനിയും അവസരം, സന്ദര്‍ശനാനുമതി മെയ് 31 വരെ നീട്ടി

      ചെറുതോണി: ക്രിസ്മസ് അവധിക്ക് ഇടുക്കി അണക്കെട്ട് കാണാൻ ആഗ്രഹിച്ചിട്ടും നടന്നില്ലെങ്കിൽ നിരാശ വേണ്ട. അത്തരക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത… ഇടുക്കി, ചെറുതാണി അണക്കെട്ടുകളിലെ സന്ദർശനാനുമതി മേയ് 31 വരെ നീട്ടി. ഇടുക്കി-ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് മെയ് 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജില്ലയുടെ അന്‍പതാം വാര്‍ഷികവും മധ്യവേനലവധിയും പരിഗണിച്ചാണ് സന്ദര്‍ശനാനുമതി ദീര്‍ഘിപ്പിച്ചത്. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്നതിനായി ബുധനാഴ്ച ദിവസങ്ങള്‍ നീക്കിവെച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗി കാര്‍ സൗകര്യവും ലഭ്യമാണ്. ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള റോഡിലൂടെയുള്ള ഗേറ്റിലൂടെയാണ് പ്രവേശനം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ…

      Read More »
    • ‘അഴകോടെ ചുരം’; താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം, ശുചീകരണം ലക്ഷ്യം

      താമരശ്ശേരി: താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം. ചുരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതി ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണിത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കും. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായ യോഗത്തിലാണ് തീരുമാനം. നിലവിൽ വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെയുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നുണ്ട്.

      Read More »
    • ആൾക്കാർ ഇടിച്ചു കയറി, ഭാരത് ജോഡോ യാത്ര പ്രയാണം നിർത്തി; സി.ആർ.പി.എഫിനെ പിൻവലിച്ചതിനാൽ സുരക്ഷാ വീഴ്ചയെന്ന് രാഹുൽ ഗാന്ധി

      ന്യൂഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ആളുകൾ യാത്രയിലേക്ക് ഇടിച്ചു കയറിയതിനെത്തുടർന്നാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവച്ചത്. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് യാത്ര താത്കാലികമായി നിര്‍ത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കിയ ശേഷമെ യാത്ര ആരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. ‘ഒരു സുരക്ഷയുമില്ല. ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. രാഹുല്‍ നടക്കാന്‍ ആഗ്രഹിച്ചാലും പാര്‍ട്ടിക്ക് അനുവദിക്കാനാവില്ല. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍…

      Read More »
    • വിനോദസഞ്ചാരമേഖലയിൽ പുതിയ ദൗത്യം; ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി മുതല്‍ സൊസൈറ്റി, നിയമാവലിക്ക്‌ അംഗീകാരം 

      തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി രൂപത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭ അംഗീകരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി മാറ്റുന്നതിനായാണ് ഈ തീരുമാനം. ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യു.എന്‍.ഡി.പി നല്‍കിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പദ്ധതിവിഹിത വിനിയോഗം കുറച്ചു കൊണ്ടുവരാനും സാധിക്കും. 2017 ല്‍ മിഷന്…

      Read More »
    • കുമരകവും മൺട്രോതുരുത്തും  വൈക്കവും ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ, ന്യൂയോര്‍ക്ക് ടൈംസ്  പട്ടികയില്‍ ഇടം പിടിച്ച് കേരളവും

         ന്യൂയോര്‍ക്ക് ടൈംസ്  പുറത്തിറക്കിയ ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് കേരളവും. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കുമരകം, മൺട്രോതുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവുമുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നും വിലയിരുത്തലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. കൊവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ്…

      Read More »
    Back to top button
    error: