Month: October 2025

  • Breaking News

    ഡോ. എം ആര്‍ രാഘവ വാര്യര്‍ക്ക് കേരള ജ്യോതി; അനീഷിനും രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ, മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറിനും അഭിലാഷ് ടോമിയ്ക്കും പുരസ്‌കാരം

    തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങളില്‍ ഡോ. എം ആര്‍ രാഘവ വാര്യര്‍ക്ക് കേരളജ്യോതി. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി ബി അനീഷും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്താണ് രാഘവ വാര്യര്‍ക്ക് പുരസ്‌കാരം നല്‍കിയത്. മാധ്യമ പ്രവര്‍ത്തന രംഗത്തെ സംഭാവനയ്ക്ക് ശശികുമാറും വിദ്യാഭ്യാസ രംഗത്തെ സംഭാവനയ്ക്ക് ടി കെ എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍, സ്റ്റാര്‍ട്ടപ്പ് രംഗത്തുനിന്ന് എം കെ വിമല്‍ ഗോവിന്ദ്, വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ ജിലുമോള്‍ മാരിയറ്റ് തോമസ്, കായിക രംഗത്തെ സംഭാവനയ്ക്കായി അഭിലാഷ് ടോമി എന്നിവര്‍ക്കും കേരള ശ്രീ പുരസ്‌കാരം ലഭിച്ചു. പത്മ പുരസ്‌കാര മാതൃകയിലാണ് കേരള സര്‍ക്കാര്‍ ഈ പുരസ്‌കാരങ്ങള്‍ നല്‍കാറുള്ളത്. കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ അഞ്ച് പേര്‍ക്കുമാണ് നല്‍കി വരാറുള്ളത്. സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കേരള സര്‍ക്കാര്‍ കേരള ജ്യോതി,…

    Read More »
  • Breaking News

    ടീമിലെ വമ്പനടിക്കാരെയെല്ലാം ജോഷ് ഹേസില്‍വുഡ് വീഴ്ത്തി ; സജ്ഞുവും സൂര്യകുമാറും തിലക് വര്‍മ്മയും രണ്ടക്കത്തില്‍ പോലും എത്തിയില്ല ; ആദ്യ ടി20 ഇന്ത്യയെ ഓസീസ് നാലു വിക്കറ്റിന് തോല്‍പ്പിച്ചു

    സിഡ്‌നി: ഏകദിനത്തിന് പിന്നാലെ ടി20 പരമ്പരയിലും ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. രണ്ടാം ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നാലു വിക്കറ്റിന് കീഴടക്കി. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് താളം കണ്ടെത്താന്‍ പാടുപെട്ട് കുറഞ്ഞ സ്‌കോറിന് പുറത്തായതാണ് ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായത്. ജോഷ് ഹേസില്‍വുഡിന്റെ ബൗളിംഗും നായകന്‍ മിച്ചല്‍മാഷിന്റെ ബാറ്റിംഗുമായിരുന്നു ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 125 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം ഓസ്ട്രേലിയ 40 പന്തുകള്‍ ശേഷിക്കെ ലക്ഷ്യം പൂര്‍ത്തിയാക്കി. ജോഷ് ഹേസില്‍വുഡിന്റെ മികച്ച ബൗളിങ്ങിന് ശേഷം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 26 പന്തില്‍ 46 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ചു. ഇന്ത്യന്‍ ഇന്നിങ്സിലെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട സീനിയര്‍ പേസര്‍ ജോഷ് ഹേസില്‍വുഡാണ് ഓസ്ട്രേലിയയുടെ മികച്ച ബൗളര്‍. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മിച്ചല്‍മാഷ് നാലു സിക്‌സറുകളാണ് പറത്തിയത്. നേരത്തെ, ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയും ഹര്‍ഷിത്…

    Read More »
  • Breaking News

    ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഇനി തെലങ്കാന മന്ത്രി; അസ്ഹറുദീന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു; മത്സരിക്കുക ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍; ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ച് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍ തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ വേദ് വെര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. 62 കാരനായ താരത്തിന്റെ വകുപ്പേതെന്നു പിന്നീടു തീരുമാനിക്കുമെങ്കിലും ന്യൂനപക്ഷം- കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ എണ്ണം 16 ആയി ഉയര്‍ന്നു. അസംബ്ലി സീറ്റുകളുടെ എണ്ണമനുസരിച്ച് 18 മന്ത്രിമാര്‍വരെയാകാം. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ അസ്ഹറുദീന്‍ മത്സതിക്കും. ഒരുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാര്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ബിആര്‍എസ് എംഎല്‍എ മഗാന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. Former Indian cricket captain Mohammad Azharuddin sworn in as minister in Telangana cabinet. pic.twitter.com/OkXkgoyBcI — The Siasat Daily (@TheSiasatDaily) October 31, 2025   തെലങ്കാന മന്ത്രിസഭയില്‍ ന്യൂനപക്ഷ…

    Read More »
  • Breaking News

    പരിഹരിച്ചത് പതിറ്റാണ്ടുകളുടെ പട്ടയ പ്രശ്‌നങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍; തൃശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി; ഇന്നലെ മാത്രം നല്‍കിയത് പതിനായിരം ഭൂഖേകള്‍; വേദിയില്‍ മന്ത്രിയെ കെട്ടിപ്പിടിച്ച് അമ്മമാര്‍

    തൃശൂര്‍: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളില്‍ 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍…

    Read More »
  • Breaking News

    ശബരിമല മണ്ഡലകാലം: വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നാളെ വൈകിട്ട് അഞ്ചുമുതല്‍; വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍; അപകടത്തില്‍ പെട്ടു മരിച്ചാല്‍ 5 ലക്ഷം ഇന്‍ഷുറന്‍സ്

    ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തിന്‍റെ വിര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മുതല്‍. ദിവസം70,000തീര്‍ഥാടകര്‍ക്ക് ബുക്കിങ് നല്‍കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.വണ്ടിപ്പെരിയാര്‍,എരുമേലി,നിലയ്ക്കല്‍,പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടാവും . 20,000 തീര്‍ഥാടകര്‍ക്ക് വരെ സ്പോട് ബുക്കിങ് നല്‍കും. കേരളത്തില്‍ അപകടത്തില്‍പ്പെട്ടു തീര്‍ഥാടകന്‍ മരിച്ചാല്‍ 5ലക്ഷം ഇന്‍ഷുറന്‍സ് പദ്ധതിയും ഈ വര്‍ഷം തുടങ്ങും. മൃതദേഹം വീട്ടിലെത്തിക്കാന്‍ കേരളത്തില്‍30,000രൂപയും കേരളത്തിന് പുറത്ത് ഒരു ലക്ഷം രൂപയും അനുവദിക്കും. മലകയറ്റത്തിനിടെ ഹൃദയാഘാതം അടക്കം അസുഖം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം ധനസഹായം നല്‍കുന്ന പില്‍ഗ്രിം തീര്‍ഥാടന നിധിയും ആരംഭിക്കും.അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ബുക്കിങ് ഐ.ഡി.ആയിരിക്കും.

    Read More »
  • Breaking News

    ‘കളിയില്‍ തോറ്റെങ്കിലും ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ അവര്‍ക്കായി കൈയടിച്ചു’; ഇന്ത്യയുമായുള്ള തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി; ‘എല്ലാ ക്രെഡിറ്റും അവര്‍ക്ക്, ഞങ്ങള്‍ എന്തു ചെയ്തു എന്നതില്‍ പ്രസക്തിയില്ല’

    മുംബൈ: കടുത്ത സമ്മര്‍ദത്തിനിടയിലും ഇന്ത്യ വനിതാ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ ഡ്രെസിംഗ് റൂമില്‍ കൈടയി ലഭിച്ചെന്നു തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ചയാണ് കിരീട പോരാട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും (89) ജെമീമയുടെയും (127 നോട്ടൗട്ട്) ശ്രമങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ ഡ്രെസിംഗ് റൂമില്‍ വലിയ പ്രശംസ ലഭിച്ചെന്ന് പെറി പറഞ്ഞു. കളി കഴിഞ്ഞശേഷം തിരിഞ്ഞു നോക്കുകയും ചര്‍ച്ച ചെയ്യുന്നതും എളുപ്പമാണ്. അതുപോലെയല്ല ഇന്ത്യ കളിച്ചത്. ഹര്‍മനെയും ജെമിയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പവര്‍ പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ പോയിട്ടും അവര്‍ ചേസിംഗില്‍ മുന്നേറി. ഞങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടിവന്നു. എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്. ഞങ്ങള്‍ എന്തു ചെയ്തു എന്നതിന് ഈ അവസരത്തില്‍ പ്രസക്തിയില്ല. Unforgettable dressing room moments Right after playing a of a knock…

    Read More »
  • Breaking News

    റോഡ് നിര്‍മ്മാണത്തിന് ഭൂമിവിറ്റു് കിട്ടിയത് 6 ലക്ഷം ; മകളുടെ വിവാഹത്തിനായി പിതാവ് നീക്കിവെച്ചു ; സഹോദരന്‍ സഹോദരിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി ; പോലീസ് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറഞ്ഞു

    ഗോരഖ്പൂര്‍: പണത്തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയി. 32 കാരനായ റാം ആശിഷ് നിഷാദാണ് കൊലപാതകം നടത്തിയത്. സഹോദരി നീലത്തെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കിലാക്കി ഇയാള്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറയുകയും ചെയ്തു. റോഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് പിതാവ് ചിങ്കു നിഷാദിന് ലഭിച്ച 6 ലക്ഷം രൂപയെ ചൊല്ലി റാം ആശിഷ് നിഷാദും 19 വയസ്സുള്ള സഹോദരി നീലവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹത്തിന് പണം ഉപയോഗിക്കുന്നതില്‍ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച, റാം നീലത്തെ ഒരു തുണികൊണ്ട് കഴുത്തില്‍ മുറുക്കി് കൊലപ്പെടുത്തി. കൈ കാലുകള്‍ ഒടിച്ചു, മൃതദേഹം ഒരു ചാക്കില്‍ കുത്തിനിറച്ച ശേഷം ബൈക്കില്‍ കെട്ടി, ഗോരഖ്പൂരില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗറിലെ ഒരു കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്നു. യാത്രാമധ്യേ, പോലീസ് അയാളെ തടഞ്ഞുനിര്‍ത്തി,…

    Read More »
  • Breaking News

    സ്വത്തിന്റെ പേരില്‍ കുടുംബതര്‍ക്കം, മേയറെ ചേംബറില്‍ കയറി വെടിവെച്ചു കൊന്നു ; ഭര്‍ത്താവിനെ കത്തിയും കഠാരയും ഉപയോഗിച്ചും ; പത്തുവര്‍ഷത്തിന് ശേഷം വിധി വന്നപ്പോള്‍ അഞ്ചു കുറ്റവാളികള്‍ക്കും വധശിക്ഷ

    ചിറ്റൂര്‍: മേയറേയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രാപ്രദേശില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ. 2015 ല്‍ നടന്ന സംഭവത്തില്‍ മുന്‍ ചിറ്റൂര്‍ മേയര്‍ കറ്റാരി അനുരാധയെയും ഭര്‍ത്താവ് കറ്റാരി മോഹനെയും കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് ആന്ധ്രാപ്രദേശിലെ കോടതിയാണ് വെള്ളിയാഴ്ച വധശിക്ഷ വിധിച്ചത്. ചിറ്റൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ വെച്ചാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. പ്രധാന പ്രതി മോഹന്റെ അനന്തരവന്‍ ശ്രീറാം ചന്ദ്രശേഖര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഗോവിന്ദ സ്വാമി ശ്രീനിവാസയ്യ വെങ്കടാചലപതി (വെങ്കിടേഷ്); ജയപ്രകാശ് റെഡ്ഡി (ജയറെഡ്ഡി); മഞ്ജുനാഥ് (മഞ്ജു; മുനിരത്നം വെങ്കിടേഷ്) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ അവര്‍ കത്തിയും കഠാരയും ഉപയോഗിച്ച് ദമ്പതികളെ ആക്രമിച്ചു, തുടര്‍ന്ന് അനുരാധയെ അവരുടെ ചേംബറില്‍ വെച്ച് വെടിവച്ചു. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു. വിധിക്ക് മുന്നോടിയായി പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോടതി ജീവനക്കാരെ മാത്രമേ അവര്‍ പരിസരത്ത് അനുവദിച്ചുള്ളൂ, പൊതുസമ്മേളനങ്ങള്‍, റാലികള്‍ അല്ലെങ്കില്‍ ആഘോഷങ്ങള്‍ എന്നിവ നിയന്ത്രിച്ചു. കേസില്‍…

    Read More »
  • Breaking News

    233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ? അതിദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്?

    തിരുവനന്തപുരം: അതിദരിദ്ര മുക്തരുടെ നാടായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവര്‍ത്തകര്‍. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ഇവര്‍ സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ ചോദിച്ചു. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധര്‍ ഒപ്പുവച്ച കത്താണ് സര്‍ക്കാരിന് കൈമാറിയത്. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ആധാരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം. അതിദരിദ്രത മറികടക്കാന്‍ ഉപയോഗിച്ച വസ്തുതാപരമായ പിന്‍ബലം എന്താണെന്ന് ചോദിച്ചു. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേയെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് ആവശ്യം. അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കുക. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നാളെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം…

    Read More »
  • Breaking News

    ‘പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷണം

    കൊച്ചി: ബൂത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ നില്‍ക്കേണ്ട സാഹചര്യം കണക്കാക്കി പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗിക മല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തില്‍ 1300 പേര്‍ എത്തിയാല്‍ 12 മണിക്കൂറില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത് വോട്ടര്‍ക്ക് 3 വോട്ടുകള്‍ ഒരേസമയം ചെയ്യേണ്ടി വരും. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങാന്‍ ശരാശരി രണ്ടര മിനിറ്റ് വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയില്‍ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. വോട്ട് ചെയ്യാന്‍ എത്തുന്ന ആളുകള്‍ ബൂത്തില്‍ എത്തിയിട്ടും വോട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ജാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി ഓര്‍മിപ്പിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ വര്‍ധിപ്പിക്കണം എന്ന നിലപാട്…

    Read More »
Back to top button
error: