Pravasi

 • യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

  അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം പൊതു-സ്വകാര്യ മേഖലകള്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് (പുതുവത്സരം), ഏപ്രില്‍ 20 മുതല്‍ 23 വരെ (ചെറിയ പെരുന്നാള്‍), ജൂണ്‍ 27 മുതല്‍ 30 വരെ (ബലിപെരുന്നാള്‍), ജൂലൈ 21 (ഹിജ്‌റ വര്‍ഷാരംഭം), സെപ്തംബര്‍ 29 (നബിദിനം) എന്നിവയാണ് അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങള്‍. അതേസമയം ചന്ദ്രപ്പിറവി അനുസരിച്ച് ചില അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മാറ്റം വന്നേക്കാം. അതേസമയം യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി…

  Read More »
 • ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

  അബുദാബി: യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്‍താവനയില്‍ ആരോപിച്ചു. യുഎഇയില്‍ സ്വദേശികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതിയായ ‘നാഫിസ്’ വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അധിക ശമ്പളം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതുപ്രകാരം മാസ ശമ്പളം 30,000 ദിര്‍ഹത്തില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. ബിരുദ ധാരികള്‍ക്ക് മാസം 7000 ദിര്‍ഹവും ഡിപ്ലോമയുള്ള വര്‍ക്ക് 6000 ദിര്‍ഹവും ഹൈസ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മാസം 5000 ദിര്‍ഹവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള അലവന്‍സും ജോലി നഷ്ടമായാല്‍ താത്‍കാലിക ധനസഹായവുമൊക്കെ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ജോലിക്ക് പരിഗണിക്കുന്ന സ്വദേശികളോട് ചില സ്വകാര്യ…

  Read More »
 • മാലിന്യം വലിച്ചെറിഞ്ഞാൽ ഒമാനിൽ വൻതുക പിഴ; മുന്നറിയിപ്പുമായി നഗരസഭ

  മസ്‍കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്‍കറ്റ് നഗരസഭ. മസ്‌കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്റെ മുകളിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങൾ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് മസ്കറ്റ് നഗരസഭ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. صورٌ لممارسات سلبية بحق البيئة من أعلى شارع الجبل بوشر-العامرات !نظافة #مسقط والمحافظة على المرافق والمواقع السياحية مسؤولية الجميع ، فلنحرص على أمتثالها ؛ تجنبًا للمساءلة القانونية.حيث حددت القوانين الغرامة (100) ريال عُماني عقوبة رمي المخلفات في الأماكن العامة.#بلدية_مسقط pic.twitter.com/HYiSLjAK66 — بلدية مسقط (@M_Municipality) November 26, 2022 പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ ദോഷകരമായി എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളില്‍ നിന്ന്…

  Read More »
 • മസ്തിഷ്കാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  റിയാദ്: മസ്തിഷ്കാഘാതം മൂലം ഹാഇൽ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇൽ നവോദയ പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്ന അബു സാലിഹ് താജുദ്ദീൻ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ മരിച്ചത്. നവോദയ രക്ഷാധികാരി സുനിൽ മാട്ടൂൽ, രക്ഷാധികാര സമിതി അംഗം അബൂബക്കർ ചെറായി, സിറ്റി യൂനിറ്റ് പ്രസിഡന്റ് നിസാർ പള്ളിമുക്ക്, ജീവകാരുണ്യ പ്രവർത്തകൻ ഷഹൻഷാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ റോഡ് മാർഗം റിയാദിലെത്തിച്ച മൃതദേഹം എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ബന്ധുക്കളോടൊപ്പം പള്ളിമുക്ക് ഡി.വൈ.എഫ്.ഐ എൻ.എസ് യൂനിറ്റ് പ്രസിഡന്റ് മുഹ്സിൻ, സുൽഫിക്കർ നടയട, സിയാദ് പള്ളിമുക്ക് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം. നൗഷാദ് എം.എൽ.എ, മുനിസിപ്പൽ കൗൺസിലർമാരായ സജീവ്, എം. നസീമ എന്നിവരടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. റഹ്മത്ത് ബീവിയാണ് ഭാര്യ, ഫരീദാ, അഫ്നാ, ആസിയാ എന്നിവർ മക്കളാണ്.

  Read More »
 • യുഎഇയിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു

  അബുദാബി : യുഎഇയിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് ദുബായ് ഉൾപ്പടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്.ദുബായ്, വടക്കൻ എമിറേറ്റുകളായ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും കനത്ത മഴ പെയ്തു.അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കണം. റാസല്‍ഖൈമയിലെ മസാഫിയില്‍ വാദിയിലൂടെ വെള്ളം കുത്തിയൊലിക്കുന്ന വിഡിയോകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. കാത്തിരുന്നുകിട്ടിയ മഴയെ പ്രവാസികളും ആഘോഷമാക്കി. മഴയിലിറങ്ങി നൃത്തം ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുമാണ് പ്രവാസികള്‍ ആഘോഷിച്ചത്.

  Read More »
 • ലോകകപ്പിൽ സൗദിയുടെ വിജയം;14 ഫോര്‍ഡ് എസ്‍യുവി കാറുകൾ സമ്മാനമായി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

  റിയാദ് : ഖത്തർ ലോകകപ്പിലെ സൗദിയുടെ വിജയത്തിൽ പങ്ക് ചേർന്ന് ലുലു ഗ്രൂപ്പും. സൗദി ഫുട്ബാള്‍ ടീം നേടിയ ഐതിഹാസിക വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച്‌ കൊണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ശാഖകളില്‍ 14 ഫോര്‍ഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക.  മുന്‍ ലോക ചാമ്ബ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച്‌ ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  Read More »
 • സന്ദർശന വിസയിലെത്തി; അബുദാബി ബിഗ് ടിക്കറ്റിൽ 2.2 കോടിയുടെ സമ്മാനം നേടി ഇന്ത്യക്കാരി

  അബുദാബി : ഭർത്താവിന്റെ അരികിലേക്ക് സന്ദർശന വിസയിലെത്തി അബുദാബി ബിഗ് ടിക്കറ്റിൽ കോടികളുടെ സമ്മാനം നേടി ഇന്ത്യൻ യുവതി.  യു എ ഇയില്‍ സന്ദര്‍ശനത്തിനായി എത്തിയ വര്‍ഷ ഗുന്‍ഡ എന്ന ഗുജറാത്തി യുവതിക്കാണ് ബിഗ് ടിക്കറ്റില്‍ കോടികള്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റിന്റെ രണ്ടാമത്തെ പ്രതിവാര ഇ – ഡ്രോയിലാണ്  വര്‍ഷ ഗുന്‍ഡ വിജയിയായത്.     പ്രതിവാര ഇ-ഡ്രോകളുടെ ഭാഗമായി ബിഗ് ടിക്കറ്റ് ഓരോ ആഴ്ചയും 1 മില്യണ്‍ ദിര്‍ഹമാണ് സമ്മാനമായി നല്‍കി വരുന്നത്. ഇത് പ്രകാരം 2 കോടി 20 ലക്ഷത്തിലേറെ രൂപയാണ് വര്‍ഷ ഗുന്‍ഡക്ക് ലഭിക്കുക. കൂടാതെ പ്രമോഷന്‍ തീയതികളില്‍ ടിക്കറ്റ് വാങ്ങുന്ന മറ്റെല്ലാ ഉപഭോക്താക്കളെയും പോലെ വര്‍ഷ ഗുന്‍ഡക്കും ഡിസംബര്‍ 3-ന് 30 മില്യണ്‍ ദിര്‍ഹം സമ്മാനം സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

  Read More »
 • പത്തനംതിട്ട സ്വദേശി ഖത്തറിൽ നിര്യാതനായി

  പത്തനംതിട്ട : ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ദോഹയിൽ നിര്യാതനായി. തിരുവല്ല കുമ്ബനാട് സ്വദേശി തോമസ് മാത്യു (62)ആണ് നിര്യാതനായത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ റേഡിയോളജി വിഭാഗത്തിലെ മുന്‍ ജീവനക്കാരനായിരുന്നു. സുമിയാണ് ഭാര്യ. മേഘ മകളാണ്.

  Read More »
 • ഇന്ന് മുതൽ പാസ്പോർട്ടിൽ സിംഗിൾ നെയിം ഉള്ളവർക്ക് യുഎഇയിലേയ്ക്ക് സന്ദർശന വിസ ലഭിക്കില്ല

  അബുദാബി :പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം (ഒറ്റപ്പേര്) മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അറിയിച്ചു. ഇന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വരിക.അതേസമയം റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമോ സര്‍ നെയിമോ മാത്രം നല്‍കിയവര്‍ക്കാണ് തിരിച്ചടിയാകുന്നത്. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും എഴുതിയില്ലെങ്കിലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ഒന്നും എഴുതാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്നാണ് എന്‍എഐസി അറിയിച്ചിരിക്കുന്നത്. യുഎഇയിലേക്കും തിരികെയും യാത്ര ചെയ്യുന്ന സന്ദര്‍ശക, ടൂറിസ്റ്റ് വിസയിലുള്ളവര്‍ പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിം, സര്‍ നെയിം എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.ഇതിനകം വിസ ഇഷ്യു ചെയ്ത പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവരുടെയും എമിഗ്രേഷനുകള്‍ തടയുമെന്ന് യുഎഇ എമിഗ്രേഷൻ വിഭാഗം അറിയിച്ചു.

  Read More »
 • വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി 

  ന്യൂഡൽഹി:വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്തുനിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. ഗള്‍ഫ് പ്രവാസികളുടെയടക്കമുള്ള ആവശ്യമായിരുന്നു സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കുകയെന്നത്. ലോകത്തും രാജ്യത്തും കൊവിഡ് കേസുകളില്‍ വലിയ ഇടിവ് വന്നതും വാക്‌സിനേഷന്‍ വ്യാപിച്ചതും കാരണം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുകയാണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിതി അനുസരിച്ച്‌ ആവശ്യം വന്നാല്‍ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

  Read More »
Back to top button
error: