Social Media

 • അമ്മയും മക്കളും ഒേര പൊളി! വിവാഹവേഷത്തില്‍ റെസ്റ്റോറന്റിലെത്തി അമ്മയും ആറ് പെണ്‍മക്കളും

  വിവാഹ വസ്ത്രം ധരിച്ച് തെരുവിലിറങ്ങി നാട്ടുകാരെ ഞെട്ടിച്ച് ഒരു അമ്മയും ആറു പെണ്‍മക്കളും. ടെക്സാസിലാണ് സംഭവം നടന്നത്. ഇവരുടെ കൂട്ടത്തിലെ അലക്സിസ് ഹൗസ്റ്റണ്‍ എന്ന യുവതി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ അതില്‍ അവര്‍ ഒരു മാറ്റം വരുത്തി. പുരുഷന്‍മാരേയും മുതിര്‍ന്ന കുട്ടികളേയും ഒഴിവാക്കി സ്ത്രീകള്‍ മാത്രം ഒരുമിച്ച് പുറത്തുപോകാന്‍ പദ്ധതിയുണ്ടാക്കി. അങ്ങനെ കൈക്കുഞ്ഞുങ്ങളുമായി ഇവര്‍ റെസ്റ്റോറന്റിലെത്തി. ഇവര്‍ ധരിച്ചതാകട്ടെ, ഇവരുടെ വിവാഹ വസ്ത്രവും. ഞെട്ടിക്കല്‍ പാര്‍ട്ടിയില്‍ നാലു പേര്‍ മക്കളും രണ്ടു പേര്‍ മരുമക്കളുമാണ്.   View this post on Instagram   A post shared by Alexis Houston (@alexisnhouston) ഏഴു സ്ത്രീകള്‍ വെള്ള ബ്രൈഡല്‍ ഗൗണും ധരിച്ച് കുഞ്ഞുങ്ങളുമായി വരുന്നത് കണ്ട് വഴിയാത്രക്കാരെല്ലാം അമ്പരന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഇവരെ അദ്ഭുതത്തോടെ നോക്കി. ”കൈയിലുള്ള ഏറ്റവും വിലകൂടിയ…

  Read More »
 • വിദേശത്ത് ഉ​ദ്ഘാടനത്തിനെത്തിയ മലയാളികളുടെ താരസുന്ദരി ഹണി റോസിനൊപ്പം സെൽഫിയെടുത്ത് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്!

  മലയാളികളുടെ പ്രിയ താരസുന്ദരിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉ​ദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി. അയർലൻറിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിനായി എത്തിയത്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. കുടുംബവും ഹണിക്കൊപ്പം ഉണ്ടായിരുന്നു. ആദ്യമായി അയർലൻറിൽ എത്തിയ ഹണിയെ കാണാൻ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. Was a huge day at Ireland 😋✨ pic.twitter.com/NERSbwLUsa — Honey Rose OfficiaI (@HoneyRoseOffl_) June 6, 2023 പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പം…

  Read More »
 • ”ചക്ക കണ്ടാല്‍ പിന്നെ എന്റെ സാറേ…”! അസമിലെ ചക്കക്കൊമ്പന്‍ വൈറല്‍

  ചക്ക പ്രേമിയായ ഒരു ആനയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. എന്നാലത്, കേരളത്തില്‍ ഇന്ന് പ്രശസ്തനായ ചക്കക്കൊമ്പന്‍ എന്ന ആനയുടെ വീഡിയോ അല്ല. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ചക്ക തിന്നാനുള്ള ആനയുടെ പരിശ്രമത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. An elephant eats his favorite jackfruit at Narengi Army Camp in Guwahati. He has done no harm to anyone. pic.twitter.com/S7c7uEejkW — Nandan Pratim Sharma Bordoloi (@NANDANPRATIM) June 5, 2023 അസമിലെ ഗുവാഹത്തിയിലെ നരേംഗി ആര്‍മി ക്യാമ്പില്‍ നിന്നുള്ളതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. ഏറെ ദൂരം താണ്ടിയാണ് ക്യാമ്പിനുള്ളിലെ ചക്ക തിന്നാന്‍ ആനയെത്തിയത്. ക്യാമ്പിനുള്ളില്‍ കയറിയ ആന അവിടെയുള്ള ഒരു കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവിന് സമീപത്ത് നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പ്ലാവിനാണെങ്കില്‍ വലിയ പ്രായമില്ല. ആന…

  Read More »
 • മകനെ കണ്ട് പൊട്ടിക്കരഞ്ഞ് ഉമ്മ; വേറേ ലെവല്‍ ഈ വൈറല്‍ വീഡിയോ

  കുടുംബത്തിനു സര്‍പ്രൈസ് നല്‍കുന്ന ധാരാളം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ അങ്ങനെ ചുമ്മാ കണ്ട് തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല ഈ ഉമ്മയുടെയും മകന്റെയും വീഡിയോ. കണ്ടവരുടെയെല്ലാം കണ്ണ് നിറയിച്ചുവെന്നാണ് വിഡിയോയിലെ കമന്റുകള്‍ പറയുന്നത്.   View this post on Instagram   A post shared by Anzil (@anzil_a) അന്‍സില്‍ എന്ന യുവാവാണ് വീട്ടുകാരെ ഞെട്ടിച്ചത്. ഒന്നരവര്‍ഷത്തിനു ശേഷം വിദേശത്ത് നിന്നും നാട്ടിലേക്ക് സര്‍പ്രൈസായി എത്തുകയായിരുന്നു അന്‍സില്‍. വീട്ടില്‍ കയറിയ ഉടന്‍ സഹോദരങ്ങളുടെ അമ്പരപ്പും സ്‌നേഹപ്രകടനങ്ങളും കണ്ടാല്‍തന്നെ മറ്റുള്ളവരുടെ കണ്ണ് നിറയും. അടുക്കളയില്‍ തിരക്കിലായിരുന്ന ഉമ്മ പ്രതീക്ഷിക്കാതെ മകനെക്കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേര്‍ന്ന് മിണ്ടാനാവാത്ത അവസ്ഥ. ”എന്റെ മോനേ” എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്റെ ഉമ്മ എന്ന് എഴുതിക്കൊണ്ട് അന്‍സില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 14 ലക്ഷം ആളുകളാണ് കണ്ടത്. വീഡിയോ കണ്ണ് നിറയിച്ചെന്നും ലോകത്തെ എല്ലാ…

  Read More »
 • ”ചാനലുകള്‍ക്ക് മുന്നില്‍ ഇപ്പോള്‍ കരയുന്ന ആ അമ്മയുടെ കണ്ണുനീരിന് ലേശമെങ്കിലും നോവ് ഉണ്ടായിരുന്നുവെങ്കില്‍…” കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചു കുറിപ്പ്

  മലയാളികള്‍ എല്ലാം വളരെ ഞെട്ടയായിരുന്നു ഇന്നലെ ഒരു വാര്‍ത്ത കേട്ടത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൊല്ലം സുധി നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു നമ്മള്‍ കേട്ടത്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരാണ് ഇദ്ദേഹം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലും വലിയ രീതിയില്‍ ഉത്തരവാദിത്വമില്ലാത്ത പോലെയാണ് പെരുമാറുന്നത്. രക്ത ബന്ധുക്കള്‍ അടക്കം ഇത്തരത്തിലാണ് പെരുമാറുന്നത്. ഒരാള്‍ ജീവിച്ചിരുന്നപ്പോള്‍ സമാധാനം കൊടുക്കാത്ത ബന്ധങ്ങള്‍ അയാള്‍ മരണപ്പെട്ടാല്‍ എങ്കിലും കുറച്ചു സമാധാനം നല്‍കണം എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ അഞ്ജു പാര്‍വതി പ്രഭീഷ് എഴുതിയ കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫേസ്ബുക്കില്‍ ആണ് ഇവര്‍ ഈ കുറിപ്പ് എഴുതിയിട്ടുള്ളത്. പലപ്പോഴും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന വ്യക്തിയാണ് ഇവര്‍. ഇവരുടെ പോസ്റ്റുകള്‍ എല്ലാം വലിയ രീതിയില്‍ ആണ് ഫേസ്ബുക്കില്‍ ചര്‍ച്ചയായി മാറാറുള്ളത്. കൊല്ലം സുധിയുടെ ബന്ധുക്കളുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട്…

  Read More »
 • അഡാര്‍ ലൗവിലെ കണ്ണിറുക്കലിനെ ചൊല്ലി ഏറ്റുമുട്ടി പ്രിയ വാര്യരും ഒമര്‍ ലുലുവും; കൈയ്യില്‍ നിന്ന് ഇട്ടതെന്ന് നടി, കുട്ടി മറന്നതാകുമെന്ന് സംവിധായകന്‍

  കൊച്ചി: അഡാര്‍ ലൗ സിനിമയെ ഹിറ്റാക്കിയ കണ്ണിറുക്കലിനെ ചൊല്ലി സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യരും തമ്മില്‍ പോര്. പേര്‍ളി മാണിയുമായുളള അഭിമുഖത്തില്‍ ഈ നമ്പര്‍ താന്‍ കൈയ്യില്‍ നിന്ന് ഇട്ടതാണെന്ന നടിയുടെ മറുപടിയാണ് ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്. എന്നാല്‍,  സംവിധായകനായ ഒമര്‍ ലുലുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് കണ്ണിറുക്കിയതെന്ന് സിനിമ ഹിറ്റായതിന് പിന്നാലെ നല്‍കിയ ചാനല്‍ അഭിമുഖങ്ങളില്‍ പ്രിയ പറഞ്ഞിരുന്നു. പഴയ അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ പങ്കുവെച്ചാണ് ഒമര്‍ ലുലു നടിയുടെ പുതിയ വെളിപ്പെടുത്തലിന് മറുപടി നല്‍കിയത്. അഡാര്‍ ലൗവില്‍ പ്രിയ വാര്യരെ ഹിറ്റാക്കിയ രംഗമായിരുന്നു ഈ കണ്ണിറുക്കല്‍. അഞ്ച് വര്‍ഷമായി, കുട്ടി മറന്നതാകും എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. നടിയെ പരിഹസിച്ച് എന്റെ സിനിമയിലൂടെ വന്ന് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ചന്ദനാദി എണ്ണ ബെസ്റ്റ് ആണെന്ന പരസ്യ വാചകവും ഒമര്‍ ലുലു കുറിച്ചു. അഭിമുഖത്തിനിടെ സിനിമയിലെ കണ്ണിറുക്കുന്ന ചിത്രം കാണിച്ചിട്ട് എന്ത് തോന്നുന്നുവെന്ന് അവതാരികയായ പേര്‍ളി ചോദിക്കുന്നു. എന്താ പറയുക,…

  Read More »
 • ജീവനാംശം നല്‍കാത്തതില്‍ പ്രതിഷേധം; മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തില്‍ ബാനറും നോട്ടീസുമായി ആദ്യഭാര്യ

  ജീവനാംശം നല്‍കാത്ത മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ പ്രതിഷേധവുമായി ചൈനയില്‍ നിന്നുള്ള യുവതി രംഗത്ത്. ജീവനാംശമായി തനിക്ക് ലഭിക്കേണ്ടിയിരുന്ന 1.16 കോടി രൂപ നല്‍കാതെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് മുന്‍ ഭര്‍ത്താവിന്റെ വിവാഹ ചടങ്ങില്‍ എത്തിയ യുവതി ഒരു ബാനര്‍ ഉയര്‍ത്തിക്കാട്ടി ചടങ്ങ് തടസ്സപ്പെടുത്തുകയായിരുന്നു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം. 2019 -ല്‍ ലി എന്ന തന്റെ മുന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ ലുവോ എന്ന യുവതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത് വിവാഹമോചന സെറ്റില്‍മെന്റില്‍ ലി അവരുടെ മകളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. കൂടാതെ ജീവനാംശമായി ലുവോയ്ക്ക് 10 ലക്ഷം യുവാന്‍ (1.16 കോടി രൂപ) നല്‍കാനും സമ്മതിച്ചു. ഇതിനു പുറമേ അവള്‍ പുനര്‍വിവാഹം കഴിക്കുന്നത് വരെ ചികിത്സാ ചെലവുകളും ബിസിനസ് ഇന്‍ഷുറന്‍സും ഏറ്റെടുത്ത് കൊള്ളാം എന്നും സമ്മതിച്ചിരുന്നു. എന്നാല്‍, തനിക്ക് തരാമെന്ന് സമ്മതിച്ച തുക തരാതെ വന്നതിനെ തുടര്‍ന്നാണ് രണ്ടാം…

  Read More »
 • സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

  കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പൊതു ദര്‍ശനം തുടരുകയാണ്. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയില്‍ എത്തിക്കുക. ഇന്നലെ തൃശൂരില്‍ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത്. അതേസമയം, കൊല്ലം സുധിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സാസ്‌കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുള്ള ഓര്‍മകളാണ് രാഷ്ട്രീയ- സിനിമ-സീരിയല്‍ രംഗത്തെ പ്രമഖര്‍ പങ്കുവയ്ക്കുന്നത്. തങ്ങള്‍ക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്…

  Read More »
 • മൂന്നുവയസുകാരന്‍ പാമ്പിനെ ചവച്ചുതുപ്പി!

  ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്നുവയസുള്ള കുട്ടി പാമ്പിനെ ചവച്ചുതുപ്പി! ഫറൂഖാബാദിലാണ് സംഭവം. വീടിന്റെ പുറത്തായി കളിക്കുകയായിരുന്നു മൂന്ന് വയസുകാരനായ അക്ഷയ്. ആ സമയത്താണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒരു പാമ്പ് പുറത്ത് വന്നത്. അത് കുട്ടിയുടെ മുന്നിലായി എത്തിപ്പെട്ടു. കുട്ടി പാമ്പിനെ പിടിച്ച് വായില്‍ ഇടുകയും അതിനെ ചവക്കുകയും ചെയ്തു. എന്നാല്‍, അധികം വൈകാതെ കുട്ടി കരച്ചിലും ആരംഭിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മുത്തശ്ശി വീടിന് പുറത്തെത്തുന്നത്. മുത്തശ്ശി വന്ന് നോക്കുമ്പോള്‍ കുട്ടിയുടെ വായില്‍ പാമ്പിരിക്കുന്നതാണ് കണ്ടത്. ഉടനെ തന്നെ അവര്‍ പാമ്പിനെ വലിച്ച് പുറത്തിട്ടു. പിന്നാലെ തന്നെ അയല്‍ക്കാരും വീട്ടുകാരും ഒക്കെ ചേര്‍ന്ന് കുട്ടിയെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം പൂര്‍ണ ആരോഗ്യവാനയായ ബാലനെ ഡിസ്ചാര്‍ജ് ചെയ്തു. ഏതായാലും, പയ്യന്‍ ചവച്ചരച്ചതിനെ തുടര്‍ന്ന് പാമ്പ് ചത്തിരുന്നു.  

  Read More »
 • സാരിയുടുത്ത് ഹൈഹീല്‍സ് ഇട്ട് ബ്രേക്ഡാന്‍സ്; യുവതിയുടെ ആത്മവിശ്വാസത്തിന് സല്യൂട്ടടിച്ച് നെറ്റിസണ്‍സ്

  ഭാരതസ്ത്രീകളുടെ അഭിമാനത്തിന്റെ അടയാളമാണ് സാരി. രവിവര്‍മച്ചിത്രങ്ങളിലൂടെയാണ് മറാത്താ പാരമ്പര്യത്തിന്‍െ്‌റ ഭാഗമായ സാരി രാജ്യത്തുടനീളം പരിചിതമാകുന്നത്. എന്നാല്‍ സംഗതി ഇങ്ങനെയാണെങ്കിലും സാരി ഉടുത്തു നടക്കുന്നത് എല്ലാവര്‍ക്കും അത്ര സുഖകരമാകണം എന്നില്ല. കാഴ്ചയിലെ ഭംഗി ഉടുത്താല്‍ നഷ്ടപ്പെടുന്ന വസ്ത്രമാണ് സാരി എന്ന കമന്റുകള്‍ പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ സാരിയുടുത്ത് ബ്രേക് ഡാന്‍സ് കളിച്ചാലോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സാരിയില്‍ കിടിലന്‍ ബ്രേക്ഡാന്‍സ് കളിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.   View this post on Instagram   A post shared by [email protected]. (@nepalhiphopfoundation01) ഹൈ ഹീല്‍സ് അണിഞ്ഞ് സാരിയുടുത്ത് ബ്രേക്ഡാന്‍സ് കളിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. nepalhiphopfoundation01 എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേസ്റ്റല്‍ കളറിലുള്ള സാരി ധരിച്ച യുവതി അനായാസേന ബ്രേക്ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. പാട്ട് തുടങ്ങുന്നതോടെ അതിന്റെ വേഗത്തിന് അനുസരിച്ച് ചടുലമായ ചുവടുകള്‍ വെക്കുകയാണ് അവര്‍. ചുറ്റും യുവതിയെ പ്രോത്സാഹിപ്പിക്കുന്നവരെയും കാണാം. സാമൂഹികമാധ്യമത്തില്‍ വന്‍വരവേല്‍പ്പാണ്…

  Read More »
Back to top button
error: