Month: February 2025
-
Kerala
ഭർത്താവുമായി പിണങ്ങി ജീവിച്ച യുവതി 2 പെൺമക്കളുമായി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി, സംഭവം ഏറ്റുമാനൂരിൽ
കോട്ടയം: ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയും 2 പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിൽ 3 പേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകര വീട്ടിൽ കുര്യാക്കോസിൻ്റെ മകൾ ഷൈനി (42), മക്കളായ അലീന(11), ഈവ (10) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവ് നോബിൻ്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും 9 മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഷൈനിയും ഭർത്താവുമായി കുടുംബ കോടതിയിൽ കേസ് നിലവിലുണ്ടത്രേ. എല്ലാ ദിവസവും പതിവായി രാവിലെ പള്ളിയിലെ കുർബാനയിൽ പങ്കെടുക്കാൻ പോകാറുള്ള ഷൈനിയും മക്കളും ഇന്നു പുലർച്ചെയും പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ട്രാക്കിൽ നിൽക്കുന്ന യുവതിയെയും മക്കളെയും കണ്ട് നിർത്താതെ ഹോണടിച്ചെങ്കിലും ഇവർ മാറിയില്ലെന്ന്…
Read More » -
Crime
ചുങ്കത്തറയിലെ അവിശ്വാസത്തില്‍ കൂറുമാറി; അംഗത്തിന്റെ ഭര്‍ത്താവിന്റെ കട അടിച്ചു തകര്‍ത്തു
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ കൂറ്മാറിയ ഇടക് അംഗത്തിന്റെ ഭര്‍ത്താവിന്റെ കട തകര്‍ത്തു. കൂറ് മാറിയ അംഗത്തിന്റെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയുടെ കടയാണ് തകര്‍ക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്നാണ് പരാതി. കട പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നാണ് പ്രധാന ആരോപണം. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തില്‍ അഞ്ചംഗസംഘം ആക്രമിച്ചെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. മലപ്പുറം എസ്.പിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീര്‍ പുന്നപ്പാല പരാതി നല്‍കി. രണ്ട് ദിവസം മുന്‍പാണ് ചുങ്കത്തറയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി എല്‍ഡിഎഫിന് അധികാരം നഷ്ടമായത്. ഒന്‍പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. വൈസ് പ്രസിഡന്റായ നുസൈബ സുധീര്‍ ആണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്. ഇത് പി.വി അന്‍വറിന്റെ ഇടപെടല്‍ കാരണമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കട ആക്രമിച്ചത്.
Read More » -
Kerala
സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം വേണ്ട; അനുമതി നല്‍കാതെ പി രാജുവിന്റെ കുടുംബം
കൊച്ചി: അന്തരിച്ച സിപിഐ നേതാവ് പി രാജുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പറവൂരിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശത്തിനു ശേഷമാകും സംസ്‌കാര ചടങ്ങുകള്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, രാജുവിന്റെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല. രാജുവിനെ പാര്‍ട്ടിയില്‍ ഉപദ്രവിച്ച നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുത് എന്ന ആവശ്യവും കുടുംബം പാര്‍ട്ടിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ച് ഒരു വര്‍ഷം മുമ്പ് രാജുവിനെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടും രാജുവിന്റെ തിരിച്ചുവരവിന് ജില്ലാ നേതൃത്വം തടസം നിന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് കുടുംബാം?ഗങ്ങള്‍ പറഞ്ഞു.
Read More » -
Kerala
കുട്ടിപ്പോലീസിന് സന്തോഷ വാര്‍ത്ത; പിഎസ്സി നിയമനങ്ങളില്‍ അഞ്ചുശതമാനം വരെ വെയിറ്റേജ്
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഎസ്സി വഴിയുള്ള യുണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ചു ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാലു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കാനും തീരുമാനിച്ചു. ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂള്‍ തലത്തിലോ…
Read More » -
Kerala
മുള്ളന്‍പന്നി ചാടിക്കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
കണ്ണൂര്‍: മുള്ളന്‍പന്നി ഓട്ടോറിക്ഷയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി വിജയനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് ഓട്ടോ അപകടത്തില്‍പ്പെടാനുണ്ടായ സംഭവമുണ്ടായത്. രാത്രി പത്തരയോടെയായിരുന്നു അപകടം. അന്നേ ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു വിജയന്‍. ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍പന്നി ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ വിജയന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. കണ്ണാടിപ്പറമ്പ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മുള്ളന്‍പന്നികളുടേയും കാട്ടുപന്നികളുടേയും ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ വിജയന്റെ മരണവും സംഭവിച്ചിരിക്കുന്നത്.
Read More » -
Kerala
65 ലക്ഷം ബാധ്യതയെന്ന് അഫാന്‍, 15 ലക്ഷമെന്ന് പിതാവ്; റഹിം നാട്ടിലെത്തി, മൊഴി നിര്‍ണായകം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം തിരുവനന്തപുരത്ത് എത്തി. 7.45 നാണ് വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍നിന്ന് നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിനു നന്ദി അറിയിക്കും. പിന്നീട് പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കും. റഹിമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്നത് താഴേപാങ്ങോടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് റഹിം എത്തും. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള വിവരങ്ങള്‍ റഹിമില്‍നിന്നു പൊലീസ് ചോദിച്ചറിയും. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നതറിയാനുള്ള…
Read More » -
Kerala
ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി… അവസാന വാര്‍ത്തയും വായിച്ച് ഹക്കീം കൂട്ടായി പടിയിറങ്ങി
കോഴിക്കോട്: മൂന്ന് പതിറ്റാണ്ടോളം ആകാശവാണിയുടെ വാര്‍ത്താശബ്ദമായ ഹക്കീം കൂട്ടായി സംഭവ ബഹുലമായ വാര്‍ത്താ ജീവിതത്തിന്റെ പടിയിറങ്ങി. പതിഞ്ഞ താളത്തില്‍ പ്രത്യേക ശൈലിയിലുള്ള വാര്‍ത്താ അവതരണത്തിലൂടെ റേഡിയോ ശ്രോതാക്കളുടെ മനസ്സ് കീഴടക്കിയ വാര്‍ത്താ അവതാരകനാണ് 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്. വാര്‍ത്തകള്‍ വായിക്കുന്നത് ഹക്കീം കൂട്ടായി എന്ന ആ ക്രഡിറ്റ് ലൈന്‍ ഇനി ഓര്‍മ മാത്രം. വെള്ളിയാഴ്ച പുലര്‍ച്ചെ 6.45ന് അവസാന വാര്‍ത്താ ബുള്ളറ്റിനും വായിച്ചാണ് ഹക്കീം കൂട്ടായി വിരമിച്ചത്. വാര്‍ത്തയുടെ അവസാനം പ്രിയ ശ്രോതാക്കള്‍ക്ക് സ്‌നേഹാശംസകള്‍ നേര്‍ന്നും നന്ദി പറഞ്ഞുമായിരുന്നു പടിയിറക്കം. ‘പ്രിയ ശ്രോതാക്കളെ, വാര്‍ത്താ ബഹുലമായ 27 വര്‍ഷത്തെ എന്റെ ഔദ്യോഗിക ജീവിതം ഇന്ന് ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്. ഡല്‍ഹിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ആകാശവാണി വാര്‍ത്താ അവതാരകന്‍ എന്ന നിലയില്‍ വാര്‍ത്തകളോടും സംഭവങ്ങളോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ശ്രോതാക്കളുടെ തിരുത്തലുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. എല്ലാ ശ്രോതാക്കള്‍ക്കും എന്റെ…
Read More » -
India
ഗോവയില്‍ ടൂറിസം തളരുന്നതിന് കാരണം ഇഡ്ഡലിയും സാമ്പാറും! വിചിത്ര വാദവുമായി ബി.ജെ.പി എം.എല്‍.എ
പനജി: ഗോവയില്‍ വിനോദസഞ്ചാര മേഖലയുടെ തളര്‍ച്ചക്ക് കാരണം ഇഡ്ഡലിയും സാമ്പാറും വടപാവും യുക്രെയ്ന്‍ യുദ്ധവുമാണെന്ന വിചിത്രവാദവുമായി ബി.ജെ.പി എം.എല്‍.എ മൈക്കല്‍ ലോബോ. ഇഡ്ഡലിയും സാമ്പാറും വടപാവും വില്‍ക്കുന്ന തട്ടുകടകള്‍ കൂടിയതോടെയാണ് സഞ്ചാരികള്‍ വരാതായതായതെന്നാണ് എം.എല്‍.എയുടെ വാദം. റഷ്യ-യുക്രെയന്‍ യുദ്ധവും സഞ്ചാരികളുടെ എണ്ണം കുറച്ചെന്ന് ഇദ്ദേഹം പറയുന്നു. വിനോദ സഞ്ചാരികള്‍ കുറഞ്ഞതിന് സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഉത്തരവാദികളാണ്. ബംഗളൂരുവില്‍ നിന്ന് വരുന്നവര്‍ വട പാവ് വില്‍ക്കുന്നു. മറ്റുചിലര്‍ ഇഡ്ഡലിയും സാമ്പാറും വില്‍ക്കുന്നു. അതുകൊണ്ടാണ് രണ്ടുവര്‍ഷമായി അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ്. യുദ്ധം കാരണം യുക്രെയ്‌നില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. സോവിയറ്റ് മേഖലയില്‍ നിന്നുള്ള സഞ്ചാരികള്‍ കുറഞ്ഞു. ഗോവയിലേക്ക് സഞ്ചാരികള്‍ വരാന്‍ മടിക്കുന്നത് എന്ത് എന്നതിനെ കുറിച്ച് ടൂറിസം വകുപ്പ് എല്ലാവരുമായി കൂടിയാലോചിച്ച് പരിഹാരം കണ്ടെത്തണം. ബീച്ച് പരിസരങ്ങള്‍ മറ്റുസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
Read More » -
Crime
‘മാതാവിനെ കുറ്റപ്പെടുത്തുന്നതിൽ മുത്തശ്ശിയോട് വൈരാഗ്യം, കണ്ടയുടൻ തലയ്ക്കടിച്ചു; ഫർസാനയോട് എല്ലാം പറഞ്ഞു’
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ച ഘടകമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്‍. സല്‍മാബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാന്‍ നില്‍ക്കാതെ കണ്ടയുടന്‍ തലയ്ക്കടിച്ചെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് പിതാവിന്റെ ഉമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി സല്‍മാബീവിയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാന്‍ മൊഴി നല്‍കി. അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലില്‍ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തല്‍. കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സല്‍മാബീവിയുടെ വീട്ടില്‍ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി പിതാവിന്റെ ഉമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സല്‍മാബീവിയുടെ വീട്ടില്‍ പോയത് ഇത് കൊണ്ടാണ്.…
Read More » -
Crime
ഏറ്റുമാനൂര് 3 പേര്‍ ട്രെയിന്‍തട്ടി മരിച്ചു; അമ്മയും മക്കളുമെന്ന് വിവരം, ആത്മഹത്യയെന്ന് ലോക്കോ പൈലറ്റ്
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. പുലര്‍ച്ചെയോടെയാണ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം റെയില്‍വേ ട്രാക്കിനടുത്ത് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പോലീസ് പരിശോധന നടത്തുന്നു. ഇവരുടേത് ആത്മഹത്യയാണെന്നാണ് ലോക്കോ പൈലറ്റ് വ്യക്തമാക്കുന്നത്. ഹോണ്‍ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിന്ന് മുമ്പിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി ഇറങ്ങിയ നിലയിലായതിനാല്‍ മൂന്ന് മൃതദേഹങ്ങളും പൂര്‍ണ്ണമായും തിരിച്ചറിയാനാകാത്ത രീതിയിലാണ്. കാലിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളുമാണ് പോലീസിന് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »