Local
-
ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു
പാലക്കാട്: സിനിമാ ചിത്രീകരണങ്ങളുടെ ഈറ്റില്ലമായ ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാന് പേരൂര്‍ സ്വദേശി വിനോദ് ആണ് മരിച്ചത്. ചികിത്സയിലുള്ള ആനയ്ക്ക് മരുന്ന് നല്‍കുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയോടെയാണ് വരിക്കാശ്ശേരി മനയിൽ ഈ ദാരുണ സംഭവമുണ്ടായത്. കൊമ്പുകൊണ്ട് കുത്തി വിനോദിനെ ആന തറയിലടിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മൂത്തകുന്നം ദേവസ്വത്തിന്റെ പത്മനാഭന് എന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിയച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാലിന് മുറിവേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പത്മനാഭന് എന്ന ആന.
Read More » -
ബോബൻ തോപ്പിലിന്റെ ഭാര്യ എൽസ ബോബൻ നിര്യാതയായി
കോട്ടയം: മുട്ടമ്പലം തോപ്പിൽ വീട്ടിൽ കോൺഗ്രസ് നേതാവ് ബോബൻ തോപ്പിലിന്റെ ഭാര്യ എൽസ ബോബൻ (പി.ജെ എൽസമ്മ- 58) നിര്യാതയായി. കുവൈറ്റ് അൽ അമീരി ആശുപത്രിയിൽ സീനിയർ സ്റ്റാഫ് നഴ്സായി (ഗ്രീൻ സിസിയു വാർഡ് നമ്പർ ആറ്) കഴിഞ്ഞ 28 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇല്ലിക്കൽ പ്ലാത്തറ പി.വി ജോണിന്റെയും, അന്നമ്മ ജോണിന്റെയും പുത്രിയാണ്. മക്കൾ- ബെബൻ, ഏബൻ (ഇരുവരും കാനഡ ) സംസ്കാര ശുശ്രൂഷകൾക്കായി മെയ് 19 വ്യാഴാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടു വരും. പത്തു മുതൽ കോട്ടയം സി.എസ്.ഐ അസൻഷൻ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയം സിഎം എസ് കോളജിന് സമീപമുള്ള സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം.
Read More » -
അഴിമതിയുടെ ‘മന്ത്രമണി’ക്കഥകൾ, കോട്ടയം നഗരസഭ കൊള്ളയും കെടുകാര്യസ്ഥതയും കൊണ്ട് ചീഞ്ഞുനാറുന്നു
അഴിമതി കൊടികുത്തി വാഴുകയാണ് കോട്ടയം നഗരസഭയിൽ. തൂണിനു പോലും കൈക്കൂലി കൊടുക്കണം എന്നതാണ് കോട്ടയം നിവാസികളുടെ പരാതി. കിട്ടുന്ന സമയത്തിനുള്ളിൽ കഴിയുന്നത്ര കയ്യിട്ടുവാരാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ കൗൺസിലർമാരും. ജനക്ഷേമകരമായ ഒരു കാര്യവും ചെയ്യാൻ ശ്രമിക്കാതെ അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് മന്ദീഭവിച്ചു നിൽക്കുകയാണ് നഗരസഭ. കോട്ടയം നഗരസഭാകവാടത്തിൽ എത്തിയാൽ തന്നെ ഈ നിർജ്ജീവാവസ്ഥ പ്രകടമാകും. സമീപകാലത്ത് നിലവിൽ വന്ന കട്ടപ്പന പോലുള്ള നഗരസഭകൾ പ്രൗഡിയോടെ തലയുയർത്തി നിൽക്കുമ്പോൾ നിഷ്ക്രീയത്വത്തിൻ്റെ ഇരുളു വീണ ഭാർഗവിനിലയം പോലെ മരവിച്ചു, മന്ദീഭവിച്ചു നിൽക്കുകയാണ് കോട്ടയം നഗരസഭ. സ്വാർത്ഥ ലാഭങ്ങളില്ലാത്ത, രാഷ്ട്രീയ ചൂതാട്ടങ്ങൾക്കു വഴങ്ങാത്ത ഒട്ടേറെ പ്രഗത്ഭമതികൾ ഭരണസാരഥ്യമേറിയ കോട്ടയത്തിൻ്റെ പുതിയ പുതിയ ‘നഗരപിതാവി’ന് രാഷ്ട്രീയ-ഭരണ പരിചയങ്ങളൊന്നുമില്ല. പൊതുപ്രവർത്തനത്തിൻ്റെ ബാലപാഠവുമറിയില്ല. വിദേശത്ത് നഴ്സായിരുന്നു നമ്മുടെ ‘നഗരപിതാവ്’. ജോലി വിട്ട് നാട്ടിലെത്തിയപ്പോൾ പൊതുപ്രവർത്തനം എന്നൊരു പൂതി തോന്നി. യു.ഡി.എഫ്കാരിയാണെങ്കിലും അവർ സീറ്റ് കൊടുത്തില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. 52 കൗൺസിലർമാരിൽ എട്ടുപേർ ബിജെപി. 22 വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും……
Read More » -
മമ്പലത്ത് രഞ്ജിത് അന്തരിച്ചു
കോട്ടയം: വിപുലമായ സൗഹൃദങ്ങളിലൂടെയും വ്യക്തി ബന്ധങ്ങളിലൂടെയും കോട്ടയത്തിൻ്റെ ജനജീവിതത്തിൽ നിറഞ്ഞു നിന്ന ചന്തക്കടവ് മമ്പലത്ത് .എസ് രഞ്ജിത് (54) അന്തരിച്ചു. പരേതനായ, അബ്കാരി കോൺട്രാക്ടർ മാമ്പിലത്ത് ശ്രീധരൻ്റെ മകനാണ്. ഭാര്യ ഷീന, വിദ്യാർത്ഥികളായ ശ്രീദേവ്, ദേവപ്രിയ എന്നിവർ മക്കൾ. സജീവ് കുമാർ, സുജാ പ്രഭാഷ്, സുമാ സന്തോഷ് എന്നിവർ സഹോദരങ്ങൾ. ശവസംസ്കാരം പിന്നീട്.
Read More » -
പാറശാലയിൽ തർക്കത്തെ തുടർന്ന് ഓട്ടോ തല്ലിത്തക്കർത്തു
പാറശാലയിൽ ഓട്ടോക്കൂലി സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു സംഘം ഓട്ടോ തല്ലിത്തക്കർത്തു. കൊറ്റാമം സ്വദേശി സന്തോഷിന്റെ ഓട്ടോയാണ് തല്ലിത്തകർത്തത്. അക്രമി സംഘത്തിലെ രണ്ട് പേരെ പിടികൂടി. കൊറ്റാമം സ്വദേശി അജയൻ, മനു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. അജയും മനുവും സന്തോഷിന്റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്നു. തുടർന്ന് സന്തോഷം 30 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഈ കൂലി അധികമാണെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്. തുടർന്ന് മറ്റൊരു സംഘം ആളുകളുമായി എത്തി അജയും മനുവും ഓട്ടോ അടിച്ച് തകർക്കുകയായിരുന്നു.
Read More » -
വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർന്നു
പെരളശേരിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർന്നു. പെരളശേരി പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുംബൈയിൽ ബിസിനസുകാരനാണ് അബ്ദുൾ ജലീൽ. ഇന്നലെ വൈകുന്നേരം ജലീലും കുടുംബവും കണ്ണൂരിൽ പോയിരുന്നു. രാത്രി 10.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നതു ശ്രദ്ധയിൽപ്പെട്ടത്. ചക്കരക്കൽ സിഐ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിൽ വീട് കുത്തിത്തുടർന്ന് 371 പവനും രണ്ടു ലക്ഷം രൂപയും കവർന്നിരുന്നു. മോഷണം നടത്തിയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നെങ്കിലും പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. വീട്ടുകാർ സിനിമ കാണാൻ പുറത്തുപോയ സമയത്തായിരുന്നു മോഷണം.
Read More » -
പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശേരിയിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര് ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ബസ് ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് നൽകിയ ക്ലർക്ക് അറസ്റ്റിൽ
പഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് നൽകിയ ക്ലർക്ക് അറസ്റ്റിൽ. തരിയോട് പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് കല്‍പ്പറ്റ തിരുവാതിരയില്‍ ഡിജീഷ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. സ്വകാര്യ വ്യക്തിയുടെ ഹോം സ്റ്റേയ്ക്ക് ലഭിച്ച ലൈസന്‍സില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഡിജീഷ് നടത്തിയ ക്രമക്കേട് കണ്ടെത്തിയത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു
Read More » -
ഉന്നത പൊലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിളിപ്പിച്ചത്. ഡിജിപി അനിൽ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജൻസ് എഡിജിപി എന്നിവരെയാണ് വിളിപ്പിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയതിന് ജനപക്ഷം നേതാവ് പിസി ജോർജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ആർഎസ്എസ്, എസ്ഡിപിഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കാൻ ജാഗ്രത വേണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഈ മാസം 13-ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
Read More » -
കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു
കണ്ണൂരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് വെടിയേറ്റു. കുറ്റിക്കാട്ട് തങ്കച്ചന് (48) എന്നയാള്‍ക്കാണ് വെടിയേറ്റത്. ഇരിട്ടി അയ്യന്‍കുന്നിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് തങ്കച്ചന് വെടിയേറ്റത്. നെഞ്ചിന് വെടിയേറ്റ തങ്കച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് അയല്‍വാസി തങ്കച്ചനെ വെടിവെച്ചത്. തങ്കച്ചന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ കൂറ്റനാല്‍ സണ്ണി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Read More »