Month: November 2021
-
Kerala
2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്
2025 വർഷത്തോടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും. ഈയൊരു ലക്ഷ്യം മുൻനിർത്തിയുള്ള നടപടികൾ സംസ്ഥാനത്ത് ലോക എയ്ഡ്‌സ് ദിനത്തിൽ തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവർക്ക് മതിയായ ചികിത്സയും പരിചരണവും നൽകുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ലോക എയ്ഡ്‌സ് ദിനത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പും എയിഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങൾ…
Read More » -
Movie
‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ആദ്യ റിലീസ് ഇന്ത്യയില്‍; ഡിസംബര്‍ 16ന് തിയേറ്ററുകളില്‍
സ്പൈഡര്‍മാന്‍ പരമ്പരയിലെ പുതിയ ചിത്രം ‘സ്പൈഡര്‍മാന്‍: നോ വേ ഹോം’ ഇന്ത്യയില്‍ മാത്രം ഒരു ദിവസം മുന്‍പ് റിലീസ് ചെയ്യും. അമേരിക്കയടക്കമുള്ളള രാജ്യങ്ങളില്‍ ഡിസംബര്‍ 17ന് സിനിമ പ്രദര്‍ശനത്തിനെത്തിക്കുമ്പോള്‍, ഇന്ത്യയില്‍ ഡിസംബര്‍ 16ന് ചിത്രം കാണാന്‍ സാധിക്കും. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലും സ്പൈഡര്‍മാന്‍ റിലീസ് ചെയ്യും. ജോണ്‍ വാട്സ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍വല്‍ സ്റ്റുഡിയോസും കൊളമ്പിയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സോണി പിക്ചേഴ്സാണ് വിതരണം. സ്പൈഡര്‍മാന്‍ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുമെന്ന സൂചനയാണ് സിനിമയുടെ ട്രെയിലറില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് പിന്നാലെ മൂന്ന് സ്പൈഡര്‍മാനും ഈ ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
Read More » -
NEWS
രാത്രി രണ്ടു മണിക്ക് മെട്രോയുടെ തൂണിൽ കാറിടിച്ച് യുവതി മരിച്ചു, അപകടത്തിന് പിന്നാലെ ഒപ്പമുള്ള യുവാവ് മുങ്ങി
രാത്രി രണ്ടു മണിയോടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറിൽ കാർ ഇടിച്ചിട്ടാണ് സുഹാന മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവ് അപകടസ്ഥലത്തുനിന്നും മുങ്ങി കൊച്ചി: കൊച്ചി ഇടപ്പള്ളി പത്തടിപ്പാലത്ത് ദേശീയപാതയിൽ മെട്രോ റെയിലിൻ്റെ തൂണിൽ കാർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. അപകടത്തിന് പിന്നാലെ മരിച്ച യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് മുങ്ങിയതാണ് സംഭവത്തിൽ ദുരുഹത വർധിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടിൽ മുഹമ്മദിന്റെ മകൾ കെ.എം മൻസിയ എന്ന സുഹാന (22) ആണ് അപകടത്തിൽ മരിച്ചത്. കാർ ഡ്രൈവർ പാലക്കാട് കാരമ്പാറ്റ സൽമാന് (26) നേരിയ പരിക്കേറ്റു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പുലർച്ചെ രണ്ടു മണിയോടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ പില്ലറുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാർ തകർന്നത്. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. ലിസി ആശുപത്രി ഭാഗത്തുനിന്ന് രാത്രി 11 മണിക്കാണ് യുവതി കാറിൽ കയറിയതെന്നാണ് വിവരം.…
Read More » -
NEWS
കോണ്‍ഗ്രസില്‍ അടി മുറുകുന്നു, രമേശിനും ഉമ്മൻ ചാണ്ടിക്കുമെതിരെ ഹൈക്കമാന്റിന് പരാതിയുമായി കെ.സുധാകരനും വി.ഡി സതീശനും
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കു എന്നാണ് പരാതി. പാർട്ടിയിലെ സംഭവ വികാസങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് തെറ്റായ വാർത്തകൾ നൽകുന്നു എന്നും കെ.പി.സി.സി നേതൃത്വം ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് പരാതി നൽകും തിരുവനന്തപുരം: കോൺഗ്രസിന്റെ രണ്ട് മുതിർന്ന നേതാക്കൾ പാർട്ടിയുടെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാൻ ശ്രമിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് സംസ്ഥാന നേതൃത്വം പരാതി നൽകും. ചിലർ മാധ്യമങ്ങൾക്ക് പാർട്ടിയിലെ സംഭവ വികാസങ്ങളെക്കുറിച്ച് തെറ്റായ വാർത്തകൾ നൽകുന്നുവെന്നും കെ.പി.സി.സി നേതൃത്വം ആരോപിക്കുന്നു. ഗ്രൂപ്പുകളും നേതൃത്വവും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാന്റിനെ സമീപിക്കാനിരിക്കെയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം പരാതിയുമായി ഹൈക്കമാന്റിന് മുന്നിലേക്ക് എത്തുന്നത്. കോൺഗ്രസിലെ രണ്ട് മുതിർന്ന നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെ പുറകോട്ട് വലിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്നാണ് പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് ഉടൻ…
Read More » -
Kerala
കേരളത്തില്‍ ഇന്ന് 4,723 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 4,723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,48,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 43,663 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
Read More » -
Kerala
വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല, പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; നിലപാട് കർശനമാക്കി സർക്കാർ
തിരുവനന്തപുരം: ഒരു കാരണവുമില്ലാതെ കോവിഡ് വാക്‌സിനെടുക്കാത്തവര്‍ പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ ചികില്‍സയില്ലെന്നും യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ 15 ന് രണ്ടാംഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പൊതുസമൂഹത്തില്‍ ഇടപെടുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇളവു നല്‍കും. ഇവര്‍ ചികില്‍സാ രേഖകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നില്‍ ഹാജരാക്കണം. കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു. വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ആഴ്ചയില്‍ ഒരുതവണ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. വാക്‌സീന്‍ എടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കാനും യോഗത്തില്‍ തീരുമാനമായി.
Read More » -
Kerala
രാത്രിയില്‍ അപ്രതീക്ഷിതമായി മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടതില്‍ പ്രതിഷേധവുമായി ജലവിഭവവകുപ്പ് മന്ത്രി
ഇടുക്കി: രാത്രിയില്‍ അപ്രതീക്ഷിതമായി മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടതില്‍ പ്രതിഷേധവുമായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പ്രതിഷേധം തമിഴ്നാടിനെയും കേന്ദ്ര ജലകമ്മീഷനെയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രാത്രിയിൽ ഡാം തുറക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. പകൽസമയം മാത്രമേ ഡാം തുറക്കാവുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read More » -
Kerala
മുന്നറിയിപ്പില്ലാതെ രാത്രി മുല്ലപ്പെരിയാര്‍ തുറന്നു; കേരളം പരാതി അറിയിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതില്‍ കേരളം പരാതി അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്‌നാടിനെയുമാണ് പരാതി അറിയിക്കുന്നത്. രാത്രികാലങ്ങളില്‍ വെള്ളം തുറന്നു വിടുന്നത് ഒഴിവാക്കണം. ജലനിരപ്പ് 142 അടിയായാല്‍ പകല്‍ തന്നെ കൂടുതല്‍ വെള്ളം തുറന്നു വിടണം. ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്തു പുതിയ അണക്കെട്ട് നിര്‍മിക്കാനായി പരസ്പര സഹകരണത്തിനാണ് ശ്രമിക്കുന്നത്. തമിഴ്‌നാടുമായി തര്‍ക്കമില്ല. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയുമാണ് ഉറപ്പാക്കേണ്ടത്. സമുദ്രനിരപ്പില്‍നിന്ന് 792.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലെ വാണിങ് ലെവല്‍ 794.2 അടി ആയിരുന്നു. അത് 794.05 വരെയെത്തി. 795 അടിയാണ് അപകട ലെവല്‍. 2018ല്‍ 797 ആയിരുന്നു ലെവല്‍. അത്ര പ്രശ്‌നമുണ്ടായില്ലെങ്കിലും ഇന്നലെ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനെ ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ടണലില്‍കൂടി 2300 ക്യുസെക്‌സ് വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. പുറത്തേക്കു ഒഴുക്കുന്നതു കൂടി കണക്കിലെടുത്താല്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളമാണ്…
Read More » -
Kerala
പാലക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം തടവുശിക്ഷ
പാലക്കാട്; പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
Read More »