Month: March 2023

 • India

  മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല, സിബിഐയുടെ വാദം കോടതി അംഗീകരിച്ചു

  ദില്ലി : മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

  Read More »
 • LIFE

  ആ നിറം നല്ലതായിരുന്നു… കൂടുതലൊന്നും ചിന്തിച്ചില്ല… ‘പഠാൻ’ ബിക്കിനി വിവാദത്തിൽ പ്രതികരിച്ച സംവിധായകൻ

  നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രം. അതുതന്നെയാണ് പഠാൻ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വദകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ കാരണമായത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ഷാരൂഖ് നിറഞ്ഞാടിയ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ, ഭാഷാഭേദമെന്യെ ഏവരും അത് ഏറ്റെടുത്തു. ഹിന്ദി ബോക്സ് ഓഫീസിൽ പുതു ചരിത്രം കുറിച്ചു. എന്നാൽ പഠാന്റെ ഒരു​ഗാനരം​ഗത്ത് ദീപിക ധരിച്ച ബിക്കിനി നിറം വലിയ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ആ നിറം നല്ലതായിരുന്നു എന്നും കൂടുതലൊന്നും ചിന്തിച്ചില്ലെന്നും സിദ്ധാർഥ് ആനന്ദ് പറയുന്നു. ‘ആ നിറം രസമായി തോന്നി. നല്ല വെയിലുള്ള സമയമായിരുന്നു അത്. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം വളരെ മനോഹരമായിരുന്നു’, എന്ന് സിദ്ധാർഥ് ആനന്ദ് വ്യക്തമാക്കി. ന്യൂസ് 18 റൈസിംഗ് ഇന്ത്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സംവിധായകൻ. പഠാന് ലഭിച്ച വരവേൽപ്പ് തന്നെയാണ് ബഹിഷ്കരണ ക്യാമ്പയിനുകൾ തെറ്റായിരുന്നു…

  Read More »
 • LIFE

  കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഹോളിഡേ പാക്കേജുകള്‍ ഒരുക്കി കെ.ടി.ഡി.സി.

  കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാൻ അഗ്രഹിക്കുന്നവർക്ക് ഹോളിഡേ പാക്കേജുകൾ ഒരുക്കി കേരള ടൂറിസം ഡെവലപ്‍മെൻറ് കോർപ്പറേഷൻ. പ്രീമിയം ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, കുമരകം, തിരുവനന്തപുരം എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷനുകളായ മലമ്പുഴ, വയനാട്, പൊന്മുടി, തണ്ണീർമുക്കം, തേക്കടി എന്നിവടങ്ങളിലും കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെ.ടി.ഡി.സിക്കൊപ്പം അവധി ആഘോഷിക്കാം. പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളിൽ വാട്ടർസ്‍കേപ്‍സ് കുമരകം, തേക്കടി ആരണ്യ നിവാസ്, മൂന്നാർ ടീ കൗണ്ടി, തിരുവനന്തപുരം മാസ്‍കോട്ട് എന്നിവ ഉൾപ്പെടുന്നു. 11,999 രൂപയാണ് ഈ പാക്കേജിന് നൽകേണ്ടത്. ബജറ്റ് പാക്കേജുകളിൽ തേക്കടി പെരിയാർ ഹൗസ്, തണ്ണീർമുക്കം സുവാസം കുമരകം ഗേറ്റ് വേ, സുൽത്താൻ ബത്തേരി പെപ്പർഗ്രോവ്, പൊൻമുടി ഗോൾഡൻ പീക്, മലമ്പുഴ ഗാർഡൻ ഹൗസ് എന്നിവയുൾപ്പെടുന്നു. 4,999 രൂപയാണ് പാക്കേജ്. നിലമ്പൂർ, മണ്ണാർക്കാട് ടാമരിൻഡ് ഈസീ ഹോട്ടലുകളിൽ ഫാമിലി പാക്കേജുകൾ 3,499 രൂപയ്ക്ക് ലഭിക്കും. വിശേഷ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും പാക്കേജുകൾ ലഭ്യമല്ല. പാക്കേജ് മൂന്ന് ദിവസം/രണ്ട് രാത്രികൾക്കാണ്. വാടക, ബ്രേക്ക്…

  Read More »
 • Kerala

  മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല, ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ല; എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന

  ബെംഗളുരു: മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം വി ഗോവിന്ദന് മറുപടി നൽകി സ്വപ്ന സുരേഷ്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞു.

  Read More »
 • Kerala

  വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 100 കോടി കൈമാറി

  തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 100 കോടി കൈമാറി. പുലിമുട്ട് നിർമാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാർച്ച് 31ന്  ഉള്ളിൽ 347 കോടി രൂപ സർക്കാർ നൽകേണ്ടിയിരുന്നു. കെഎഫ്‌സിയിൽ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നൽകിയത്. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെഎഫ്സിയിൽ നിന്ന് പണം വായ്പയെടുത്ത് നൽകിയത്. നേരത്തെ സഹകരണ കൺസോഷ്യത്തിൽ നിന്ന് വാ‌യ്‌പയെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നു. തുകയ്ക്കായി അദാനി ഗ്രൂപ്പിൽ നിന്ന് സംസ്ഥാന സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. പുലിമുട്ട് നിർമാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടത്. 347 കോടി രൂപയാണ് ഈ 25 ശതമാനം. റെയിൽവേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നൽകാനുണ്ട്. ആകെ 550 കോടി സഹകരണ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്. ആകെ 3400 കോടിയാണ് ഹഡ്കോയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1170 കോടി…

  Read More »
 • LIFE

  ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയിലും നിൽക്കില്ല പഠാൻ കളക്ഷൻ; ഒടിടി റിലീസിനു പിന്നാലെ ചൈന, ജപ്പാൻ, ലാറ്റിൻ അമേരിക്ക റിലീസ്

  ബോളിവുഡ് ഒരു വിജയത്തിനായി ഏറ്റവുമധികം കാത്തിരുന്ന സമയത്ത് വിജയിച്ച ചിത്രമാണ് പഠാന്‍. സമകാലിക ഹിന്ദി സിനിമയില്‍ ഈ ഷാരൂഖ് ഖാന്‍ ചിത്രത്തിന്‍റെ വിജയത്തിന് തിളക്കമേറുന്നതും അതുകൊണ്ടാണ്. ഷാരൂഖ് ഖാനെ സംബന്ധിച്ചും പഠാന്‍ നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയറ്ററുകളിലെത്തിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു ചിത്രം. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇതുകൊണ്ടും നില്‍ക്കില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് നേരത്തെ അറിയിച്ച കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷന്‍ 657.25 കോടിയാണ്. ആഗോള ഗ്രോസ് 1049.60 കോടിയും. തിയറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ആയിരുന്നു ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍…

  Read More »
 • Business

  ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ

  ദില്ലി: ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ തയ്യാറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി 2 ലക്ഷം കോടി ഡോളറായി ഉയർത്താൻ ശ്രമിക്കുന്ന ഫോറിൻ ട്രേഡ് പോളിസി പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപയിലുള്ള പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സബ്‌സിഡിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു വ്യവസായവും വിജയിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്ത് കയറ്റുമതി എന്ന ആശയം മാറുമെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു. നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെ വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നു. ഈ വർഷം ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക്…

  Read More »
 • Kerala

  കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ കൊല്ലാൻ തീരുമാനം

  കണ്ണൂർ: പായം പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മൂന്ന് ഫാമുകളിലെ പന്നികളെ കൊല്ലാൻ തീരുമാനമായി. പായം സ്വദേശി സുനിൽ മാത്യുവിന്റെ ഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറാണ് ഉത്തരവിട്ടത്. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൂടാതെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആന്റണി, കുര്യൻ എന്നീ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളെയും പ്രോട്ടോക്കോൾ പാലിച്ച് ഉടൻ ഉന്മൂലനം ചെയ്യാനും ഉത്തരവിട്ടു. ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു.

  Read More »
 • Kerala

  നാളെ മുതൽ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന കർശനം

  തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ ഭക്ഷ്യ സുരക്ഷാ പരിശോധന കർശനമാക്കും. ഹെൽത്ത് കാർഡ് എടുക്കാൻ നൽകിയ സാവകാശം ഇന്നത്തോടെ തീരുന്ന സാഹചര്യത്തിൽ ആണ് പരിശോധന. പ്രത്യേക പരിശോധനകൾ നടത്തും. നാളെ മുതൽ എല്ലാ ഹോട്ടൽ ആന്റ് റസ്റ്ററൻ്റ് ജീവനക്കാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും.

  Read More »
 • Crime

  പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

  തൃശ്ശൂർ: പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. 76 കിലോ ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂർ തൊഴുത്തിങ്ങപുറത്ത് സജീവൻ, പറവൂർ കാക്കനാട്ട് വീട്ടിൽ സന്തോഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. തൃശൂർ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി പിഎൻ വിനോദാണ് കേസിൽ വാദം കേട്ട ശേഷം പ്രതികളെ ശിക്ഷിച്ചത്. രണ്ട് പ്രതികൾക്കും പത്ത് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 മെയ് 23ാം തീയതിയാണ് ഇരുവരും കഞ്ചാവുമായി പിടിയിലായത്. കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലായിരുന്നു പ്രതികൾ പച്ചക്കറി വണ്ടിയിൽ കഞ്ചാവുമായി പിടിയിലായത്.

  Read More »
Back to top button
error: