Month: January 2023

  • Sports

    അടുത്ത കോപ്പ അമേരിക്കയിൽ അർജെൻ്റീനയുടെ ‘മാലാ​ഖ’ ബൂട്ടണിഞ്ഞേക്കും; കളിക്കാനുള്ള താൽപ്പര്യമറിയിച്ച് ഡിമരിയ

    ബ്യൂണസ് ഐറീസ്: അടുത്ത കോപ്പ അമേരിക്കയിൽ കളിക്കാനുള്ള താൽപ്പര്യമറിയിച്ച് അര്‍ജന്‍റൈന്‍ സൂപ്പര്‍താരം ഏഞ്ചൽ ഡിമരിയ. ലോകകപ്പിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക കിരീടം നേടിയ സംഘത്തോടൊപ്പം ഇനിയും കളിക്കണമെന്ന ആഗ്രഹം മെസിയും ഡി മരിയയും പങ്കുവച്ചിരുന്നു. 2024ൽ അമേരിക്കയിലാണ് അടുത്ത കോപ്പ അമേരിക്ക ടൂർണമെന്‍റ് നടക്കുക. ലാറ്റിനമേരിക്കയിലെ 10ഉം കോൺകകാഫിലെ 6ഉം രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുക. ഫൈനലുകളിലെ ഭാഗ്യതാരമായ ഡി മരിയക്ക് വീണ്ടും ടീമില്‍ അവസരം നല്‍കുമോ എന്ന് പരിശീലകന്‍ ലിയോണല്‍ സ്‌കലോണി വ്യക്തമാക്കിയിട്ടില്ല. ബ്രസീലിനെ വീഴ്ത്തി കിരീടം നേടിയ അർജന്‍റീനയാണ് കോപ്പയില്‍ നിലവിലെ ചാമ്പ്യന്മാർ. കോപ്പ അമേരിക്ക ഫൈനലിൽ വിജയ ഗോൾ നേടിയതും ഏഞ്ചൽ ഡി മരിയയായിരുന്നു. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയത്. 22-ാം മിനുറ്റില്‍ എഞ്ചൽ ഡി മരിയ വിജയ ഗോള്‍ നേടി. അർജന്റീന സീനിയർ ടീമിൽ ലിയോണൽ മെസിയുടെ ആദ്യ അന്താരാഷ്‍ട്ര കിരീടമായിരുന്നു ഇത്. അര്‍ജന്‍റീന…

    Read More »
  • Kerala

    ഹോട്ടൽ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം നീട്ടി, 16 മുതൽ കർശന പരിശോധന

    തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് സാവകാശം അനുവദിക്കുന്നത്. എല്ലാ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ പരിശോധന തുടരും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം ഹെല്‍ത്ത് കാര്‍ഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം…

    Read More »
  • Kerala

    ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപികേണ്ടന്ന് മുഖ്യമന്ത്രി; പാതാള തവളയെ സംസ്ഥാന തവളയാകില്ല, ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ ശുപാർശ തള്ളി

    തിരുവനന്തപുരം: അപൂർവ്വയിനത്തിൽപ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ശുപാർശ തള്ളിയത്. മുഖ്യമന്ത്രിയാണ് നിർദ്ദേശം തള്ളിയത്. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപികേണ്ടന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശുപാർശ വച്ചത്. പശ്ചിമഘട്ടത്തിൽ അപൂർവ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിൻറെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഇതിനെ പിഗ്നോസ് തവളയെന്നും, പന്നിമൂക്കൻ താവളയെന്നും ഒക്കെ വിളിക്കുന്നു. എന്നാൽ, വന്യ ജീവി ബോർഡിൽ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടർന്നായിരുന്നു ഇക്കഴിഞ്ഞ 9ന് ചേർന്ന ബോർഡ് യോഗം ശുപാർശ തള്ളിയത്. ദില്ലി സർവകലാശാല പ്രൊഫസറായ എസ്‍ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 -ൽ ഇടുക്കി ജില്ലയിൽ ഈ തവളയെ കണ്ടെത്തിയത്. ഇത് അപൂർവമായ ഇനമാണെന്ന് മാത്രമല്ല, അതുല്യമായ ഉഭയജീവികളിൽ…

    Read More »
  • Kerala

    ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള വിസിയോട് ഗവർണർ റിപ്പോർട്ട് തേടി

    തിരുവനന്തപുരം: സിപിഎം യുവ നേതാവ് ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. കേരള സർവകലാശാല വിസിയോടാണ് ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയത്. ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ വച്ചേക്കുമെന്നും വിവരമുണ്ട്. സംഭവത്തിൽ ലഭിച്ച പരാതികള്‍ കേരള സര്‍വകലാശാല വിസിക്ക് ഗവര്‍ണര്‍ കൈമാറും. ഗവേഷണ പ്രബന്ധത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്താ ജെറോം ഇന്ന് രംഗത്ത് വന്നിരുന്നു. നോട്ടപ്പിശകിനെ പര്‍വതീകരിച്ചുള്ള വിവാദമാണ് ഉണ്ടായതെന്നും തെറ്റുതിരുത്തി പ്രബന്ധം പുസ്തകമാക്കി ഇറക്കുമെന്നും ചിന്ത ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഗവേഷണ പ്രബന്ധത്തിനെതിരെ പരാതികൾ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ചിന്തയുടെ പ്രബന്ധം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന രണ്ട് ആരോപണങ്ങളില്‍ ആദ്യത്തേതില്‍ തെറ്റ് സമ്മതിച്ച് ഖേദം പറയുന്ന ചിന്ത, പക്ഷെ കോപ്പിയടിയെന്ന രണ്ടാമത്തെ അരോപണം തള്ളുകയും ആശയം പകര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. വിമര്‍ശനം തുറന്ന മനസോടെ…

    Read More »
  • Crime

    കൊല്ലത്ത് പൊലീസിനെ വടിവാൾ വീശി ആക്രമിച്ച സംഭവം: പ്രതികളെ മൽപ്പിടുത്തത്തിനൊടുവിൽ കീഴടക്കി പോലീസ്

    കൊല്ലം: കൊല്ലം കുണ്ടറയില്‍ പൊലീസിനെ വടിവാൾ വീശി ആക്രമിച്ച് രക്ഷപ്പെട്ട പ്രതികൾ പിടിയിൽ. ആൻ്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. പ്രതികളെ സഹായിച്ച ഗുണ്ടാ നേതാവ് ഷൈജു എന്നയാളെയും പൊലീസ് പിടികൂടി. ഷൈജുവിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇരുവരും. പിടികൂടാൻ ശ്രമിക്കുന്നതിനിടെ കുണ്ടറ പൊലീസിനെയും പ്രതികൾ ആക്രമിച്ചു. കുണ്ടറ പാവട്ടുമൂലയിൽ നിന്നാണ് പ്രതികളെ പ്രിടികൂടിയത്. കുണ്ടറ പൊലീസ് പ്രതികളെ മൽപ്പിടുത്തത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. അടൂർ റസ്റ്റ് ഹൗസ് മർദന കേസിലെ പ്രതികളായ ആൻ്റണിയെയും ലിയോ പ്ലാസിഡിനെയും പിടികൂടുന്നതിനിടയിൽ ഇൻഫോപാർക്ക് പൊലീസിന് നേരെ ഇവർ വടിവാൾ വീശിയിരുന്നു. നാല് റൗണ്ട് വെടി ഉതിർത്ത ശേഷമായിരുന്നു അന്ന് പൊലീസ് രക്ഷപ്പെട്ടത്.

    Read More »
  • NEWS

    യുഎഇയിലെ വിസാ നിയമത്തില്‍ പുതിയ മാറ്റം; വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം റീഎന്‍ട്രിയ്ക്ക് അപേക്ഷിക്കാം….

    അബുദാബി: യുഎഇയിലെ വിസാ നിയമത്തില്‍ പ്രഖ്യാപിച്ച പുതിയ മാറ്റം ദീര്‍ഘനാളായി നാട്ടില്‍ നില്‍ക്കുന്ന പ്രവാസികള്‍ക്ക് അനുഗ്രഹമാവും. ആറ് മാസത്തിലധികം യുഎഇയ്ക്ക് പുറത്ത് താമസിച്ചതിന്റെ പേരില്‍ വിസ റദ്ദായവര്‍ക്ക് പുതിയ നിയമപ്രകാരം അതേ വിസയില്‍ തന്നെ രാജ്യത്തേക്ക് മടങ്ങിയെത്താം. ഇതിനായി അവര്‍ക്ക് റീഎന്‍ട്രിയ്ക്ക് അപേക്ഷ നല്‍കാനാവും. എന്നാല്‍ രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്ന കാരണം വിശദീകരിക്കുകയും ഒപ്പം കാലാവധി കഴിഞ്ഞും യുഎഇക്ക് പുറത്ത് താമസിച്ച കാലയളവ് കണക്കാക്കി പിഴ അടയ്ക്കുകയും വേണം. വിസാ നിയമത്തിലെ സുപ്രധാന മാറ്റം സംബന്ധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) ആണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചത്. ഐസിപി വെബ്‍സൈറ്റിലെ സ്മാര്‍ട്ട് സര്‍വീസസ് എന്ന മെനു വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഐസിപി അത് പരിശോധിച്ച് റീഎന്‍ട്രി അനുവദിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം അയക്കും. ഇതിന് അഞ്ച് പ്രവൃത്തി ദിവസം വരെ സമയമെടുക്കും. യുഎഇയിലെ താമസ വിസക്കാര്‍ ആറ്…

    Read More »
  • Crime

    കുശലാന്വേഷണം നടത്തി പരിചയം പുതുക്കി, യുവതിയെ ബൈക്കിൽ തട്ടികൊണ്ട് പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

    ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസ്സിക്കുന്ന അഭിഷേക് റോയിയെ (22 )ആണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ പരിചയമുണ്ടായിരുന്ന യുവതിയെ പ്രതി ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരി 25 ന് വൈകുന്നേരം 7.00 മണിയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ ആണ് പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. യുവതിയുമായി അഭിഷേക് റോയിക്ക് മുന്‍പരിചയമുണ്ട്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയത്. പിന്നീട് ബൈക്ക് നിര്‍ത്താതെ പോയപ്പോഴാണ് യുവതിക്ക് പന്തികേട് തോന്നിയത്. അഭിഷേക് യുവതിയെ തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടു പോകാനായിരുന്നു ശ്രമിച്ചത്. എതിർത്തപ്പോൾ കൊന്നുകളമെന്ന് ഭീഷണിപ്പെടുത്തി, പിന്നാലെ സ്കൂട്ടർ വെട്ടിച്ച് യുവതിയെ താഴെയിടുകകയിരുന്നു. പിന്നീട് ഇയാള്‍ ബൈക്കുമായി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. തടര്‍ന്ന് മണ്ണഞ്ചേരി…

    Read More »
  • NEWS

    ഖത്തർ ലോകകപ്പിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് സന്തോഷ വാർത്ത! കാര്‍ഡിന്റെ കാലാവധി നീട്ടി, ഒരു വര്‍ഷം കൂടി ഖത്തറിലേക്ക് വരാന്‍ അനുമതി

    ദോഹ: ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‍ബോള്‍ മത്സരത്തിനായി ഹയ്യ കാര്‍ഡ് എടുത്തവര്‍ക്ക് 2024 ജനുവരി 24 വരെ ഖത്തറില്‍ പ്രവേശനാനുമതി ലഭിക്കും. ആരാധകര്‍ക്കും സംഘാടര്‍ക്കും അനുവദിച്ചിരുന്ന ഫാന്‍സ്, ഓര്‍ഗനൈസര്‍ വിഭാഗങ്ങളിലെ ഹയ്യാ കാര്‍ഡുകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ലോകകപ്പ് ആരാധകര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്ന ഹയ്യാ കാര്‍ഡുകളുടെ കാലാവധി 2023 ജനുവരി 23 വരെയായിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഹയ്യ കാര്‍ഡ് ഉടമകളായ ഏതാണ്ടെല്ലാവരും ഇതിനോടകം തന്നെ രാജ്യംവിട്ടുപോയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഇവര്‍ക്ക് ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി ഖത്തറില്‍ പ്രവേശിക്കാം. എത്ര തവണ വേണമെങ്കിലും രാജ്യത്ത് പ്രവേശിക്കുകയും പുറത്തുപോവുകയും ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക. കാര്‍ഡിന്റെ കാലാവധി നീട്ടാനായി പ്രത്യേക ഫീസ് നല്‍കുകയോ അപേക്ഷ നല്‍കുകയോ ചെയ്യേണ്ടതില്ല. ഹയ്യാ കാര്‍ഡ് ഉടമകളായ ഓരോരുത്തര്‍ക്കും മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കൂടി രാജ്യത്തേക്ക് ക്ഷണിക്കാനുമാവും.…

    Read More »
  • India

    മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ ശാന്തി ഭൂഷൺ അന്തരിച്ചു

    ദില്ലി: മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസായിരുന്നു. വാർധ്യകസഹജമായ അസുഖത്തെ തുടർന്ന് ദില്ലിയിലായിരുന്നു അന്ത്യം. 1977 മുതൽ 1979 വരെ മൊറാർജി ദേശായി മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ. 1975 ജൂണിൽ അലഹബാദ് ഹൈക്കോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധിയിൽ എതിർവിഭാഗമായ രാജ് നാരായണിന് വേണ്ടി ഹാജരായത് ശാന്തി ഭൂഷണായിരുന്നു. പൗരാവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും അഴിമതിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് ശാന്തി ഭൂഷൺ. പൊതുതാൽപര്യം മുൻനിർത്തി നിരവധി കേസുകളിൽ ഹാജരായിട്ടുണ്ട്. 1980 ൽ പ്രമുഖ എൻ ജി ഒയായ ‘സെന്‍റർ ഫോർ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷൻ’ സ്ഥാപിച്ചു. സുപ്രീംകോടതിയിൽ സംഘടന നിരവധി പൊതുതാൽപര്യ ഹർജികൾ നൽകിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മകനാണ്. ഒരു യുഗത്തിന്‍റെ അന്ത്യമെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.

    Read More »
  • India

    ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി സ്വകാര്യവീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി, കോളജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

    ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട വ്യക്തി, സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് കോളജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മംഗളൂരുവിനടുത്ത് ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബെല്‍ത്തങ്ങാടി സ്വകാര്യ കോളജിലെ സെക്കന്‍ഡ് ബികോം വിദ്യാര്‍ഥിയുമായ ഹര്‍ഷിത്ത് (19) ആണ് ജീവനൊടുക്കിയത്. 15 ദിവസം മുമ്പാണ് ഹര്‍ഷിത്ത് ഇന്‍സ്റ്റഗ്രാമിലൂടെ അപരിചിതനുമായി സൗഹൃദത്തിലായത്. അവര്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അപരിചിതന്‍ ഹര്‍ഷിത്തിനെ വിളിച്ച് സ്വകാര്യ വീഡിയോ തന്റെ പക്കലുണ്ടെന്ന് പറയുകയും 11,000 രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുക സ്വരൂപിക്കാന്‍ ജനുവരി 23 വരെ സമയം നല്‍കണമെന്ന് ഹര്‍ഷിത്ത് അപരിചിതനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജനുവരി 24ന് ഉച്ചവരെ പണം സ്വരൂപിക്കാനായില്ല. തന്റെ വീഡിയോ വൈറലാകുമെന്ന ഭയത്താല്‍ ഹര്‍ഷിത്ത് വിഷം കഴിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഹര്‍ഷിത്തിനെ ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.  വിദഗ്ധചികിത്സയ്ക്കായി പിന്നീട് മംഗളൂരുവിലേക്ക് മാറ്റി. പക്ഷേ കഴിഞ്ഞ ദിവസം വിദ്യാര്‍ഥി മരണത്തിന്…

    Read More »
Back to top button
error: