World

  • ട്രംപിനുള്ള വിലക്ക് നീക്കി; ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും കാണാം, വിവരം പുറത്തുവിട്ട് മെറ്റ 

   വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള വിലക്ക് നീക്കി സോഷ്യൽ മീഡിയ ഭീമൻ മെറ്റ. ഇതോടെ ട്രംപിന് ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലും പോസ്റ്റുകൾ ഇടാൻ കഴിയും. രണ്ട് വർഷം മുൻപ് ട്രംപിന് ഏർപ്പെടുത്തിയ വിലക്കാണ് സോഷ്യൽ മീഡിയ ഭീമൻ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. വരും ആഴ്ചകളിൽ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ പ്രവർത്തനക്ഷമമാകും. എന്നാൽ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നാണ് മെറ്റയുടെ ​ഗ്ലോബൽ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെ​ഗ്​ പറയുന്നത്. മെറ്റയുടെ നയങ്ങൾ ലംഘിച്ചാൽ ഒരു മാസം മുതൽ രണ്ടു വർഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റ​ഗ്രാമിലേക്കുമുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.എസ് കാപിറ്റോൾ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തു​വെന്ന കുറ്റത്തിന് രണ്ടുവർഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിലക്കേർപെടുത്തിയത്. അടുത്തിടെ തന്റെ ഫെയ്സ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. താൻ പോയതോടെ…

   Read More »
  • അഫ്ഗാനിൽ അതി ശൈത്യം, കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചു; യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലെന്ന് റിപ്പോർട്ട്

   കാബൂൾ: അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്. യഥാർത്ഥ മരണം ഇതിലും കൂടുതൽ വരുമെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ കാലത്തെ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്. സന്നദ്ധ സംഘനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതും സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

   Read More »
  • ഏറ്റവും പ്രായം കൂടിയ വ്യക്തി; ഇനി റെക്കോഡ് 115 വയസുകാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക് സ്വന്തം

   ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ് ഇനി 115 വയസുള്ള അമേരിക്കക്കാരി മരിയ ബ്രാന്യാസ് മൊറേറയ്ക്ക്. ലോക റെക്കോര്‍ഡിന് ഉടമയായിരുന്ന 118 വയസുള്ള ഫ്രഞ്ച് കന്യാസ്ത്രീ ലുസൈന്‍ റാന്‍ഡന്‍ കഴിഞ്ഞ 17 ന് മരണത്തിനു കീഴടങ്ങിയതോടെയാണ് മരിയ ബ്രാന്യാസ് മൊറേറയ്ക്ക് ബഹുമതി ലഭിച്ചത്. 1907 മാര്‍ച്ച് 4-ന് അമേരിക്കയിലാണ് മരിയയുടെ ജനനം. ടെക്സാസില്‍ പത്രപ്രവര്‍ത്തകനായിരുന്നു മരിയയുടെ പിതാവ്. ഒന്നാംലോക മഹായുദ്ധകാലത്ത് സ്പെയിനിലേയ്ക്ക് മടങ്ങുന്നതിനിടെ അദ്ദേഹം ക്ഷയം ബാധിച്ച് മരിച്ചു. പിന്നീട് മരിയയും അമ്മയും ബാഴ്സലോണയില്‍ സ്ഥിര താമസമാക്കി. 1931-ന് മരിയ ഡോക്ടറായ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു, ഭര്‍ത്താവിനൊപ്പം നഴ്സായി ജോലി ചെയ്തു. 1976-ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. തൊണ്ണൂറ്റി രണ്ടാമത്തെ വയസില്‍ ഒലോട്ടയിലെ നഴ്സിങ് ഹോമിലേയ്ക്ക് താമസം മാറിയ മരിയ ഇപ്പോഴും അവിടത്തെ അന്തേവാസികള്‍ക്കൊപ്പം ആണ് താമസം. ജീവിതത്തില്‍ ഇതുവരെയും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലാത്ത അവര്‍ ഇന്നും ഊര്‍ജസ്വലയായ വ്യക്തിയാണ്.…

   Read More »
  • പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന നഗരം ഉൾപ്പടെ ഇരുട്ടിൽ, സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്ന് വിമർശനം

   ദില്ലി: പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദിലും കറാച്ചി അടക്കമുള്ള പ്രമുഖ നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി, ഇതുവരെ പൂർണമായി പരിഹരിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വൈദ്യുതി ഉത്പാദനം കുറയാൻ കാരണമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്. രാജ്യ തലസ്ഥാനവും കറാച്ചിയും ലാഹോറും പെഷവാറും ബലൂചിസ്ഥാനും ഇന്നലെ മുതൽ ഇരുട്ടിലാണ്. വ്യാപാര മേഖല നിശ്ചലമായി. ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ട്രാഫിക് സിഗ്നലുകൾ കണ്ണടച്ചു. പ്രതിസന്ധി 22 കോടി പേരെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ഗ്രിഡിലുണ്ടായ തകരാർ എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഡീസലും കൽക്കരിയുടേയും ശേഖരം തീർന്നതെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതിയുടെ 90 ശതമാനവും ഡീസൽ കൽക്കരി നിലയങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ ഉത്പാദിപ്പിക്കുന്നത്. പ്രതിസന്ധി മുന്നിൽ കണ്ട് വൈദ്യുതി ഉപയോഗത്തിൽ പാകിസ്ഥാൻ നേരത്തെ നിയന്ത്രണം കൊണ്ട് വന്നിരുന്നു. സർക്കാർ ഓഫീസുകൾ വൈദ്യുതി ഉപോയഗം 30 ശതമാനം കുറയ്ക്കാനും,…

   Read More »
  • ലോകമെങ്ങും മലയാളി നഴ്സുമാരെ മാടി വിളിക്കുന്നു, ബൽജിയത്തിലും വൻ ഡിമാൻഡ്, ഡച്ച് പഠിച്ചാൽ മലയാളി നഴ്സുമാർക്ക് ബൽജിയത്തിലേക്ക് പറക്കാം

   മലയാളി നഴ്സ്മാർക്ക് ലോകത്തെവിടെയും ധാരാളം  അവസരങ്ങളാണ്. തൊഴിലിലെ ആത്മാർത്ഥതയും അർപ്പണബോധവുമാണ് അതിൻ്റെ കാരണം. ആദ്യകാലത്ത് അമേരിക്കയായിരുന്നു മലയാളി നഴ്സുമാരുടെ പറുദീസ. പിന്നീട് ലോകമെങ്ങും മലയാളി നഴ്സ്മാർക്ക് വൻ ഡിമാൻ്റായി. പക്ഷേ ഇംഗ്ലീഷിലെ പ്രാവിണ്യം ഒരു കടമ്പയായിരുന്നു. മുംപ് ഐ.എൽ.റ്റി.എസ് പഠിച്ചാൽ രക്ഷപെടാമായിരുന്നു. ഇപ്പോഴിതാ മലയാളികളെ ആകർഷിക്കുന്ന ഭാഷകളുടെ കൂട്ടത്തിലേക്ക് ഡച്ചും കടന്നു വരുന്നു. ബൽജിയം ഉൾപ്പെടെ രാജ്യങ്ങളിൽ മലയാളി നഴ്സുമാർക്കു ഡിമാൻഡ് വർധിച്ചതോടെ കേരളത്തിൽ ഡച്ച് ഭാഷയും വേരുറപ്പിക്കുകയാണ്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക് (ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ്) വഴി 37 നഴ്സുമാർ കൂടി അടുത്ത ദിവസങ്ങളിൽ വടക്കൻ യൂറോപ്പിലേക്കു പറക്കുന്നത്. ബൽജിയത്തിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ഒഡെപെക്കിന്റെ ‘അറോറ’ പ്രോജക്ടിന്റെ ഭാഗമായി അടുത്ത ബാച്ചിൽ 100 നഴ്സുമാരെ തിരഞ്ഞെടുക്കും. മാർച്ചോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും.…

   Read More »
  • ചൈനീസ് പുതുവത്സരാഘോഷത്തിനിടെ അമേരിക്കയിൽ വെടിവയ്പ്പ്; 10 മരണം

   ലോസ് ആഞ്ചലസ്: അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ്പ്.ചൈനീസ് പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 10 പേർ മരിച്ചു. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്. പത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാര്‍ക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പതിനായിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്. രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. പത്ത് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇവിടത്തെ ഒരു ഡാൻസ് ക്ളബിൽ ഉണ്ടായിരുന്നവർക്ക് നേരെയായിരുന്നു അക്രമി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫ്‌ളോറിഡയിൽ നടന്ന പരിപാടിയിലുണ്ടായ വെടിവയ്പ്പിൽ…

   Read More »
  • ബൊൽസനാരോ അനുയായികളുടെ കലാപം; സൈനിക മേധാവിയെ പുറത്താക്കി ബ്രസീല്‍ പ്രസിഡന്‍റ് ലുല ഡ സിൽവ

   ബ്രസീലിയ: ബ്രസീലിൽ പാർലമെന്റിലും സുപ്രീംകോടതിയിലും ഉൾപ്പെടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത നടപടിയുമായി പ്രസിഡന്‍റ് ലുല ഡ സിൽവ. സൈനിക മേധാവി ജനറൽ ജൂലിയോ സീസർ ഡ അറൂഡയെ പ്രസിഡന്‍റ് പുറത്താക്കി. സുപ്രീം കോടതിയിലേക്കും പാർലമെന്‍റിലേക്കും അടക്കം മുൻ പ്രസിഡന്‍റ് ബൊൽസനാരോയുടെ അനുയായികളുടെ നേതൃത്വത്തിൽ നടന്ന കലാപത്തിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം പങ്കുണ്ടെന്ന് പ്രസിഡൻറ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക മേധാവിയുടെ പിരിച്ചുവിടൽ. മുൻ പ്രസിഡന്‍റ് ജൈർ ബൊൽസനോരോയുടെ പങ്ക് ഉൾപ്പടെ അക്രമ സംഭവങ്ങളിൽ സുപ്രീംകോടതിയുടെ നേതൃത്വത്തിലുളള അന്വേഷണം പുരോഗമിക്കുകയാണ്. പിരിച്ചുവിട്ട അറൂഡയ്ക്ക് പകരക്കാരനായി സിൽവയുടെ അടുത്ത അനുയായി കൂടിയായ ജനറൽ തോമസ് റിബിഇറോ പൈവയെ സൈനിക മേധാവിയായി നിയമിച്ചിട്ടുണ്ട്. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ തന്ത്രപ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിലടക്കം അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. മൂവായിരത്തോളം വരുന്ന…

   Read More »
  • സൊമാലിയയിൽ ഭീകരർക്കെതിരേ തിരിച്ചടിച്ച് യു.എസ്. ​സൈന്യം, 30 ഭീകരരെ വധിച്ചു

   മൊഗാദിഷു: ഏറ്റുമുട്ടൽ രൂക്ഷമായ സൊമാലിയയിൽ ഭീകരർക്കുനേരേ തിരിച്ചടിച്ച് അ‌മേരിക്കൻ സേന. 30 അൽ ഷബാഹ് ഭീകരരെയാണ് അമേരിക്കൻ സേന വധിച്ചത്. തലസ്ഥാന ന​ഗരമായ ​ഗൽകാഡിൽ നിന്നും 260 കിലോമീറ്റർ അകലെ മൊ​ഗാദിഷുവിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പ്രദേശത്തെ സാധാരണക്കാർ സുരക്ഷിതരാണെന്ന് സൊസൊമാലിയ സൈന്യം അറിയിച്ചു. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതിന് പിന്നാലെ 2022 മുതൽ സൊമാലിയായിൽ അമേരിക്കൻ സേനയെ വിന്യസിച്ചിട്ടുണ്ട്. അ‌തേസമയം, കഴിഞ്ഞ ദിവസം സൊമാലിയൻ സൈന്യവും അൽഖാഇദയുമായി ബന്ധമുള്ള അൽഷബാബ് തീവ്രവാദികളും തമ്മിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 100ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായാണു സൂചന. അടുത്തിടെ തിരിച്ചുപിടിച്ച മധ്യ സോമാലിയൻ നഗരമായ ഗാൽക്കാഡിലെ സൈനിക താവളം ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും നൂറിലധികം അൽഷബാബ് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അടക്കം ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. അതേസമയം, 150ലധികം പേർ കൊല്ലപ്പെട്ടതായി അൽഷബാബ് വക്താവ് ശൈഖ് അബു മുസാബ്…

   Read More »
  • അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് നിശ്ചലമായി; 10 മിനിറ്റ് തലകീഴായിക്കിടന്ന് വിനോദ സഞ്ചാരികള്‍

   ബെയ്ജിങ്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോകാനും അതിലെ സാഹസിക റൈഡുകള്‍ കയറാനും മിക്കവര്‍ക്കും ഇഷ്ടമാണ്. തലകീഴായും വേഗത്തിലും സഞ്ചരിക്കുന്ന റൈഡുകള്‍ അപകടങ്ങളും സൃഷ്ടിക്കാറുണ്ട്. റൈഡുകള്‍ ആകാശത്ത് വെച്ച് നിന്നുപോയാല്‍ എന്തു ചെയ്യും…ആവേശവും സന്തോഷവും അതോടെ കാറ്റില്‍ പറക്കും. എന്നാല്‍, അത്തരത്തിലൊരു സംഭവം ചൈനയില്‍ നടന്നു. അമ്യൂസ്മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പെട്ടന്ന് പ്രവര്‍ത്തനം നിലച്ചു. അതുമാത്രമല്ല, റൈഡ് നിന്നുപോയപ്പോള്‍ യാത്രക്കാരെല്ലാം തലകീഴായിട്ടായിരുന്നു ഉണ്ടായിരുന്നത്. പെന്‍ഡുലം റൈഡ് തകരാറിലായതിനെത്തുടര്‍ന്ന് പാര്‍ക്കിലെ വിനോദസഞ്ചാരികള്‍ 10 മിനിറ്റോളമാണ് തലകീഴായി തൂങ്ങിക്കിടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. Amusement park-goers hung upside down for 10 minutes at the highest point of giant pendulum ride after it malfunctioned in China’s Fuyang city. Workers had to clamber up to manually fix the ride and theme park officials said the malfunction was caused…

   Read More »
  • ലാദനെ കണ്ടിട്ട് പോലുമില്ല; ഐ.എസ്, അല്‍ ക്വയ്ദ ബന്ധം നിഷേധിച്ച് ജയിലില്‍നിന്ന് ആഗോള ഭീകരൻ മക്കിയുടെ വീഡിയോ

   ഇസ്ലാമാബാദ്: ഭീകരസംഘടനകളുമായുള്ള ബന്ധം നിഷേധിച്ച് ലഷ്‌കറെ തോയ്ബ ഉപമേധാവിയും ആഗോളഭീകരനുമായ അബ്ദുള്‍ റഹ്മാന്‍ മക്കി. പാക് ജയിലില്‍നിന്നാണ് മക്കിയുടെ വീഡിയോ പുറത്തുവന്നത്. ആഗോള ഭീകര സംഘടനകളായ ഇസ്ലാമിക് സ്‌റ്റേറ്റുമായോ(ഐ.എസ്) അല്‍ ക്വയ്ദയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വീഡിയോയില്‍ മക്കി അവകാശപ്പെടുന്നു. നിലവില്‍ ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് മക്കിയുള്ളത്. ഇന്ത്യാ സര്‍ക്കാര്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മക്കി ആരോപിച്ചു. താന്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ആഗോള ഭീകരന്‍മാരായ ഒസാമ ബിന്‍ ലാദനെയോ അയ്മാന്‍ അല്‍ സവാഹിരിയെയോ അബ്ദുള്ള അസമിനെയോ ഒരിക്കല്‍പോലും താന്‍ കണ്ടിട്ടില്ലെന്നും മക്കി അവകാശപ്പെട്ടു. അതേസമയം, മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് യാതൊന്നും പരാമര്‍ശിക്കാന്‍ മക്കി തയാറായിട്ടില്ല. ലഷ്‌കറെ സ്ഥാപകന്‍ ഹാഫിസ് സയിദിന്റെ ഭാര്യാസഹോദരനായ മക്കിയെ കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസംഘടന (യു.എന്‍) ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മക്കിയെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നത് ഇന്ത്യയുടെയും യു.എസിന്റെയും ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്നാല്‍, ഇരുരാജ്യങ്ങളുടെയും സംയുക്തനീക്കത്തെ യു.എന്‍. രക്ഷാസമിതിയില്‍ ചൈന…

   Read More »
  Back to top button
  error: