Month: August 2020

  • NEWS

    ഇന്ദിരാ ഗാന്ധിയുടെ മരണവും രാജീവ് ഗാന്ധിയുമൊത്തുള്ള വിമാനയാത്രയും ,ഒരു വിമാന യാത്ര മാറ്റിമറിച്ച രാഷ്ട്രീയ ജീവിതത്തിന്റെ പേരാണ് പ്രണബ് കുമാർ മുഖർജി

    1984 ഒക്ടോബർ 31 .ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് വെടിയേൽക്കുന്നു .അന്ന് കൽക്കത്തയിൽ ആയിരുന്നു പ്രണബ് മുഖർജി .ഭാഗ്യമോ നിർഭാഗ്യമോ ആകാം .രാജീവ് ഗാന്ധിയും അന്ന് കൽക്കത്തയിൽ ആയിരുന്നു .രാജീവിനെയും പ്രണബിനെയും ഡൽഹിക്ക് കൊണ്ട് വരാൻ പ്രത്യേക വിമാനം ഒരുങ്ങുന്നു .അപ്പോൾ എല്ലാവർക്കുമുള്ള വിവരം ഇന്ദിരാഗാന്ധിക്ക് വെടിയേറ്റു എന്നും ഡോക്ടർമാർ ജീവൻ തിരിച്ചു പിടിക്കാൻ ശ്രമം നടത്തുന്നു എന്നുമാണ് . അടുത്തടുത്തല്ല രാജീവും പ്രണബും ഇരുന്നത് .രാജീവിനൊപ്പം വേറെ ആളുകൾ ഉണ്ടായിരുന്നു .പ്രണബ് ആകട്ടെ ഒറ്റക്ക് സീറ്റിൽ ഇരിക്കുകയാണ് .രാജീവിനെ കോക്പിറ്റിലേക്ക് വിളിപ്പിച്ചു .കുറച്ചു കഴിഞ്ഞ് രാജീവ് കോക്പിറ്റിൽ നിന്ന് ഇറങ്ങി വന്നു പ്രഖ്യാപിച്ചു, ഇന്ദിര നമ്മോടൊപ്പമില്ല . രാജീവ് വല്ലാത്ത മൗനം മുഖത്തണിഞ്ഞു .എന്നാൽ തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയ ഇന്ദിരാ ഗാന്ധിയെ ഓർത്ത് പ്രണബ് വിതുമ്പി .അത് പിന്നീട് ഗദ്ഗദമായി .എല്ലാവരും പ്രണബിനെ നോക്കി .സ്വയം നിയന്ത്രിച്ച് പ്രണബ് മുഖം തുടച്ചു . സർക്കാരിന്റെ നാഥയാണ് മറഞ്ഞു പോയിരിക്കുന്നത് .ഇനി…

    Read More »
  • NEWS

    വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി ,പ്രണബിന് ആദരമറിയിച്ച് രാജ്യം

    മുൻരാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം .ഒരു യുഗത്തിന്റെ അന്ത്യമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു . Sad to hear that former President Shri Pranab Mukherjee is no more. His demise is passing of an era. A colossus in public life, he served Mother India with the spirit of a sage. The nation mourns losing one of its worthiest sons. Condolences to his family, friends & all citizens. — President of India (@rashtrapatibhvn) August 31, 2020 വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചു . India grieves the passing away of Bharat Ratna Shri Pranab Mukherjee. He has left an indelible…

    Read More »
  • NEWS

    പ്രണബ് മുഖർജി :ഇന്ദിരാ ഗാന്ധി കണ്ടെത്തിയ കോൺഗ്രസിലെ മാണിക്യം

    മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി വിട പറഞ്ഞു. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയാണ്. പശ്ചിമ ബംഗാളിൽ 1935 ഡിസംബർ 11 നു ജനിച്ചു. കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു. പശ്ചിമബംഗാളിലെ ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ നിന്നാണ്‌ ലോകസഭാംഗമായത്. 2019ൽ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാജ്യസഭാ സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷനായിരുന്നു. ഇന്ദിരാ ഗാന്ധിക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിൽ പ്രണബ് നേതൃത്വത്തിൽ നിന്നും തഴയപ്പെട്ടു. അങ്ങനെയാണ് രാഷ്ട്രീയ സമാജ് വാദി കോൺഗ്രസ്സ് എന്ന പാർട്ടി രൂപീകരിച്ചത്. തുടർന്ന് രാജീവ്…

    Read More »
  • TRENDING

    നിങ്ങൾ പണം ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിക്കാൻ പോകുന്ന ആളാണോ? എങ്കിൽ ഇത് കാണണം കേൾക്കണം

    കേരളം കഴിഞ്ഞ ദിവസം ഉണര്‍ന്നത് വലിയൊരു തട്ടിപ്പിന്റെ കഥ കേട്ടാണ്. 12 ശതമാനം പലിശ എന്ന മോഹ വാഗ്ദാനം നല്‍കി ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച  പോപ്പുലര്‍ ഫിനാന്‍സിന്റെ കഥ. എന്നാല്‍ കഥയിലെ നായകനും നായികയും ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ തോമസ് ഡാനിയേലും ഭാര്യ പ്രഭ ഡാനിയേലുമായപ്പോള്‍ മറ്റ്‌സുപ്രധാന വേഷങ്ങളിലെത്തിയത് മക്കളായ റിനു മറിയം തോമസും, റിയ ആന്‍ തോമസുമായിരുന്നു. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാന്‍ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതോടെയാണ് മക്കളുടെ പേരിലേക്ക് പണം മാറ്റിയത്. പിന്നീട് മക്കളായിരുന്നു പണസംബന്ധമായ എല്ലാകാര്യങ്ങള്‍ക്കും ചുക്കാന്‍പിടിച്ചിരുന്നത്. നിക്ഷേപകരുടെ പണം വകമാറ്റി. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയില്‍ 2 കോടിയുടെ ഭൂമി വാങ്ങി പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ നിരവധി എല്‍.എല്‍.പി. കമ്പനികള്‍ തുടങ്ങി. ഈ കമ്പനികളിലേക്കാണ് ആളുകളെ കബളിപ്പിച്ച് പണം സ്വീകരിച്ചത്. ഇവയില്‍ പലതും കടലാസ് കമ്പനികളാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലേക്ക്…

    Read More »
  • NEWS

    100 ദിവസത്തിൽ 100 പദ്ധതികൾ – മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ വിശദ വിവരങ്ങൾ ഇങ്ങനെ

    88 ലക്ഷം കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 4 മാസം കൂടി തുടരും. 100 രൂപ വർദ്ദിപ്പിച്ചു 58 ലക്ഷം പേർക്ക് മാസംതോറും 1400 രൂപ പെൻഷൻ പുതിയ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കും.   മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ  24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍ 9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍ 3 പുതിയ കാത്ത് ലാബുകള്‍ 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങൾ 5 കോടി രൂപ ചിലവിൽ 35 സ്കൂളുകൾ 3 കോടി രൂപ ചിലവിൽ 14 സ്കൂളുകൾ 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. 11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും. അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി ആരംഭിക്കും. 18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…

    Read More »
  • NEWS

    മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

    മുൻ രാഷ്ട്രപതിയും കോൺഗ്രസ്സ് നേതാവുമായ പ്രണബ് മുഖർജി അന്തരിച്ചു .മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .85 വയസായിരുന്നു . ഇന്ത്യയുടെ 13 ആമത് രാഷ്ട്രപതി ആയിരുന്നു .കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു .പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചത് കണ്ടെത്തിയിരുന്നു .തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി ഗുരുതരമായി . ഇന്ദിര ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാഷ്ട്രീയത്തിൽ കൊണ്ട് വരുന്നത് .കേന്ദ്ര മന്ത്രി ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ,രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് .ബംഗാളിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യവ്യക്തിയാണ് പ്രണബ് മുഖർജി .ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് ആണ് .

    Read More »
  • NEWS

    അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1996 കേസുകള്‍; 1019 അറസ്റ്റ്; പിടിച്ചെടുത്തത് 94 വാഹനങ്ങള്‍

    ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1996 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1019 പേരാണ്. 94 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8057 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 3 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 312, 14, 5 തിരുവനന്തപുരം റൂറല്‍ – 486, 356, 17 കൊല്ലം സിറ്റി – 150, 17, 8 കൊല്ലം റൂറല്‍ – 614, 0, 0 പത്തനംതിട്ട – 33, 35, 1 ആലപ്പുഴ- 42, 25, 3 കോട്ടയം – 20, 44, 0 ഇടുക്കി – 12, 9, 3 എറണാകുളം സിറ്റി – 8, 3, 0 എറണാകുളം റൂറല്‍ – 14, 4, 4 തൃശൂര്‍ സിറ്റി – 25, 33,…

    Read More »
  • NEWS

    കോവിഡ് വ്യാപിക്കുന്നു: നാളെ മുതൽ കോട്ടയം മാർക്കറ്റ് അടച്ചിടും

    കഴിഞ്ഞദിവസം കോട്ടയം മാർക്കറ്റിൽ 250 ആളുകൾക്കായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ 23 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാർക്കറ്റുമയി ബന്ധപ്പെട്ട് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 32 ആയി. ഒരാഴ്ച്ച മുമ്പ് വ്യാപാരികൾക്കും, തൊഴിലാളികൾക്കുമായി നടത്തിയ പരിശോധനയിൽ ഒൻപത് പേർക്കാണ് പോസിറ്റീവായത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ പച്ചക്കറി മാർക്കറ്റിൽ കൂടുതൽ പേർക്ക് പരിശോധന നടത്തും. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം മാർക്കറ്റ് നാളെ, ചൊവ്വാഴ്ച ഉച്ചമുതൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. പച്ചക്കറി മാർക്കറ്റ്, ഉണക്കമീൻ മാർക്കറ്റ്, പച്ചമീൻ മാർക്കറ്റ്, എം.എൽ.റോഡ്, കോഴിച്ചന്ത, മാർക്കറ്റ് റോഡ്, ചള്ളിയിൽ റോഡ്, ന്യൂ മാർക്കറ്റ് റോഡ് എന്നിങ്ങനെ കോട്ടയം മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ നാളെ ഉച്ചമുതൽ അടുത്ത ഞായറാഴ്ച വരെ അടച്ചിടുന്നതിനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ ഉച്ചമുതലാണ് കടകമ്പോളങ്ങൾ അടച്ചിടാൻ…

    Read More »
  • NEWS

    പിഴയൊടുക്കുമെന്നു പ്രശാന്ത് ഭൂഷൺ ,കാരാഗൃഹവാസം വേണ്ട

    സുപ്രീം കോടതി നിശ്ചയിച്ച ഒരു രൂപ പിഴയൊടുക്കുമെന്നു പ്രശാന്ത് ഭൂഷൺ .സുപ്രീം കോടതിയെ അവഹേളിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ല .സുപ്രീം കോടതിയുടെ വിജയം രാജ്യത്തെ എല്ലാവരുടെയും വിജയമാണെന്നു പ്രശാന്ത് ഭൂഷൺ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ഇട്ടതിന്റെ പേരിൽ സുപ്രീം കോടതി പ്രശാന്ത് ഭൂഷണെതിരെ സ്വമേധയാ കേസ് എടുത്തിരുന്നു .പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ തയ്യാറാണെങ്കിൽ കേസ് അവസാനിപ്പിക്കാമെന്നു കോടതി അറിയിച്ചിരുന്നു .എന്നാൽ മാപ്പു പറയാൻ പ്രശാന്ത് ഭൂഷൺ തയ്യാറായില്ല . ഇതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത് .ഒരു രൂപ പിഴയായിരുന്നു ശിക്ഷ .പിഴ സെപ്റ്റംബർ 15 നകം ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം തടവുമാണ് കോടതി ശിക്ഷ വിധിച്ചത് .

    Read More »
Back to top button
error: