Month: November 2025
-
Breaking News
കാത്തിരിപ്പിനൊടുവിൽ ഡബിൾ മോഹൻ ഒന്നൊന്നര വരവിനൊരുങ്ങുന്നു!! ‘വിലായത്ത് ബുദ്ധ’ നവംബർ 21ന് തിയേറ്ററുകളിൽ
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി. ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും ‘കാട്ടുരാസ’ എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോ സോങ് ലൊക്കേഷൻ സ്റ്റില്ലു കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയുമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ.…
Read More » -
Breaking News
ദുൽഖർ സൽമാനും ‘കാന്ത’ ടീമും നവംബർ ഏഴിന് കൊച്ചി ലുലു മാളിൽ, ചിത്രം 14ന് തീയറ്ററുകളിൽ
കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ കേരളാ പ്രമോഷന്റെ ഭാഗമായി ദുൽഖർ സൽമാനും ‘കാന്ത’ ടീമും നവംബർ 7 നു കൊച്ചിയിൽ എത്തുന്നു. കൊച്ചി ലുലു മാളിൽ നടക്കുന്ന പ്രമോഷൻ ഇവന്റിൽ ആണ് കാന്ത ടീമിനൊപ്പം ദുൽഖർ സൽമാൻ എത്തുന്നത്. വൈകുന്നേരം 6 മണിക്കാണ് പ്രോമോ ഇവന്റ് ആരംഭിക്കുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, സംവിധായകൻ സെൽവമണി സെൽവരാജ് എന്നിവരും കൊച്ചി ലുലു മാളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ നാളെ പുറത്തു വരും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആണ് ആഗോള റിലീസായി എത്തുന്നത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ്…
Read More » -
Breaking News
‘മന്ത്രി അപമാനിച്ചതായി കരുതുന്നില്ല’; സജി ചെറിയാന് എതിരായ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വേടന്‍; ‘പുരസ്‌കാരം പ്രചോദനം, വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം’
തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെ മന്ത്രി സജി ചെറിയാനെതിരെ താൻ നടത്തിയ പരാമർശം തിരുത്തി റാപ്പർ വേടൻ. മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്നും, മന്ത്രിക്കെതിരെ താൻ പ്രതികരിച്ചതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും വേടൻ വ്യക്തമാക്കി. “പുരസ്‌കാരം തനിക്ക് വലിയ പ്രചോദനമാണ്,” എന്നും വേടൻ കൂട്ടിച്ചേർത്തു. നിലവിൽ ദുബായിലുള്ളപ്പോഴാണ് വേടൻ തന്റെ പ്രതികരണം തിരുത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റാപ്പർ വേടന് നൽകിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മന്ത്രി സജി ചെറിയാന്റെ പരാമർശം വന്നത്. “വേടനു പോലും പുരസ്‌കാരം നൽകിയെന്ന” മന്ത്രിയുടെ പരാമർശം തന്നെ അപമാനിക്കുന്നതിന് തുല്യമെന്ന് വേടൻ ആദ്യം പ്രതികരിച്ചതായാണ് വാർത്തകൾ വന്നത്. ഈ വാർത്തകളാണ് അദ്ദേഹം ഇപ്പോൾ തിരുത്തിയിരിക്കുന്നത്. അതേസമയം, ഗാനരചയിതാവല്ലാത്ത വേടനാണ് പുരസ്‌കാരം ലഭിച്ചത് എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പിന്നീട് വിശദീകരണം നൽകിയിരുന്നു. പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജൂറിക്കെതിരെ രൂക്ഷ വിമർശനവുമായി തിരകഥാകൃത്തും സംവിധായികയുമായ…
Read More » -
Breaking News
‘അവരുടെ വിജയം മഹത്തരം, പക്ഷേ, 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യമില്ല’; വനിതാ ലോകകപ്പ് വിജയത്തില്‍ പ്രതികരിച്ച് ഗവാസ്‌കര്‍; ‘പുരുഷ ടീം ഒരിക്കലും നോക്കൗട്ടിന്റെ വക്കിലെത്തിയില്ല’
മുംബൈ: വനിതാ ലോകകപ്പ് വിജയം രാജ്യത്തെ വനിതാ ക്രിക്കറ്റിനു വഴിത്തിരിവാകുമെങ്കിലും 1983ലെ ലോകകപ്പ് വിജയവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. പുരുഷ ടീം ഒരു ഘട്ടത്തിലും നോക്കൗട്ട് ഘട്ടത്തില്‍ എത്തിയില്ല. ട്രോഫി നേടുന്നതിനു മുമ്പ് വനിതാ ടീം നിരവധി തവണ നോക്കൗട്ടിന് അടുത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘1983 ലെ പുരുഷ ടീം ലോകകപ്പ് നേടിയതുമായി ഈ വിജയത്തെ താരതമ്യം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. മുന്‍ പതിപ്പുകളില്‍ പുരുഷ ടീം ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ഒരിക്കലും മുന്നേറിയിട്ടില്ല. അതിനാല്‍ നോക്കൗട്ട് ഘട്ടം മുതല്‍ എല്ലാം അവര്‍ക്ക് പുതിയതായിരുന്നു, അതേസമയം ഈ മഹത്തായ വിജയത്തിന് മുമ്പ് രണ്ട് ഫൈനലുകളില്‍ പങ്കെടുത്തതിനാല്‍ വനിതാ ടീമിന് ഇതിനകം മികച്ച റെക്കോര്‍ഡ് ഉണ്ടായിരുന്നു’ ഗവാസ്‌കര്‍ സ്പോര്‍ട്സ്റ്റാറിനായുള്ള തന്റെ കോളത്തില്‍ എഴുതി. രണ്ട് വിജയങ്ങളും തമ്മിലുള്ള സമാനതകള്‍ അദ്ദേഹം കൂടുതല്‍ എടുത്തുകാണിച്ചു. വനിതാ ടീമിന്റെ വിജയം നിരവധി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഗെയിം ഏറ്റെടുക്കാനും അതിലൂടെ…
Read More » -
Breaking News
എസ്ഐആറിനെ ഏതു രീതിയിലും എതിര്‍ക്കുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ; ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും ഒറ്റക്കെട്ട് ; നിയമപരമായി തന്നെ സര്‍ക്കാര്‍ ചോദ്യം ചെയ്യാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തെ കക്ഷിഭേദമെന്യേ എതിര്‍ക്കുന്ന ഇടതുപക്ഷവും യുഡിഎഫും എസ്‌ഐആറിനെ നിയമപരമായി നേരിടാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍കക്ഷി യോഗത്തില്‍ തീരുമാനം എടുത്തു. ബിജെപി ഒഴികെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തമിഴ്നാട് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്നായിരുന്നു യോഗത്തിലെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കണമെന്നാണ് ആവശ്യം. എസ്ഐആറില്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. യോഗത്തില്‍…
Read More » -
Breaking News
സജി ചെറിയാന്‍ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാള്‍ ; താന്‍ മന്ത്രിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും വേടന്‍ ; വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് വേദനിപ്പിക്കുന്നു ; പോലും എന്ന പദം വളച്ചൊടിക്കരുതെന്ന് മന്ത്രിയും
കൊച്ചി: താന്‍ മന്ത്രി സജിചെറിയാനെതിരേ പ്രതികരണം നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുന്നതായും ഇക്കാര്യം തന്നെ വേദനിപ്പിക്കുന്നുവെന്നും റാപ്പര്‍ വേടന്‍. മന്ത്രി സജി ചെറിയാനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും തനിക്ക് ലഭിച്ച അവാര്‍ഡ് സ്വതന്ത്ര സംഗീതത്തിനുള്ള സര്‍ക്കാര്‍ അംഗീകാരമെന്ന് വേടന്‍ പറഞ്ഞു. അദ്ദേഹം തന്റെ സംഗീതത്തിന് വലിയ പിന്തുണ നല്‍കുന്നയാളാണെന്നാണ് താന്‍ പറഞ്ഞത്. വാര്‍ത്ത വളച്ചൊടിച്ചെന്നും പറഞ്ഞു. വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വിവാദമായിരുന്നു. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകള്‍ മാത്രമാണ് താന്‍ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് നല്‍കിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇത് അപമാനിക്കുന്നതിന് തുല്യമമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞിരുന്നു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നുവെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും വേടന്‍ പറഞ്ഞു. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിലെ…
Read More » -
Breaking News
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിനോട് ചോദിക്കാന്‍ വകുപ്പുണ്ട് ; തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റില്‍ മത്സരിക്കുമെന്ന് ജോസ്.കെ. മാണി; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം
കോട്ടയം: കേരളാകോണ്‍ഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ പാര്‍ട്ടിനീക്കം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ വകുപ്പുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 1000 സീറ്റിലെങ്കിലും മത്സരിക്കുമെന്നും കേരളാകോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും ജില്ലാ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 825 സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ ആയിരം സീറ്റില്‍ കുറയാന്‍ പാടില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ചില സീറ്റുകള്‍ വെച്ചുമാറാന്‍ തയ്യാറാണ്. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുന്‍പാണ് പാര്‍ട്ടി എല്‍ഡിഎഫിലേക്ക് എത്തിയത്. തിടുക്കത്തിലുള്ള സീറ്റ് ചര്‍ച്ചയില്‍ പല വിട്ടുവീഴ്ചകളും വേണ്ടിവന്നു. എന്നാല്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളാകോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
Read More » -
Breaking News
13 നും 15 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിയോളം പേരും പുകയില ഉപയോഗിക്കുന്നു ; നിരോധനം ഏര്‍പ്പെടുത്തിയിട്ട് രക്ഷയില്ല, മാലിദ്വീപിന്റെ പുതിയ തന്ത്രം ; ലോക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പുകവലി നിരോധനം ആദ്യം
വരാനിരിക്കുന്ന തലമുറകള്‍ക്ക് പുകവലി നിരോധനം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാലിദ്വീപ്. ഒരു നിശ്ചിത വര്‍ഷത്തിനുശേഷം ജനിച്ച ആര്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചാണ് നിയമം നടപ്പാക്കുന്നത്. പുകവലിയുടെ ആരോഗ്യ അപകടങ്ങളില്‍ നിന്ന് യുവതലമുറയെ സംരക്ഷിക്കുക, പുകയിലയുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറയ്ക്കുക, ആഗോള പൊതുജനാരോഗ്യ നയത്തിന് ഒരു മാതൃക സൃഷ്ടിക്കുക എന്നിവയാണ് ഈ നാഴികക്കല്ല് നീക്കം ലക്ഷ്യമിടുന്നത്. ഇതോടെ തലമുറകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി മാലിദ്വീപ് മാറി. 2007 ജനുവരി 1 ന് ശേഷം ജനിച്ച ആര്‍ക്കും പുകവലിക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് വിലക്ക്. എല്ലാത്തരം പുകയിലകള്‍ക്കും നിരോധനം ബാധകമാണ്, കൂടാതെ ചില്ലറ വ്യാപാരികള്‍ വില്‍പ്പനയ്ക്ക് മുമ്പ് പ്രായം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം പുകവലി കുറയ്ക്കുന്നതിന്റെ ഭാഗമായി, വാപ്പിംഗ്, ഇലക്ട്രോണിക് സിഗരറ്റുകള്‍ എന്നിവ നിരോധിച്ചു. ലോകാരോഗ്യ സംഘടന പറയുന്നത് പുകയില പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആഗോള മരണങ്ങള്‍ക്ക് കാരണമാകുന്നു, ഇത് ‘ലോകം ഇതുവരെ…
Read More » -
Breaking News
‘സീമ, സ്വീറ്റി, സരസ്വതി തുടങ്ങി പേരുകളില്‍ ബ്രസീലില്‍ നിന്നുള്ള മോഡല്‍ വന്ന് പോലും വോട്ട് ചെയ്തു’: എല്ലാ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലം, പക്ഷേ ഫലം പുറത്തുവരുമ്പോള്‍ ബിജെപി ; 25 ലക്ഷം വോട്ടുകള്‍ മോഷ്ടിച്ചെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ വോട്ടുതട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി വീണ്ടും. എക്‌സിറ്റ്‌പോളുകളെല്ലാം കോണ്‍ഗ്രസിന്റെ വന്‍ വിജയങ്ങള്‍ പ്രവചിച്ചാലും ഫലം പുറത്തുവരുമ്പോള്‍ അത് ബിജെപിയ്ക്ക് അനുകൂലമായി മാറുമെന്നും എന്താണ് ഇതിന് കാരണമെന്നും കള്ളവോട്ടുകള്‍ വ്യാപകമായി നടക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ട് തട്ടിപ്പ് നടന്നതായി ലോക്‌സഭയിലെ രാഹുല്‍ ഗാന്ധി. എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ ബിജെപിയുടെ വിജയമായിരുന്നുവെന്ന് ഗാന്ധിജി പറയുന്നു. ആകെ 2 കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് ഗാന്ധിജി ആരോപിച്ചു. സീമ, സ്വീറ്റി, സരസ്വതി എന്ന പേരില്‍ ബ്രസീലിയന്‍ മോഡല്‍ വരെ വോട്ടുചെയ്‌തെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ‘ഇതിനര്‍ത്ഥം ഹരിയാനയിലെ എട്ട് വോട്ടര്‍മാരില്‍ ഒരാള്‍ വ്യാജനാണ്, ഇത് 12.5 ശതമാനത്തോളം വരുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ എല്ലാം ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം പ്രവചിച്ചിരുന്നെങ്കിലും ഫലങ്ങള്‍ വന്നപ്പോള്‍ വിജയം…
Read More » -
Breaking News
ടി20 യിലെ ബാറ്റിംഗ്പരാജയം ബാധിച്ചു സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ ; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ; തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ അഭിഷേക് ശര്‍മ്മയും
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു സാംസണ്‍ ഇല്ല. ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന ടി20 ടീമില്‍ സഞ്ജു ഉണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. താരത്തിന് അവസരം കിട്ടിയ ആദ്യ ടി20 യില്‍ താരം മികവ് കാട്ടിയിരുന്നില്ല. ഈ മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള മൂന്നാം മത്സരത്തില്‍ ഇറക്കിയുമില്ല. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിന് ഇതിലും ഇടമില്ല. തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ റുതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. അഭിഷേക് ശര്‍മയെയും ടീമില്‍ എടുത്തിട്ടുണ്ട്. ഏകദിന ടീമിനുള്ള ഇന്ത്യ എ ടീം: തിലക് വര്‍മ്മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബധോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത്…
Read More »