Month: March 2025
-
Kerala
സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിലെ കിണറ്റിൽ വീണു: അച്ഛനും മകനും ദാരുണാന്ത്യം
കോട്ടക്കൽ: നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴയിലാണ സംഭവം. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഹാരീസ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ വീടിനു സമീപത്തെ മതിൽ തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു. അപകട വിവരം അറിഞ്ഞ ഉടനെ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടക്കൽ ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ.
Read More » -
Kerala
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ സി ജി എം എസ്. ആദികേശവൻ്റെ പിതാവ് നിര്യാതനായി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജറും ഇപ്പോൾ ബാങ്കിന്റെ അഡ്വൈസറുമായ എസ് ആദികേശവൻ്റെ പിതാവ് റിട്ടയേർഡ് ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ കരമന ശിവൻ കോവിൽ, സ്ട്രീറ്റ് SRA 146 ൽ ശങ്കരൻ ഗോമതി (93) നിര്യാതനായി. പരേതയായ ലക്ഷ്മി അമ്മാൾ ആണ് ഭാര്യ. എസ് അനന്തകൃഷ്ണൻ (ജനറൽ മാനേജർ, സിഡ്ബി) രണ്ടാമത്തെ പുത്രനാണ്. മരുമക്കൾ പാർവതി (റിട്ടയേർഡ് എസ് ബി ഐ ഉദ്യോഗസ്ഥ), വിദ്യ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് കരമന കുഞ്ചാലുംമൂട് രുദ്രഭൂമിയിൽ.
Read More » -
Breaking News
തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു; കടയുടെ ഷട്ടര്‍ തുറന്നുവച്ചത് ഒന്നര മണിക്കൂര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തലോര്‍: മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച.ഏകദേശം 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു.തലോര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി ക്യാമറ നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയത്. മുഖം മറച്ച രണ്ടുപേര്‍ അകത്ത് കയറി ഷെല്‍ഫില്‍ വെച്ചിരുന്ന വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടേബുകളും രണ്ട് ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് ഷോപ്പിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു.സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്‍പിലേക്ക് ഇവരുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ഏകദേശം ഒന്നര മണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തി നിര്‍ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്.ഈ സമയത്ത് മൊബൈല്‍ ഷോപ്പിന്…
Read More » -
Breaking News
അഴിമതിയില്ലാതെ ഭരിച്ചപ്പോള്‍ പണം മിച്ചം; വൈദ്യുതി, പാചകവാതക ബില്ലുകളുടെ 25 ശതമാനം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ ട്വന്റി 20; പദ്ധതി പ്രഖ്യാപിച്ച് സാബു ജേക്കബ്; സര്‍ക്കാര്‍ തടഞ്ഞാല്‍ കോടതിയില്‍ നേരിടും
കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ട്വന്റി ട്വന്റി. ഓരോ വീട്ടിലെയും വൈദ്യുതി ചാര്‍ജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം പഞ്ചായത്ത് വഹിക്കും. തനതു വരുമാനത്തിന്റെ മിച്ച ഫണ്ടില്‍ നിന്നാകും ഇതിനായുള്ള പണം വിനിയോഗിക്കുക. വൈദ്യുതി പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാട്ടില്‍ 12 കോടി രൂപയുമാണ് നീക്കിയിരുപ്പ്. അഴിമതിയില്ലാതെ ഭരണം നടത്തിയാല്‍ ഇപ്പോള്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തുകതന്നെ അധികമാണെന്നും ഇത്തരത്തില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഘട്ടം ഘട്ടമായി ഇത് 50 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ള റേഷന്‍ കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ആനുകൂല്യം ലഭിക്കും.…
Read More » -
Kerala
ചുമ മരുന്ന് കഴിച്ചു, ബ്രെത്തലൈസര്‍ പണികൊടുത്തു; ‘പണി’ കിട്ടിയത് പാവം ഡൈവര്‍ക്ക്!
കോഴിക്കോട്: ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥര്‍ ചാര്‍ത്തി നല്‍കിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്. രാവിലെ 6.15ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന് മേലധികാരികള്‍ നിലപാടെടുത്തു. ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയില്‍ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. സംഭവം വഷളായതോടെ പൊലീസുമെത്തി. ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളാണ് താനെന്ന് ഷിദീഷ് പറഞ്ഞു. ”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമയുണ്ടായിരുന്നു. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. അലോപ്പതി മരുന്ന് കഴിക്കാറില്ല. സുഖമില്ലാതിരുന്നിട്ടും അവധി ദിവസങ്ങളില്‍ ആളു കുറവായതിനാലാണ് ജോലിക്കെത്തിയത്. പാവങ്ങാടു നിന്ന് ബസ് എടുത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഹോമിയോ മരുന്നു…
Read More » -
Kerala
ആര്‍എസ്എസ് നേതൃത്വവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍; ഖേദപ്രകടനത്തിനു പിന്നാലെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും
തിരുവനന്തപുരം: ‘എമ്പുരാന്‍’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ നടത്തിയ വിമര്‍ശനം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത് 4ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആര്‍എസ്എസിന്റെ ഉയര്‍ന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയില്‍ 17 തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഘപരിവാറിന്റെ രൂക്ഷവിമര്‍ശനം നിലച്ചില്ല. ഇന്നലെ ലാല്‍ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു. എം.ടി.രമേശ് അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കള്‍ എമ്പുരാനെ കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പങ്കുവച്ചെങ്കിലും അണികള്‍ അനുകൂലിച്ചില്ല. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സിനിമയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ആദ്യം എമ്പുരാന്‍ കാണുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് നിലപാട് മാറ്റി. മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നിര്‍മാതാവ് ഗോകുലം ഗോപാലനും എതിരെയുള്ള വിമര്‍ശനങ്ങളും വിദ്വേഷ ക്യാംപെയ്ന്‍ സമാന്തരമായി…
Read More » -
Movie
തിയേറ്ററുകളില്‍ 100 ദിനങ്ങളും 100 കോടിയും പിന്നിട്ട് ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട് ചരിത്ര നേട്ടത്തിലേക്ക്. ആദ്യമായി നിര്‍മ്മിച്ച ചിത്രം തന്നെ 100 ദിവസം തിയേറ്ററുകളില്‍ പിന്നിട്ടുവെന്ന ചരിത്ര നേട്ടത്തിലെത്തിയിരിക്കുകയാണ് ഇതോടെ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. തിയേറ്ററുകളില്‍ വലിയ വിജയമായ ചിത്രം വാലന്റൈന്‍സ് ഡേയില്‍ ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുണ്ട്. തൃശൂര്‍ വരാന്തരപ്പിള്ളിയിലെ ഡേവീസ് തിയേറ്ററിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. സിനിമയുടേതായി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 100 ഡെയ്‌സ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്ന ചിത്രം ഇതിനകം ലോകമാകെ ട്രെന്‍ഡിംഗായി…
Read More » -
Crime
വിചാരണ ആരംഭിച്ച് 12 ദിവസം മാത്രം; പത്തനംതിട്ടയില്‍ 85-കാരിയെ പീഡിപ്പിച്ച കേസില്‍ അതിവേഗം ശിക്ഷാവിധി
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ വിചാരണ ആരംഭിച്ച് 12-ാം നാളില്‍ വിധി പറഞ്ഞ് കോടതി. പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ അത്യപൂര്‍വമായ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. 85-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അരുവാപ്പുലം സ്വദേശിയായ ശിവദാസനെ(60)യാണ് കോടതി ശിക്ഷിച്ചത്. പീഡനക്കേസില്‍ 15 വര്‍ഷത്തെ കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറി 85-കാരിയെ ശിവദാസന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2022 മെയ് പത്താം തീയതിയായിരുന്നു സംഭവം. കോന്നി പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പീഡനക്കേസിലാണ് വിചാരണ തുടങ്ങി 12-ാം ദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി ശിക്ഷ വിധിക്കുകയുംചെയ്തത്.
Read More » -
Kerala
മോഹന്‍ലാലിന്റെ ഖേദ പ്രകടനം; ആലപ്പുഴ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി, രാജിവെച്ച് ഭാരവാഹികള്‍
ആലപ്പുഴ: എമ്പുരാന്‍ സിനിമാ വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.…
Read More »