Month: January 2021

  • Lead News

    ശബരിമല കാർഡിറക്കി യുഡിഎഫ്, അധികാരത്തിൽ വന്നാൽ നിയമനിർമാണം

    നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല കാർഡിറക്കി യു ഡി എഫ്. അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ബിജെപിയുടെ ഭാഷ കടമെടുത്തു കൊണ്ടാണ് സിപിഐഎം നേതാക്കൾ ഇപ്പോൾ കോൺഗ്രസിനെ ആക്രമിക്കുന്നത് എന്ന് നേതാക്കൾ പറഞ്ഞു. പാണക്കാട് തങ്ങളെ കാണാൻ എത്തുന്നതിനെ വിമർശിക്കുന്നത് ഈ ഭാഷയിലാണ്. ഭൂരിപക്ഷ ജനവിഭാഗത്തോട് ഒപ്പമാണ് എന്ന് നടിക്കുന്ന സിപിഐഎം നേതൃത്വം ശബരിമലയുടെ കാര്യത്തിൽ സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്ന് യുഡിഎഫ് വ്യക്തമാക്കി. ശബരിമല വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണ്. ഭക്തരുടെ ആഗ്രഹം നടത്താൻ സർക്കാർ ശ്രമിച്ചില്ല. പ്രശ്ന പരിഹാരത്തിന് ആണ് ശ്രമിച്ചിരുന്നത് എങ്കിൽ സത്യവാങ്മൂലം പിൻവലിച്ചേനെയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വേഷം മാറ്റി പൊലീസ് സുരക്ഷയിൽ വനിതകളെ സന്നിധാനത്തെത്തിച്ച സർക്കാരാണ് അധികാരത്തിലിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ഈ നിലപാട് ഇല്ല എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

    Read More »
  • LIFE

    ഭർത്താവിനെ ഭാര്യ തന്നെ കൊന്നാലും ഭാര്യയ്ക്ക് കുടുംബ പെൻഷന് അർഹതയുണ്ട്, ഹൈക്കോടതിയിൽനിന്ന് ഒരു വിചിത്ര വിധി

    പഞ്ചാബ് – ഹരിയാന ഹൈക്കോടതിയിൽ നിന്നൊരു വിചിത്ര വിധി.ഭർത്താവിനെ ഭാര്യ തന്നെ കൊന്നാലും ഭാര്യക്ക് കുടുംബ പെൻഷന് അർഹതയുണ്ട് എന്നതാണ് വിധി. കുടുംബപെൻഷൻ എന്നുള്ളത് കുടുംബത്തിന് ഒന്നാകെയുള്ള സേവനം ആണെന്നും ഭാര്യ ഭർത്താവിനെ കൊന്നാലും കുടുംബ പെൻഷന് അർഹതയുണ്ട് എന്നുമാണ് ഹൈക്കോടതി വിധി. അംബാല സ്വദേശിനിയായ ബൽജീത് കൗർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2008 ൽ സർക്കാർ ഉദ്യോഗസ്ഥനായ തർസം സിംഗ് മരിച്ചിരുന്നു. 2009ൽ ഭർത്താവിന്റെത് കൊലപാതകമാണെന്നും കൊല നടത്തിയത് ഭാര്യയാണെന്നും പൊലീസ് കണ്ടെത്തി. 2011ൽ ഭാര്യ ശിക്ഷിക്കപ്പെടുകയും ചെയ്തു. 2011 വരെ ഭാര്യയ്ക്ക് കുടുംബപെൻഷൻ ലഭിച്ചിരുന്നു. എന്നാൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഹരിയാന സർക്കാർ കുടുംബ പെൻഷൻ നൽകുന്നത് നിർത്തിവെച്ചു. ഹരിയാന സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി രണ്ടുമാസത്തിനകം നൽകാനുള്ള മുഴുവൻ പെൻഷനും നൽകണമെന്ന് ഉത്തരവിട്ടു.

    Read More »
  • LIFE

    അമ്മ ലൈംഗികബന്ധത്തിനു സമ്മതിച്ചില്ല, കുഞ്ഞിനെ തീയിലെറിഞ്ഞ് അക്രമി

    ബിഹാറിലെ മുസാഫർപൂരിൽ നിന്ന് ഞെട്ടിക്കുന്ന സംഭവം. അമ്മ ലൈംഗികബന്ധത്തിനു സമ്മതിക്കാത്തതിനെ തുടർന്ന് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ തീയിലെറിഞ്ഞ് അക്രമി. ബോച്ചാൻ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. അമ്മയും കുഞ്ഞും തീ കാഞ്ഞ് വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. പുറത്തുനിന്ന് വന്ന ഒരാൾ അമ്മയുടെ അടുത്ത് ഇരിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മ ഇതിനെ ചെറുത്തു. ക്രുദ്ധനായ അക്രമി അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞിനെ എടുത്ത് തീയിലേക്ക് എറിയുകയായിരുന്നു. തീയിൽ വീണ കുഞ്ഞിന് സാരമായി പരിക്കേറ്റു. അക്രമിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ലോക്കൽ പോലീസ് ആദ്യം കേസ് എടുക്കാൻ മടിച്ചുവെന്ന് സ്ത്രീയുടെ ഭർത്താവ് പറഞ്ഞു

    Read More »
  • NEWS

    യുഡിഎഫിന്റെ കടിഞ്ഞാൺ കൈയ്യിലിരിക്കുന്നതിന്റെ അഹങ്കാരമാണ് ജമാ അത്തെ ഇസ്ലാമിയ്ക്ക്‌, ആഞ്ഞടിച്ച് തോമസ് ഐസക്

    ജമാഅത്ത് ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിൽ വന്ന ലേഖനത്തിന് മറുപടി നൽകി ധനമന്ത്രി ഡോക്ടർ തോമസ് ഐസക്. ഇസ്ലാമിക വർഗീയതക്കെതിരെ ഉയരുന്ന എല്ലാ വിമർശനങ്ങളുടെയും ഉറവിടം സംഘപരിവാർ യുക്തി ആണെന്ന ഉമ്മാക്കി സിപിഎമ്മിനോടും എൽഡിഎഫിനോടും വേണ്ട എന്ന് തോമസ് ഐസക് പറഞ്ഞു. ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്‌ – യുഡിഎഫിനുവേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരവേലയുടെ ചുക്കാൻ ഏറ്റെടുത്തിരിക്കുകയാണ് ജമായത്തെ ഇസ്ലാമി. ആ കടിഞ്ഞാൺ കൈയിലിരിക്കുന്നതിന്റെ ഹുങ്കാണ് കഴിഞ്ഞ ദിവസം വെല്ലുവിളിയുടെ ഭാഷയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗവും എഡിറ്റ് പേജ് ലേഖനവും. ഇസ്ലാമിക വർഗീയതയ്ക്കെതിരെ ഉയരുന്ന എല്ലാ വിമർശനങ്ങളുടെയും ഉറവിടം സംഘപരിവാരയുക്തിയാണെന്ന ഉമ്മാക്കിയൊന്നും സിപിഐഎമ്മിനോടും എൽഡിഎഫിനോടും വേണ്ട എന്ന് ആമുഖമായിത്തന്നെ പറയട്ടെ. അരുവിക്കര ഉപതിരഞ്ഞെടുപ്പുകാലത്ത് ഉമ്മൻചാണ്ടി കളത്തിലിറക്കിയ കാർഡ് തിരിച്ചു പിടിച്ചു കളിക്കുകയാണ് ഇപ്പോൾ യുഡിഎഫ്. ആ ബുദ്ധി ഓതിക്കൊടുത്തത് ജമായത്തെ ഇസ്ലാമിയാണ് എന്ന് വ്യക്തമാക്കുകയാണ് മാധ്യമം ലേഖനവും മുഖപ്രസംഗവും. എന്തായിരുന്നു പഴയ കാർഡ്? അന്ന് തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം…

    Read More »
  • LIFE

    മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്

    മനോരമ ന്യൂസ് “ന്യൂസ്മേക്കർ പുരസ്ക്കാരം 2020” ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്. മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിലാണ് കെ കെ ശൈലജ ഒന്നാമതെത്തിയത്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിനെ നയിച്ചതിനുള്ള അംഗീകാരമാണ് പുരസ്കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ പ്രതിനിധി എന്ന നിലയിലാണ് താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. മരണ നിരക്ക് കുറച്ചതടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല,നൽകുകയുമില്ല. എന്നാൽ കേരളത്തിന്റെ ആരോഗ്യ മന്ത്രി എന്ന നിലയിൽ രാജ്യാന്തരതലത്തിൽ ലഭിച്ച പുരസ്കാരങ്ങളെ കുറിച്ച് ചിലർ തെറ്റിദ്ധാരണകൾ പരത്തുന്നതിൽ വിഷമം ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

    Read More »
  • Lead News

    രാജസ്ഥാനിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ്, നഗരസഭകളിൽ വൻമുന്നേറ്റം-വീഡിയോ

    രാജസ്ഥാൻ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം. ആകെ തിരഞ്ഞെടുപ്പ് നടന്നത് 3095 വാർഡുകളിലേയ്ക്ക് ആണ്. ഇതിൽ 1197 ഇടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടാം സ്ഥാനത്ത് ബി ജെ പിയാണ്. 1140 വാർഡുകളിൽ ബിജെപി ജയിച്ചു. 46 സീറ്റ് നേടിയ എൻസിപി ആണ് മൂന്നാം സ്ഥാനത്ത്.ആർ ഏൽ പി 13ഉം സിപിഐഎം 3ഉം ബിഎസ്പി ഒരു സീറ്റിലും വിജയിച്ചു. 634 സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. നഗരസഭകളിലേയ്ക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ആണ് നടന്നത്. 20 ജില്ലകളിൽ തിരഞ്ഞെടുപ്പ് നടന്നു. 80 മുനിസിപ്പാലിറ്റികൾ, ഒൻപത് മുനിസിപ്പൽ കൗൺസിലുകൾ, ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയിലേക്ക് ആയിരുന്നു തെരഞ്ഞെടുപ്പ്. ഡിസംബറിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ആയിരുന്നു മുൻതൂക്കം. അന്ന് തെരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33 ഇടങ്ങളിലും ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസിന് ലഭിച്ചു. 10 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് ഭരണം പിടിക്കാൻ ആയത്. രണ്ടിടങ്ങളിൽ അധ്യക്ഷ പദവിയിലെത്തിയത് സ്വതന്ത്രരാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഏഴിനാണ് അധ്യക്ഷനെ…

    Read More »
  • Lead News

    ഗ്രഹണ കാലത്തെ ഞാഞ്ഞൂലുകൾ, ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ പുരസ്കാര ജേതാക്കളെ അപമാനിച്ചു എന്ന് പറയുന്ന സുരേഷ്‌കുമാർ ആരാണ്?

    ലോകവും രാജ്യവും സംസ്ഥാനവും വലിയ മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ പുരസ്കാര ജേതാക്കളെ അപമാനിച്ചുവെന്ന വാദത്തെ കാണാൻ. ഇതിൽ രാഷ്ട്രീയ നേതാക്കൾക്കൊപ്പം മുന്നിൽ നിന്ന ഒരാളുണ്ടായിരുന്നു. അത് നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ടുമായ ജി സുരേഷ്കുമാർ ആണ്. മുണ്ട് പൊക്കിച്ചുറ്റിയാൽ അടിയിൽ കാവിട്രൗസർ കാണുന്ന വ്യക്തിയാണ് സുരേഷ് കുമാർ. സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് ചലച്ചിത്ര പുരസ്കാര ജേതാക്കളെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് ഇയാളുടെ ആരോപണം. കൈയിൽ ഗ്ലൗസ് ധരിച്ച് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യണമായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിദഗ്ധ അഭിപ്രായം. രാജഭരണകാലത്ത് പോലും നടക്കാത്ത രീതിയാണ് ഇത് എന്നാണ് സുരേഷ് കുമാർ പറയുന്നത്. അവാർഡുകൾ വീട്ടിലെത്തിച്ചു നൽകുന്നതായിരുന്നു ഇതിലും ഭേദം. സർക്കാർ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടിയിരുന്നില്ല. അപമാനിതരായവർക്കാകട്ടെ അത് തുറന്നു…

    Read More »
  • Lead News

    കോവിഡ് കാലത്തും പോളിയോ വാക്‌സിനേഷന്‍ വന്‍ വിജയം,20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി

    തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായാണ് ലക്ഷ്യമിട്ടത്. കോവിഡ് പശ്ചാത്തലത്തിലും 83.23 ശതമാനം കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. ഇതിനായി 24,690പോളിയോ വാക്‌സിനേഷന്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. ഓരോ ബൂത്തിലും കോവിഡ് മാനദണ്ഡങ്ങളോടെ പരിശീലനം ലഭിച്ച വാക്‌സിനേറ്റര്‍മാരെ നിയോഗിച്ചാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തുള്ളി മരുന്ന് വിതരണം നടത്തിയത്. ഞായറാഴ്ച വാക്‌സിന്‍ കൊടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി വാക്‌സിന്‍ നല്‍കുന്നതാണ്. കോവിഡ് പോസിറ്റീവായതോ ക്വാറന്റൈനിലായതോ ആയ കുട്ടികള്‍ക്ക് അവരുടെ ക്വാറന്റൈന്‍ പീരീഡ് കഴിയുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 209573, കൊല്ലം 152347, പത്തനംതിട്ട 63568, ആലപ്പുഴ 120127, കോട്ടയം 104304, ഇടുക്കി 68621, എറണാകുളം 188798, തൃശൂര്‍…

    Read More »
  • NEWS

    രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കാസർകോട് കുമ്പളയിൽ തുടക്കമായി രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉമ്മൻചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല നിയമസഭയിൽ സർക്കാരിനെതിരെ പറഞ്ഞ കാര്യങ്ങൾ ഇന്ന് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഉണ്ട്. ഒരു വിജയി ആയിട്ടാണ് ചെന്നിത്തല കാസർകോട് നിന്ന് ജാഥ ആരംഭിക്കുന്നത് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമായിരുന്നു ഇടതുപക്ഷ ഗവൺമെന്റിന്റെ കാലം. സർക്കാർ ജനങ്ങളോട് നീതിപുലർത്തിയില്ലെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങൾ ഒറ്റ മനസ്സോടെ കൊലപാതക രാഷ്ട്രീയത്തെ തള്ളിക്കളയും എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ജോലി ഇല്ലാത്ത ചെറുപ്പക്കാർ വലിയ വേദനയിലാണ്. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കുന്ന ജോലി സുതാര്യമായിരിക്കണം. പിൻവാതിൽ നിയമനത്തെ ഒരു തരത്തിലും അനുവദിക്കില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

    Read More »
  • Lead News

    കോൺഗ്രസ് കയറുമോ മലബാർ എന്ന ബാലികേറാമല?വീഡിയോ

    തെക്കൻ- മധ്യകേരള പാർട്ടിയാണ് കോൺഗ്രസ് എന്നുപറഞ്ഞാൽ ആദ്യം നമ്മൾ ഒന്ന് അമ്പരക്കും. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ അമ്പരപ്പ് മാറും. മലബാർ മേഖലയിലെ 6 ജില്ലകളിൽനിന്നായി കോൺഗ്രസിനുള്ളത് വെറും 6 എംഎൽഎമാർ മാത്രം. ഈ ആറു ജില്ലകളിൽ നിന്നായി 60 നിയമസഭാമണ്ഡലങ്ങൾ ആണുള്ളത്. കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്, വയനാട്,മലപ്പുറം,പാലക്കാട് ജില്ലകൾ ആണ് അവ. 2016ൽ ഈ ജില്ലകളിൽ നിന്ന് യുഡിഎഫ് നേടിയത് ആകെ 23 സീറ്റാണ്. ഇതിൽ 17 സീറ്റും മുസ്‌ലിംലീഗിന്റെതാണ്. ഇത്തവണ യുഡിഎഫിന് ചില കണക്കുകൂട്ടലുകൾ ഒക്കെയുണ്ട്. മലബാറിൽ നിന്ന് യുഡിഎഫ് 35 സീറ്റ് നേടണമെന്നാണ് ഇക്കുറി ഉള്ള കണക്ക്. ഇതിന് കോൺഗ്രസ് 15 സീറ്റ് വരെ നേടണം. കഴിഞ്ഞ വട്ടം കോൺഗ്രസ് മലബാറിൽ മത്സരിച്ചത് 31 സീറ്റുകളിലാണ്. ജയം ആറിടങ്ങളിൽ മാത്രം. പേരാവൂർ, ഇരിക്കൂർ, ബത്തേരി,വണ്ടൂർ,പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ ആയിരുന്നു കോൺഗ്രസ് ജയിച്ചത്. കാസർകോഡ് നിന്നും കോഴിക്കോട് നിന്നും ഒരു സീറ്റ് പോലും ലഭിച്ചില്ല. ആകെ 21 സീറ്റിൽ മത്സരിച്ച ലീഗ് ആകട്ടെ…

    Read More »
Back to top button
error: