Month: July 2022

  • NEWS

    ഗൾഫുകാരുടെ ഭാര്യമാരെ മാത്രം മതി; പിന്നെ പണവും സ്വർണവും

    തിരുവനന്തപുരം : കഴിഞ്ഞ ദിവസം വീട്ടമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റ്‌ ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ വലയിൽ കുടുങ്ങിയത് നിരവധി ഗൾഫുകാരുടെ ഭാര്യമാർ എന്ന് റിപ്പോർട്ട്. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) സംഭവത്തിൽ പോലീസ് അറസ്റ്റ്‌ ചെയ്തത്.കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ യാത്രക്കാരികളുമായി സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയിലാണ് ഇയാളെ ഇപ്പോൾ പോലീസ് അറസ്റ്റ്‌ ചെയ്തിരിക്കുന്നത്.

    Read More »
  • India

    ഇന്നു മുതൽ ജീവിതചെലവ് വർദ്ധിക്കും, ഗ്യാസ് വില കൂടിയേക്കും; ബാങ്കിംഗ് ഇടപാടുകള്‍ക്കു ചെലവേറും

       ഓഗസ്റ്റ് ഒന്ന് മുതല്‍ സുപ്രധാനമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നമ്മുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് പലതും. അത് എന്തൊക്കെ മാറ്റങ്ങളാണ് എന്ന് അറിയാം. 1. ചെക്ക് പേയ്മെന്റ് നിയമങ്ങള്‍ ചെക്ക് പേയ്മെന്റ് നിയമങ്ങള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ മാറും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബാങ്കുകള്‍ ചെക്ക് പേയ്മെന്റ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്. ആഗസ്റ്റ് 1 മുതല്‍ അഞ്ച് ലക്ഷം രൂപയോ അതില്‍ കൂടുതലോ ഉള്ള ചെക്ക് പേയ്മെന്റുകള്‍ക്ക് പോസിറ്റീവ് പേ സമ്പ്രദായം നടപ്പിലാക്കുമെന്ന് ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം, ചെക്ക് നല്‍കുന്നയാള്‍ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എസ്.എം.എസ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ബാങ്കിന് നല്‍കണം. അതിനുശേഷം മാത്രമേ ചെക്ക് ക്ലിയര്‍ ചെയ്യുകയുള്ളൂ. ബാങ്ക് ഒന്നിലധികം ചെക്കുകള്‍ നല്‍കിയാല്‍, അതിന്റെ നമ്പര്‍, പേയ്‌മെന്റ് തുക, പണം സ്വീകരിക്കുന്നയാളുടെ പേര് എന്നിവ ഉള്‍പ്പെടെ നിരവധി വിശദാംശങ്ങള്‍ ബാങ്കിന് നല്‍കണം. പോസിറ്റീവ് പേ…

    Read More »
  • NEWS

    എസ്ബിഐ പരാതികൾ വീട്ടിലിരുന്ന് രജിസ്റ്റർ ചെയ്യാം

    നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ (SBI) ഉപഭോക്താവാണെങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ ഇനി വീട്ടിലിരുന്ന് മിനിറ്റുകള്‍ക്കകം രജിസ്റ്റര്‍ ചെയ്യാം. എങ്ങനെയാണ് പരാതി നല്‍കേണ്ടത്?     1. പരാതികള്‍ https://crcf(dot)sbi(dot)co(dot)in/ccf/ എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് വരുന്ന ബോക്സില്‍ നിന്ന് നിങ്ങളുടെ പരാതി ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് തെരഞ്ഞെടുക്കാം. ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത പരാതികള്‍ Personal Segment അല്ലെങ്കില്‍ Individual Customer തെരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യാം. 2. കൂടാതെ ഉപഭോക്താക്കള്‍ക്ക് 1800 1234, 18000 2100, 1800 112211, 1800 425 3800, 080 26599990 എന്നീ ടോള്‍ ഫ്രീ നമ്ബറുകളിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

    Read More »
  • NEWS

    കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ വിനോദസഞ്ചാരി ഒഴുക്കിൽപ്പെട്ട് മരിച്ചു

    കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരി ഒഴുകിപ്പോയി.ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. മധുര സ്വദേശിയാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരു വിനോദസഞ്ചാരിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മറ്റ് അഞ്ചുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. അച്ചന്‍കോവില്‍ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ചെങ്കോട്ട- അച്ചന്‍കോവില്‍ റൂട്ടിലാണ് വെള്ളച്ചാട്ടം. ഒരു മാസം മുന്‍പാണ് ഇത് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്. കൂടുതലും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത്  കനത്തമഴ പെയ്തതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ രണ്ടുപേരില്‍ ഒരാളാണ് മരിച്ചത്.

    Read More »
  • India

    തീവ്രവാദ ബന്ധമെന്ന് ആരോപണം; മദ്രസ വിദ്യാര്‍ഥി എന്‍ഐഎ കസ്റ്റഡിയില്‍

    സഹറൻപൂർ: തീവ്രവാദ ബന്ധമാരോപിച്ച് കർണാടക സ്വദേശിയായ മദ്റസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. സഹരൻപൂരിലെ ദേവ്ബന്ദിലെ മദ്റസയിൽ പഠിക്കുന്ന വിദ്യാർത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) വിപിൻ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23ന് റോഹിങ്ക്യൻ വിദ്യാർത്ഥി മുജീബുള്ളയെ ദേവ്ബന്ദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Crime

    മംഗ്ലൂരു ഫാസിൽ കൊലക്കേസ് : കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

    മംഗ്ലൂരു: മംഗ്ലൂരു സൂറത്കലിലെ ഫാസിൽ കൊലക്കേസിൽ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മംഗ്ലൂരു സ്വദേശി അജിത്ത് ഡിസോസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ കാർ ഓടിച്ചിരുന്നത് അജിത്താണെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലയാളി സംഘത്തിന് സഹായം നൽകിയതും ഇയാളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിൽ നേരത്തെ ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മുഖംമൂടി ധരിച്ച് വെളുത്ത ഹ്യുണ്ടായ് കാറിലെത്തിയ നാലംഗസംഘമാണ് 23 കാരൻ ഫാസിലിനെ വ്യാഴാഴ്ച രാത്രി വെട്ടിക്കൊന്നത്. പ്രാദേശിക സംഘപരിവാർ യുവജന സംഘടനാ പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെയുണ്ടായ ആസൂത്രിത കൊലപാതകമാണ് ഫാസിലിന്റേതെന്നാണ് പൊലീസ് സംശയിക്കുന്നത്.എന്നാൽ ഇക്കാര്യം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് ഫാസിൽ. സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കർണാടകയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ട്. മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും.…

    Read More »
  • Kerala

    ‘പുരനിറഞ്ഞ് നിൽക്കുന്ന യുവതീയുവാക്കളെ’ വിവാഹം കഴിച്ചയപ്പിക്കാൻ കണ്ണൂരിൽ സർക്കാർ പദ്ധതി

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ജീവിത സ്പന്ദനങ്ങൾ തൊട്ടറിയുന്നതിൻ്റെ ഒരു ഉദാഹരണം ഇതാ കണ്ണൂരിൽ പ്രാവർത്തികമാകുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും ‘പുരനിറഞ്ഞുനിൽക്കുന്ന യുവതീയുവാക്കളെ’ സഹായിക്കാൻ മുന്നിട്ടിറങ്ങി ജില്ലയിലെ രണ്ട് പഞ്ചായത്തുകൾ. മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയും തളിപ്പറമ്പിനടുത്തുള്ള പട്ടുവം പഞ്ചായത്തുമാണ് മാതൃക കാട്ടുന്നത്. കുറഞ്ഞത് 35 വയസ്സെങ്കിലും ആയവർക്ക് രജിസ്റ്റർ ചെയ്യാം. പ്രായവും വിദ്യാഭ്യാസവും നോക്കി അനുയോജ്യരായവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കും. ജാതകവും ജാതിയും മതവും മാനദണ്ഡമല്ല. സ്ത്രീധനം പാടില്ല. ‘സായുജ്യം’ എന്ന പേരിൽ പിണറായി പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയിൽ ഓൺലൈൻ രജിസ്ട്രേഷനും നടത്താം. പട്ടുവം പഞ്ചായത്തിന്റെ പദ്ധതി ‘നവമാംഗല്യം’ എന്ന പേരിലാണ്. വിവാഹാലോചനയ്ക്ക് പഞ്ചായത്ത് സബ് കമ്മിറ്റിയുണ്ടാക്കും. പരസ്പരം കാണാൻ സൗകര്യം ഒരുക്കും. ഇഷ്ടപ്പെട്ടാൽ ഇരുവർക്കും കൗൺസലിംഗ് നടത്തും. ലളിതമായ ചടങ്ങിലൂടെ വിവാഹിതരാവാൻ തയ്യാറായാൽ, പഞ്ചായത്തിന്റെ ചെലവിൽ നടത്തിക്കൊടുക്കും. ചെലവേറിയ ചടങ്ങായാൽ അത് സ്വയം വഹിക്കണം. സമൂഹ വിവാഹത്തിന് സന്നദ്ധമാണെങ്കിൽ, അതിനും പഞ്ചായത്ത് തയ്യാർ. പിണറായി പഞ്ചായത്തിൽ ഇന്നു മുതൽ രജിസ്ട്രേഷൻ തുടങ്ങും.…

    Read More »
  • NEWS

    കുവൈത്തില്‍ ശക്തമായ പരിശോധന തുടരുന്നു; 1220 നിയമലംഘനങ്ങള്‍ കണ്ടെത്തി

    കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖൈത്താനില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 1,220 നിയമലംഘങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ച് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയമായിരുന്നു പരിശോധന. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍സ് ആന്റ് ട്രാഫിക് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഹ്, ആഭ്യന്തര മന്ത്രാലയത്തിലെ ടെക്നിക്കല്‍ എക്സാമിനേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മിശ്ആല്‍ അല്‍ സുവൈജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുമായി വാഹനം ഓടിക്കല്‍, കാലാവധി കഴിഞ്ഞ വാഹന രേഖകള്‍, വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിയമ ലംഘനങ്ങള്‍, വാഹനങ്ങളിലെ കാലാവധി കഴിഞ്ഞ ടയറുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. വാഹന ഉടമകള്‍ യഥാസമയങ്ങളില്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും ടയറുകള്‍, പുക എന്നിവയുടെ കാര്യത്തില്‍ യാഥാസമയം…

    Read More »
  • Kerala

    മങ്കിപോക്സ് ഇല്ല; നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന 7 പേർക്ക് രോഗമില്ലെന്ന് സ്ഥിരീകരണം

    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേർക്ക് മങ്കിപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവർ ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. അതേസമയം, തൃശ്ശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്‍റെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഇന്ന് വരും. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന്  യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. കുടുംബാംഗങ്ങളെ ക്വാറന്‍റീൻ ചെയ്തിരിക്കുകയാണ്. അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പര്‍ക്കം ഉണ്ടായിരുന്നത്. വിമാനത്തിൽ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ…

    Read More »
  • Crime

    മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി, അബ്ബാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

    പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോടതി നിർദ്ദേശപ്രകാരം മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാളെ മധുവിന്റെ അമ്മ മല്ലിയുടെ മൊഴിയെടുത്തതിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് അറിയിച്ചു. മധുവിനെ ആൾക്കൂട്ടം ആക്രമിച്ച്  കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ നിന്നും പിന്മാറാൻ വേണ്ടി പ്രതികൾക്ക് വേണ്ടി പ്രദേശവാസിയായ അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് മധുവിന്റെ അമ്മ മല്ലിയുടെ പരാതി. കേസ് പിൻവലിച്ചാൽ പുതിയ വീട് കെട്ടിത്തരാമെന്ന വാഗ്ദാനവും ഇയാൾ മുന്നോട്ട് വെച്ചിരുന്നു. ഭീഷണി കാരണം സഹികെട്ട്  താമസം പോലും  മാറേണ്ട സാഹചര്യമാണ് മധുവിന്റെ കുടുംബത്തിനുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് എസ് ഇ -എസ് ടി കോടതിയാണ് കേസെടുക്കാൻ ഇന്നലെ ഉത്തരവിട്ടത്. 122 സാക്ഷികളുള്ള കേസിൽ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതിൽ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി നിർദേശിച്ചിട്ടും…

    Read More »
Back to top button
error: