Month: September 2025
-
Breaking News
5 ജില്ലകളിൽ ഇതേ പരിപാടി നടത്തി, നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നു? നടക്കാൻ പാടില്ലാത്തതാണ് നടന്നത്!! എത്രയും വേഗം സത്യം പുറത്തുവരും, രാഷ്ട്രീയം തുടരും- വിജയ്
ചെന്നൈ: ജീവിതത്തിൽ ഇത്രയും വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെ താൻ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടൻ എല്ലാവരെയും കാണും. 5 ജില്ലകളിൽ ഈ പരിപാടി നടന്നു. നാലിടത്ത് നടക്കാത്തത് അഞ്ചാമത്തെ സ്ഥലത്ത് എങ്ങനെ നടന്നുവെന്നും വിജയ് ചോദിച്ചു. താൻ അവിടെ നിന്നും മാറി നിന്നത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണെന്നും വിജയ് വീഡിയോയിൽ പറയുന്നു. കരൂരിൽ നടന്നത് നടക്കാൻ പാടില്ലാത്തതാണ്. ആളുകൾ വരുന്നത് തന്നോടുള്ള സ്നേഹം കൊണ്ടാണ്. അനുവദിച്ച സ്ഥലത്ത് നിന്നാണ് താൻ പ്രസംഗിച്ചത്. പ്രവർത്തകരുടെ സുരക്ഷിതത്വത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. താനും മനുഷ്യനാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാർഥിക്കുന്നു. ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും വിജയ് പറഞ്ഞു. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് പങ്കുവച്ച പ്രവർത്തകർക്കെതിരെ എഫ്ഐആർ…
Read More » -
Breaking News
ആദ്യ രാത്രിയിൽ ഭർത്താവും ഭാര്യയും ഒരുമിച്ച് ഉറങ്ങരുത്, ഭാര്യയുടെ വാക്കുകേട്ട് ഭർത്താവ് കിടന്നത് തറയിൽ!! ഉണർന്നപ്പോൾ അടുത്ത് ഭാര്യയില്ല, യുവതി സ്വർണവും പണവുമായി ബ്രോക്കർക്കൊപ്പം ഒളിച്ചോടി, ഒപ്പം ബ്രോക്കർ ഫീസായ രണ്ടുലക്ഷവും
ജയ്പൂർ: ആദ്യരാത്രിയിൽ ഭർത്താവിനെ പറ്റിച്ച് മാറിക്കിടന്ന യുവതി സ്വർണവും പണവുമായി വിവാഹം നടത്തിക്കൊടുത്ത ബ്രോക്കർക്കൊപ്പം ഒളിച്ചോടി. വിവാഹത്തിന് ശേഷം വരന്റെ വീട്ടിലെത്തിയ വധു ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം. വിവാഹരാത്രിയിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് കിടക്കരുത്. ആചാരം തെറ്റിക്കാതിരിക്കാൻ വധുവിന്റെ ആവശ്യം അംഗീകരിച്ച് വരൻ തറയിൽ കിടന്നുറങ്ങി. എന്നാൽ പാതിരാത്രിയോടെ വധുവിനെ കാണാതാവുകയായിരുന്നു. രാജസ്ഥാനിലെ കിഷൻഗഡിലാണ് വൻ തട്ടിപ്പ് നടന്നത്. ആഗ്ര സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത് കിഷൻഗഡിലെ വീട്ടിലെത്തിയ ഭർത്താവിനോട് യുവതി പറഞ്ഞത് തന്റെ കുടുംബത്തിലെ വിചിത്രമായ ആചാരം പിന്തുടരണമെന്നായിരുന്നു. ആദ്യ രാത്രിയിൽ വരനും വധുവും ഒന്നിച്ച് ഉറങ്ങാതിരിക്കുന്നതാണ് വധുവിന്റെ കുടുംബത്തിലെ ആചാരമെന്നായിരുന്നു നവ വധും ഭർത്താവിനെ ധരിപ്പിച്ചത്. പുലർച്ചെ ശുചിമുറിയിൽ പോകാനായി ഉണർന്ന നവവരൻ അന്വേഷിച്ചപ്പോഴാണ് വധുവിനെ കാണാനില്ലെന്ന വിവരം അറിഞ്ഞത് തുടർന്നു യുവാവ് വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് നവവധു ബ്രോക്കറിനൊപ്പം സ്വർണവും പണവുമായി ഒളിച്ചോടിയത് അറിയുന്നത്. ജിതേന്ദ്ര എന്ന ബ്രോക്കർ വഴിയാണ്…
Read More » -
Breaking News
‘സാറെ മൂത്രമൊഴിക്കാനാ ഈ കൈവിലങ്ങ് ഒന്നഴിക്കുമോ’? വിലങ്ങ് മാറ്റിയത് മാത്രമേ ഓർമയുള്ളു… കൊല്ലത്തുനിന്ന് സ്കൂട്ടായ അപ്പനേയും മകനേയും പൊക്കിയത് വയനാട്ടിൽ നിന്ന്!! കുപ്രസിദ്ധ മോഷ്ടാക്കൾ മേപ്പാടിയിൽ പിടിയിൽ
കൽപ്പറ്റ: കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ പോലീസുകാരെ കബളിപ്പിച്ച് കൈവിലങ്ങുമായി മുങ്ങിയ പ്രതികളായ അച്ഛനും മകനും വയനാട് മേപ്പാടിയിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ അയൂബ് ഖാൻ(62) മകൻ നെടുമങ്ങാട് വാളിക്കോട് റംസി മൻസിലിൽ സെയ്തവി (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പാലോട് മേഖലയിലെ കവർച്ചയുമായി ബന്ധപ്പെട്ട് വയനാട് ബത്തേരിയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ കൊണ്ടുപോകുന്നതിനിടെ ഞായറാഴ്ച പുലർച്ചെ നാലിന് കടയ്ക്കൽ–അഞ്ചൽ റോഡിലെ ചുണ്ട ചെറുകുളത്തിനു സമീപം വച്ചാണ് ഇവർ രക്ഷപ്പെട്ടത്. ഇരുവരേയും കൈവിലങ്ങു വച്ചിരുന്നു. ചുണ്ട ചെറുകുളത്തിനു സമീപമെത്തിയപ്പോഴേക്കും മൂത്രമൊഴിക്കാൻ കൈവിലങ്ങ് അഴിച്ചുതരുമോയെന്ന് പോലീസിനോട് ചോദിക്കുകയായിരുന്നു. വിലങ്ങ് അഴിച്ച് കാര്യം സാധിക്കാനായി മാറിയ അപ്പനും മകനും അവിടെനിന്ന് മുങ്ങുകയായിരുന്നു. പാലോട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ബത്തേരിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. അയൂബ് ഖാന്റെ കൈവിലങ്ങ് അഴിച്ചതിനു തൊട്ടുപിന്നാലെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ, ചിതറ, കടയ്ക്കൽ സ്റ്റേഷനുകളിലെ പോലീസും പ്രദേശത്തെ നാട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ…
Read More » -
Breaking News
രാഹുൽ ഗാന്ധിക്കെതിരെയുള്ള കൊലവിളി അടിയന്തര സ്വഭാവമുള്ളതല്ല, അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളി മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ!! കൊലവിളി നടത്തിയാളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു- വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ കൊലവിളിയിൽ നിയമസഭയിൽ ചർച്ചവേണമെന്ന് പ്രതിപക്ഷം. പ്രാധാന്യമുള്ളതല്ലെന്ന് സ്പീക്കർ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് പരിഗണിക്കാത്തത് സഭയിൽ പ്രതിഷേധത്തിന് ഇടയാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്ന് ബിജെപി വക്താവ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. പക്ഷെ വിഷയത്തിന് പ്രാധാന്യവും അടിയന്തര സ്വഭാവവും ഇല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ പറയുകയും അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയുമായിരുന്നു. പിന്നാലെ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധിച്ചു. സ്പീക്കർക്കെതിരെ ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കർ നീതി പാലിക്കണമെന്നും പ്രതിപക്ഷം പറഞ്ഞു. അതേസമയം അടിയന്തര പ്രമേയ നോട്ടീസ് ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ‘ചാനൽ ചർച്ചയ്ക്കിടയിൽ ബിജെപി നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട കയറ്റുമെന്ന് പറഞ്ഞു. അത് നിസാരമായ…
Read More » -
Breaking News
വധുവിന്റെ കൈ പിടിച്ച് നൃത്തം ചെയ്യുന്നതിനിടെ വരൻ കുഴഞ്ഞുവീണു, ആളുകൾ ഓടിക്കൂടിയപ്പോഴേക്കം ജീവൻ നഷ്ടപ്പെട്ടു, കണ്ണീർക്കടലായി വിവാഹവേദി
കയ്റോ: വിവാഹ വേദിയിൽ നവവധുവിനൊപ്പം നൃത്തം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ് മരിച്ച് നവവരന്‍. ഈജിപ്തിലാണ് ദാരുണസംഭവമുണ്ടായത്. വധുവിന്റെ കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടെ വരന്‍ അഷ്‌റഫ് അബു ഹക്കം കുഴഞ്ഞുവീഴുകയായിരുന്നു. ഈജിപ്തിലെ പരമ്പരാഗ നൃത്തത്തിലുപയോഗിക്കുന്ന സൈദി വടി വീശിയാണ് രണ്ടുപേരും ചുവടുവെച്ചിരുന്നത്. ഈ സൈദി വടികള്‍ വിശേഷാവസരങ്ങളില്‍ എപ്പോഴും ഉപയോഗിക്കാറുണ്ട്. അതിഥികള്‍ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതം മൂലമാണ് അഷ്‌റഫ് അബു ഹക്കം മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പിന്നീട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുകയും അഷ്‌റഫ് അബു ഹക്കമിനെ അനുസ്മരിച്ച് ഒട്ടേറെപ്പേര്‍ കുറിപ്പ് പങ്കുവെയ്ക്കുകയും ചെയ്തു. ജീവിതത്തില്‍ എപ്പോഴും സന്തോഷം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫെന്നും ഭാവിജീവിതത്തെ ആവേശത്തോടെയാണ് അദ്ദേഹം കാത്തിരുന്നതെന്നും ഒരു സുഹൃത്ത് കുറിച്ചു. ഇതെല്ലാം മറികടക്കാനുള്ള കരുത്ത് വധുവിന് ദൈവം നല്‍കട്ടെ എന്നാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.
Read More » -
Breaking News
രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴും, സ്കൂൾ അധ്യാപകന്റെ കൊലവിളി!! പ്രിന്റു മഹാദേവനെതിരെ കേസ്, നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമെന്ന് പരാതി
തൃശൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കൊലവിളി നടത്തിയ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിന്റു മഹാദേവനെതിരെ പോലീസ് കേസെടുത്തു. സ്കൂൾ അധ്യാപകനായ പ്രിന്റുവിനെതിരെ കലാപാഹ്വാനം അടക്കം ഭാരതീയ ന്യായ സംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തിയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ചു നടന്ന ചാനൽ ചർച്ചയിലാണു പ്രിന്റുവിന്റെ പ്രകോപന പരാമർശം. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ പേരാമംഗലം പോലീസിനു നൽകിയ പരാതിയിലാണു നടപടി. നാട്ടിൽ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്നു പരാതിയിൽ പറയുന്നു.
Read More » -
Breaking News
പോലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവം, ശ്രീലങ്കയും നേപ്പാളും ഇവിടെയും സംഭവിക്കും,41 പേരുടെ മരണത്തിനു പിന്നാലെ ടിവികെ നേതാവിന്റെ പോസ്റ്റ്
ചെന്നൈ: ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ 41 പേരുടെ മരണത്തിനു പിന്നാലെ, വിപ്ലവ ആഹ്വാനവുമായി ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ പോസ്റ്റ്. യുവജന വിപ്ലവത്തിനു സമയമായെന്നും ശ്രീലങ്കയും നേപ്പാളും ആവർത്തിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. കൂടാതെ ടിവികെ നേതാക്കളെ പോലീസ് മർദിക്കുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു. ആദവ് നടത്തിയത് കലാപ ആഹ്വാനമാണെന്ന് ഡിഎംകെ ആരോപിച്ചു. ആദവ് അർജുനയുടെ പോസ്റ്റ് ഇങ്ങനെ- ‘‘പോലീസ് ഭരണവർഗത്തിന്റെ അടിമകളായി മാറിയാൽ, ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ഒരേയൊരു വഴി യുവജന വിപ്ലവമാണ്. ശ്രീലങ്കയിലും നേപ്പാളിലും അധികാരികൾക്കെതിരെ യുവജനങ്ങളും ജെൻ സീയും ഒരുമിച്ച് വിപ്ലവം നടത്തിയതുപോലെ ഇവിടെയും ഒരു യുവജന മുന്നേറ്റം സംഭവിക്കും. ആ മുന്നേറ്റം ഭരണമാറ്റത്തിനും രാഷ്ട്രീയ ഭീകരവാദത്തിന്റെ അവസാനത്തിനും കാരണമാകും.’’ അതേസമയം വിജയ് ഇന്നലെ ചെന്നൈയിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ദുരന്തത്തെ സംബന്ധിച്ച് ഇന്ന് വീഡിയോയിലൂടെ മറുപടി നൽകിയേക്കുമെന്നാണ് ദുരന്തസ്ഥലത്തേക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണിത്. ഇതിനിടെ ടിവികെ വില്ലുപുരം ബ്രാഞ്ച്…
Read More » -
Breaking News
ചഹൽ ചതിയൻ, വിവാഹം കഴിഞ്ഞ് രണ്ടാം മാസം അയാൾ എന്നെ വഞ്ചിച്ചു, അവന്റെ ചാറ്റ് ഞാൻ കയ്യോടെ പൊക്കി, ജീവനാംശത്തെ കുറിച്ച് പുറത്തുവന്ന വിവരങ്ങൾ വ്യാജമെന്ന് ധനശ്രീ വർമ്മ
ന്യൂഡൽഹി: ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും കൊറിയോഗ്രാഫര്‍ ധനശ്രീ വര്‍മയും തമ്മില്‍ പിരിഞ്ഞത് അടുത്തിടെയായിരുന്നു. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളില്‍ തന്റെ മുന്‍ ഭര്‍ത്താവ് തന്നെ വഞ്ചിച്ചതായി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ധനശ്രീ വര്‍മ. ഒരു റിയാലിറ്റി ഷോയിലാണ് ധനശ്രീ വര്‍മ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അവരുടെ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. സംഭാഷണത്തിനിടെ, ചാഹലുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് കുബ്ര ധനശ്രീയോട് ചോദിച്ചപ്പോഴാണ് അവര്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഇത് മുന്നോട്ട് പോകില്ല, ഇതൊരു തെറ്റായിരുന്നു എന്ന് എപ്പോഴാണ് നിങ്ങള്‍ തിരിച്ചറിഞ്ഞത്?’ എന്ന് കുബ്ര ചോദിച്ചു. ഇതിന് ധനശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ആദ്യ വര്‍ഷം രണ്ടാം മാസത്തില്‍ തന്നെ അവനെ പിടികൂടി’. അത് അംഗീകരിച്ച് കൊണ്ട് ധനശ്രീ ഭ്രാന്തന്‍ ബ്രോയെന്ന് ആവര്‍ത്തിച്ചു. വിവാഹം ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങള്‍ അസത്യമാണെന്നും ധനശ്രീ പരിപാടിയില്‍ വെളിപ്പെടുത്തി. ‘ഏകദേശം…
Read More » -
Breaking News
ചെരിപ്പുധരിക്കാതെ കുനിഞ്ഞുമാത്രം നടക്കണം!! മോഷണത്തിന്റെ ബാലപാഠങ്ങൾ പകർന്നുതന്നത് യുട്യൂബ്, കക്കോടി മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവ് പിടിയിൽ, പിടിയിലായത് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറുമായി കടന്നുകളയുന്നതിനിടെ
കോഴിക്കോട്: കക്കോടിയിൽ ഞായറാഴ്ചയുണ്ടായ മോഷണശ്രമത്തിനിടെ രക്ഷപ്പെട്ട യുവാവി ചേവായൂർ പോലീസിന്റെ പിടിയിൽ. ഞായറാഴ്ച രാത്രി പ്രിൻസ് ഓഡിറ്റോറിയത്തിനുസമീപം കുറ്റിവയലിൽ പത്മനാഭന്റെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച വെസ്റ്റ്ഹിൽ സ്വദേശി തേവർകണ്ടി അഖിൽ (32) ആണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെ സമീപവാസികളെ കണ്ട് വാഹനമുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു അഖിൽ. പിന്നീട് സിറ്റി ക്രൈം സ്‌ക്വാഡിന്റെയും ചേവായൂർ പോലീസിന്റെയും നിരന്തരനിരീക്ഷണത്തിനൊടുവിൽ എലത്തൂർ സ്റ്റേഷൻ പരിധിയിലെ മോരിക്കരയിൽനിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പറമ്പിൽബസാറിലെ അടച്ചിട്ടവീട്ടിൽനിന്ന് ഇരുപത്തിരണ്ട് പവൻ സ്വർണവും പണവും മോഷ്ടിച്ചതടക്കം ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായ അഖിലെന്ന് മെഡിക്കൽ കോളേജ് എസിപി എ. ഉമേഷ്, സിറ്റി പോലീസ് ഡിസിപി അരുൺ കെ. പവിത്രൻ എന്നിവർ പറഞ്ഞു. മോഷ്ടിക്കുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പറമ്പിൽബസാറിലെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. ഇതു പിന്തുടർന്നുനടത്തിയ അന്വേഷണമാണ് അഖിലിന്റെ അറസ്റ്റിലെത്തിച്ചത്. പ്രതി പിടിയിലായതോടെ കക്കോടിയിൽനടന്ന പതിനഞ്ചോളം മോഷണക്കേസുകൾക്കാണ് തുമ്പായത്. നിലവിൽ കക്കോടി ചെറുകുളത്തെ സ്വകാര്യബാങ്കിനുസമീപം ഒറ്റത്തെങ്ങ് പ്രദേശത്താണ് പ്രതി…
Read More »
