Month: January 2024

  • Kerala

    ‘വിദ്യാർത്ഥിനിയാണ് ലാപ്‌ടോപ്പ് വാങ്ങാൻ മംഗലാപുരത്ത് പോകാം.’ മധ്യവയസ്‌കനെ പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിച്ച്  നഗ്നചിത്രം പകര്‍ത്തി 5 ലക്ഷം തട്ടി, കാസർകോട് ഹണിട്രാപ്പ് കേസിൽ 2 യുവതികള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

        ഫോണില്‍ പരിചയപ്പെട്ട മധ്യവയസ്‌കനെ മയക്കി മംഗ്‌ളൂറിലെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രം പകര്‍ത്തി ഹണി ട്രാപില്‍ കുടുക്കി അഞ്ച് ലക്ഷം തട്ടിയ കേസില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. കാസര്‍കോട് മങ്ങാട് സ്വദേശി 59-കാരനാണ് വലയിൽ കുടുങ്ങി 5 ലക്ഷം രൂപ നഷ്ടപ്പെട്ടത്. കാസര്‍കോട് സ്വദേശികളായ ദില്‍ഷാദ്, സിദ്ദീഖ്, റുബീന, ഫൈസല്‍ എന്നിവരെയും ഇവരുടെ കൂട്ടാളികളായ  നഫീസത് മിസ്‌രിയ, അബ്ദുല്ല മങ്കുന്നപ്പള്ളി, റഫീഖ് മുഹമ്മദ്  എന്നിവരെയുമാണ് മേല്‍പറമ്പ് എസ് ഐമാരായ സുരേഷ്, അരുണ്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാംപ്രതിയായ ലുബ്‌നയാണ് പരാതിക്കാരനായ 59-കാരനെ ഫോണില്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ജനുവരി 25ന് തനിക്ക് ലാപ്‌ടോപ്പ് വാങ്ങിനല്‍കണമെന്ന് ലുബ്‌ന പരാതിക്കാരനോട് ആവശ്യപ്പെട്ടു. ഇതിനായി ഇയാളെ മംഗ്‌ളൂറിലെയ്ക്ക് കൂട്ടിക്കൊണ്ടുപോയ യുവതി ഹോട്ടലില്‍ മുറിയെടുക്കുകയും ഇവിടെവെച്ച് പരാതിക്കാരനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. മാത്രമല്ല, പടന്നക്കാടുള്ള വീട്ടില്‍വെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നും ഇതെല്ലാം വീട്ടുകാരെ…

    Read More »
  • Kerala

    വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകും: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

         ഇടുക്കി വണ്ടിപ്പെരിയാറിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ ഒപ്പമുണ്ടാകുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സി.പി.എം നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാർ കേസ് കോൺഗ്രസും ബി.ജെ.പിയും സി.പി.എംനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ്. കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കുടുംബത്തിന് നീതി ലഭിക്കും വരെ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ഐക്യദാർഡ്യ സമ്മേളനനത്തിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജൻ അധ്യക്ഷനായിരുന്നു. ബാങ്ക് ജപ്തി നേരിടുന്ന പെൺകുട്ടിയുടെ കുടുംബത്തിന് സഹായമായി 11 ലക്ഷം രൂപ കൈമാറി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.ജെ മാത്യു, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, കെ എസ്…

    Read More »
  • Kerala

    അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് തൂക്കു കയർ

       സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. കൊലപാതകം കൊലപാതകശ്രമം ഉൾപ്പെടെ ആറ് കുറ്റങ്ങളാണ് പ്രതി ബാബുവിനെതിരെ തെളിഞ്ഞത്. അങ്കമാലിക്കടുത്ത് മൂര്‍ക്കന്നൂരില്‍ കൂട്ടക്കൊല നടന്നത് 2018 ഫെബ്രുവരി 11നാണ്. സഹോദരനായ ശിവന്‍, ശിവന്റെ ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊന്നത്. അക്രമം തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവരേയും അയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെട്ടി ഓട്ടോറിക്ഷാ ഡ്രൈവറയ ബാബു…

    Read More »
  • Kerala

    തീവണ്ടി തട്ടി മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ ഖബറടക്കി

        കാസര്‍കോട് പള്ളം റെയില്‍വേ ട്രാക്കിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് യുവാക്കളുടെ മൃതദേഹം ഇന്ന്  പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബദിയടുക്ക നെക്രാജെ പൂക്കൈമൂലയിലെ മുഹമ്മദ് സഹീര്‍ (20), മഞ്ചേശ്വരം പൊസോട്ട് സ്വദേശിയും ബീജന്തടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് നിഹാല്‍ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് പള്ളം റെയില്‍വേ ട്രാക്കില്‍ ഇരുവരേയും തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹീറിന്റെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. ഏറെ വൈകിയാണ് നിഹാലിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്ത് കുളിപ്പിച്ച് 12 മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സഹീറിന്റെ മൃതദ്ദേഹം മാവിനക്കട്ട തഖ്‌വ ജുമാമസ്ജിദ് അങ്കണത്തിലും നിഹാലിന്റേത് പൊസോട്ട് മസ്ജിദ് അങ്കണത്തിലും ഖബറടക്കി. സ്വാദിഖ്-ആമിന ദമ്പതികളുടെ മകനാണ് സഹീര്‍. കാസര്‍കോട്ടെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. സാഹിദ്, ആബിദ്, അമീന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പൊസോട്ടെ പരേതനായ ഇബ്രാഹിമിന്റെയും സമീറയുടേയും മകനാണ് നിഹാല്‍.…

    Read More »
  • Kerala

    പിണറായി വിജയൻ  മനസു തുറക്കുന്നു: ‘തന്റെ കൈകള്‍ ശുദ്ധമാണ് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണ് കമ്പനി തുടങ്ങിയത്

        മകള്‍ വീണയുടെ ഉടമസ്ഥതയിലെ  എക്സാലോജിക്ക് കമ്പനിക്കെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്ന് നിയമസഭയില്‍ അദ്ദേഹം വെളിപ്പെടുത്തി. തന്റെ കൈകള്‍ ശുദ്ധമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്. ‘നിങ്ങള്‍ ആരോപണം ഉയര്‍ത്തിക്കൊള്ളൂ, ജനം സ്വീകരിക്കുമോയെന്ന് കാണാം’ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരു ആരോപണവും തന്നെ ഏശില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുമ്പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പ് എനൊക്കെ മുമ്പ് പറഞ്ഞതടക്കം ഒന്നും തന്നെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള്‍ ബംഗളൂരുവില്‍ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍…

    Read More »
  • Kerala

    മുൻ മന്ത്രി കെ.ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി, അനധികൃത സ്വത്ത് സമ്പാദന കേസിലാണ് നടപടി

     കൊച്ചി: മുൻ എക്‌സൈസ് വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ്  സ്വത്ത് കണ്ടുകെട്ടിയത്.  . 2007മുതല്‍ 2016വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് നടപടി. നേരത്തെ കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു. മുന്‍പ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതില്‍ പകുതിയോളം അനധികൃതമായി സമ്പാദിച്ചതാണെന്നും കാട്ടി 2018ല്‍ കെ ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയത്. ഇ.ഡി കേസ് ഏറ്റെടുത്ത് കെ ബാബുവിനെ ചോദ്യം…

    Read More »
  • India

    രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

    മാൾഡ ടൗൺ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്.കല്ലേറിൽ കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്ബോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിലെ ചില്ലുകളാണ് തകർന്നത്. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്നും പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും അധിർ ര‌ഞ്ജൻ ചൗധരി വ്യക്തമാക്കി.ഒരു കല്ലേറിൽ തകരുന്നതല്ല ഇന്ത്യയിലെ കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • India

    ഡല്‍ഹിയില്‍ മസ്ജിദ് ഇടിച്ചുനിരത്തി;നാമാവശേഷമായത് 800 വർഷം പഴക്കമുള്ള പള്ളി 

    ന്യൂഡൽഹി: കുത്തബ് മിനാറിന് സമീപം ഡല്‍ഹി മഹ്റോളിയിൽ  മുഗള്‍ കാലഘട്ടത്തിനും മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുൻപ് നിർമിച്ച  പുരാവസ്തു പ്രാധാന്യമുള്ള അഖോണ്ഡ്ജി മസ്ജിദ് ഇടിച്ചുനിരത്തി. ഡല്‍ഹി വഖഫ് ബോർഡ് നിയമിച്ച ഇമാമിന് കീഴില്‍ മതപഠനം നടക്കുന്ന 800 വർഷം പഴക്കമുള്ള പള്ളി പൂർണമായും തുടച്ചുനീക്കീയ ഡല്‍ഹി വികസന അതോറിറ്റി (ഡി.ഡി.എ) അതോടു ചേർന്നുള്ള ഖബർസ്ഥാനും അപ്പുറത്തുള്ള ഈദ്ഗാഹും ഇടിച്ചുനിരത്തി. ചൊവ്വാഴ്ച സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്ബ് വൻ പൊലീസ് സന്നാഹവുമായെത്തിയാണ് ഡല്‍ഹി വികസന അതോറിറ്റി അധികൃതർ പള്ളി പൊളിച്ചു നീക്കിയത്. പള്ളിയില്‍ താമസിച്ചു പഠിക്കുന്ന 22 വിദ്യാർഥികളുടെ വസ്ത്രങ്ങളും കമ്ബിളിപ്പുതപ്പുകളും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള സാധന സാമഗ്രികള്‍ ഒന്നു പോലും എടുക്കാൻ അനുവദിക്കാതെ തകർത്ത അവശിഷ്ടങ്ങള്‍ക്കൊപ്പം ജെ.സി.ബി ഉപയോഗിച്ച്‌ കോരിമാറ്റി. പളളിയുടെ ഒരു അവശിഷ്ടവും അവശേഷിക്കാത്ത തരത്തില്‍ എല്ലാം ജെ.സി.ബി ഉപയോഗിച്ച്‌ ലോറിയില്‍ കയറ്റി കൊണ്ടുപോയി. പള്ളി നിന്ന സ്ഥലത്ത് മണ്ണിട്ട് നിരത്തുക കൂടി ചെയ്തതോടെ എട്ട് നൂറ്റാണ്ട് പഴക്കമുള്ള പള്ളിയും ഖബർസ്ഥാനും ഒരു…

    Read More »
  • India

    ഗ്യാൻവാപി മസ്ജിദില്‍ പൂജക്ക് അനുമതി

    വാരണാസി: ഗ്യാന്‍വാപി മസ്ജില്‍ പൂജ നടത്താന്‍ അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. ഏഴ് ദിവസത്തിനുള്ളില്‍ പൂജ നടത്താനുള്ള ക്രമീകരണം ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി. ഗ്യാന്‍വാപി മസ്ജിദിന് താഴെ നാല് നിലവറകളാണുള്ളത്. ഇതില്‍ ഒരെണ്ണം വ്യാസ് കുടുംബത്തിന്റെ അധീനതയിലാണെന്നും പരമ്ബരാഗതമായി ഇവിടെ പൂജ നടന്ന് വന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാസ് കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. പൂജ നടത്താനുള്ള ആവശ്യം അംഗീകരിച്ച കോടതി ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. പൂജനടത്താന്‍ ഹിന്ദുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വേക്കായി സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഈ നിലവറ സീല്‍ ചെയ്തിരിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളില്‍ പൂജ ആരംഭിക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു.

    Read More »
  • Kerala

    മൂന്നാർ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വരയാടുകളുടെ പ്രജനന കാലം; നാളെ മുതൽ 2 മാസം  ഇരവികുളം നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്

       വരയാടുകളുടെ പ്രജനന കാലമായതിനാൽ ഫെബ്രുവരി 1 മുതൽ 2 മാസത്തേക്ക് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇരവികുളം നാഷണൽ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്. മാർച്ച് 31 വരെ പാർക്കിൽ സഞ്ചാരികൾക്ക് പ്രവേശനം അനുവധിക്കില്ല. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ സമൃദ്ധിയുടെ അടയാളമായാണ് വരയാട് വിശേഷിപ്പിക്കപ്പെടുന്നത്. ഇതിന് വ്യക്തമായ കാരണവുമുണ്ട്. ലോകത്ത് അങ്ങനെയൊരു ജീവിവര്‍ഗം പശ്ചിമഘട്ടത്തിലെ പര്‍വതനിരകളില്‍ മാത്രമാണുള്ളത്. വരയാടുകളെ തേടി യാത്രപോകാം വരയാടുകളെന്നു കേട്ടാല്‍ ആരുടെയും മനസ്സില്‍ ആദ്യം തെളിയുക മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനമാണ്. അവിടെ പോയിട്ടുള്ളവര്‍ വരയാടുകളോടൊപ്പം ഒരു സെല്‍ഫിയെങ്കിലും എടുക്കാതെ മടങ്ങാറില്ല. മനുഷ്യരുടെ മണമടിക്കുമ്പോള്‍ ഓടിമറയുന്ന വരയാടുകളെ അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് അപരിചിതവുമായിരിക്കും. മനുഷ്യനോട് ഇണങ്ങിയ വരയാടുകള്‍ ഇരവികുളത്തെ മാത്രം പ്രത്യേകതയാണ്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ജനങ്ങളുടെ നിത്യസാന്നിധ്യമുണ്ടായതാണ് വന്യത ചോര്‍ത്തിയത്. എന്നാല്‍, വന്യപ്രകൃതിയില്‍തന്നെ വരയാടുകളെ കാണാന്‍ ‘വരയാടുമൊട്ട’ പോലുള്ള മറ്റ് ആവാസകേന്ദ്രങ്ങളിലേക്ക് മലകയറണം. വരക്കെട്ടുകൾ അഥവാ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്ത് കാണപ്പെടുന്ന ‘വരൈ ആടു’കളാണ് വരയാടുകൾ. ദേഹത്ത് വരകളില്ലാത്ത…

    Read More »
Back to top button
error: