Month: August 2024

  • Crime

    ‘കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ചി’ന് തെളിവുകളുണ്ട്’; അനര്‍ഹര്‍ക്ക് സ്ഥാനം ലഭിക്കുന്നെന്ന് സിമി റോസ്‌ബെല്‍

    കൊച്ചി: പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോള്‍ ഞങ്ങള്‍ മൗനംപാലിച്ചു. എട്ടുവര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാല്‍) ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവര്‍ത്തനത്തിലൂടെ വന്നവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങള്‍ കെപിസിസിയില്‍ ഉണ്ടെന്ന്…

    Read More »
  • Crime

    ഒന്‍പതു വയസ്സുകാരിയെ നാലുവര്‍ഷം നിരന്തരം പീഡിപ്പിച്ചു; ‘ലാത്തി’ രതീഷിനു 86 വര്‍ഷം കഠിന തടവ്

    തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ പത്തോളം കേസില്‍ പ്രതിയായ കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനെ (41) 86 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. 75,000 രൂപ പിഴയു ചുമത്തി . തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ 19 മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി. 2015 കാലഘട്ടത്തില്‍ കുട്ടിക്ക് 9 വയസ്സ് ആയിരുന്നപ്പോള്‍ മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിന്റെ ടെറസില്‍ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പിടിച്ചത്. ആ വര്‍ഷം തന്നെ പിന്നീട് കുട്ടിയുടെ വീടിന്റെ പിന്‍ഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. തുടര്‍ന്ന് 2019ല്‍ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാല്‍…

    Read More »
  • Kerala

    തൃശൂര്‍ പൂരം കലക്കി സുരേഷ് ഗോപിക്ക് വഴിവെട്ടി; ‘പൊലീസ് മേധാവി’ക്കെതിരെ പി.വി അന്‍വര്‍

    മലപ്പുറം: തൃശൂര്‍ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി എസ് സുനില്‍ കുമാര്‍ ഉറപ്പായും ജയിക്കുമായിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എല്ലാം മാറ്റിമറിച്ചത് തൃശൂര്‍ പൊലീസിന്റെ പൂരം കലക്കലാണ്. സുരേഷ് ഗോപിക്ക് വഴിവെട്ടിയത് എഡിജിപി: അജിത്ത് കുമാറാണെന്നും അന്‍വര്‍ പരോക്ഷമായി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘അവന്മാരൊക്കെ കമ്മികളാണ് സാറേ.’ ‘തൃശ്ശൂര്‍ പൂരം കലക്കി’ ബിജെപിക്ക് വഴി വെട്ടി കൊടുത്തതാര്? ഒരു വര്‍ഷത്തിന് മുന്‍പ് നടന്ന ഒരു കാര്യമാണ്. മറുനാടന്‍ വിഷയം കത്തി നില്‍ക്കുന്ന സമയം. തൃശ്ശൂര്‍ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകള്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ എന്നെ കാണാനെത്തിയിരുന്നു. മറുനാടനെതിരെയും, പൊലീസിനെതിരെയുമുള്ള അവരുടെ ചില പരാതികള്‍ നേരിട്ട് പറയാനാണ് അവര്‍ എത്തിയത്. അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെയും, അവര്‍ക്കെതിരെ വ്യാജവാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മറുനാടനെതിരെയും അവര്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനാണ് അവര്‍ എത്തിയത്.…

    Read More »
  • Kerala

    നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എനിക്ക് സാധിക്കില്ല; ഒഴിഞ്ഞുമാറി മോഹന്‍ലാല്‍

    തിരുവനന്തപുരം: മലയാള സിനിമാമേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും നടന്‍മാര്‍ക്കെതിരായ ലൈംഗികാരോപണങ്ങളും സംബന്ധിച്ച വിവിധ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച നടന്‍ മോഹന്‍ലാല്‍. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ഉത്തരങ്ങളില്ലെന്നും നടന്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് 12ാം ദിവസമായിരുന്നു വിഷയത്തില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. റിപ്പോര്‍ട്ട് പുറത്തുവരികയും അമ്മ ഭാരവാഹികള്‍ക്കെതിരെയുള്‍പ്പെടെ ലൈംഗികാരോപണങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രസിഡന്റ് ചുമതലയില്‍ നിന്ന് രാജിവയ്ക്കുകയും നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തെങ്കിലും വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയാറാവാത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കണാന്‍ തയാറായത്. പവര്‍?ഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റിയുടെ സുപ്രധാന കണ്ടെത്തല്‍ നിഷേധിച്ച മോഹന്‍ലാല്‍, മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തനിക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും കേരളാ പൊലീസിന്റെ കാര്യം അവരല്ലേ നോക്കേണ്ടത്, താനാണോ എന്നും ചോദിച്ചു. നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയാറായിട്ടാണ് വന്നത്. പക്ഷേ എനിക്ക്…

    Read More »
  • Kerala

    സംവിധായകനെതിരെ പരാതി; ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

    ദുബായ്: സംവിധായകനെതിരെ പരാതി നല്‍കിയ നടി ശ്രീദേവികയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം.വിഡിയോ കോള്‍ വഴി ഓണ്‍ലൈന്‍ ആയാണ് മൊഴിയെടുത്തത്. ‘അമ്മ’യ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് ശ്രീദേവിക ആവര്‍ത്തിച്ചു. മോശമായി പെരുമാറിയ സംവിധായകനെതിരെയും, അഭിനയിച്ച സിനിമകളില്‍ പ്രതിഫലം നല്‍കാത്തതും കാട്ടിയായിരുന്നു ശ്രീദേവിക 2018ല്‍ നല്‍കിയ അമ്മ സംഘടനയില്‍ പരാതി നല്‍കിയത്. ഇമെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. ഒരു സിനിമയില്‍ വാഗ്ദാനം ചെയ്ത പ്രതിഫലം തരാതെ വന്നപ്പോള്‍ സഹായത്തിനായി ‘അമ്മ’യെ സമീപിച്ചുവെങ്കിലും പരാതി നല്‍കരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശമെന്നുമാണ് ദുബായില്‍ താമസമാക്കിയ നടി പുതിയ വെളിപ്പെടുത്തലില്‍ പറഞ്ഞത്. തുളസീദാസ് സംവിധാനം ചെയ്ത ‘അവന്‍ ചാണ്ടിയുടെ മകന്‍’ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെ തുടര്‍ച്ചയായി രാത്രികളില്‍ കതകില്‍ മുട്ടിയതിനെതിരെയായിരുന്നു പ്രധാന പരാതി. 2006 ലായിരുന്നു സംഭവം. സംവിധായകനാണെന്ന് റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ മനസ്സിലായി. പേടിച്ച് റൂം മാറിയതിന് പിന്നാലെ സിനിമയിലെ തന്റെ സീനുകളും ഡയലോഗുകളും സംവിധായകന്‍ വെട്ടിക്കുറച്ചു. പിന്നെയും ചില…

    Read More »
  • Kerala

    ധാര്‍മികമായി രാജിവെച്ചാല്‍ ധാര്‍മികമായി തിരികെവരാന്‍ കഴിയില്ല; മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം

    തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടെന്ന് സി.പി.എം. സിനിമാ നയരൂപവത്കരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കും. സംസ്ഥാന നേതൃയോഗങ്ങള്‍ക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ധാര്‍മികമായി രാജിവെച്ചാല്‍, കുറ്റവിമുക്തമാക്കപ്പെട്ടാല്‍ ധാര്‍മികമായി തിരികെ വരാന്‍ കഴിയില്ല. ധാര്‍മിക നിയമസംഹിതയില്ല. ഉള്ളത് തിരഞ്ഞെടുപ്പ് നിയമമാണ്. ധാര്‍മികതയുടെ പേരും പറഞ്ഞത് രാഷ്ട്രീയ ഉള്ളടക്കത്തോടെയുള്ള ഏത് ശ്രമത്തേയും അംഗീകരിക്കാനാകില്ല. മുകേഷ് കുറ്റാരോപിതന്‍ മാത്രമായിരിക്കുന്ന സാഹചര്യത്തില്‍ രാജി ആവശ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം. ആരെയെങ്കിലും സംരക്ഷിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ല. ഭരണപക്ഷ എം.എല്‍.എയ്ക്കെതിരെ പോലും കേസെടുത്ത് മുമ്പോട്ടുപോകുന്ന സര്‍ക്കാരാണിത്. ഇക്കാര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായതാണ് സര്‍ക്കാര്‍ സമീപനം. മുകേഷിന്റെ രാജി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. രാജ്യത്ത് 16 എം.പിമാരും 135 എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആപണവിധേയരാണ്. ഇവരാരും എം.പി. സ്ഥാനമോ എം.എല്‍.എ സ്ഥാനമോ രാജിവെച്ചിട്ടില്ല. രണ്ട് എം.എല്‍.എമാര്‍ക്കെതിരെ കേരളത്തില്‍ തന്നെ കേസുണ്ട്. ഒരാള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, അനില്‍കുമാര്‍,…

    Read More »
  • Kerala

    നെഹ്‌റു ട്രോഫിക്കു സര്‍ക്കാര്‍ പണമില്ല; ബേപ്പൂര്‍ വള്ളംകളിക്ക് 2.45 കോടി!

    ആലപ്പുഴ: സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തില്‍ നില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ 2.45 കോടി രൂപ ചെലവിട്ടു ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് നടത്തുന്നത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിച്ചുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്നു മുഖ്യമന്ത്രിയും മന്ത്രി പി.എ.മുഹമ്മദ് റിയാസും ആവര്‍ത്തിച്ചു പറയുമ്പോഴാണു മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തം മണ്ഡലത്തില്‍ വള്ളംകളി നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പിനു സര്‍ക്കാര്‍ ഗ്രാന്റ് ആയി ഒരു കോടി രൂപയാണു നല്‍കേണ്ടത്. ഈ തുക നല്‍കില്ലെന്നാണു കേരള ബോട്ട് റേസസ് ഫെഡറേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികളോടു മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബേപ്പൂരില്‍ വള്ളംകളിക്കായി കഴിഞ്ഞ വര്‍ഷം 1.5 കോടി രൂപ ചെലവിട്ട സ്ഥാനത്താണ് ഇത്തവണ 2.45 കോടി രൂപ ചെലവിടാന്‍ നീക്കം നടക്കുന്നത്. ഇത്തവണ സിബിഎല്‍ ഒഴിവാക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ബേപ്പൂര്‍ വള്ളംകളിക്കു മാത്രം പണം…

    Read More »
  • Crime

    മദ്യപിച്ചെത്തി സ്ഥിരം വഴക്ക്; ചോദ്യംചെയ്ത 24കാരനെ പിതാവ് കുത്തിക്കൊന്നു

    കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ജോണെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോള്‍ ജോണ്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളില്‍ പോയി ജോണ്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇയാള്‍ ഒരു ബന്ധുവീട്ടില്‍ പോയി പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് ക്രിസ്റ്റിയും സഹോദരനും ചേര്‍ന്നാണ് ഇയാളെ തിരികെ വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു ജോണ്‍ മകനെ കൊലപ്പെടുത്തിയത്. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജോണിനെ തിരുവമ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.  

    Read More »
  • Kerala

    പത്തനംതിട്ട എസ്പിയുടെ ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം; ‘അമ്പുക്ക’യോടും മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; എസ്.പിയെ കാണാന്‍ കൂട്ടാക്കതെ എഡിജിപിയും

    തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയും പത്തനംതിട്ട എസ്.പി സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്റേതെതെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് ആലോചന. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കി. തന്നെ കാണാന്‍ ഓഫീസിലെത്തിയിട്ടും സുജിത് ദാസിന് അജിത് കുമാര്‍ അനുമതി നല്‍കിയില്ല. അന്‍വറിന്റെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസമാണ് മലപ്പുറം മുന്‍ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത്. നിലവില്‍ എസ്പി ഓഫീസില്‍ നല്‍കിയ മരം മുറി പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാല്‍ പരാതി പിന്‍വലിക്കണമെന്നും അദ്ദേഹം എം.എല്‍.എയോട് ആവശ്യപ്പെടുന്നുണ്ട്. താനൂര്‍ കസ്റ്റഡിമരണത്തില്‍ താന്‍ ഒരുപാട് മാനസിക പ്രശ്‌നം അനുഭവിച്ചതായും സുജിത്ത് ദാസ് പറയുന്നതായി സംഭാഷണത്തില്‍ കേള്‍ക്കാം. നിലവിലെ എസ്.പി തന്നെ മോശക്കാരനാക്കി…

    Read More »
  • Kerala

    ന്യൂസിലന്‍ഡിലെന്ന് വീട്ടുകാരോട് പറഞ്ഞു; അന്വേഷിച്ച് എത്തിയപ്പോള്‍ യുവാവ് കൊച്ചിയില്‍!

    ഇടുക്കി: വിദേശത്താണെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചശേഷം കാണാതായ ഇരുപത്തേഴുകാരനെ കൊച്ചിയില്‍നിന്നു നെടുങ്കണ്ടം പൊലീസ് കണ്ടെത്തി. എറണാകുളത്ത് ജോലി ചെയ്തിരുന്ന എഴുകുംവയല്‍ സ്വദേശി കഴിഞ്ഞ ഒന്നിനാണു ന്യൂസീലന്‍ഡില്‍ ജോലി ലഭിച്ചതായി അറിയിച്ച് നാടുവിട്ടത്. വീട്ടുകാര്‍ ചേര്‍ന്നാണ് യുവാവിനെ വിമാനത്താവളത്തില്‍ എത്തിച്ചതും. വിദേശത്തുള്ള ഫോട്ടോകള്‍ അയച്ചു നല്‍കിയിരുന്നു. ദിവസവും വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. 20നു ശേഷം വിവരമൊന്നും ഉണ്ടായിരുന്നില്ല. സുഹൃത്തില്‍ നിന്നു യുവാവ് എറണാകുളത്തുള്ളതായി വിവരം ലഭിച്ച വീട്ടുകാര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

    Read More »
Back to top button
error: