Month: June 2025
-
India
റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നാളെമുതല്‍
ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റ് നിരക്ക് നാളെ മുതല്‍ വര്‍ധിക്കും. എസി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. തിരക്ക് അതിരൂക്ഷം: കൊല്ലം – എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയില്‍ വര്‍ധനവുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കു വര്‍ധന ഉണ്ടാകില്ല. അഞ്ചര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിക്കുന്നത്. നിരക്ക് വര്‍ധന കിലോമീറ്ററിന് ഇങ്ങനെ: സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി50 പൈസ ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി50 പൈസ സെക്കന്‍ഡ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ സ്ലീപ്പര്‍ ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ ഫസ്റ്റ് ക്ലാസ് (മെയില്‍/എക്‌സ്പ്രസ്) ഒരു പൈസ എസി ചെയര്‍ കാര്‍2 പൈസ…
Read More » -
Breaking News
യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി!! ഒരുമിച്ച് പുഴയിൽ ചാടി ആത്മഹത്യാ ശ്രമം, യുവതി നീന്തി രക്ഷപ്പെട്ടു; ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ തുടരുന്നു
വളപട്ടണം: ആൺ സുഹൃത്തിനൊപ്പം ആത്മഹത്യ ചെയ്യാൻ പുഴയിൽ ചാടിയ ഭർതൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട ആൺ സുഹൃത്തിനായി തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെയാണ് കാസർഗോഡ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരി ആനി മോളെ വളപട്ടണം പുഴയുടെ തീരത്ത് വച്ച് നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ആൺ സുഹൃത്തിനൊപ്പം നാട് വിടുകയായിരുന്നു. കാസർഗോഡ് ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് പാലത്തിനു മുകളിൽ നിന്ന് ഇരുവരും താഴേക്ക് ചാടിയത്. യുവതി നീന്തി കരകയറിയെങ്കിലും ആൺസുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയർഫോഴ്സും തിരച്ചിൽ ഊർജ്ജിതമാക്കി. വളപട്ടണത്തെത്തിയ കാസർഗോഡ് ബേക്കൽ പോലീസ് യുവതിയുമായി തിരിച്ചുപോയി.
Read More » -
Breaking News
ആരോപണങ്ങളില്‍ ഉറച്ച് ഡോ. ഹാരിസ് ഹസന്‍; കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് പ്രിന്‍സിപ്പലും സൂപ്രണ്ടും; നാലംഗ സമിതിക്കു മുന്നില്‍ തുറന്നടിച്ച് മറ്റ് വകുപ്പു മേധാവികള്‍; ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിൽസാ പ്രതിസന്ധിയെക്കുറിച്ച് തുറന്നു പറഞ്ഞ ഡോ. ഹാരിസ് അന്വേഷണ സമിതിക്ക് മുന്നിലും ആരോപണങ്ങളിൽ ഉറച്ചുനിന്നു. യൂറോളജി വിഭാഗത്തിൽ കാലങ്ങളായുള്ള ഉപകരണക്ഷാമത്തെ കുറിച്ച് ഡോ. ഹാരിസ് വിശദീകരിച്ചു. മറ്റ് വകുപ്പു മേധാവികളും മെഡിക്കൽകോളജിലെ പ്രശ്നങ്ങൾ അന്വേഷണ സമിതിയോട് വിശദീകരിച്ചു. ഫയൽ നീക്കത്തിൽ വ്യവസ്ഥയില്ലെന്ന് ചില വകുപ്പ് മേധാവികൾ തുറന്നടിച്ചു. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന് നിലപാടാണ് സൂപ്രണ്ടും പ്രിൻസിപ്പലും സ്വീകരിച്ചത്. ഡോക്ടർ ബി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സമിതി ഉടൻ സർക്കാരിന് റിപ്പോർട്ട് നല്കും. ആരോഗ്യ വകുപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഉപകരണ ക്ഷാമം ഒരു വർഷം മുമ്പേ ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നെന്നും തുടർനടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ ഹാരിസ് ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. പകരണങ്ങൾക്കായി സന്നദ്ധ സംഘടനകൾക്ക് മുമ്പിൽ ഇരക്കാറുണ്ടെന്ന് പറഞ്ഞ ഡോക്ടർ രോഗികളിൽ നിന്ന് പണം പിരിവിട്ട്…
Read More » -
Breaking News
‘എന്റെ പേര് ‘ശിവൻ’കുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!’ ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് മന്ത്രി
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ജെഎസ്കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുമ്പോൾ അതിനെ പരിഹസിച്ച് ദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ‘എന്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..! അതേസമയം ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നുമാണ് സെൻസർ ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസിൽ ഹർജിക്കാരന്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി. മത, ജാതി, വംശപരമായ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളിൽ പറയുന്നുണ്ടെന്ന വാദമാണ് സെൻസർ ബോർഡ് കോടതിയിൽ ഉയർത്തിയത്. ജാനകി എന്ന പേര് എങ്ങനെ അവഹേളനമാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സംസ്‌കാരവുമായി ബന്ധപ്പെട്ടെന്നാണ് സെൻസർ ബോർഡ് മറുപടി നൽകിയത്. നിരവധി സിനിമകളുടെ പേരുകൾക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും…
Read More » -
Breaking News
ഇന്ത്യയിൽ ജീവിക്കണം!! വിസയ്ക്കപേക്ഷിച്ചുവെങ്കിലും ഇന്ത്യാ- പാക് സംഘർഷത്തിൽ നിരസിക്കപ്പെട്ടു, അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ അകപ്പെട്ടത് മരുഭൂമിയിൽ, ഒരുതുള്ളി വെള്ളം കിട്ടാതെ പാക് ദമ്പതികൾക്കു ദാരുണാന്ത്യം
ജയ്‌സൽമേർ: രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾക്കു മരുഭൂമിയിൽ ദാരുണാന്ത്യം. കനത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ നിർജലീകരണം കാരണം ഇരുവരും മരിച്ചതായി പോലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ഭാര്യ ശാന്തി ബായിയും (15) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പോലീസ് പറയുന്നത്. 4 മാസം മുൻപാണ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച അവർ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യ–പാക്ക് സംഘർഷത്തെ തുടർന്നുഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു. ഇതോടെ ഇരുവരും രാജ്യാന്തര അതിർത്തി മറികടക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പു വകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങി. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കിയ…
Read More » -
Crime
വിവാഹമോചിതയായ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി; ഒപ്പം താമസിച്ചിരുന്ന പങ്കാളി അറസ്റ്റില്‍
ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ബംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശി മുഹമ്മദ് ഷംസുദ്ദീന്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കേസെടുത്ത ബെംഗളൂരു പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംസുദ്ദീനെ പിടികൂടിയത്. വിവാഹമോചിതയായ ആശയും ഷംസുദ്ദീനും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്‌കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. വിവാഹിതനായ ഷംസുദ്ദീന്റെ ഭാര്യയും മക്കളും അസമിലാണ്. സമീപകാലത്ത് ആശയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംസുദ്ദീനെ പ്രകോപിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഷംസുദ്ദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക…
Read More » -
LIFE
‘ആറ് മണി കഴിഞ്ഞാല്‍ മദ്യപാനം, സെറ്റില്‍ നില്‍ക്കില്ല’! വിജയ്ക്കത് പറ്റില്ല, ആരോഗ്യ സ്ഥിതി അങ്ങനെയെന്ന്
നടന്‍ ശ്രീകാന്ത് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം തമിഴകത്ത് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ലഹരി മാഫിയയുടെ ഭാഗമായ താരങ്ങള്‍ സിനിമാ രംഗത്തുണ്ടെന്ന വാദം ശക്തമാണ്. ഇതിനിടെ നടന്‍ വിജയിനെക്കുറിച്ചും ചില ആരോപണങ്ങള്‍ വന്നു. വിജയ് മദ്യപാനിയാണെന്നും ആറ് മണി കഴിഞ്ഞാല്‍ മദ്യപിക്കാന്‍ വേണ്ടി സെറ്റില്‍ നിന്നും പോകുമെന്നും ട്രിച്ചി സൂര്യ ശിവ എന്ന രാഷ്ട്രീയക്കാരന്‍ ആരോപിച്ചു. ആറ് മണിക്ക് ശേഷം വിജയിനെ ഷൂട്ടിംഗ് സ്‌പോട്ടില്‍ കാണില്ല, കാരണം മദ്യപിക്കാതെ വിജയ്ക്ക് നില്‍ക്കാന്‍ പറ്റില്ലെന്ന് ഇയാള്‍ വാദിച്ചു. ഇതിനെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് അന്തനന്‍. ഇയാളുടെ വാദം തെറ്റാണെന്ന് അന്തനന്‍ പറയുന്നു. വിജയിനെക്കുറിച്ച് എപ്പോഴെങ്കിലും അങ്ങനെയാെരു പരാതി വന്നിട്ടുണ്ടോ. ഇവിടെ പലരെക്കുറിച്ചും വന്നിട്ടുണ്ട്. അരുണ്‍ വിജയ് പാര്‍ട്ടിക്ക് പോയി മദ്യപിച്ച് കാറോടിച്ചത് പ്രശ്‌നമായി. ധ്രുവ് വിക്രമിന്റെ കാര്‍ ഒരാളെയിടിച്ചു. ആ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പിന്നീട് സംവിധായകന്‍ പി വാസുവിന്റെ മകനെയും നമ്മള്‍ കണ്ടു. ഇങ്ങനെ പല നടന്‍മാരുമുണ്ട്.…
Read More » -
Kerala
തമ്മില്‍ ഭേദം! യുപിഎസ്‌സി നല്‍കിയ മൂന്ന് പേരുകള്‍ വായിച്ച് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത് ഇങ്ങനെ; രവതയ്ക്ക് ഇനി വേണ്ടത് അമിത് ഷായുടെ അനുമതി
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ ആദ്യ അജണ്ടയായിരുന്നു പോലീസ് മേധാവിയുടെ നിയമനം. യുപിഎസ് സി അയച്ച ചുരുക്കപ്പട്ടികയിലെ മൂന്ന് പേരുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വായിച്ചു. ഇതിന് ശേഷം ഇവരുടെ സര്‍വ്വീസ് ചരിത്രം. കൂത്തുപറമ്പ് പോലുള്ള വിവാദങ്ങളൊന്നും പരാമര്‍ശിച്ചില്ല. പേരുകള്‍ മൂന്ന് വായിച്ച് ശേഷം മൂന്ന് പേരില്‍ ഭേദം രവതാ ചന്ദ്രശേഖറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും എതിര്‍ത്തില്ല. ഒന്നും പറഞ്ഞതുമില്ല. ഇതോടെ തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. അതിന് ശേഷം സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. പോലീസ് മേധാവിയായി രവതാ ചന്ദ്രശേഖറിന് ഉടന്‍ ചുമതലയേല്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനും അറിയാം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ഒഴിവാക്കിയാല്‍ മാത്രമേ ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറായ രവതയ്ക്ക് കേരളത്തില്‍ എത്താനാകൂ. അതിന് വേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുമതിയാണ്. രവതയെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയായി അമിത് ഷാ നേരത്തേ നിയമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അമിത് ഷാ തന്റെ വിശ്വസ്തനെ കേരളത്തിലേക്ക് അയക്കുമോ എന്നതാണ് നിര്‍ണ്ണായകം.…
Read More » -
Crime
ഭര്‍ത്താവിന്റെ രതിവൈകൃതം, വീട്ടുകാരുടെ മാനസിക പീഡനം; രണ്ടു മാസത്തെ ദാമ്പത്യത്തിനൊപ്പം ജീവിതത്തിനും യുവതി പൂര്‍ണവിരാമമിട്ടു; എല്ലാത്തിനും തെളിവായി റിധന്യയുടെ ശബ്ദസന്ദേശം പുറത്ത്
ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനപീഡനമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന്റെ ആദ്യനാളുകള്‍ മുതല്‍ റിതന്യയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കവിന്റെ ലൈംഗിക പീഡനവും ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയത്. 500 പവന്‍ നല്‍കിയില്ലെന്നതായിരുന്നു ഭര്‍തൃവീട്ടുകാരുടെ പരാതി. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാര്‍ ചെലവഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ വിളക്ക് തെളിയിക്കാന്‍ പോലും യുവതിക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കില്‍ തൊട്ടാല്‍ ശിക്ഷയായി ഒരു മണിക്കൂറോളം നില്‍ക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ പതിവായി ശാപവാക്കുകള്‍ പറഞ്ഞ് യുവതിയെ വലിയ മനോവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചാല്‍ റിതന്യയുടെ പേര് വിശദമാക്കി…
Read More »
