Month: April 2023

  • Movie

    സത്യൻ അന്തിക്കാടിന്റെ ‘പോക്കുവെയിലിലെ കുതിരകൾ’

    ജീവിത കഥ എം.കെ. ബിജു മുഹമ്മദ്      കേവലം രണ്ട് മണിക്കൂർ കൊണ്ട് ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഈ രചന. ഒരു സത്യൻ അന്തിക്കാട് ചിത്രം കാണുന്ന രസാനുഭൂതിയാണ് ഈ പുസ്തകം പകർന്നത്. 19 അധ്യായങ്ങൾ. അനുബന്ധമായി സത്യൻ അന്തിക്കാടുമായി മാധ്യമപ്രവർത്തകൻ ശ്രീകാന്ത് കോട്ടക്കൽ നടത്തുന്ന അഭിമുഖവും, ഉമ്മൻ ചാണ്ടിയുമായുള്ള  സത്യൻ അന്തിക്കാടിന്റെ അഭിമുഖവും ചേർത്തിട്ടുണ്ട്. ഞാനെന്ന ഭാവമില്ലാത്ത എഴുത്ത്. ഗ്രാമ്യമായ ഭാഷ, ലളിതം, സുന്ദരം. എം.ടി, വി.കെ.എൻ, ശ്രീനിവാസൻ, ഇ.ശ്രീധരൻ, മോഹൻലാൽ , ഡോ. ബാലകൃഷ്ണൻ , മഞ്ജു വാര്യർ, നടൻ മധു (ഓർക്കുക മധു ,സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല) ഷീല, നയൻതാര  എല്ലാവരും ഈ പുസ്തകത്തിൽ  സത്യന്റെ തൂലികയുടെ വാങ്മയ ചിത്രങ്ങളാകുന്നു. ശ്രീനിവാസനും, സത്യൻ അന്തിക്കാടുമായി നടത്തിയ കുടജാദ്രി യാത്രയും, അന്തിക്കാട് നിന്നും തൃശൂരിലേക്ക് സത്യൻ നടത്തിയിട്ടുള്ള സ്വകാര്യ ബസ് യാത്രാനുഭവങ്ങളും , മഞ്ജു വാര്യരുടെ അഭിനയം കാണാൻ ലോഹിതദാസ് ഷൊർണ്ണൂരിലേക്ക് വിളിച്ച്…

    Read More »
  • Health

    ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ, പതിവായി സ്ട്രോബെറി കഴിക്കു…

    ലോകത്തിലെ തന്നെ വളരെ പ്രശസ്‌തമായ പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി, രുചിയിൽ മാത്രമല്ല ഗുണത്തിലും ഇത് വളരെ പ്രശസ്തമാണ്. ശരീരത്തിലുണ്ടാവുന്ന ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കൊളസ്ട്രോൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെകിൽ നിത്യേന സ്ട്രോബെറി കഴിക്കുന്നത്, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കാൻസർ സാധ്യത ഇല്ലാതാക്കുന്നു സ്ട്രോബെറിയിലടങ്ങിയ ആൻറി ഓക്സിഡൻറുകൾ വിവിധ തരത്തിലുള്ള കാൻസറുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ വർദ്ധനവ് തടയുന്നു. ഇത് തന്നെ കാൻസർ സാധ്യത കുറയ്ക്കുന്ന ഒരു അവസ്ഥയാണ്. സ്ട്രോബെറിയിൽ കാണപ്പെടുന്ന അലജിക് ആസിഡ് ചിലതരം ക്യാൻസറുകളിലെ മുഴകളുടെ വളർച്ചയെ തടയുന്നു. ഹൃദയ സംബന്ധമായ ആരോഗ്യത്തെ സംരക്ഷിക്കുന്നു സ്ട്രോബെറിയിൽ അടങ്ങിയ ഫലപ്രദമായ ആന്റി ഓക്‌സിഡന്റ് സാന്നിധ്യം, ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് വ്യക്തികൾക്ക് സംരക്ഷണം നൽകുന്നു, ഇത് മികച്ച ഹൃദയ ആരോഗ്യത്തിന് വഴിയൊരുക്കുന്നു. ബ്ലൂബെറി, ക്രാൻബെറി, സ്ട്രോബെറി എന്നിവയിലെ പോളിഫെനോൾ എൽഡിഎൽ ഓക്സിഡേഷനും കാർഡിയോ വാസ്കുലർ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു…

    Read More »
  • Food

    മഞ്ഞൾ വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഔഷധ സസ്യം; അറിയാം ​ഗുണങ്ങൾ

    മഞ്ഞൾ വളരെ പ്രശസ്‌തമായ ഒരു ഔഷധ സസ്യമാണ്, ഇതിൽ വളരെയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ, ശരീരത്തിന്റെ പൂർണ്ണാരോഗ്യത്തിനും, രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ ടി സെൽസിന്റെയും, ബി സെൽസിന്റെയും മോഡുലേഷന് സഹായിക്കുന്നു. അതോടൊപ്പം മൈക്രോഫെജ്‌സ്, ന്യൂട്രോഫിൽസ് തുടങ്ങിയ സ്വാഭാവിക കൊലയാളി കോശങ്ങളുടെ മോഡുലേഷന് മഞ്ഞൾ സഹായിക്കുന്നു. ശരീരത്തിലെ ആന്റി-ബോഡികളെ വർധിപ്പിക്കുന്നു, മഞ്ഞൾ അസ്വസ്ഥമായ ദഹനവ്യവസ്ഥയെ ശമിപ്പിക്കുന്നു, ആമാശയത്തിനും കുടലിനും വീക്കം സംഭവിക്കുമ്പോൾ, ദഹനനാളത്തിന്റെ സെൻസിറ്റീവ് ആവരണം സുഖപ്പെടുത്താനായി മഞ്ഞൾ സഹായിക്കുന്നു. ഇത് കുടൽ തടസ്സത്തിന്റെ സമഗ്രത നിലനിർത്തുകയും, ദഹനത്തെ സഹായിക്കുന്ന പിത്തരസം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിന് കൊഴുപ്പ് കത്തുന്നത് വർദ്ധിപ്പിക്കാൻ കഴിയും. മഞ്ഞളിലെ പ്രധാന ഘടകം കുർക്കുമിൻ ആണ്, ഇത് യഥാർത്ഥത്തിൽ കൊഴുപ്പ് കോശങ്ങളുടെ വളർച്ചയെ തടയുന്നു, മഞ്ഞൾ ചർമ്മത്തിന്റെ മോശം അവസ്ഥയെ സഹായിക്കും. മഞ്ഞൾ അസ്ഥികളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ സഹായിക്കുന്നു, കാത്സ്യം ഇരുമ്പ് പൊട്ടാസ്യം മാംഗനീസ് കോപ്പർ സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ മഞ്ഞളിൽ ഉയർന്ന അളവിൽ…

    Read More »
  • Food

    വിളർച്ച ഇല്ലാതാക്കാൻ പോഷക സമൃദ്ധമായ കിവി കഴിക്കൂ

    വളരെയധികം പോഷക സമൃദ്ധമായ ഒരു പഴമാണ് കിവി, അനേകം ഗുണങ്ങൾ അടങ്ങിയ ഈ പഴം വിളർച്ച അനുഭവിക്കുന്ന വ്യക്തികൾക്ക് കഴിക്കുന്നത് വളരെ ഉത്തമമാണ്, ഇത് രക്തമില്ലായ്മയും, വിളർച്ചയും ഇല്ലാതാക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും, ആരോഗ്യകരമായ ദഹനനാളത്തെ നിലനിർത്താനും മലബന്ധം ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു. രക്തത്തിലുണ്ടാവുന്ന ഹാനികരമായ LDL കൊളസ്ട്രോളിന്റെ അളവ് കുറയക്കുന്നു. ഗർഭിണികൾ കിവി പഴം കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വികസനത്തിലേക്കും, അതോടൊപ്പം നല്ല ആരോഗ്യത്തിനും കാരണമാവുന്നു. കിവി പഴം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇത് തുടർച്ചയായി കഴിക്കുന്നത് വഴി മുടി പൊട്ടുന്നത് തടയുന്നു, അതോടൊപ്പം മുടിയെ ശക്തമാക്കാൻ സഹായിക്കുന്നു. കിവി പഴത്തിൽ ധാരാളം ആന്റി- ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്, അതോടൊപ്പം പോഷകങ്ങളായ വിറ്റാമിൻ സി, വിറ്റാമിൻ ഇ, എന്നിവയും വലിയ അളവിൽ കാണപ്പെടുന്നു. ഈ ഘടകങ്ങൾ എല്ലാം ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും വളരെ അത്യാവശ്യമാണ്. മുഖ സൗന്ദര്യത്തോടൊപ്പം, ഇത് കഴിക്കുന്നത് ശരീരത്തിലെ ഉയർന്ന…

    Read More »
  • Food

    കൃത്രിമമായി കൃഷി ചെയ്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം ? ഇതാ ചില ടിപ്സ്

    വേനൽക്കാലം അടുത്തു തുടങ്ങുമ്പോൾ എല്ലാവരും അവരുടെ പ്രിയപ്പെട്ട മാമ്പഴത്തിന് വേണ്ടി കാത്തിരിക്കും. ഈ ഡിമാൻഡ് മുതലാക്കുന്നതിനായി, മാമ്പഴം വേഗത്തിൽ പഴുക്കുന്നതിന് വ്യാപാരികൾ നിരവധി ദോഷകരമായ രാസവസ്തുക്കൾ ഉപയോഗിച്ചു പഴുപ്പിക്കുന്നു. മാമ്പഴത്തിലടങ്ങിയ അപകടകരമായ രാസവസ്തുവായ കാൽസ്യം കാർബൈഡിന്റെ വ്യാപകമായ സാന്നിധ്യം പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. മാമ്പഴത്തിൽ കാൽസ്യം കാർബൈഡിന്റെ ഉപയോഗത്തിന്റെ പശ്ചാത്തലത്തിൽ, മാമ്പഴം പാകമാകുന്ന പ്രക്രിയ വേഗത്തിലാവുന്നു. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും, അതോടൊപ്പം കൃത്രിമത്വമായ രീതികൾ അവലംബിക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അടുത്തിടെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾക്കും വിൽപ്പനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. കാൽസ്യം കാർബൈഡ് വളരെ വിഷാംശമുള്ള ഒരു രാസവസ്തുവാണ്, ഇത് കഴിക്കുന്നത് വഴി ചർമ്മ അലർജികൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ക്യാൻസർ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കുന്നു. മാമ്പഴം കൃഷി ചെയ്യാൻ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നത് ആർസെനിക്, ഫോസ്ഫറസ് തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ രൂപപ്പെടുന്നതിന് കാരണമാകുമെന്ന് FSSAI വളരെ മുന്നേ മുന്നറിയിപ്പ്…

    Read More »
  • Food

    മഷ്‌റൂം പോഷക സമൃദ്ധം, രോഗപ്രതിരോധ ശേഷിക്ക് ഉത്തമം

    മഷ്‌റൂം, ഒരു ഫംഗിയാണ് പക്ഷെ ഇതിനെ ഒരു പച്ചക്കറിയായി ഉപയോഗിക്കുന്നു, വളരെയധികം പോഷകങ്ങളാൽ സമൃദ്ധമായ ഒരു പച്ചക്കറിയാണ് മഷ്‌റൂം. ഇത് വളരെയധികം കലോറി കുറഞ്ഞ ഒരു ഭക്ഷ്യ വസ്തുവാണ്. ഇതിൽ വളരെയധികം ഫൈബർ, പ്രോട്ടീൻ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. മഷ്‌റൂമിൽ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും, ധാതുക്കളും നല്ല രീതിയിൽ കാണപ്പെടുന്നു. ഇതിൽ പ്രധാനമായും, വിറ്റാമിൻ ബി, പൊട്ടാസിയം, കോപ്പർ, വിറ്റാമിൻ ഡിയും എന്നിവയാണ് അടങ്ങിയിട്ടുള്ളത്. മുഷ്‌റൂമിന്റെ പ്രധാനമായ ഗുണങ്ങൾ: 1. കാൻസർ വിരുദ്ധ സാന്നിധ്യം മഷ്‌റൂമിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ പറയുന്നത് സെലീനിയത്തിനു കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട് എന്നാണ്. മഷ്‌റൂമിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും, ആന്റി- ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കാൻസർ വരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കാൻസറിനൊപ്പം ഹൃദയ സംബന്ധമായ രോഗങ്ങളും, തൈറോയിഡ് രോഗങ്ങളും ഇല്ലാതാക്കുന്നു. 2. എല്ലുകളുടെ ആരോഗ്യത്തെ വർധിപ്പിക്കുന്നു ഒരു കപ്പ് പാകം ചെയ്‌ത മഷ്‌റൂമിൽ, ഒരു ദിവസത്തേക്ക് അവശ്യമായ കോപ്പർ…

    Read More »
  • Health

    സ്ത്രീകളിലുണ്ടാകുന്ന മൈഗ്രൈൻ നിയന്ത്രക്കാൻ ഇങ്ങനെ ചെയ്യാം

    മൈഗ്രൈൻ തലവേദന ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്, പ്രത്യേകിച്ചും സ്ത്രീകളിൽ. തലവേദന, ഓക്കാനം, ഛർദ്ദി, പ്രകാശത്തോടും ശബ്‌ദത്തോടുമുള്ള അലർജി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്ത്രീകൾക്ക് മൈഗ്രെയ്ൻ കൂടുതലും കൗമാര കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാക്കുന്നതിൽ ഹോർമോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ സ്ത്രീകൾക്ക് അതിനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യം, ജീവിതശൈലി തുടങ്ങിയ ഘടകങ്ങളും വിട്ടുമാറാത്ത മൈഗ്രേൻ ഉണ്ടാകാൻ കാരണമാകുന്നു. കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള കോട്ടുവായിടലും മയക്കവും, എന്നിവയും മൈഗ്രേൻ ബാധിച്ചവരിൽ കണ്ടുവരുന്ന സാധാരണ ലക്ഷണങ്ങളാണ്. സമ്മർദ്ദം മൈഗ്രെൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദഗ്ദ്ധർ പറയുന്നു. മൈഗ്രേനിലേക്ക് നയിക്കുന്ന സമ്മർദ്ദ ഘടകങ്ങൾ പലതുമുണ്ട്; ഹോർമോൺ പ്രശ്നങ്ങൾ, ജോലി സ്ഥലത്ത് സമയത്തിന് ജോലികൾ ചെയ്ത് തീർക്കുക തുടങ്ങിയ മാനസിക സമ്മർദ്ദങ്ങൾ കാരണമായേക്കാം. സ്ത്രീകളിൽ ആർത്തവചക്രം സമ്മർദ്ദത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ്, ഉത്കണ്ഠ, ഭയം, കോപം, വിഷാദം, ലഹരി പാനീയങ്ങൾ, ചോക്ലേറ്റ്, ചീസ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും സ്ത്രീകൾക്കിടയിൽ മൈഗ്രെയ്ൻ വഷളാകാൻ കാരണമാകാറുണ്ട്.…

    Read More »
  • Crime

    പോലീസ് കാവലിൽ, കൈവിലങ്ങുമായി തടവുകാരൻ മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്നു – വീഡിയോ വൈറൽ

    ലഖ്നൗ: കൈവിലങ്ങുമായി ജയിൽ തടവുകാരൻ മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങുന്ന വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥൻ തടവുകാരനെ മദ്യം വാങ്ങാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയെ പൊലീസ് വാഹനത്തിൽ കോടതിയിലേക്ക് കൊണ്ടുപോയത്. യാത്രാമധ്യേ, മദ്യശാലയുടെ മുന്നിൽ നിർത്തി പ്രതി മദ്യം വാങ്ങാൻ പോയി. ഇതിനായി പൊലീസുകാരിൽ ഒരാൾ സഹായിച്ചതായി ആരോപണമുയർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരനാണ് ക്യാമറയിൽ പകർത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. തടവുകാരനെ മദ്യം വാങ്ങാൻ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് സൂപ്രണ്ട് (എസ്പി) ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാ​ഗമായി രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെയും സസ്പെൻഡ് ചെയ്തു.

    Read More »
  • LIFE

    കുതിപ്പ് തുടരുന്ന് സംയുക്തയുടെ തെലുങ്ക് ചിത്രം ‘വിരൂപാക്ഷ’; പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രം 70 കോടി ക്ലബില്‍

    മലയാളി പ്രേക്ഷകരുടെ പ്രിയ താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ‘വിരൂപാക്ഷ’ 70 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ അജയ്, സായ് ചന്ദ്, ബ്രഹ്‍മജി,…

    Read More »
  • Crime

    എയർപോർട്ടിൽ ആപ്പിൾ ജ്യൂസിനെ ചൊല്ലി തർക്കം, ജീവനക്കാരെ ആക്രമിച്ച് 19 കാരി; യുവതിക്കെതിരെ കേസെടുത്തു

    ആപ്പിൾ ജ്യൂസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മൂന്ന് എയർപോർട്ട് ജീവനക്കാരെ ആക്രമിച്ച 19 -കാരിയായ യുവതിക്കെതിരെ കേസെടുത്തു. അരിസോണയിലെ ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് സംഭവം. മൂന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരെയാണ് യുവതി ആക്രമിച്ചത്. എയർപോർട്ട് ജീവനക്കാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. അർക്കൻസാസ് സ്വദേശിനിയായ മക്കിയ കോൾമാൻ എന്ന യുവതിയാണ് സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വലിയ അളവിലുള്ള പാനീയങ്ങൾ അനുവദനീയമല്ലാത്തതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ കൈവശമുണ്ടായിരുന്ന ആപ്പിൾ ജ്യൂസ് എടുത്തുകൊണ്ടുപോയതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇതിനെ തുടർന്ന് ജീവനക്കാരുമായി വാക്ക് തർക്കവും തുടർന്ന് ദേഷ്യം കയറിയ യുവതി ജീവനക്കാരെ ആക്രമിക്കുകയും ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ കയ്യിൽ നിന്നും വാങ്ങിവച്ച ആപ്പിൾ ജ്യൂസ് ഇവർ തിരികെ എടുക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. അക്രമാസക്തയായ യുവതി ഒരു ജീവനക്കാരനെ കടിക്കുകയും മറ്റു രണ്ടു ജീവനക്കാരുടെ തലയിൽ ഇടിക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു…

    Read More »
Back to top button
error: