Month: September 2024
-
Kerala
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ച് 9 ലക്ഷം കവർന്നു, ബംഗ്ലൂരിൽ ബേക്കറി നടത്തുന്ന കണ്ണൂർ സ്വദേശിയെയാണ് 4 അംഗ സംഘം തട്ടികൊണ്ടു പോയത്
ബംഗ്ലൂരില്‍ നിന്നെത്തിയ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 9 ലക്ഷം രൂപ കവർന്നു. ബംഗ്ലൂരിൽ ബേക്കറി നടത്തുന്ന ഏച്ചൂര്‍ കമാല്‍ പീടിക സ്വദേശി പി.പി റഫീഖിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് സംഭവം. ബംഗ്ലൂരില്‍ നിന്നും ബസിൽ എത്തിയ റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. തുടർന്ന് ക്രൂരമായി മർദ്ദിച്ച ശേഷം കൈയിലുണ്ടായിരുന്ന 9 ലക്ഷം രൂപ തട്ടിയെടുത്തെന്നും റഫീഖ് പറയുന്നു. തുടർന്ന് കാപ്പാട് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം സംഘം രക്ഷപ്പെട്ടു. ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖിനെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു. അക്രമിസംഘത്തി ഉണ്ടായിരുന്ന 4 പേരും മുഖംമൂടി ധരിച്ചിരുന്നു. ബംഗളൂരുവിലെ തൻ്റെ ബേക്കറിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു. ചക്കരക്കല്‍ പൊലീസില്‍ അക്രമം സംബന്ധിച്ച് റഫീഖ്…
Read More » -
LIFE
”രജിനികാന്തിന് സൈഡ് ഡിഷ് വേണ്ട, മദ്യപിച്ചാലും അതിരാവിലെയുള്ള വ്യായാമം കമലിന് നിര്‍ബന്ധം”
സിനിമാ രംഗത്തെ പ്രമുഖരെ കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തനായ നടനും മാധ്യമപ്രവര്‍ത്തകനുമാണ് ബയില്‍വാന്‍ രംഗനാഥന്‍. നയന്‍താര, തൃഷ, ധനുഷ്, ഗൗണ്ടമണി, വടിവേലു തുടങ്ങിയ താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് മുമ്പ് അഭിപ്രായപ്പെട്ടിട്ടുള്ള ബയില്‍വാന്‍ രംഗനാഥന്‍ പലപ്പോഴും അതിന്റെ പേരില്‍ വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ രജിനികാന്തിന്റെയും കമല്‍ഹാസന്റെയും മദ്യപാനശീലങ്ങളെ കുറിച്ച് ബയില്‍വാന്‍ രംഗനാഥന്‍ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യന്‍ അഭിനയ ഇതിഹാസങ്ങളായ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തുമായും കമല്‍ഹാസനുമായും സമയം ചെലവഴിക്കാന്‍ അവസരം കിട്ടിയിട്ടുള്ള വ്യക്തി കൂടിയാണ് ബയില്‍വാന്‍ രംഗനാഥന്‍. സിനിമാ താരങ്ങളുടെ ഇഷ്ടങ്ങള്‍ എന്നും ആരാധകര്‍ക്ക് താല്‍പര്യമുളള കാര്യമാണ്. വ്യായാമമുറകളൊക്കെ ഉണ്ടെങ്കിലും ഇഷ്ടഭക്ഷണം എത്തിയാല്‍ ഭക്ഷണ നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് കഴിച്ച് രസിക്കാന്‍ താരങ്ങള്‍ക്ക് മടിയില്ല. ചിലര്‍ ഭക്ഷണപ്രിയരാണ് എന്നതിനൊപ്പം തന്നെ ഒന്നാന്തരം പാചകക്കാരും കൂടിയാണ്. തങ്ങളുടെ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം കൈകൊണ്ട് യൂണിറ്റിന് മുഴുവന്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കാറുണ്ട് ചിലര്‍. സ്‌ക്രീനിന്‍ കാണുന്നത് പോലെയല്ല താരങ്ങളുടെ ഭക്ഷണ രീതിയെന്നും ബയില്‍വാന്‍ അടുത്തിടെ ഒരു…
Read More » -
India
സീറ്റ് നിഷേധിച്ചു; ഹരിയാനയില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ആസന്നമായ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ലക്ഷ്മണ്‍ ദാസ് നാപയാണ് ബിജെപിയില്‍നിന്ന് രാജിവെച്ചത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി. സിര്‍സ മുന്‍ എംപി സുനിത ദഗ്ഗലിനെയാണ് ലക്ഷ്മണ്‍ ദാസിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ഇത്തവണ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ദഗ്ഗലിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. സിര്‍സയില്‍ സിറ്റിങ് എംപിയായിരുന്ന സുനിത ദഗ്ഗലിനെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറിന് വേണ്ടിയാണ് ബിജെപി തഴഞ്ഞത്. എന്നാല്‍, അശോക് തന്‍വാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. ബുധനാഴ്ചയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കിയത്.
Read More » -
Kerala
നോ ആര്‍ഭാടം! സമ്മേളനങ്ങളില്‍ പൊതിച്ചോര്‍; നിര്‍ദേശവുമായി സി.പി.എം
തിരുവനന്തപുരം: സമ്മേളനങ്ങളില്‍ ആര്‍ഭാടം വേണ്ടെന്ന് സിപിഎം നിര്‍ദേശം. ഭക്ഷണത്തിലും പ്രചാരണത്തിലും ആര്‍ഭാടം ഒഴിവാക്കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കി. കഴിഞ്ഞ തവണ ചില സ്ഥലങ്ങളിലെ സമ്മേളനങ്ങള്‍ ആര്‍ഭാടത്തെ തുടര്‍ന്ന് ചര്‍ച്ചയായ സാഹചര്യത്തിലാണ് നടപടി. ബ്രാഞ്ച് -ലോക്കല്‍ സമ്മേളനങ്ങളില്‍ പൊതിച്ചോര്‍ മതിയെന്നാണ് നിര്‍ദേശം. ആര്‍ച്ചും കട്ട് ഔട്ടും ഒഴിവാക്കണം. സമ്മേളനങ്ങളില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണം. പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിലകൂടിയ ബാഗുകള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍. നവംബറില്‍ ഏരിയ സമ്മേളനവും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജില്ലാ സമ്മേളനവും നടക്കും. ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്.
Read More » -
Health
ഒരു തുള്ളി മരുന്ന് മതി കണ്ണട ഒഴിവാക്കാം; വെള്ളെഴുത്തിന് പരിഹാരമായി ‘ഐ ഡ്രോപ്‌സ്’
മുംബൈ: പ്രായമായവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വെള്ളെഴുത്ത്. കണ്ണടയില്ലാതെ ഒരു വാക്ക് പോലും വായിക്കാന്‍ സാധിക്കാത്ത അവസ്ഥ. എന്നാല്‍ ഇനി മുതല്‍ വെള്ളെഴുത്ത് ബാധിച്ചവര്‍ക്ക് കണ്ണടകള്‍ ആവശ്യമില്ല. ഇതിനായുള്ള ഐഡ്രോപ്‌സ് വികസിപ്പിച്ചിരിക്കുകയാണ് മുംബൈയിലെ എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിജിസിഐ), സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെ പ്രസ് വ്യൂ ഐഡ്രോപ്‌സ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 350 രൂപയാണ് മരുന്നിന്റെ വില. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് ലഭിക്കൂ. ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂര്‍ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതല്‍ 6 മണിക്കൂറിനുള്ളില്‍ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാല്‍ കൂടുതല്‍ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒ നിഖില്‍ കെ. മസുര്‍ക്കര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള 1.09 ബില്യണ്‍ മുതല്‍ 1.80 ബില്യണ്‍…
Read More » -
Movie
ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുമായി ‘4 സീസണ്‍സ്’ പൂര്‍ത്തിയായി…
മലയാളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ‘4 സീസണ്‍സ് ‘ ചിത്രീകരണം പൂര്‍ത്തിയായി. ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുടെ പശ്ചാത്തലത്തില്‍, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. കല്യാണ ബാന്റ് സംഗീതകാരനില്‍ നിന്നും ലോകോത്തര ബാന്റിയ റോളിംഗ് സ്റ്റോണിന്റെ മത്സരാര്‍ത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്‌നിചിറകുകളാണ്. മോഡല്‍ രംഗത്തു നിന്നെത്തിയ അമീന്‍ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാന്‍സറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാനര്‍ – ട്രാന്‍സ്ഇമേജ് പ്രൊഡക്ഷന്‍സ്,…
Read More » -
Crime
പേടിച്ചു നിലവിളിച്ച് ജീവനായി കേഴുന്ന രേണുകസ്വാമി; കൊലയ്ക്കു തൊട്ടുമുന്‍പുള്ള ചിത്രം പുറത്ത്
ബംഗളൂരു: കാമുകിക്ക് അശ്ലീലസന്ദേശമയച്ചതിന്റെ പേരില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ചിത്രം പുറത്ത്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഒന്നില്‍ പ്രാണഭയത്തോടെ യാചിക്കുന്ന രേണുകസ്വാമിയെയാണ് കാണുന്നത്. രണ്ട് ചിത്രങ്ങളിലും സ്വാമി ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് അടിയേറ്റ പാടുകളുമുണ്ട്. സ്വാമിയുടെ പിറകുവശത്തായി ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. ദര്‍ശന്റെ കടുത്ത ആരാധകനായ രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. ദര്‍ശന്റെ കാമുകിയും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചാണ് ദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയത്. ദര്‍ശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മരിക്കുന്നതിനു മുന്‍പ് രേണുക സ്വാമിക്ക് ക്രൂരമര്‍ദ്ദനമേറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിയെ മരത്തടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും പിന്നീട് കെട്ടിയിട്ട് വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്തു. തലയിലും വയറിലുമടക്കം മുറിവുകള്‍ മൂലമുണ്ടായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന്…
Read More » -
Kerala
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേകബെഞ്ച്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരുണ്ടാവുമെന്ന കാര്യം ആക്ടിങ് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. അന്ന് റിപ്പോര്‍ട്ട് പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്കായിരിക്കും വരിക. ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ ഒമ്പതിന് മുമ്പ് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. മുദ്രവെച്ച കവറില്‍ പൂര്‍ണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശിച്ചത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന…
Read More » -
Kerala
ജോലി തേടി ചെന്നൈയിലെത്തി; മലയാളി യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു
ചെന്നൈ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവും യുവതിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിന്‍ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐശ്വര്യയുടെ സംസ്‌കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍. പിതാവ്: ടി.മോഹന്‍ദാസ് (ജനറല്‍ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി). മാതാവ്. റാണി (മെഡിക്കല്‍ കോളജ് എച്ച്ഡിഎസ് ലാബ് ടെക്‌നിഷ്യന്‍). മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പിതാവ് ചെന്നൈ സുആദ്…
Read More »