Month: May 2023

 • Local

  ബസിൽ വയോധികയുടെ മാല മോഷ്ടിച്ച സ്ത്രീകൾ അറസ്റ്റിൽ

  ചേര്‍ത്തല: ബസില്‍ വെച്ച് വീട്ടമ്മയുടെ‌ മാല മോഷ്ടിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയത്ത് നിന്നും ചേര്‍ത്തലയ്ക്ക് സര്‍വീസ് നടത്തിയ സ്വകാര്യ ബസിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വരനാട് കുപ്പക്കാട്ടിൽ ദേവകി (72) യുടെ മാലയാണ് കവരാൻ ശ്രമിച്ചത്.സംഭവത്തിൽ തിരുപ്പൂര്‍ ചെട്ടിപ്പാളയം കോവില്‍ വളവ് ഡോര്‍ നമ്ബര്‍ 13 ല്‍ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്. യാത്രക്കാരുടെ സഹായത്തോടെ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മാല പൊട്ടിച്ചത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു.തുടര്‍ന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേര്‍ത്തല പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

  Read More »
 • Kerala

  വലിച്ചെറിഞ്ഞ ബിയർ കുപ്പി കൊണ്ട് യുവതിയുടെ തലയ്ക്ക് പരിക്ക്;വിനോദ സഞ്ചാരികളുമായി വന്ന ട്രാവലര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

  കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറില്‍ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ കൊണ്ട് കാല്‍നട യാത്രക്കാരിയായ യുവതിക്ക് പരിക്ക്. വയനാട് മേപ്പാടിയിലാണ് സംഭവം. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. സരിത മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.   സംഭവത്തിൽ ‍ തൃശ്ശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലര്‍ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

  Read More »
 • NEWS

  പാക്കിസ്ഥാനിൽ ഹിമപാതം; മൂന്ന് സ്ത്രീകളടക്കം പത്ത് മരണം

  ഇസ്‍ലാമാബാദ്:പാക്കിസ്ഥാനിലെ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാൻ മേഖലയിലുണ്ടായ ഹിമപാതത്തില്‍ മൂന്ന് സ്ത്രീകളടക്കം പത്ത് പേർ മരിച്ചു. 25 ഓളം പേര്‍ തങ്ങളുടെ കന്നുകാലികളുമായി പാക് അധീന കശ്മീരില്‍ നിന്ന് ആസ്റ്റോറിലേക്ക് പോകുമ്ബോഴാണ് ഹിമപാതത്തില്‍ അകപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച്‌ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഡിസ്ട്രിക്‌ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ഡിഎച്ച്‌ക്യു) ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇതിൽ 12 പേരുടെ നില ഗുരുതരമാണ്. 8,000 മീറ്റര്‍ ഉയരമുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനില്‍ 7,000-ലധികം ഹിമാനികള്‍ ഉണ്ട്.പലപ്പോഴും ഹിമപാതങ്ങള്‍, മണ്ണിടിച്ചില്‍, ഹിമപാളികള്‍ പൊട്ടിത്തെറിക്കല്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശമാണിത്. 2012-ല്‍ ഗയാരി പ്രദേശത്തുണ്ടായ വൻ ഹിമപാതത്തില്‍ 129 പാകിസ്ഥാൻ സൈനികരും 11 സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.

  Read More »
 • India

  ബജ്റംഗ്ദളിനെയോ ആര്‍.എസ്.എസിനെയോ നിരോധിച്ചാൽ ഇന്ത്യ കത്തും: കർണാടക ബിജെപി അധ്യക്ഷൻ

  ബംഗളൂരു: കർണാടകയിൽ ബജ്റംഗ്ദളിനെയോ ആര്‍.എസ്.എസിനെയോ നിരോധിച്ചാൽ ഇന്ത്യ കത്തുമെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിന്‍ കുമാര്‍ കട്ടീല്‍. സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്റംഗ്ദളിനെയും ആർഎസ്എസിനെയും നിരോധിക്കാന്‍ മടിക്കില്ലെന്നു മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, നരസിംഹറാവു എന്നീ സര്‍ക്കാരുകളെല്ലാം ആര്‍.എസ്.എസിന് നിരോധനം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു, പക്ഷേ വിജയിക്കാനായില്ലെന്നും നളിൻ കട്ടീലില്‍ പറഞ്ഞു.ബജ്റംഗ്ദളിനെയും ആര്‍.എസ്.എസിനെയും നിരോധിക്കാന്‍ ശ്രമിച്ചാല്‍, ഇന്ത്യ കത്തി ചാരമാകും. രാജ്യത്തിന്റെ ചരിത്രം അറിയുന്നതാണ് പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നല്ലത്. പ്രിയങ്ക് ഖാര്‍ഗെ തന്റെ നാവ് ശ്രദ്ധിക്കണമെന്നും നളിന്‍ കുമാര്‍ പറഞ്ഞു.   ഏതെങ്കിലും മതപരമോ രാഷ്ട്രീയപരമോ ആയ സംഘടനകള്‍ സംസ്ഥാനത്ത് സമാധാനം തകര്‍ക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും അപകീര്‍ത്തിയുണ്ടാക്കാനും ശ്രമിച്ചാല്‍ അവരെ നിയമപരമായി നേരിടാനോ നിരോധിക്കാനോ ഞങ്ങളുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍.എസ്.എസായാലും മറ്റേതെങ്കിലും സംഘടന ആയാലും എന്നാണ് പ്രിയങ്ക് ഖാർഗെ പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും ചിറ്റാപൂര്‍…

  Read More »
 • Kerala

  17 ലക്ഷം രൂപയുമായി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിലായത് നിരോധിച്ച 2000-ന്റെ നോട്ടുകൾ മാറ്റിവരവയോ ?

  പാലക്കാട്:ട്രെയിനില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 17 ലക്ഷം രൂപയുമായി പഞ്ചായത്ത് പ്രസിഡന്റ് പിടിയിലായത് നിരോധിച്ച 2000 രൂപയുടെ നോട്ടുകൾ മാറ്റിവരവെയെന്ന് സൂചന.   മുസ്ലീംലീഗ് നേതാവും ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കരീം മൻസിലില്‍ മുഹമ്മദ് ഹാഷിം(52) ആണ് പതിനേഴ് ലക്ഷം രൂപയുമായി ഇന്നലെ പാലക്കാട് റെയിൽവേ പോലീസിന്റെ പിടിയിലായത്.   പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്.അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്.പൂഴ്ത്തി വച്ചിരുന്ന 2000-ന്റെ നോട്ടുകൾ തമിഴ്നാട്ടിൽ എത്തിച്ച് മാറ്റി വരുന്നവഴിയാണ് ഇയാൾ അറസ്റ്റിലായതെന്നാണ് പുറത്തു വരുന്ന വിവരം.   2010-15 കാലയളവില്‍  ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസി‍ന്റായിരുന്നു നടക്കല്‍ സ്വദേശിയായ മുഹമ്മദ് ഹാഷിം.പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.   പാലക്കാട്‌ ആര്‍പിഎഫ് സിഐ എസ്. സൂരജ് കുമാര്‍, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടര്‍മാരായ…

  Read More »
 • Kerala

  വിദ്യാര്‍ഥിനിയെ നദിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  തിരുവല്ല:വിദ്യാര്‍ഥിനിയെ നദിയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തലവടി പഞ്ചായത്ത് 15ാം വാര്‍ഡ് ചെല്ലക്കുന്നേല്‍ ബിനു ജോസഫിന്റെയും ജോളി തോമസിന്റെയും മകള്‍ ജിനു ബി.ജോസഫ് (18) ആണ് മരിച്ചത്.പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്ബതോടെ എടത്വ പള്ളിപ്പാലത്തിനു താഴെ പമ്ബാ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏക സഹോദരന്‍ ജിബിന.   സംസ്‌കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിന് ആനപ്രമ്ബാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

  Read More »
 • Kerala

  പ്രളയത്തെ പേടിക്കേണ്ട; റാന്നിയിൽ  രണ്ടു പാലങ്ങൾ കൂടി

  റാന്നി: അറയാഞ്ഞിലിമണ്ണിലും കുരുമ്ബൻമൂഴിയിലും ഇരുമ്ബ് പാലങ്ങള്‍ നിര്‍മ്മിക്കാൻ സര്‍ക്കാരിന്റെ അന്തിമാനുമതിയായതായി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. മൂന്നുവശവും ഘോരവനത്താലും ഒരുവശം പമ്ബാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്ബൻ മൂഴിയും . 400 ഓളം കുടുംബങ്ങളുണ്ട് ഇവിടെ. ഇതില്‍ പകുതിയോളം പട്ടികജാതി- പട്ടികവര്‍ഗ വിഭാഗമാണ്. 20 വര്‍ഷം മുമ്ബ് നിര്‍മ്മിച്ച ഉയരം കുറഞ്ഞ അറയാഞ്ഞിലിമണ്‍, കുരുമ്ബൻ മൂഴി കോസ് വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാര്‍ഗം. പമ്ബാനദിയിലെ ജലനിരപ്പ് ഉയരുന്നതോടെ കോസ്‌വേകള്‍ മുങ്ങി പ്രദേശങ്ങള്‍ ആഴ്ചകളോളം ഒറ്റപ്പെടും. വര്‍ഷത്തില്‍നാലും അഞ്ചും തവണ ഇത് സംഭവിക്കും. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ പോകാനോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനോ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ജനങ്ങളുടെ ദുരിതം പ്രമോദ് നാരായണ്‍ എം.എല്‍.എ പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ ശ്രദ്ധയില്‍ പ്പെടുത്തിയതോടെയാണ് ഫണ്ട് അനുവദിച്ചത്.പാലത്തിനായുള്ള രൂപരേഖയും എസ്റ്റിമേറ്റും നേരത്തെ തയ്യാറാക്കിയിരുന്നു.

  Read More »
 • Movie

  നോവലിസ്റ്റും തിരക്കഥാകൃത്തുമായി സാഹിത്യത്തിലും സിനിമയിലും ഒരേ പോലെ തിളങ്ങിയ മുട്ടത്ത് വർക്കി ഓർമയായിട്ട് ഇന്ന് 34 വർഷം

  സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     ഇന്ന് മുട്ടത്ത് വർക്കി ചരമദിനം. 20ൽപ്പരം ചിത്രങ്ങളുടെ കഥാകൃത്തായിരുന്ന, ഒരു കാലഘട്ടത്തിന്റെ തന്നെ യുവ ഹൃദയസ്പന്ദനമായിരുന്ന എഴുത്തുകാരൻ മുട്ടത്ത് വർക്കി അന്തരിക്കുന്നത് 1989 മെയ് 28 നാണ്. അദ്ദേഹത്തിന്റെ ചില പ്രധാന സിനിമകളിലൂടെ. 1. പാടാത്ത പൈങ്കിളി (1957). നസീർ-മിസ് കുമാരി ചിത്രം. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. സാമ്പത്തികാന്തരങ്ങൾ സ്നേഹബന്ധങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന സാമൂഹ്യാവസ്ഥയാണ് പ്രമേയം. 2. ജയിൽപ്പുള്ളി (1957). കമുകറ പുരുഷോത്തമൻ, ശാന്ത പി നായർ എന്നിവർ പാടിയ സംഗീതമീ ജീവിതം ഈ ചിത്രത്തിലേതാണ്. തിരുനയിനാർകുറിച്ചി മാധവൻ നായർ ഗാനരചനയും ബ്രദർ ലക്ഷ്മൺ സംഗീതവും നിർവ്വഹിച്ചു. പണം മനുഷ്യനെ ചതിയനും സ്വാർത്ഥനുമാക്കുമെങ്കിലും ത്യാഗം, ഉപാധികളില്ലാത്ത സ്നേഹം അന്തിമമായി വിജയിക്കുമെന്ന് ചിത്രം പറഞ്ഞു. പി സുബ്രമഹ്ണ്യമാണ് നിർമ്മാണവും സംവിധാനവും. 3. ജ്ഞാനസുന്ദരി (1961). രാജഭരണത്തിലെ അധികാരമോഹവും നഷ്ടപ്പെടലും വീണ്ടെടുക്കലുമൊക്കെയാണ് പ്രതിപാദ്യവിഷയങ്ങൾ. രാജാവിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്തെഴുതുക, വധിക്കുക എന്ന വ്യാജകൽപ്പന…

  Read More »
 • Fiction

  അദ്ധ്വാനവും ആത്മവിശ്വാസവും ഒപ്പം പുതിയകാല സാങ്കേതികവിദ്യയും ഉൾക്കൊണ്ട് മുന്നേറുക, വിജയം കൂടെയുണ്ട്

  വെളിച്ചം   ബെഞ്ചമിന്‍ വാര്‍ണര്‍ എന്ന ചെരുപ്പുകുത്തി കഠിനാധ്വാനിയായിരുന്നു. പട്ടിണികൂടാതെ കഴിഞ്ഞുകൂടാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ അധ്വാനിക്കും. 1800 കളുടെ അവസാനകാലത്ത് പോളണ്ടില്‍ നിന്നും കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറിയവരാണ് ബെഞ്ചമിനും കുടുംബവും. അയാള്‍ക്ക് നാല് ആണ്‍മക്കളായിരുന്നു. ഹാരി, ആല്‍ബര്‍ട്ട്, സാം, ജാക്ക്. മക്കളും അച്ഛനെ തങ്ങളാലാവും വിധം സഹായിക്കുമായിരുന്നു. ഒരിക്കല്‍ മൂത്തമകന്‍ ഹാരിക്ക് ഒരാശയം തോന്നി. ഒരു സിനിമാ പ്രദര്‍ശനശാല തുടങ്ങുക. ശബ്ദങ്ങളില്ലാതെ ദൃശ്യങ്ങള്‍ മാത്രമുള്ളതായിരുന്നു അക്കാലത്തെ സിനിമ. അങ്ങനെ ഹാരിയും സഹോദരന്മാരും ഒരു പ്രൊജക്ടര്‍ വാടകയ്‌ക്കെടുത്ത് സിനിമാ പ്രദര്‍ശനം തുടങ്ങി. പലയിടങ്ങളിലായി സഞ്ചരിച്ചാണ് അവര്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും ലഭിച്ച പണം സ്വരുക്കൂട്ടിവെച്ച് 1903 ല്‍ പെന്‍സില്‍വേനിയയില്‍ കാസ്‌കോഡ് എന്നൊരു തിയേറ്റര്‍ തുടങ്ങി. ഈ തിയേറ്റര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. വാര്‍ണര്‍ സഹോദരന്മാര്‍ സിനിമയില്‍ കൂടുതല്‍ സജീവമായി. ‘ദ ഗ്രേറ്റ് ട്രെയിന്‍ റോബറി’ എന്ന സിനിമ അവര്‍ നിര്‍മ്മിച്ചു. ഈ കൊച്ചുസിനിമ…

  Read More »
 • India

  അയോധ്യയിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസ്സിൽ നിന്നും തള്ളിയിട്ടു കൊന്നു

  അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ 15 കാരി വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്കൂളിന്റെ ടെറസ്സിൽ നിന്നും തള്ളിയിട്ടു കൊന്നു.  അയോധ്യയിലെ സ്വകാര്യ സ്‌കൂളിന്‍റെ ടെറസില്‍ നിന്നുമാണ് 15 വയസുകാരിയെ തള്ളിയിട്ടു കൊന്നത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിൻസിപ്പലിനും രണ്ട് ജീവനക്കാര്‍ക്കും കായികാധ്യാപകനുമെതിരെ പോലീസ് കേസെടുത്തു.ക്ലാസ് ഇല്ലാതിരുന്നിട്ടും മരിച്ച വിദ്യാര്‍ഥിനിയെ രാവിലെ 8:30 ന് പ്രിൻസിപ്പല്‍ വിളിച്ചുവരുത്തുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു മകളെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ടെറസില്‍ നിന്നും തള്ളി താഴെയിടുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

  Read More »
Back to top button
error: