Kerala

    • മോദിയുടെ റോഡ് ഷോ; ഡോ. സലാം പുറത്ത്, വാഹനത്തില്‍ കയറ്റിയില്ല

      പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. എം. അബ്ദുല്‍ സലാമിനെ ഒഴിവാക്കി. റോഡ് ഷോയില്‍ മോദിയുടെ വാഹനത്തില്‍ സലാമിനെ കയറ്റിയില്ല. റോഡ് ഷോയില്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വാഹനത്തില്‍ സ്ഥലമില്ലാത്തതിനാലാണ് കയറ്റാതിരുന്നതെന്ന് അബ്ദുല്‍ സലാം പ്രതികരിച്ചു. പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോള്‍ വാഹനം നിറഞ്ഞുപോയി. പ്രധാന മന്ത്രിയെ നേരിട്ട് കണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും സലാം പറഞ്ഞു. പാലക്കാട് അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റ്ഓഫീസ് വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ. മോദിക്കൊപ്പം പാലക്കാട്, പൊന്നാനി മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ഥികളുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ. റോഡിന്റെ ഇരുവശത്തും അണിനിരന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് അഞ്ചുവിളക്കു മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി…

      Read More »
    • ”തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ”

      ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്. നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍…

      Read More »
    • നിയന്ത്രണംവിട്ട വാൻ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

      ആലപ്പുഴ: നിയന്ത്രണംവിട്ട മിനിവാൻ മലയാറ്റൂർ തീർത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. പറവൂർ സ്വദേശി ഷോണ്‍ ജോസഫ് ജോണാണ് മരിച്ചത്. പുലർച്ചെ മൂന്നിന് പുതിയകാവിലാണ് അപകടമുണ്ടായത്. മലയാറ്റൂരിലേക്ക് കാല്‍നടയായി യാത്ര ചെയ്തിരുന്ന തീർത്ഥാടകർക്കിടയിലേക്കാണ് മിനിവാൻ ഇടിച്ചുകയറിയത്. ആലപ്പുഴയില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന മിനിവാൻ തീർത്ഥാടകരെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. അപകടത്തിൻ നിരവധി പേർക്ക് ഗുരുതരമായി പരിക്കറ്റു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് പുന്നപ്ര സെയ്ന്റ് ജോസഫ്സ് ഫൊറോനപള്ളിയില്‍ നിന്നും തീർത്ഥാടക സംഘം യാത്ര തുടങ്ങിയത്.

      Read More »
    • 20 ലക്ഷം വരെ കടം; കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം കൊടുക്കില്ല

      തിരുവനന്തപുരം: കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ പൊലീസിനും മറ്റു സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുമുള്ള ഇന്ധനവിതരണം നിര്‍ത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. കഴിഞ്ഞ അഞ്ച് മാസമായി പൊലീസ് വാഹനങ്ങള്‍ക്കു ഇന്ധനം നല്‍കിയ വകയില്‍ നാല് ലക്ഷം മുതല്‍ 20 ലക്ഷം വരെ ലഭിക്കാനുള്ള പമ്പുകളുണ്ട്. സര്‍ക്കാര്‍ കരാറുകാരും കോടിക്കണക്കിനു രൂപ പമ്പുകളില്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മാര്‍ച്ച് 31 ന് മുന്‍പ് കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇന്ധനവിതരണം പൂര്‍ണമായും നിര്‍ത്തിവയ്ക്കുമെന്നു ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് അറിയിച്ചു.

      Read More »
    • ആർഎസ്എസ് ശാഖകളുടെ എണ്ണം കൂടി; കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കും

      നാഗ്പൂർ: കേരളത്തിൽ സംഘ ശാഖകളുടെ എണ്ണം കൂടിയെന്നും  ഇതോടെ കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കുമെന്നും ആര്‍എസ്‌എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങള്‍. നാഗ്പൂരിലെ അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ ആലുവ വരെ ആർഎസ് എസിന്റെ ദക്ഷിണ കേരളം. ആലുവ മുതല്‍ കാസർഗോഡ് വരെ ഉത്തര കേരളം.   സമാന രീതിയില്‍ ഉത്തര തമിഴ്നാടും ദക്ഷിണ തമിഴ്നാടും ഉത്തര കർണ്ണാടകയും ദക്ഷിണ കർണ്ണാടകയും നേരത്തെ ഉണ്ട്. പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം.   പരിശീലനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വര്‍ഗ്ഗ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് ദ്വിത്യ വര്‍ഷ്, 25 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് തൃത്യാ വര്‍ഷ് പരിശീലനങ്ങളിലാണ് മാറ്റം…

      Read More »
    • ”പൗഡറ് പൂശി നടക്കുന്ന ഷണ്ഡന്‍, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, നന്നായി ഒലത്തിക്കോ”

       ഇടുക്കി: സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസിനെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. ഡീന്‍ ഷണ്ഡനാണെന്നും പൗഡറും പൂശി നടപ്പാണെന്നും മണി അധിക്ഷേപിച്ചു. നെടുങ്കണ്ടം തൂക്കുപാലത്തു നടന്ന അനീഷ് രാജ് രക്തസാക്ഷി ദിനാചരണ വേദിയിലാണ് വിവാദ പരാമാര്‍ശങ്ങള്‍. ”ഇപ്പം ദേ, ഹോ… പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ. ഡീന്‍… ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലേ. ശബ്ദിച്ചോ ഈ കേരളത്തിനു വേണ്ടി? പാര്‍ലമെന്റില്‍ ശബ്ദിച്ചോ? പ്രസംഗിച്ചോ? എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കയാ. പൗഡറ് പൂശി, ബ്യൂട്ടി പാര്‍ലറില്‍ കയറി വെള്ള പൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നില്‍ക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാതെ വര്‍ത്താനം പറയാതെ ഷണ്ഡന്‍. ഇല്ലേ…’ ഷണ്ഡന്‍മാരെയാണ് എല്‍പ്പിക്കുന്നത്. ഏല്‍പ്പിച്ചോ, കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിം വന്നിരിക്കയാ ഞാന്‍ ഇപ്പം ഒണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞോണ്ട്. നന്നായി ഒലത്തിക്കോ. നന്നാക്കും ഇപ്പം. കെട്ടിവച്ച കാശ് കൊടുക്കാന്‍ പാടില്ല. നീതി ബോധം ഉള്ളവരാണേ,…

      Read More »
    • റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻ ലാൽ 

      പത്തനംതിട്ട: റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിൻ്റെ ജീവിതം അവതരിപ്പിക്കാൻ മോഹൻലാൽ. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിതെന്നാണ് സൂചന.ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻ ലാൽ അവതരിപ്പിക്കുന്നത്.ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. കെ.ആർ.സുനിലിൻ്റേതാണു കഥ. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക്അർഹനാകുകയും ചെയ്ത വ്യക്തിയാണ് കെ.ആർ.സുനിൽ.മികച്ച ഫോട്ടോ ഗ്രാഫർ കൂടിയായ.തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. ഛായാഗ്രഹണം.ഷാജികുമാർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് കലാസംവിധാനം ഗോകുൽദാസ്.മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീരാസനീഷ്. നിർമ്മാണ നിർവ്വഹണംഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.  വാഴൂർ ജോസ് ( പി. ആർ. ഓ ) ഏപ്രിൽ രണ്ടാം വാരത്തിൽ ആരംഭിക്കുന്ന ഈ‌ ചിത്രത്തിൻ്റെ ചിത്രീകരണം റാന്നി, തൊടുപുഴ ഭാഗങ്ങളിലായി പൂർത്തിയാക്കും.

      Read More »
    • ”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ കാണും”

      തൃശൂര്‍: കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാന്‍ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ”ഞാന്‍ മുന്‍ എസ്എഫ്‌ഐക്കാരന്‍ ആണെന്നതു സിപിഎം നേതാവ് എം.എ.ബേബിക്ക് അറിയാം. ഇക്കാര്യം നിങ്ങള്‍ ബേബിയോടു ചോദിക്കൂ. ബേബിയുടെ ക്ലാസില്‍ ഞാനിരുന്നിട്ടുണ്ട്. കെ.കരുണാകരനോട് നീതി കാണിച്ചോ എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കരുണാകരന്റെ കുടുംബവുമായുള്ള ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കരുണാകരന്‍ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിക്കണോ എന്ന് എന്റെ നേതാക്കള്‍ പറയട്ടെ. സന്ദര്‍ശനം എല്ലാവര്‍ക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല. എന്റെ വീട്ടിലേക്ക് ഒരുപാട് പേര്‍ വോട്ടുതേടി വന്നിട്ടുണ്ട്. വന്നവരെയെല്ലാം ഞാന്‍ സ്വീകരിച്ചു. ഗോപിയാശാന്‍ എന്നെ സ്വീകരിക്കാത്തത് അവരുടെ രാഷ്ട്രീയ ബാധ്യത, അത് അവഗണനയല്ല. എന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോടു…

      Read More »
    • സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരിനിന്നതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ ബിജെപി നേതാവ്

      തിരുവനന്തപുരം:ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് വിദ്യാർഥിക്ക് നേരെ ക്രൂരമർദ്ദനം. ബിജെപിയുടെ കാലടി ഏരിയ വൈസ് പ്രസിഡണ്ട് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ അച്ഛനെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

      Read More »
    • ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോണ്‍ സന്ദേശം ചോര്‍ന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനം

      തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ ഫോണ്‍ സംഭാഷണം  പുറത്തുവന്നതിനെ തുടർന്ന് കോണ്‍ഗ്രസ് പ്രവർത്തകന് മർദനം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് ശരത്തിനാണ് മർദ്ദനമേറ്റത്. ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കണമെന്ന മുണ്ടേല മോഹനന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം ഒരു ന്യൂസ് ചാനൽ പുറത്തുവിട്ടിരുന്നു. അരുവിക്കര പഞ്ചായത്തിലെ വെമ്ബന്നൂർ കോണ്‍ഗ്രസ് വാർഡ് പ്രസിഡൻറ് ആണ് ശരത്. മുണ്ടേല മോഹനന്റെ അനുയായികളാണ് മർദ്ദിച്ചതെന്ന് ശരത്തിന്റെ പരാതി. പരാതിയില്‍ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപിക്ക് വോട്ട് മറിക്കാൻ മുണ്ടേല മോഹനൻ ആവശ്യപ്പെടുന്ന ഓഡിയോ താൻ പാർട്ടി ഗ്രൂപ്പിലാണ് ഇട്ടതെന്നും ശരത് പറഞ്ഞു.

      Read More »
    Back to top button
    error: