Month: September 2022

 • Local

  പുഴയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

  പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം ജില്ലയിലെ അരുമാനൂര്‍ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ അശ്വന്‍ രാജ്, ജോസ് വിന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പൊഴിയൂരില്‍ മാവിക്കളവിലാണ് അപകടം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. വെള്ളിയാഴ്ച സ്‌കൂള്‍ യുവജനോത്സവം കഴിഞ്ഞ ശേഷം പത്ത് വിദ്യാര്‍ഥികള്‍ കടവില്‍ കുളിക്കാന്‍ പോയി. അശ്വന്‍ രാജ് മുങ്ങുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ജോസ് വിനും ഒഴുക്കില്‍പെട്ടതെന്നു പൊലീസ് പറഞ്ഞു.

  Read More »
 • NEWS

  ഇനി 50 ദിവസം;ലയണല്‍ മെസ്സിയും സംഘവും ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് പ്രവചനം

  ദോഹ : ഖത്തർ ലോകകപ്പിന് പന്തുരുളാൻ 50 ദിവസം മാത്രം ബാക്കി നിൽക്കെ ലയണല്‍ മെസ്സിയും സംഘവും ഖത്തറില്‍ ലോകകപ്പ് ഉയര്‍ത്തുമെന്ന് പ്രവചനം. ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കറുടെതാണ് പ്രവചനം.അർജന്റീയൻ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും ഖത്തറില്‍ കപ്പ് ഉയര്‍ത്തുമെന്നാണ് ജോക്കിം ക്ലെമെന്റ് എന്ന ബ്രോക്കറുടെ പ്രവചനം. 2014 ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനിയും, 2018 റഷ്യ ലോകകപ്പില്‍ ഫ്രാന്‍സും വിജയിക്കുമെന്ന് കെമെന്‍റ് കൃത്യമായി പ്രവചിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തിന്‍റെ പ്രവചനത്തെ ഫുട്ബാള്‍ ആരാധകര്‍ വിശ്വാസത്തിലെടുക്കാന്‍ തുടങ്ങിയത്. ഖത്തര്‍ മണ്ണിലെ കലാശപ്പോരില്‍ ഹാരി കെയ്നിന്‍റെ ഇംഗ്ലണ്ടായിരിക്കും എതിരാളികളെന്നും അദ്ദേഹം പറയുന്നു.     നെയ്മറിന്‍റെ ബ്രസീല്‍, എംബാപ്പെയുടെ ഫ്രാന്‍സ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എന്നിവയെല്ലാം ലോകകപ്പ് ഫേവറിറ്റുകളില്‍ മുന്നിലാണ്.എന്നാല്‍ കെമെന്‍റിന്‍റെ പ്രവചനം ഫലിക്കണേയെന്ന പ്രാര്‍ഥനയിലാണ് ലാറ്റിനമേരിക്കന്‍ രാജ്യത്തിന്‍റെയും മെസ്സിയുടെയും ആരാധകര്‍.

  Read More »
 • NEWS

  മണ്ടന്മാർ വലിയ വീട് നിർമ്മിക്കുന്നു; ബുദ്ധിമാന്മാർ ആ വീടുകളിൽ വാടകയ്ക്ക് താമസിക്കുന്നു; വീട് പണിയുന്നവരുടെ ശ്രദ്ധയ്ക്ക്

  “ഈ പഴയ വീട് പൊളിച്ചു നീക്കി പുതിയൊരെണ്ണം വയ്ക്ക്.”   പഴയ വീട് കാണുമ്പോൾ നാട്ടുകാർക്കാണ് സങ്കടം !! ഇന്ന് ഒരു വീട് പണിയിക്കണമെങ്കിൽ കൈയ്യിലുളള പണമെല്ലാം ചെലവഴിക്കണം, ബാങ്ക്ലോൺ എടുക്കണം;നിലവാരമില്ലാത്ത കെട്ടിട നിർമ്മാണ സാമഗ്രികൾ കൊണ്ട് വീട് പണിയുന്ന കോൺട്രാക്ടറുടെ ചൂഷണത്തിന് ഇരയാകണം – അഥവാ  ഈ വീടിന്റെ പണിയെങ്ങാനും ഇടക്കുവെച്ചു നിന്നുപോയാൽ നാട്ടുകാർ തന്നെ പറയുന്ന മറ്റൊരു കാര്യമുണ്ട്: ”ആ പഴയ വീടിന് എന്തായിരുന്നു കുഴപ്പം,,, അത് തട്ടിക്കളഞ്ഞു പുതിയത് പണിയാൻ നോക്കിയത് അവന്റെ അഹങ്കാരമല്ലേ,,, ഇനി അനുഭവിക്കട്ടെ….”  പൂർവ്വികർ പണികഴിപ്പിച്ച വീട് സാധിക്കുന്നത്രയും കാലം സംരക്ഷിക്കുക എന്നത് നമ്മുടെ ഒരു വികാരമാണ്.. പക്ഷേ നാട്ടുകാർ സമ്മതിക്കില്ല!! പഴയ വീട് പൊളിച്ചുമാറ്റി പുതിയ വീട് പണിയുന്ന സാധാരണക്കാരിൽ പലർക്കും മറ്റു പലരുടേയും വാക്കുകേട്ട് പറ്റിപ്പോയിട്ടുള്ള ഒരബദ്ധമുണ്ട്. സൗകര്യവും കാഴ്ച ഭംഗിയും അല്പം കുറവാണെങ്കിൽ പോലും താമസിക്കുന്ന വീട് നഷ്ടപ്പെടുത്തുകയും, എന്നാൽ പുതിയ വീടിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കാതെ വന്നു…

  Read More »
 • Kerala

  സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നു; വിമര്‍ശനവുമായി കാനം

  തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തിരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ ഗവർണർ തടസപ്പെടുത്തുന്നുവെന്ന് കാനം വിമര്‍ശിച്ചു. ഗവർണർ ബില്ലുകൾ ഒപ്പിടാതെ വയ്ക്കുന്നതിനെതിരെയാണ് കാനം രാജേന്ദ്രന്‍റെ വിമര്‍ശനം. എൽഡിഎഫ് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം രാജേന്ദ്രൻ വിമര്‍ശിച്ചു. ഇതിനെ പാർട്ടി അതിജീവിക്കും. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം പറഞ്ഞു. എൻഡിഎയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം കൊടുക്കണം. ചിന്നഭിന്നമായ പ്രതിപക്ഷമാണ് എൻ ഡി എ അധികാരത്തിൽ വരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐയിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നുവെന്നും കാനം പറഞ്ഞു. 40ൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമായി പ്രചരിപ്പിക്കുന്നു. പാർട്ടി ഒരു തീരുമാനമെടുത്താൽ ഒറ്റക്കെട്ടായി നടപ്പാക്കും. സിപിഐ അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്. നാല്പത് പേർ പങ്കെടുത്ത ഒരു സമ്മേളനത്തിന്റെ ചർച്ചയിൽ ഒരാളുടെ അഭിപ്രായം പാർട്ടിയുടെ അഭിപ്രായമാണ് എന്ന് വാർത്ത കൊടുക്കുന്നത് ശരിയല്ല. ജനാധിപത്യപരമായി…

  Read More »
 • Kerala

  പരസ്യവിമർശനത്തിൽ നേതാക്കൾക്കെതിരെ സിപിഐ എക്സിക്യൂട്ടീവ്

  തിരുവനന്തപുരം : മുമ്പില്ലാത്ത രീതിയിൽ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ വിമർശനമുന്നയിച്ച് സിപിഐ എക്സിക്യൂട്ടീവ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്. സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ. മുതിർന്ന നേതാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളിൽ പാകതക്കുറവുണ്ടായെന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. പാർട്ടിയിലെ ഐക്യം എല്ലാവരും ചേർന്ന് നിലനിർത്തണമന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു സമവായത്തിലെത്തിയെന്ന പ്രതീതി സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് എക്സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ വിമർശനമുന്നയിച്ച നേതാക്കളിൽ നിന്നുണ്ടായത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാർട്ടിയിലുണ്ടാകുമെന്നും കെ ഇ ഇസ്മയിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് കണിയാനോട് ചോദിക്കണമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. അതേ…

  Read More »
 • India

  ആര്‍എസ്എസ് തമിഴ്‌നാട്ടില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് തടഞ്ഞ സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു

  ചെന്നൈ:  ആ‍ർഎസ്എസ് തമിഴ്നാട്ടില്‍ ഒക്ടോബര്‍ 2ന് നടത്താനിരുന്ന റൂട്ട് മാർച്ച് തടഞ്ഞ തമിഴ‍്നാട് സർക്കാർ തീരുമാനം മദ്രാസ് ഹൈക്കോടതി ഇന്ന് ശരിവച്ചു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി തീരുമാനം. സര്‍ക്കാര്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനം. ആര്‍എസ്എസ് തിരുവള്ളൂര്‍ ജോയിന്‍റെ സെക്രട്ടറി ആര്‍.കാര്‍ത്തികേയനാണ് സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് ഹര്‍ജി കോടതി പരിഗണിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടും തമിഴ്നാട് സര്‍ക്കാര്‍ റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. മാർച്ചിന് അനുമതി നൽകാൻ സെപ്തംബർ 22ന് ഹൈക്കോടതി പൊലീസിന് അനുകൂല നിർദേശം നൽകിയിരുന്നെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് പ്രഭാകരൻ കോടതിയില്‍ വാദിച്ചു. പ്രത്യേക ജുഡീഷ്യൽ ഉത്തരവുണ്ടായിട്ടും കോടതി പുറപ്പെടുവിച്ച ഉത്തരവുകളിൽ പോലീസിന് അനുമതി നിരസിക്കാൻ കാരണങ്ങളൊന്നും പറയുന്നില്ലെന്ന് പ്രഭാകരൻ വാദിക്കുന്നു. കോടതി ഉത്തരവുകൾ പാലിക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്നും അദ്ദേഹം വാദിച്ചു. പോപ്പുലർ…

  Read More »
 • Kerala

  കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്

  തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ടിഡിഎസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത്   പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നൽകിയതാണെന്ന് കെഎസ്ആർടിസി നേരത്തെ പറഞ്ഞിരുന്നു. അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത്. കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്മെന്റ് പറഞ്ഞു. അതിനാൽ ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കുമെന്ന് മാനേജ്മെന്റ്…

  Read More »
 • Crime

  കോഴിക്കോട്ട് വിദ്യാർത്ഥി സംഘം ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി

  കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം കയ്യേറ്റം ചെയ്തതായി പരാതി. ഡോക്ടർ മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ.കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടി. ഇന്നുച്ചയോടെയാണ് സംഭവമുണ്ടായത്. ആശുപത്രിക്ക് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഡോക്ടറെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ഇവരില്‍ ചിലര്‍ ഇന്നലെ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി വന്നിരുന്നു. ഇവരോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍എന്‍ടി വിഭാഗത്തിലാണ് ചികിത്സ തേടിയത്. ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

  Read More »
 • Crime

  ദുബൈയില്‍ വന്‍മയക്കുമരുന്ന് വേട്ട; രണ്ടു ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

  ദുബൈ: ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖത്ത് ദുബൈ കസ്റ്റംസിന്റെ സഹകരണത്തോടെ വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് ടണ്‍ മെത്താംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. 2019ന് ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ഷിപ്പിങ് കണ്ടെയ്‌നറുകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇന്റലിജന്‍സ് വഴി ഷിപ്പ്‌മെന്റുകള്‍ ട്രാക്ക് ചെയ്യുകയും വിശകലനം ചെയ്യുകയും ഈ വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ക്ക് ഉടന്‍ കൈമാറുകയും ചെയ്യുകയായിരുന്നെന്ന് പോര്‍ട്ട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ (പിസിഎഫ്‌സി) സിഇഒയും ദുബൈ കസ്റ്റംസ് ഡയറക്ടര്‍ ജനറലുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ 216 കിലോഗ്രാം ലഹരിമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയിരുന്നു. ‘പ്രഷ്യസ് ഹണ്ട്’ എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഷാര്‍ജ പൊലീസ്, അബുദാബി, ഉമ്മുല്‍ഖുവൈന്‍ പൊലീസുമായി സഹകരിച്ച് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. വ്യാഴാഴ്ചയാണ് ഷാര്‍ജ പൊലീസ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. 170 കിലോഗ്രാം കഞ്ചാവ്, 46 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്,…

  Read More »
 • NEWS

  ബാലികയെ പീഡിപ്പിച്ചയാൾക്ക് 142 വർഷം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

  പത്തനംതിട്ട :10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവല്ല കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദൻ (40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വർഷത്തെ തടവിന് വിധിച്ചത്. 2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീർഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

  Read More »
Back to top button
error: