Health
-
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
Read More » -
കുട്ടികളുടെ കാഴ്ചാപ്രശ്നങ്ങൾ അവഗണിക്കരുത്, കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കൂ; മറക്കരുത് ഈ 6 കാര്യങ്ങൾ
കുട്ടികളില്‍ പല കാഴ്ചത്തകരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും. ഈ സാഹചര്യത്തില്‍ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാം. 1. ആയാസം കുറയ്ക്കുക സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിനെയും കാഴ്ചയെയും ബാധിക്കും. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ എന്നീ രൂപത്തിലായിരിക്കും അത് പ്രകടമാകുക. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോവുക, കാഴ്ചയില്‍ വസ്തുക്കള്‍ ചെറുതായി അനുഭവപ്പെടുക ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിപ്പിക്കും. ഒരേ വസ്തുവില്‍തന്നെ സൂക്ഷ്മതയോടെ ഏറെനേരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു. 2. വെളിച്ചം ക്രമീകരിക്കാം ആവശ്യത്തിന് വെളിച്ചമുള്ള മുറിയിലിരുന്ന് വേണം വായിക്കുവാനും എഴുതുവാനും പഠിക്കുവാനും. വെളിച്ചം തലയുടെ പിന്നില്‍ നിന്നും പുസ്തകത്തിലേക്ക് പതിക്കുന്നവിധം ക്രമീകരിക്കുന്നതാണ് ഉചിതം. വെളിച്ചം നേരേ വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു…
Read More » -
ഹോട്ടലുകളെ തരംതിരിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി
ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണ ഗുണനിലവാരത്തിന്റെയും ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിക്കുകയെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച് തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റേറ്റിംഗ് നൽകുന്നത്. മികച്ച ഭക്ഷണം നല്കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 253 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായും മന്ത്രി അറിയിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 20 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 86 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
Read More » -
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ
തിരുവനന്തപുരത്തും ഭക്ഷ്യവിഷബാധ. മത്സ്യം കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കല്ലറ പഴയചന്തയില്നിന്നും മത്സ്യം വാങ്ങിയ ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതോടെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതിനിടെ ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് ഇന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് മീനില്‍നിന്ന് പുഴുവിനെ ലഭിച്ചു. തുടര്‍ന്ന് വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
Read More » -
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ…
Read More » -
മൈഗ്രേൻ അത്ര നിസ്സാര രോഗമല്ല, മൈഗ്രേന് അകറ്റാൻ ഇഞ്ചി ഉത്തമ ഔഷധം
ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളെ ബാധിക്കുന്ന സാധാരണ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. മൈഗ്രേൻ ബാധിക്കുന്ന എല്ലാവർക്കും അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകൾ മൈഗ്രേൻ വരുമ്പോൾ അനുഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചിലരിൽ മൈഗ്രേന്റെ വേദന ദിവസങ്ങളോളം നീണ്ടു നിൽക്കും. മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും. എന്നാൽ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേൻ യഥാസമയം തിരിച്ചറിഞ്ഞ് ഉടൻ തന്നെ വേണ്ട ചികിത്സ നൽകിയാൽ വേദന കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൈഗ്രേൻ അപകടകരമായി തീരുന്ന സാഹചര്യത്തിൽ ശരീരത്തിൽ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ ലക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ചിലരിൽ കുറച്ച് സമയത്തേക്ക് വിഷാദവും അനുഭവപ്പെടും. മൈഗ്രേൻ ബാധിക്കുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ…
Read More » -
ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദ്ണ്ഡം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന് മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ…
Read More » -
ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുട്ടികളില്‍ വാക്സീന് കാര്യക്ഷമതയെ ബാധിക്കുമോ?
ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും രോഗങ്ങള്‍ ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. ഇതില്‍ ചില രോഗങ്ങള്‍ക്കെങ്കിലും അണുബാധയെ നേരിടാന്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലെ വാക്സീനുകളുടെ കാര്യക്ഷമതയെ ബാധിക്കാന്‍ ആന്റിബയോട്ടിക്ക് ഉപയോഗം കാരണമായേക്കാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അടിക്കടിയുള്ള ആന്റിബയോട്ടിക്ക് ഉപയോഗവും ദീര്‍ഘകാലത്തെ ആന്റിബയോട്ടിക്ക് കോഴ്സുകളും കുട്ടിക്കാലത്തെ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ തോത് കുറയ്ക്കുമെന്നും പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഡിഫ്തീരിയ-ടെറ്റനസ്-അസെല്ലുലാര്‍ പെര്‍ടുസിസ്സ്, ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്പ് ബി, പോളിയോ വാക്സീന്, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന് എന്നിവയുടെ കാര്യക്ഷമതാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ആന്റിബയോട്ടിക്കുകളുടെ ദീര്‍ഘ ഉപയോഗം കൊണ്ട് ഈ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്റിബോഡികളുടെ തോത് കുറയുന്നത് കുട്ടികളെ മാത്രമല്ല സമൂഹപ്രതിരോധ ശേഷിയെ കൂടി ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറയിപ്പ് നല്കുന്നു. എന്നാല്‍ ഇതുകൊണ്ട് കുട്ടികളില്‍ ആന്റിബയോട്ടിക്കുകള്‍ ഇനി ഉപയോഗിക്കുകയേ വേണ്ട എന്നര്‍ഥമില്ല. കുട്ടികളില്‍ പൊതുവായി ഉപയോഗിച്ച് വരുന്ന അമോക്സിലിന്‍ പോലുള്ള ആന്റിബയോട്ടിക്കുകള്‍ ആന്റിബോഡികളുടെ തോതിനെ ബാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ…
Read More » -
ഹൃദയാഘാത സൂചനകള്‍; ചില ലക്ഷണങ്ങള്‍
ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം ഒന്നേമുക്കാല്‍ കോടിയിലധികം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം മരണത്തിന് കീഴങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ തന്നെ ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ് ഏറെയും. ഹൃദ്രോഗങ്ങള്‍ പലപ്പോഴും നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലമാണ് ജീവന് തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നത്. ശരീരം ഇതിന്റെ സൂചനകള്‍ പുറത്തുവിടുമെങ്കില്‍ പോലും നമ്മള് അത് വേണ്ടരീതിയില്‍ ഗൗനിക്കാതെ പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. അത്തരത്തില്‍ ഹൃദ്രോഗങ്ങളെ സൂചിപ്പിക്കാന്‍, പ്രധാനമായും ഹൃദയാഘാതത്തെ സൂചിപ്പിക്കാന്‍ ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നെഞ്ചില്‍ അസ്വസ്ഥത, കനത്ത ഭാരം അനുഭവപ്പെടുന്നത് എന്നിവ ഹൃദ്രോഗസൂചനയാകാം. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ ഗ്യാസ്ട്രബിളായാണ് ആളുകള്‍ ധരിക്കാറ്. ഇത്തരത്തില്‍ ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കുന്ന പ്രവണത ഏറെ അപകടം പിടിച്ചതാണ്. പല കാരണങ്ങള്‍ കൊണ്ടും നമുക്ക് കൈകാല്‍ വേദനയും ശരീരവേദനയും അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ നിത്യജീവിതത്തില്‍ നാം വേണ്ടത്ര ഗൗരവമായി എടുത്തേക്കില്ല. എന്നാല്‍ ഹൃദയാഘാതത്തിന്റെ സൂചനയായി ശരീരത്തിന്റെ ഇടതുഭാഗത്ത് വേദന, കൈവേദന എന്നിവ അനുഭവപ്പെടാം. പെടുന്നനെ കുത്തിവരുന്ന…
Read More » -
ഓപ്പറേഷന് മത്സ്യ: കേടായ 3646 കിലോ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്ക്കരിച്ച ‘ഓപ്പറേഷന് മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ ന്യൂനതകൾ കണ്ടെത്തിയവര്‍ക്കെതിരായി 4 നോട്ടീസുകളും നല്കി. ഭക്ഷ്യസുരക്ഷാ സ്ക്വാഡ് റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1950 പരിശോധനയില്‍ 1105 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 613 പരിശോധനയില്‍ 9 സാമ്പിളുകളില്‍…
Read More »