NEWS

ഡാന്‍സിറ്റി ഡാന്‍സ് ലേണിങ് ആപ്പ് ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ലോഞ്ച്; ഇന്ന് 6 മണിക്ക്‌

ലോകമൊട്ടാകെയുളള നര്‍ത്തകരെയും വിദ്യാര്‍ത്ഥികളേയും ഒരുമിപ്പിക്കാന്‍ ഡാന്‍സിന്റെ ഒരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോമുമായി ശ്രീജിത്ത്‌സ് ഡാന്‍സിറ്റി. ഡാന്‍സിറ്റി ഡാന്‍സ് ലേണിങ് ആപ്പ് ആണ് ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ഇന്ന് ആറ് മണിക്ക് ഫെയ്‌സ്ബുക്ക് ലൈവ് വഴി ബോളിവുഡ് കോറിയോഗ്രാഫര്‍ ഗീതാ കപൂര്‍ ലോഞ്ച് ചെയ്യുന്നു. ഗീതാ കപൂറിനെ കൂടാതെ കോറിയോഗ്രാഫര്‍ പ്രസന്ന സുജിത്ത്, തെന്നിന്ത്യന്‍ താരം പ്രിയമണി, രമ്യാ നമ്പീശന്‍, രചന നാരായണന്‍കുട്ടി, സരയു മോഹന്‍, നിഖില വിമല്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരും ഫെയ്‌സ്ബുക്ക് വഴി ലോഞ്ച് ചെയ്യുന്നു.

ഈ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. കോവിഡ് പശ്ചാത്തലത്തില്‍ നൃത്തം പഠിക്കാന്‍ താല്‍പ്പര്യമുളളവര്‍ക്ക് വീട്ടിലിരുന്ന് തന്നെ ഈ ആപ്പ് ഉപയോഗിച്ച് പഠനം സാധ്യമാക്കുന്നു.

കൊച്ചി പനമ്പളളി നഗറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ഡാന്‍സിറ്റി. നിരവധി ചിത്രങ്ങളുടെ കോറിയോഗ്രാഫറും ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ ഗ്രൂമറും വിവിധ അവാര്‍ഡ് നൈറ്റുകളുടെ കോറിയോഗ്രാഫറുമായ ഡോ. ശ്രീജിത്താണ് ഈ സ്ഥാപനത്തിന്റെ ഉടമ.

ഗവണ്‍മെന്റിന്റേയും ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനിന്റെയും അപ്രൂവല്‍ ഉളള സ്ഥാപനം ഡാന്‍സിനൊപ്പം തന്നെ ഫിറ്റ്‌നസിനും പ്രാധാന്യം നല്‍കുന്നു.

പരമ്പരാഗത കലാരൂപമായ കളരി, യോഗ, സുംബ എന്നീ ഫിറ്റ്‌നസ് പ്രോഗ്രാമുകള്‍ക്കൊപ്പം ഹിപ്‌ഹോപ്,കണ്ടംപററി, ബോളിവുഡ് സ്‌റ്റൈല്‍, ശാസ്ത്രീയ നൃത്തം എന്നിവയെല്ലാം ഈ സ്ഥാപനത്തില്‍ പരിശീലിപ്പിക്കുന്നു. അതുമാത്രമല്ല അതതു മേഖലകളില്‍ പ്രാഗത്ഭ്യം നേടിയിട്ടുളള അധ്യാപകര്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന സ്‌ട്രോങ് പെന്‍ഫോമന്‍സ് ടീമും ഡാന്‍സിറ്റിയുടെ വലിയ കരുത്താണ്.

One Comment

Back to top button
error: