Month: March 2024
-
Kerala
ബോബൻ സാമുവലിൻ്റെ ‘മച്ചാൻ്റെ മാലാഖ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മച്ചാൻ്റെ മാലായുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇന്ന്, ഈസ്റ്റർ ദിനത്തിൽ നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു. ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു, വിനീത് തട്ടിൽ എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു. ഭർത്താവിനെ അമിതമായ സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കൊച്ചു കൊച്ചു രസാകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളും കോർത്തിണക്കിയ തികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം. ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിലെ പ്രധാന…
Read More » -
Kerala
പ്രണയപ്പക: മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽ ഭർതൃമതിയായ യുവതിയെ കാമുകൻ കുത്തിക്കൊന്നു
പ്രണയപ്പകയിൽ ചിറകു കരിഞ്ഞ് പിടഞ്ഞു മരിക്കുന്നവരുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നു. അടൂർ പട്ടാഴിമുക്കിൽ കാർ കണ്ടെയ്നർ ലോറിയിലേയ്ക്കു ഇടിച്ചു കയറ്റി മരണം വരിച്ച അനുജയും ഹാഷിമും പകർന്ന ഞെട്ടലിൽ നിന്നും മോചനം നേടും മുമ്പ് പ്രണയപ്പകയിൽ മറ്റൊരു ഇര കൂടി ഹോമിക്കപ്പെട്ടു. ഇന്ന് മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ വച്ച് യുവതിയെ യുവാവ് കുത്തിക്കൊന്നു. നിരപ്പ് സ്വദേശിനി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്റ്റിലായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ഷക്കീറിനു ഭക്ഷണവുമായി എത്തിയതായിരുന്നു സിംന. പ്രണയബന്ധത്തിലെ തർക്കമാണു കൊലപാതക കാരണമെന്നു പൊലീസ് സൂചിപ്പിച്ചു. സിംനയും ഷാഹുലും സുഹൃത്തുക്കളായിരുന്നുവെന്നും നേരത്തെ ഇരുവരും അയല്‍വാസികളായിരുന്നുവെന്നുമാണ് വിവരം ഷാഹുല്‍ സിംനയെ നേരത്തെ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതെത്തുടര്‍ന്ന് ഷാഹുലിനെതിരെ ഷിംന പരാതി നല്‍കിയിരുന്നു. വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു കൊലപാതകം. സിംന ആശുപത്രിയിലെത്തിയതിനു പിന്നാലെ ഷാഹുൽ അലിയും അവിടെയെത്തി. സ്ത്രീകളുടെയും…
Read More » -
NEWS
പെരുന്നാള്‍ ഏപ്രില്‍ 10നെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്
ദോഹ: ഗോളശാസ്ത്ര കണക്കുകള്‍ പ്രകാരം ശവ്വാല്‍ ഒന്ന് ഏപ്രില്‍ 10നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഏപ്രില്‍ ഒമ്ബതിന് റമദാൻ 30 പൂർത്തിയാക്കി അടുത്ത ദിവസം ചെറിയ പെരുന്നാളായിരിക്കുമെന്നുമാണ് മേഖലയിലെ ബഹിരാകാശ, ജ്യോതിശാസ്ത്ര നിരീക്ഷണത്തിലെ പ്രധാന കേന്ദ്രമായ കലണ്ടർ ഹൗസിന്റെ അറിയിപ്പ്. ബുധനാഴ്ച രാവിലെ 5.32നായിരിക്കും ഈദ് നമസ്കാരമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, മാസപ്പിറവി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇസ്‍ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന്റെ മാസപ്പിറവി നിരീക്ഷണ കമ്മിറ്റി പ്രഖ്യാപിക്കും.
Read More » -
Kerala
ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല: എം.ടി രമേശ്
കോഴിക്കോട്: ബീഫ് പശുവാണെന്നതു തെറ്റിദ്ധാരണയാണെന്നും അതു കഴിക്കരുതെന്ന് ബി.ജെ.പി ഒരിക്കലും ആരോടും പറഞ്ഞിട്ടില്ലെന്നും കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയും മുതിർന്ന ബി.ജെ.പി നേതാവുമായ എം.ടി രമേശ്. പൊതുവെ മലയാളികള്‍ എല്ലാവരും കഴിക്കുന്ന വിഭവമാണ് ബീഫ്. അതില്‍ ബി.ജെ.പിക്കാരും ഉണ്ടാകും. ഇഷ്ടമുള്ളവർക്കു കഴിക്കാമെന്നും രമേശ് പറഞ്ഞു. ഇഷ്ടമുള്ളയാളുകള്‍ക്ക് പുട്ടിന്റെ കൂടെ ബീഫ് നല്ല കോമ്ബിനേഷനാണ്. ഞാൻ ബീഫ് കഴിക്കാറില്ല എന്നേയുള്ളൂ. കഴിക്കുന്നവരോട് ഒരു വിരോധവുമില്ല. കഴിക്കരുതെന്ന നിലപാടുമില്ല. ഇഷ്ടമുള്ളവർക്ക് ബീഫ് കഴിക്കാം. ബി.ജെ.പിക്കാർ ബീഫ് കഴിക്കില്ലെന്നൊന്നുമില്ല. ഇഷ്ടമുള്ളവർ കഴിക്കാറുണ്ട്. ബി.ജെ.പിക്കാരായതുകൊണ്ട് ബീഫ് കഴിക്കാൻ പാടില്ലെന്ന നിയമമൊന്നുമില്ലെന്നും രമേശ് കൂട്ടിച്ചേർത്തു. ഭക്ഷണം ഓരോരുത്തർക്കും അവരവരുടെ താല്‍പര്യം അനുസരിച്ചു കഴിക്കാം. വോട്ട് ചോദിക്കാൻ പോകുമ്ബോള്‍ ബീഫ് വിഷയം ആരും ചോദിക്കാറില്ല. ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്ന് ആളുകള്‍ക്ക് അറിയാം. അവരുടെ ജീവിതപ്രശ്‌നങ്ങളെക്കുറിച്ചാണ് ആളുകള്‍ പറയുകയെന്നും രമേശ് പറഞ്ഞു. വെള്ളം കിട്ടാത്തതിനെ കുറിച്ചും പെൻഷൻ കിട്ടാത്തതിനെ കുറിച്ചും റേഷൻ കടകളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് അരി…
Read More » -
Kerala
നാലു ജില്ലകളിൽ കടലാക്രമണം,ആളുകളെ ഒഴിപ്പിക്കുന്നു
തിരുവനന്തപുരം: തീരപ്രദേശങ്ങളില്‍ കടലാക്രമണത്തെ തുടർന്ന് നാലു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നൽകി.നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. തിരുവനന്തപുരത്ത് പുല്ലുവിള മുതല്‍ പൊഴിയൂർ വരെയും പൂന്തുറ , വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്. ഇന്ന് ഉച്ചകഴിഞ്ഞതോടെയാണ് തീരപ്രദേശങ്ങളില്‍ കടലാക്രമണം ഉണ്ടായത്. പൊഴിയൂരില്‍ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമ്ബതോളം വീടുകളില്‍ വെള്ളം കയറിയതായാണ് വിവരം. പൊഴിക്കരയില്‍ റോഡ് പൂർണമായി വെള്ളത്തിനടിയിലായി. മുൻകരുതലിന്റെ ഭാഗമായി പൊഴിയൂരില്‍ മാത്രം പത്തോളം വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തീരപ്രദേശത്ത് കടല്‍ ഉള്‍വലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത് കടലാക്രമണം ഉണ്ടായത്. കോവളത്ത് തീരത്തെ കടകളില്‍ വെള്ളം കയറിയതിനെ തുടർന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേർപ്പെടുത്തി. കടലില്‍ ഇറങ്ങുന്നതിനും നിരോധനമുണ്ട്. കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ ശക്തമായ തിരമാലകള്‍ കരയിലേക്ക് അടിച്ചു കയറി. ശക്തമായ കാറ്റും അനുഭവപ്പെട്ടു. .…
Read More » -
Kerala
കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഏപ്രില്‍ നാലിന് വയനാട്ടിൽ
കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും.ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്‌ക്ക് വരുന്ന വിവരം പങ്കുവെച്ചത്. ‘ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മ്രൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും ഒപ്പമുണ്ടാകണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു’, കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ കെ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സ്മൃതി ഇറാനിയെത്തുന്നത് കൗതുകത്തോടെയാണ് രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി- സ്മൃതി ഇറാനി മത്സരം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. സിറ്റിങ്ങ് സീറ്റില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണയും അമേഠിയില്‍ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു.
Read More » -
India
അദ്വാനിക്ക് വസതിയിലെത്തി ഭാരതരത്‌ന സമ്മാനിച്ച് രാഷ്ട്രപതി; ആശംസകളുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്ന പുരസ്‌കാരം നല്‍കി ആദരിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്വാനിയുടെ വീട്ടിലെത്തിയാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയത് . ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ളവരും സന്നിഹിതരായിരുന്നു. അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്വാനിക്ക് പങ്കെടുക്കാനായില്ല. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂര്‍, കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ എന്നിവരുടെ കുടുംബങ്ങള്‍ രാഷ്ട്രപതി ഭവനില്‍ ബഹുമതി ഏറ്റുവാങ്ങി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്‌ന സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഭാരത് രത്ന’ ഞാന്‍ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക്…
Read More » -
Local
വൈക്കത്തിന്റെ മനസ്സില്‍ ഇടം പിടിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി; പര്യടനം കൂടുതല്‍ ആവേശത്തിലേക്ക്
കോട്ടയം: ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ. ഫ്രാന്‍സിസ് ജോര്‍ജ് വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉദയനാപുരം ഖാദി യൂണിറ്റില്‍ എത്തിയ സ്ഥാനാര്‍ഥി തൊഴിലാളികളുമായി സൗഹൃദ സംഭാഷണം നടത്തി.തുടര്‍ന്ന് മോനാട്ടുമനയിലെത്തിയ സ്ഥാനാര്‍ഥിയെ ശബരിമല മുന്‍ മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരി സ്വീകരിച്ചു. അസീസി അസംപ്ഷന്‍ കോണ്‍വെന്റ്, വല്ലകം സെന്റ് മേരീസ് പള്ളി, കക്കാ വ്യവസായ സഹകരണ സംഘം പള്ളിപ്രത്തുശേരി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഉദയനാപുരം കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന വൈക്കം ദേവരാജന്‍ , മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കെ.എം ചാക്കോ കള്ളിച്ചാലില്‍ എന്നിവരെ വീട്ടിലെത്തി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം ടി വി പുരം സെന്റ് തെരേസാസ് എഫ് സി കോണ്‍വെന്റ്, നിള ഏജന്‍സിസ് ഗ്ലൗസ് ഫാക്ടറി ,വട്ടപ്പറമ്പില്‍ ഗ്ലൗസ് കമ്പനി ,മേഴ്‌സി ഹോം ചാരിറ്റബിള്‍ ട്രസ്റ്റ് ,ചെമ്മനത്തുകര സെന്റ് ജോര്‍ജ് ആശുപത്രി , കാരുണ്യാലയം,സെന്റ് സെബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് കല്ലറ, മുണ്ടാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്…
Read More » -
Kerala
പന്തളത്ത് അച്ചൻകോവിലാറ്റില്‍ യുവാവ് മരിച്ച നിലയില്‍
പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ അർജുൻ പ്രമോദ്(28) ആണ് മരിച്ചത്. പന്തളം വയറപ്പുഴ കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാൻ ഇല്ലെന്ന പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
Read More »