Travel

    • ‘അഴകോടെ ചുരം’; താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം, ശുചീകരണം ലക്ഷ്യം

      താമരശ്ശേരി: താമരശേരി ചുരത്തിൽ സഞ്ചാരികളുടെ വാഹനത്തിന് യൂസർ ഫീ ഈടാക്കാൻ തീരുമാനം. താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാമ്പയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനാണ് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം. ചുരം വൃത്തിയായി സൂക്ഷിക്കാനും പ്രകൃതി ഭംഗി നിലനിർത്താനും ലക്ഷ്യമിട്ടാണിത്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കും. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായ യോഗത്തിലാണ് തീരുമാനം. നിലവിൽ വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളെയുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നുണ്ട്.

      Read More »
    • ആൾക്കാർ ഇടിച്ചു കയറി, ഭാരത് ജോഡോ യാത്ര പ്രയാണം നിർത്തി; സി.ആർ.പി.എഫിനെ പിൻവലിച്ചതിനാൽ സുരക്ഷാ വീഴ്ചയെന്ന് രാഹുൽ ഗാന്ധി

      ന്യൂഡൽഹി: സുരക്ഷാപാളിച്ചകള്‍ കാരണമാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിര്‍ത്തേണ്ടിവന്നെന്ന് രാഹുല്‍ ഗാന്ധി. കശ്മീരിലേക്ക് കടക്കാനിരിക്കേ യാത്ര നിര്‍ത്തിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിക്കുകയായിരുന്നു. തന്‍റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായി. എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പിഴവ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി വിശദീകരിച്ചു. ആളുകൾ യാത്രയിലേക്ക് ഇടിച്ചു കയറിയതിനെത്തുടർന്നാണ് ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവച്ചത്. മതിയായ സുരക്ഷ ഒരുക്കാത്തതിനാലാണ് യാത്ര താത്കാലികമായി നിര്‍ത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. ജമ്മുവിലെ ബനിഹാലില്‍ റാലിയില്‍ ആള്‍ക്കൂട്ടം ഇരച്ചുകയറിയിരുന്നു. തുടര്‍ന്ന് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു. മതിയായ സുരക്ഷ ഒരുക്കിയ ശേഷമെ യാത്ര ആരംഭിക്കുകയുള്ളുവെന്നും നേതാക്കള്‍ പറഞ്ഞു. ‘ഒരു സുരക്ഷയുമില്ല. ഈ രീതിയില്‍ രാഹുല്‍ ഗാന്ധിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. രാഹുല്‍ നടക്കാന്‍ ആഗ്രഹിച്ചാലും പാര്‍ട്ടിക്ക് അനുവദിക്കാനാവില്ല. മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍…

      Read More »
    • വിനോദസഞ്ചാരമേഖലയിൽ പുതിയ ദൗത്യം; ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി മുതല്‍ സൊസൈറ്റി, നിയമാവലിക്ക്‌ അംഗീകാരം 

      തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി രൂപത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും മന്ത്രിസഭ അംഗീകരിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷനെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി മാറ്റുന്നതിനായാണ് ഈ തീരുമാനം. ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രട്ടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ഫണ്ട് കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യു.എന്‍.ഡി.പി നല്‍കിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പദ്ധതിവിഹിത വിനിയോഗം കുറച്ചു കൊണ്ടുവരാനും സാധിക്കും. 2017 ല്‍ മിഷന്…

      Read More »
    • കുമരകവും മൺട്രോതുരുത്തും  വൈക്കവും ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ, ന്യൂയോര്‍ക്ക് ടൈംസ്  പട്ടികയില്‍ ഇടം പിടിച്ച് കേരളവും

         ന്യൂയോര്‍ക്ക് ടൈംസ്  പുറത്തിറക്കിയ ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് കേരളവും. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കുമരകം, മൺട്രോതുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവുമുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നും വിലയിരുത്തലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. കൊവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ്…

      Read More »
    • വനത്തിനുള്ളിലെ അസുലഭ ട്രാക്കിങ്ങിന് അവസരം; അഗസ്ത്യാര്‍കൂടം കയറാൻ ഓൺലൈൻ ബുക്കിങ് തുടങ്ങി

      തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജനുവരി 16 മുതല്‍ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ദിവസവും 75 പേര്‍ക്കാണ് ഓണ്‍ലൈന്‍ പ്രവേശനം അനുവദിക്കുക. സന്ദര്‍ശകര്‍ കര്‍ശനമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് serviceonline.gov.int/rekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 1800 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്‍കൂടം. യാത്രയില്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ കൈയില്‍ കരുതാന്‍ പാടില്ല. ദുര്‍ഘട വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിങ് ആയതിനാല്‍ നല്ല ശാരീരികക്ഷമതയുള്ളവര്‍ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ പാടില്ല. വനത്തിനുള്ളിൽ പാചകം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അനവധി പേർ അഗസ്ത്യാർകൂടത്തേക്ക് പാസില്ലാതെ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. ഇവരെ വനപാലകർ പിടികൂടിയിരുന്നു. അഗസ്ത്യാർകൂട സന്ദർശന ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് അഗസ്ത്യാർകൂട സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.…

      Read More »
    • ഇവിടുത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ്…. പുതുവത്സരാഘോഷത്തിന് ഇടുക്കിയിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ

      ഇടുക്കി: ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് മൂന്നു ലക്ഷത്തിലേറെ സഞ്ചാരികൾ. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നുവരെ ജില്ലയില്‍ മൂന്നാര്‍, , , രാമക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ വനംവകുപ്പിന്റെയും ഹൈഡല്‍ ടൂറിസത്തിന്റെയും ഡി.ടി.പി.സിയുടേയും നേതൃത്വത്തിലുള്ള വിവിധ ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ മൂന്ന് ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്നാണ് കണക്ക്. ഡി.ടി.പി.സിയുടെ വിവിധ കേന്ദ്രങ്ങളില്‍ 1600967 സന്ദര്‍ശകരെത്തി. മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരയണപുരം, വാഗമണ്‍, അഡ്വഞ്ചര്‍പാര്‍ക്ക്, പാഞ്ചാലിമേട്, ഹില്‍വ്യൂ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എന്നിവടങ്ങളിലെ കണക്കുപ്രകാരമാണ് 160967 എന്ന് കണക്കിലെത്തിയത്. ഇതുകൂടാതെ ആമപ്പാറ, കൊളുക്കുമല, തുടങ്ങിയ സ്ഥലങ്ങളിലെത്തിയ സന്ദര്‍ശകരുടെ കണക്ക് ലഭ്യമായിട്ടില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കടി, ഇടുക്കി, കാല്‍വരിമൗണ്ട് തുടങ്ങിയ ഇടങ്ങളിലും കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസംപദ്ധതിയിലൂടെ ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ കാണാനെത്തിയവരുടെയും കണക്കെടുത്താല്‍ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കും. മുന്‍വര്‍ഷങ്ങളിലേതിലും ഇരട്ടിയിലധികം ആളുകളാണ് ഇടുക്കി ജില്ലയിലെത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഈ വര്‍ഷമാണ് സന്ദര്‍ശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. മൂന്നാറില്‍ ഇത്തവണ തണുപ്പ് മൈനസിലെത്തിയതിനാല്‍ കൂടുതല്‍ സന്ദര്‍ശകരെത്തിയതായി ഡി.ടി.പി.സി…

      Read More »
    • കന്യാകുമാരി യാത്രയിലെ പൈതൃക കാഴ്ചകൾ; വിശ്വാസവും ചരിത്രവും സംഗമിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം 

      ചരിത്രവും വിശ്വാസങ്ങളും സംഗമിക്കുന്ന പുണ്യഭൂമിയാണ് കന്യാകുമാരി. കാലങ്ങളായി മലയാളി യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായ ഇവിടം ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മുനമ്പ് കൂടിയാണ്. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ചേരുന്ന സംഗമസ്ഥാനമായ ഇവിടം ക്ഷേത്രങ്ങളുടെ ഭൂമി കൂടിയാണ്. കന്യാകുമാരി ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രം മാത്രമല്ല ഇവിടെയുള്ളത്. കഥകളും ഐതിഹ്യങ്ങളും ഒരുപാടുള്ള നിരവധി ക്ഷേത്രങ്ങൾ. ഇതാ കന്യാകുമാരിയിൽ പോയിരിക്കേണ്ട പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം കന്യാകുമാരി ദേവി ക്ഷേത്രം കന്യാകുമാരിയുടെ എല്ലാമാണ് ഇവിടുത്തെ കുമാരി അമ്മൻ ക്ഷേത്രം നൂറുകണക്കിന് വിശ്വാസികൾ ഓരോ ദിവസവുമെത്തിച്ചേരുന്ന ഈ ക്ഷേത്രം കന്യാകുമാരി എന്ന നാടിന്‍റെ അടയാളമാണ്. ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരി ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കന്യാകുമാരി ദേവി സുന്ദരേശ്വരനായ ശിവനെ വിവാഹം കഴിക്കുവാൻ കാത്തിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ വിവാഹം നടക്കാതെ പോയപ്പോൾ ദേവി കന്യകയായി ജീവിച്ചുവെന്നുമാണ് വിശ്വാസം. വിവാഹത്തിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും എന്നാൽ ശിവൻ മാത്രം എത്തിച്ചേർന്നില്ല എന്നുമാണ് വിശ്വാസങ്ങൾ പറയുന്നത്. അന്ന് വിവാഹത്തിനായി ശേഖരിച്ച…

      Read More »
    • മഞ്ഞുണ്ട്, തണുപ്പുണ്ട്, ടോയ് ട്രെയിനുണ്ട്… എന്നാൽപ്പിന്നെ ക്രിസ്മസും പുതുവർഷവും ഊട്ടിയിൽ അടിച്ചു പൊളിക്കാം!

      ക്രിസ്മസും പുതുവത്സരവും കുടുംബത്തോടെയും കൂട്ടുകാരുമായും അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് ഊട്ടി. മഞ്ഞും തണുപ്പും മനോഹരമായ പ്രകൃതിദൃശ്യങ്ങളും എല്ലാം ഒരുക്കി ഊട്ടി സഞ്ചരികളെ കാത്തിരിക്കുകയാണ്. ഊട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന ആകർഷണമാണ് പൈതൃക ടോയ് ട്രെയിൻ യാത്ര. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപ്പാളയം ടോയ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതാണ് ഈ seasoninte സന്തോഷവാർത്ത. ഡിസംബർ 14-ാം തീ യതി കനത്ത മഴയെത്തുടർന്ന് കല്ലാർ- ഹിൽഗ്രോവ്​- അഡർലി എന്നിവിടങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. അതോടൊപ്പം പാലത്തിൽ വലിയ മരങ്ങളും കൂറ്റൻ പാറകളും വീഴുകയും ചെയ്തതിനെ തുടർന്നാണ് ട്രെയിൻ സർവീസ് താത്കാലികമായി റദ്ദാക്കിയത്. പിന്നീട് അറ്റുകുറ്റപണികൾ തീർത്തു സർവീസ് പുനരാരംഭിച്ചത്. ഊട്ടി കാഴ്ചകളിൽ ഏറ്റവും കൂടുതൽ ആരാധകര്‍ ഊട്ടി മേട്ടുപ്പാളയം മൗണ്ടെയ്ൻ റെയിൽ സർവീസിനാണ്. നീലഗിരി മൗണ്ടെയ്ൻ റെയിൽവേ എന്നും ഊട്ടി ഹെറിറ്റേജ് ട്രെയിൻ എന്നും അറിയപ്പെടുന്ന ഇത് യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. നീലഗിരി എക്സ്പ്രസ് എന്നും…

      Read More »
    • ‘ഞാനും ഗോവയും, ഇത് എന്റെ മാജിക് കോമ്പോ’; അ‌വധിക്കാലം അടിച്ചുപൊളിച്ച് സാനിയ, ചിത്രങ്ങൾ ​വൈറൽ

      ഗോവയിൽ അ‌വധിക്കാലം അടിച്ച് പൊളിച്ച് ചിലവഴിക്കുകയാണ് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഗോവയിൽ കടൽക്കരയിലും പാർട്ടിക്ക് പോയും മറ്റും സമയം ചിലവഴിക്കുകയാണ് താരം. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഞാനും ഗോവയും, എൻറെ മാജിക് കോംബോ’ എന്നാണ് സാനിയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ചുവന്ന ക്രോപ് ടോപ്പിന് മുകളിൽ വെളുത്ത ഷർട്ടും ഷോർട്ട്സും ധരിച്ച്, കടൽത്തീരത്തെ പാറക്കെട്ടുകൾക്കരികിൽ നിന്നെടുത്ത ഒട്ടേറെ ചിത്രങ്ങൾ സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്. എന്നാൽ സാനിയ ധരിച്ചിരിക്കുന്ന സ്വിമ്മിങ് ഡ്രസ്സിന്റെ നിറം കാവി ആകാഞ്ഞത് നന്നായി എന്നാണ് കൂടുതൽ പേരും കമ്മന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് റാണി എന്നൊരു വിളിപ്പേരും ഇതിനോടകം സാനിയയ്ക്ക് വീണുകഴിഞ്ഞിട്ടുമുണ്ട്. ഏത് തരം വസ്ത്രങ്ങളിലും തിളങ്ങാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്. അതിപ്പോൾ കേരള സാരി മുതൽ ബിക്കിനി പോലെയുള്ള വേഷങ്ങളിൽ പോലും സാനിയയെ മലയാളികൾ കണ്ടിട്ടുണ്ട്. അതിന്റെയൊക്കെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് സാനിയ. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ…

      Read More »
    • കാണാക്കാഴ്ചകളുടെ പൊടിപൂരം, വരുന്നൂ ഹംപി ഉത്സവ്; കല്ലിൽ ചരിത്രമെഴുതിയ നാടിന്‍റെ കാഴ്ചകളിലേക്ക് പോകാം

      മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഹംപി ഉത്സവ് ജനുവരി 27ന് തുടക്കമാകും  പുതുവർഷത്തിൽ യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ഇടമാണ് ഹംപി! കണ്ണത്തുന്ന ഇടത്തെല്ലാം കാണുവാനുള്ളത് കല്ലിന്‍റെ കാഴ്ചകൾ മാത്രം… നാലുപാടും കല്ലും കൽക്കൂട്ടങ്ങളും… അതിനിടയിലൂടെ തുംഗഭദ്രാ നദി. കാലത്തിന്‍റെ ഒരുകൂട്ടം സ്മരണകളും ശേഷിപ്പുകളുമായി ലോകം തേടിയെത്തുന്ന ഹംപിയിലെ കാഴ്ചകളെല്ലാം കല്ലിലാണ്. കല്ലിൽ ചരിത്രം കോറിയിട്ട നാട്. വിജയനഗരസാമ്രാജ്യത്തിന്റെ ഗംഭീരമായ നീക്കിയിരുപ്പുകൾ ഇവിടെ കാണാം. ക്ഷേത്രങ്ങളായും കൊട്ടാരങ്ങളായും മാർക്കറ്റും സംഗീതം പൊഴിക്കുന്ന തൂണുകളും രഥവുമായി അതിങ്ങനെ നിറഞ്ഞുനിൽക്കുകയാണ്. ഈ കാഴ്ചകളിലേക്ക് ഒരു കടന്നുചെല്ലൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയം അടുത്തിരിക്കുകയാണ്. ഒരിക്കൽ ഹംപിയിൽ പോയിട്ടുള്ളവർക്കും ഒരിക്കലെങ്കിലും കാണുവാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഈ നാടിന്‍റെ ചരിത്രവും സംസ്കാരവും മനസ്സിലാക്കുവാൻ പറ്റിയ അവസരമാണ് ഹംപി ഉത്സവ്! കോവിഡ് കാലത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുന്ന ഹംപി ഉത്സവ് ഇവിടുത്തെ ഏറ്റവും വലിയ സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പ്രതാപവും പ്രതാപവും കൺമുന്നിൽ കാണുവാൻ ആഗ്രഹമുള്ളവർക്ക് ഈ ദിവസങ്ങളിൽ…

      Read More »
    Back to top button
    error: