6 hours ago

   പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തി

   6 hours ago

   ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തോടെ വിപണി

   20 hours ago

   ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

   1 day ago

   വിമാനസർവ്വീസുകൾ വൈകിയ സംഭവം: ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

   2 days ago

   സിയാലിന്റെ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ ഹിറ്റ്!; 3 ദിവസം, കൊച്ചിയിലെത്തി വിമാനങ്ങള്‍ നിറച്ചത് 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം

   2 days ago

   പരാതികള്‍ ഫലം കണ്ടു; ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഇനി രണ്ട് ക്ലിക്കില്‍ അവസാനിപ്പിക്കാം

   3 days ago

   അടുക്കളയില്‍ നികു’തീീീ…’ പനീര്‍, ഇറച്ചി, തൈര്, പപ്പടം… 18 മുതല്‍ വിലകൂടും

   3 days ago

   ജൂലൈയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി

   3 days ago

   ഒറ്റച്ചാര്‍ജ്ജില്‍ 140 കിലോമീറ്റര്‍..! ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി

   3 days ago

   ബി-സെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡർ

   Business

   • പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ ഉയര്‍ത്തി

    മുംബൈ : സംസ്ഥാന ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് വായ്പ നിരക്കുകൾ പരിഷ്കരിച്ചു. ജൂലൈ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.  അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയിട്ടുണ്ട്. അടിസ്ഥാന വായ്പ  നിരക്ക് നിലവിലെ 8.50 ശതമാനത്തിൽ നിന്ന് 8.75 ശതമാനമാക്കി ഉയർത്തി. ബാങ്ക് ഒറ്റരാത്രിയിലേക്ക്  നൽകുന്ന വായ്പയുടെ എംസിഎൽആർ 6.75 ശതമാനത്തിൽ നിന്ന് 6.90 ശതമാനമായി ഉയർത്തി. ഒരു മാസത്തെ വായ്പാനിരക്ക് 6.95 ശതമാനമാക്കി. മുൻപ് ഇത് 6.80 ശതമാനമായിരുന്നു.  മൂന്ന് മാസം, ആറ് മാസം, ഒരു വർഷത്തെ വായ്പകൾക്കുള്ള എംസിഎൽആർ യഥാക്രമം 7.05 ശതമാനം, 7.25 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാണ്.  മുൻപ് ഇവ 6.90 ശതമാനം 7.10 ശതമാനം  7.40 ശതമാനം എന്നിങ്ങനെയായിരുന്നു. മൂന്ന് വർഷത്തെ വായ്പകളുടെ വായ്പാ നിരക്ക് 7.85 ശതമാനമാണ്. മുൻപ് ഇത് 7.70 ശതമാനം ആയിരുന്നു. അതേസമയം റിപ്പോ ലിങ്ക്ഡ് ലോൺ നിരക്കിൽ മാറ്റമില്ല.

    Read More »
   • ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തോടെ വിപണി

    മുംബൈ: ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തിൽ ആരംഭിച്ച വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണി ഇന്ന് നേട്ടത്തിലേക്ക് ഉയർന്നത്. സെന്‍സെക്‌സ് 327 പോയന്റ് നേട്ടത്തില്‍ 53,235ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 15,835ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്,  ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐടിസി ഓഹരികൾ നേട്ടത്തിലാണ്. ഇവയുടെ ഓഹരികള്‍ 2 മുതൽ 4 വരെ ശതമാനം ഉയർന്നു. ഇന്ന് നഷ്ടം നേരിട്ട ഓഹരികൾ ടാറ്റ സ്റ്റീല്‍, സിപ്ല, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എന്‍ജിസി എന്നിവയാണ്. നാലു ശതമാനംവരെ നഷ്ടമാണ് ഇവയ്ക്കുണ്ടായത്. എഫ്എംസിജി ഓഹരികൾ വലിയ ചലനമുണ്ടാക്കി.എഫ്എംസിജി സൂചിക 2.6ശതമാനമാണ് ഉയർന്നത്.  ധനകാര്യ ഓഹരിയും നേട്ടത്തിലാണ്. അതേസമയം മെറ്റല്‍ സൂചിക നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം ഉയർന്നു. സ്‌മോള്‍ ക്യാപ് സൂചിക 0.6  ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

    Read More »
   • ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി

    ദുബൈ: യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു. ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബൈയില്‍ ടാക്സിയുടെ അടിസ്ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98…

    Read More »
   • വിമാനസർവ്വീസുകൾ വൈകിയ സംഭവം: ഇൻഡിഗോയോട് വിശദീകരണം തേടി ഡിജിസിഎ

    ദില്ലി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ വൈകിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ഇന്നലേയും ഇന്നുമാണ് ഇൻഡിഗോ സർവീസുകൾ കൂട്ടത്തോടെ വൈകിയത്. ഇന്നലെ ഇൻഡിഗോയുടെ 55 ശതമാനം സർവീസുകളും വൈകി. ഇൻഡിഗോ വിമാനങ്ങളിൽ 45 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്താൻ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജീവനക്കാരുടെ ക്ഷാമം ആണ് സർവ്വീസുകൾ വൈകാൻ കാരണമായതെന്നാണ് വിവരം. എയർ ഇന്ത്യയിലെ ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ഇൻഡിഗോ ജീവനക്കാർ കൂട്ടമായി അവധിയെടുത്തതാണ് ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. കേരളത്തിലും ഇൻഡിഗോ വിമാന സർവീസുകൾ വൈകിയ സംഭവത്തിൽ DGCA കമ്പനിയോട് വിശദീകരണം തേടി. ദിവസം 1500 ലേറെ ആഭ്യന്തര സർവീസുകൾ ആണ് രാജ്യത്തെ വിവിധ നഗരങ്ങലെ ബന്ധിപ്പിച്ചു കൊണ്ട് ഇൻഡിഗോ നടത്തുന്നത്.

    Read More »
   • സിയാലിന്റെ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ ഹിറ്റ്!; 3 ദിവസം, കൊച്ചിയിലെത്തി വിമാനങ്ങള്‍ നിറച്ചത് 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം

    കൊച്ചി: കൊച്ചിക്ക് സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളിലെ വിമാനങ്ങള്‍ക്ക്, യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാന്‍ സിയാല്‍ ഏര്‍പ്പെടുത്തിയ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ വിജയം. സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം മൂന്നുദിവസത്തിനുള്ളില്‍ ഒമ്പത് വിമാനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. സമീപ റൂട്ടുകളില്‍ പറന്ന ഈ വിമാനങ്ങള്‍ 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം കൊച്ചിയില്‍നിന്ന് നിറച്ചു. ലാന്‍ഡിങ് ഫീ ഉള്‍പ്പെടെ ഈടാക്കുന്നതിനാല്‍ സിയാലിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും കൊച്ചിയുടെ ഇന്ധനവിതരണത്തില്‍ പുരോഗതിയുണ്ടാക്കാനും ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 29 മുതലുള്ള 3 ദിവസം മാത്രം ശ്രീലങ്കന്‍ എയര്‍െലെന്‍സിന്റെ കൊളംബോ-ലണ്ടന്‍, കൊളംബോ-ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ-ഷാര്‍ജ വിമാനങ്ങള്‍, എയര്‍ അറേബ്യയുടെ കൊളംബോ-ഷാര്‍ജ സര്‍വീസ്, ജസീറയുടെ കൊളംബോ-കുെവെറ്റ് സര്‍വീസ് എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനങ്ങള്‍ യാത്രാമധ്യേ കൊച്ചിയില്‍ ഇറക്കുകയും ഇന്ധനം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്ന് ചില വിമാനക്കമ്പനികള്‍ സമീപിച്ചതോടെയാണ് ഈ സാധ്യതയിലേക്ക് സിയാല്‍ കടന്നത്. ഏറ്റവും കുറഞ്ഞ ടേണ്‍…

    Read More »
   • പരാതികള്‍ ഫലം കണ്ടു; ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ഇനി രണ്ട് ക്ലിക്കില്‍ അവസാനിപ്പിക്കാം

    പരാതികൾക്കൊടുവിൽ പരിഹാരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആമസോൺ. ഉപഭോക്തൃ ഗ്രൂപ്പുകളുടെ പരാതികളെത്തുടർന്നാണ് യുഎസ് ഓൺലൈൻ റീട്ടെയിൽ കമ്പനിയായ ആമസോൺ രം​ഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഉപയോക്താക്കൾക്ക് അതിന്റെ ഫാസ്റ്റ് ഷിപ്പിംഗ് ക്ലബ് പ്രൈമിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ രണ്ട് ക്ലിക്കുകളിലൂടെ റദ്ദാക്കുന്നത് ഇനി മുതൽ എളുപ്പമായിരിക്കുമെന്ന് ഇതിന് മുന്നോടിയായി യൂറോപ്യൻ കമ്മീഷൻ അറിയിച്ചു. യൂറോപ്യൻ കൺസ്യൂമർ ഓർഗനൈസേഷൻ (BEUC), നോർവീജിയൻ കൺസ്യൂമർ കൗൺസിൽ, ട്രാൻസ് അറ്റ്‌ലാന്റിക് കൺസ്യൂമർ ഡയലോഗ് എന്നിവർ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇ യു എക്‌സിക്യൂട്ടീവിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ നാവിഗേഷൻ മെനുകൾ, വളച്ചൊടിച്ച പദങ്ങൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന തിരഞ്ഞെടുപ്പുകൾ എന്നിങ്ങനെ നിരവധി തടസ്സങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നുവെന്നായിരുന്നു പരാതി. പ്രമുഖവും വ്യക്തവുമായ ‘റദ്ദാക്കുക ബട്ടൺ’ വഴി രണ്ട് ക്ലിക്കുകളിലൂടെ ആമസോൺ പ്രൈമിൽ നിന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ കമ്പനി ഇനി മുതൽ ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.മാറ്റങ്ങൾ എല്ലാ ഇയു വെബ്‌സൈറ്റുകളിലും ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിലും മൊബൈലുകളിലും ടാബ്‌ലെറ്റുകളിലും ഉടനടി…

    Read More »
   • അടുക്കളയില്‍ നികു’തീീീ…’ പനീര്‍, ഇറച്ചി, തൈര്, പപ്പടം… 18 മുതല്‍ വിലകൂടും

    ന്യൂഡല്‍ഹി: ബ്രാന്‍ഡഡ് അല്ലാത്തതും പായ്ക്കറ്റിലാക്കിയതുമായ തൈര്, പനീര്‍, ഇറച്ചി, പപ്പടം തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കു ജൂലൈ 18 മുതല്‍ വില കൂടും. നികുതിയില്ലാതിരുന്ന നിരവധി പ്രാദേശിക പാല്‍/കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കൊപ്പം അഞ്ചു ശതമാനം നികുതി ചുമത്താനുള്ള ശിപാര്‍ശ ജി.എസ്.ടി. കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് ഇത്. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണു ശിപാര്‍ശ നല്‍കിയത്.പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ച പനീര്‍, ലസ്സി, മോര്, തൈര്, ഗോതമ്പുപൊടി, മറ്റു ധാന്യങ്ങള്‍, മലര്‍, തേന്‍, പപ്പടം, ധാന്യപ്പൊടികള്‍, ഫ്രീസ് ചെയ്തതല്ലാത്ത മീനും ഇറച്ചിയും, ശര്‍ക്കര തുടങ്ങിയവയ്ക്കാണു വില കൂടുന്നത്. ഒരു രാത്രിക്ക് 1000 രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്കും ദിവസം 5000 രൂപയില്‍ കൂടുതല്‍ നല്‍കേണ്ട ആശുപത്രി മുറികള്‍ക്കും 12 ശതമാനം ജി.എസ്.ടി. ചുമത്തും. ചില അടുക്കള ഉപകരണങ്ങളും 18 ശതമാനമായി ജി.എസ്.ടി. വര്‍ധനയുണ്ടാകുന്ന ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്. ചണ്ഡീഗഡില്‍ ജൂണ്‍ 28, 29 തിയതികളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47-ാമത് ജിഎസ്ടി…

    Read More »
   • ജൂലൈയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി

    ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധിക്കാല കലണ്ടർ അനുസരിച്ച്, 2022 ജൂലൈ മാസത്തിൽ മൊത്തം 8 ദിവസം  ബാങ്കുകൾ അടച്ചിരിക്കും ജൂലൈയിലെ ബാങ്ക് അവധികൾ ഇതാ: ജൂലൈ 1 – വെള്ളി :  രഥ യാത്ര : ഭുവനേശ്വറിലും ഇംഫാലിലും ബാങ്കുകൾ അടച്ചിടും. ജൂലൈ 3 – ഞായർ:  അഖിലേന്ത്യാ ബാങ്ക് അവധി  ജൂലൈ 7 – വ്യാഴം : കാർച്ചി പൂജ : അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും. ജൂലൈ 9 – രണ്ടാം ശനി, ബക്രീദ്: അഖിലേന്ത്യാ ബാങ്ക് അവധി, ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും…

    Read More »
   • ഒറ്റച്ചാര്‍ജ്ജില്‍ 140 കിലോമീറ്റര്‍..! ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി

    കൊച്ചി: ടിവിഎസ് മോട്ടേഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ, ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ഓടുന്ന  ഐ ക്യൂബിന്റെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ് എന്നീ  രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ വിതരണം ചെയ്‍തത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവയുടെ  കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്. 3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്‍ടി ഡിസ്പ്ലേ, എച്ച്എംഐ കണ്ട്രോള്‍, റിവേഴ്‍സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്റെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.  ഈ വര്‍ഷം ആദ്യമാണ്  ടിവിഎസ് ഐക്യൂബ്  ഇലക്ട്രിക്ക് ശ്രേണിക്ക് കമ്പനി തുടക്കമിട്ടത്. ഇതുവരെ  മൂന്നു വകഭേദങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു കഴിഞ്ഞു. ഒറ്റച്ചാര്‍ജ്ജില്‍ 140 കിലോമീറ്റര്‍ വരെ ഓട്ടം  ലഭിക്കുന്ന കൂട്ടത്തിലെ മുന്തിയയിനം ടിവിഎസ്  ഐക്യൂബ് എസ്ടിയുടെ ബാറ്ററി 5.1 കിലോവാട്ട് പായ്ക്കാണ്. ഇപ്പോള്‍ മൂന്നു വകഭേദങ്ങളിലായി 11…

    Read More »
   • ബി-സെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡർ

      ദില്ലി : ജൂലൈ 01, 2022: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അർബൻ ക്രൂയ്സർ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുടെ ഭാഗമായാണ്‌ ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബൽ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെർഫോമൻസും ഹൈറൈഡർ വാഗ്ദാനം ചെയ്യുന്നു.   മികച്ച ആക്സിലറേഷനും പെർഫോമൻസും ഉറപ്പാക്കുന്ന പവർട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്ഫോമുമാണ്‌ ഹൈറൈഡറിനുള്ളത്. ഒപ്പം ഉയർന്ന മൈലേജും കുറഞ്ഞ എമിഷനും.   തനിയെ ചാർജ് ആവുന്നതരം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനാണ്‌ വാഹനത്തിന്റേത്. ഹൈബ്രിഡായും പൂർണ്ണമായും ഇലക്ട്രിക്കായും ഓടാൻ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാൻസ്മിഷനും 2 വീൽ ഡ്രൈവ് ലേയൗട്ടുമാണ്‌ ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എൻജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. ടൊയോട്ടയുടെ ചില ഗ്ലോബൽ മോഡലുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ്‌ ഹൈറൈഡറിന്റേത്. എൽഇഡി…

    Read More »
   Back to top button
   error: