NEWS

 • വീരപ്പനെ പിടികൂടാൻ പോയ ദൗത്യസംഘം ബലാത്സംഗം ചെയ്ത 18 ഗോത്രവർഗ സ്ത്രീകൾക്കും  ഒടുവില്‍ നീതി കിട്ടി, 215 ഉദ്യോഗസ്ഥരും കുറ്റക്കാർ എന്ന് കോടതി

      കാട്ടുകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ബലാത്സംഗത്തിരയാക്കപ്പെട്ട സ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളിയ മദ്രാസ് ഹൈക്കോടതി പ്രതികളായ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഉത്തരവിട്ടു. നാല് ഐ.എഫ്.എസുകാരടക്കം വനംവകുപ്പിലെ 126 പേര്‍, പൊലീസിലെ 84, റവന്യൂ വകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരുമാണു കേസിലെ പ്രതികള്‍. പ്രതികള്‍ 2011 മുതല്‍ നല്‍കിയ അപ്പീലുകളാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ജസ്റ്റിസ് പി വേല്‍മുരുകനാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാന്‍ സെഷന്‍സ് കോടതിക്കു ജഡ്ജ് നിര്‍ദ്ദേശം നല്‍കി. 1992 ജൂണിലാണ് 18 യുവതികള്‍ പീഡിപ്പിക്കപ്പെട്ടത്. ഇരകള്‍ക്കു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മരിച്ച മൂന്നു സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളില്‍ നിന്നാണ് ഈടാക്കേണ്ടത്. ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങള്‍ക്കും, വാചാതി പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും…

  Read More »
 • അവിവാഹിതയായ 23കാരി ഗര്‍ഭിണിയായി, അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ ജീവനോടെ കത്തിച്ചു

    ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ ഹാപൂർ നവാദ ഖുര്‍ദ് ഗ്രാമത്തിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അവിവാഹിതയായ 23 കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് (ഹാപൂര്‍) രാജ്കുമാര്‍ അഗര്‍വാള്‍ പറയുന്നത് ഇങ്ങനെയാണ്: അവിവാഹിതയായ മകള്‍ ഗര്‍ഭിണിയായ വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് വീട്ടുകാർ യുവതിയെ  കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ്. ഹാപൂരിലെ  നവാദ ഖുര്‍ദ് ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത്. കഴിഞ്ഞ ദിവസം യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞു. പിന്നാലെ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുങ്ങി. വ്യാഴാഴ്ച അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ അടുത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

  Read More »
 • വൈദ്യുതി നിരക്ക് ഉടന്‍ വർദ്ധിപ്പിക്കില്ല, റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി  

      ഒക്ടോബർ 1 മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു എന്ന പ്രചരണങ്ങൾ തള്ളി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. നാളെ പഴയ നിരക്ക് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവിറക്കിയത്. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. റഗുലേറ്ററി കമ്മീഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നു. എന്നാല്‍ സ്റ്റേ പിന്നീട് നീങ്ങി. ഇതിനിടയിലാണ് നിലവിലെ നിരക്ക് അടുത്തമാസം 31 വരെ നീട്ടി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിവിധ കോണുകളില്‍ നിന്ന് വൈദ്യുതി നിരക്ക് ഉയര്‍ത്തരുതെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതും പരിഗണിച്ചാവണം തത്കാലം വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ എത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് യൂണിറ്റിന് 41 പൈസ വരെ…

  Read More »
 • നബിദിനാഘോഷം: ഭക്ഷണവിതരണത്തിനിടയിൽ കോതമംഗലത്ത് കൂട്ടയടി

  കൊച്ചി: നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരണത്തിനിടെ കൂട്ടയടി.കോതമംഗലത്താണ് സംഭവം. മടിയൂര്‍ ജുമാ മസ്ജിദ് വളപ്പില്‍ പഴയ ഭരണസമിതിക്കാരും പുതിയ ഭരണസമിതിക്കാരും തമ്മിലാണ് അടിയുണ്ടായത്. ഭക്ഷണവിതരണം തുടങ്ങുന്ന ഘട്ടത്തിലാണ് സംഘര്‍ഷമുണ്ടായത്.പഴയ ഭരണ സമിതിയിലുള്ളവര്‍ ഇവിടേക്കെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാൻ ശ്രമിച്ചത് പുതിയ ഭരണ സമിതിക്കാര്‍ ചോദ്യംചെയ്തതോടെ വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു.   സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് പഴയ ഭരണസമിതിയുടെയും പുതിയ ഭരണസമിതിയിലേയും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.പോത്താനിക്കാട് പോലീസാണ് കേസെടുത്തിട്ടുള്ളത്.

  Read More »
 • ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി മരിച്ച നിലയില്‍ 

  ന്യൂഡൽഹി:ദുരൂഹ സാഹചര്യത്തില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന തിരുവല്ല മേപ്രാൽ സ്വദേശിയായ സുജാതൻ പി.പി ആണ് മരിച്ചത്. എസ്‌എൻഡിപി ദ്വാരക സെക്രട്ടറിയാണ് സുജാതൻ. ദ്വാരക കക്രോള മോഡിന് സമീപമുള്ള പാര്‍ക്കിലാണ് ഷര്‍ട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ദേഹം മുഴുവൻ മുറിവേറ്റ പാടുകള്‍ ഉണ്ട്. മൃതദേഹം ഹരിനഗര്‍ ദീൻ ദയാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

  Read More »
 • സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു

  തിരുവനന്തപുരം:സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിക്കും. ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

  Read More »
 • ഓണം ബമ്പറില്‍ ട്വിസ്റ്റ്! സമ്മാനമടിച്ചവര്‍ കുടുങ്ങുമോ?

  ചെന്നൈ: ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് തമിഴ്‍നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതി ലോട്ടറി വകുപ്പ് അന്വേഷിക്കും. ജോയ്‍ന്‍റ് ഡയറക്ടറും ഫിനാൻസ് ഓഫീസറും അടങ്ങുന്ന ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസമാണ് സമ്മാനർഹർക്ക് പണം നൽകരുതെന്ന് കാണിച്ച് തമിഴ്നാട് സ്വദേശി ലോട്ടറി വകുപ്പിന് പരാതി നൽകിയത്. കേരളത്തിലെ ഏജൻസിയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി തമിഴ്നാട്ടിൽ വിറ്റെന്നാണ് പരാതി. കേരള ലോട്ടറികൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാൻ നിയമപരമായി അനുമതിയില്ല. സാധാരണഗതിയിൽ ഇതരസംസ്ഥാനക്കാർക്ക് ലോട്ടറി അടിക്കുമ്പോഴും ഈ സമിതി അന്വേഷണം നടത്താറുണ്ട്. ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികളായ നാല് സുഹൃത്തുക്കൾക്കാണ്. 25 കോടിയുടെ ബമ്പർ അടിച്ചതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് നാല് പേരും. അസുഖബാധിതനായി കിടക്കുന്ന ഒരു സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് വാളയാറിൽ നിന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തതെന്നും അടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഓണം ബമ്പർ ഭാഗ്യശാലികളിലൊരാളായ നടരാജൻ പറഞ്ഞു. ‘വയ്യാതെ കിടക്കുന്ന…

  Read More »
 • മധ്യപ്രദേശില്‍ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

  ഭോപ്പാൽ:മധ്യപ്രദേശിൽ 12കാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്‌നഗര്‍ റോഡില്‍ ചോരയൊലിക്കുന്നനിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. അര്‍ധനഗ്‌നയായനിലയില്‍ തെരുവിലൂടെ നടക്കുന്ന പെണ്‍കുട്ടി വീടുകള്‍തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍, പലരും കുട്ടിയെ ആട്ടിപ്പായിക്കുകയാണ് ചെയ്തത്. ഒടുവില്‍ ബോധരഹിതയായി വഴിയില്‍ കിടന്ന പെണ്‍കുട്ടിയെ ഏതോ പുരോഹിതനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പോലീസിനെ വിവരം അറിയിച്ചതും ഇദ്ദേഹം തന്നെയാണ്.ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വീടുകളില്‍ സഹായത്തിനായി അര്‍ധ നഗ്നയായി രണ്ട് മണിക്കൂറോളം യാചിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.സഹായത്തിനായിപെണ്‍കുട്ടി നടന്നത് എട്ട് കിലോമീറ്ററാണ്.ഒടുവില്‍ തളർന്നവൾ തെരുവില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇതിന്റെ വീഡിയോ പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് 12കാരി ക്രൂരബലാത്സംഗത്തിനിരയായത്.ഹിന്ദുക്കളുടെ ഒരു വലിയ തീർത്ഥാടന കേന്ദ്രമാണ് ഈ സ്ഥലം.ഇവിടെയാണ് ഒരു 12വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്.ഇതേ സ്ഥലത്ത് നിങ്ങൾ ഒരു പശുവിനെയോ കാളയേയോ ഒരു പെട്ടി വണ്ടിയിൽ കയറ്റിക്കോണ്ട് പോയാൽ നിങ്ങളുടെ ശവം പോലും  ബാക്കി കിട്ടില്ല.ഇതാണ് ഇന്നത്തെ ഭാരതം…!

  Read More »
 • ഇൻജക്ഷൻ മാറി; യുപിയിൽ 17കാരി മരിച്ചു, മൃതദേഹം ബൈക്കില്‍വെച്ച് ഡോക്ടര്‍ മുങ്ങി

  ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇൻജക്ഷൻ മാറിനൽകിയതിനെത്തുടർന്ന് പതിനേഴുകാരി മരിച്ചു.പെൺകുട്ടി മരിച്ചുവെന്നറിഞ്ഞതോടെ മൃതദേഹം ബൈക്കിന്റെ മുകളില്‍ വെച്ചശേഷം ഡോക്ടറും മറ്റു ആശുപത്രി ജീവനക്കാരും സ്ഥലത്തുനിന്നും മുങ്ങി. യുപിയിലെ മെയിൻപുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മെയിൻപുരി സ്വദേശിനിയായ ഭാര്‍തിയാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പനിയെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗിരുരിലെ കര്‍ഹല്‍ റോഡിലെ രാധസ്വാമി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ബുധനാഴ്ച പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുവായ മനീഷ പറഞ്ഞു. കുട്ടിയുടെ ആരോ​ഗ്യനിലയിൽ പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഡോക്ടർ ഇൻജക്ഷൻ നൽകിയ ശേഷം നില വഷളാവുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് ഒന്നും ചെയ്യാനില്ലെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില  മോശമായികൊണ്ടിരിക്കുകയാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ഡോക്ടര്‍ അറിയിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിക്ക് മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈക്കിൽ പെണ്‍കുട്ടിയുടെ മൃതദേഹം താങ്ങിവെച്ചിരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണുയരുന്നത്. പ്രതിഷേധം ഭയന്ന് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരനും സ്ഥലം വിടുകയായിരുന്നു…

  Read More »
 • മലപ്പുറത്ത് ഗര്‍ഭിണിക്ക് രക്തം മാറി നല്‍കി; ഒ നെഗറ്റീവിന് പകരം ബി പോസിറ്റീവ്

  മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുക്സാനയെ ചില ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴിലുള്ള പൊന്നാനി മാതൃശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ മാറുന്നതിന് രക്തം നല്‍കാന്‍ തീരുമാനിച്ചു. റുക്സാനയുടേത് ഒ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണ്. എന്നാല്‍ ബി പോസിറ്റീവ് രക്തമാണ് നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തം മാറിയെന്ന് മനസിലാക്കിയ ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതായി ബന്ധുക്കള്‍ പറയുന്നു. നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് റുക്സാന. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊന്നാനി മാതൃശിശു ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തി.വീഴ്ച സംബന്ധിച്ച് അന്വേഷിക്കാമെന്ന് സൂപ്രണ്ട് പ്രതിഷേധക്കാരോട് പറഞ്ഞു. ആശുപത്രിയില്‍ നടന്ന സംഭവം മലപ്പുറം ഡിഎംഒയെ അറിയിച്ചു. സംഭവത്തില്‍…

  Read More »
Back to top button
error: