Month: June 2024

  • NEWS

    ക്രൂശിക്കപ്പെടുന്ന സ്ത്രീജന്മങ്ങൾ: ഗാർഹികപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

    സുനിൽ കെ ചെറിയാൻ     ”ഒരു ദിവസം എന്റെ ഭർത്താവ് കൂട്ടുകാരൊത്ത് മദ്യപിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ എണ്ണിപ്പെറുക്കി കുറെ കരഞ്ഞു. അന്ന് എന്നെ അടിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. ഞാൻ വരുമാനമില്ലാത്തയാളാണ്, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുമാണ്. ഞാനെവിടെപ്പോകും?” * * * ”മൂന്നാമതായി ഗർഭിണിയായപ്പോൾ അബോർഷൻ നടത്താമെന്ന് ഭർത്താവ് പറഞ്ഞു. എനിക്ക് ഒരു പെൺകുഞ്ഞ് വേണമായിരുന്നു. ഞാൻ സമ്മതിച്ചില്ല. പിന്നീട് വഴക്കിടാത്ത ദിവസങ്ങളില്ല.” * * * ”ഇവിടെ,അമേരിക്കയിൽ എന്റെ മകളുടെ ബോയ്ഫ്രണ്ട് അവളെ അബ്യൂസ് ചെയ്യുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവൾ ജോലിക്ക് പോകുമ്പോൾ ഒളികാമറയിലൂടെയും മറ്റും അവൻ അവളെ പിന്തുടർന്നിരുന്നു. ഒരുതരം സംശയരോഗം. ഗർഭിണിയായപ്പോൾ അബോർട്ട് ചെയ്യാമെന്ന് എന്റെ മകൾ പറഞ്ഞു. അവൻ സമ്മതിച്ചില്ല (ഗർഭനിരോധന ഉറയിൽ മനപൂർവം സുഷിരങ്ങളുണ്ടാക്കി അവൻ). നിയമപരമായി വിവാഹം കഴിക്കാതെ കുഞ്ഞുങ്ങൾ വേണ്ടെന്ന് അവൾ. അവൻ തോക്ക് ചൂണ്ടി. ഭാഗ്യത്തിന് എന്റെ മകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ല. അവളിപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഗർഭം…

    Read More »
  • Kerala

    കേരളം ഞെട്ടലിൽ: നിങ്ങളുടെ മക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടാവാം, വിദ്യാലയങ്ങൾ ലഹരി വിപണന കേന്ദ്രങ്ങൾ, ലഹരി കേസുകളിൽ 5 മാസത്തിനിടെ  കുടുങ്ങിയത് 78 വിദ്യാർത്ഥികൾ

        വടകര അഴിയൂരിലെ 12 കാരി പെൺകുട്ടിയുടെ കഥ കേരളം കേട്ടത് ഞെട്ടലോടെയാണ്. വൻ ഗൂഡാലോചനയുടെ ഭാഗമായാണ് ഈ പെൺകുട്ടിയെ ലഹരി മാഫിയ വലയിലാക്കിയത്. സ്കൂളിലെ കബഡി ടീം- സ്റ്റുഡൻസ് പൊലീസ് എന്നിവയിൽ അംഗമായ ഈ മിടുക്കിയെ മാരക ലഹരി നല്‍കി പ്രലോഭിപ്പിച്ച് ലഹരി മരുന്നുകളുടെ കാരിയറായി പോലും ഉപയോഗിച്ചു. ഒടുവിൽ സംഭവത്തിലെ ഇരയായ വിദ്യാർത്ഥിനിയേയും മാതാവിനേയും ഹൈക്കോടതി ജഡ്ജ് ബെച്ചു കുര്യൻ ജോസഫ് ചേംബറിൽ വെച്ച് നേരിട്ട് കേൾക്കുകയുണ്ടായി. പരിചയക്കാരിയായ യുവതി നൽകിയ ലഹരി കലർന്ന ബിസ്കറ്റിലായിരുന്നു തുടക്കം. ‘നിനക്ക് വേണ്ടത്ര ശാരീരിക ക്ഷമത ഇല്ല. നല്ല സ്റ്റാമിന കിട്ടാൻ ഈ ബിസ്ക്കറ്റ് കഴിച്ചാൽ മതി’ എന്ന് പ്രലോഭിപ്പിച്ചാണ് ലഹരിബിസ്ക്കറ്റ് നൽകിയത്. തുടർന്ന് മാരക മയക്കുമരുന്നിന് അടിമയാക്കി. അതിനു ശേഷം ലഹരി ക്യാരിയർ ആക്കി. ഈ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഉൾപ്പെടെ ഒട്ടേറെപ്പേരെ കെണിയിൽ വീഴ്ത്തിക്കൊണ്ട് തലശ്ശേരി കോഴിക്കോട് ജില്ലകളിൽ മയക്കുമരുന്ന് മാഫിയ വിളയാട്ടം തുടരുന്നു. *      *     …

    Read More »
  • Fiction

    ശ്രമവും  വിശ്രമവും: വിയര്‍ക്കുന്നവര്‍ മാത്രമാണ് വിശ്രമത്തിന്റെ വില അറിയുന്നത്

    വെളിച്ചം    രാത്രിയില്‍ ഒട്ടും ഉറക്കമില്ല… അതായിരുന്നു അയാളുടെ പ്രശ്‌നം. ഉറക്കം കിട്ടാനായി അയാള്‍ സമീപിക്കാത്ത വൈദ്യന്മാരില്ല. ഒരു ദിവസം വളരെ പ്രശസ്തനായ വൈദ്യന്‍ അയല്‍നാട്ടില്‍ നിന്നും അവിടെയെത്തി.  അയാള്‍ വൈദ്യനെ കാണാൻ വന്നു.  കാര്യങ്ങള്‍ വിശദമായി വൈദ്യനോട് പറഞ്ഞു. വൈദ്യന്‍ പറഞ്ഞു: “നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നിങ്ങളുടെ മുടന്താണ്.” യാതൊരുവിധ ശാരീരിക പ്രശ്‌നവുമില്ലാത്ത തന്നെ മുടന്തനെന്നുവിളിച്ചതില്‍ അയാള്‍ക്ക് ദേഷ്യം തോന്നി. അപ്പോള്‍ വൈദ്യന്‍ തുടര്‍ന്നു: “നിങ്ങള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യും…?” അയാള്‍ പറഞ്ഞു: “എനിക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ല.  വേലക്കാര്‍ എല്ലാം ചെയ്യും.” ഇത് കേട്ട് വൈദ്യന്‍ പറഞ്ഞു: “നിങ്ങള്‍ക്ക് ഉറക്കം കിട്ടാന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി.  എല്ലാ ദിവസവും എല്ലുമുറിയെ പണിയെടുക്കുക.”   അയാള്‍ പകലുമുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. അന്നുമുതല്‍ അയാള്‍ക്ക് ഗാഢമായ ഉറക്കം ലഭിച്ചു. അധ്വാനിക്കാത്തവന് എങ്ങനെ രാത്രി ഉറക്കം വരും?  വിയര്‍ക്കുന്നവര്‍ക്ക് മാത്രമാണ് വിശ്രമത്തിന്റെ വിലയറിയുക.  വെയിലില്‍…

    Read More »
  • Kerala

    ചമ്പക്കുളം മൂലം ജലോത്സവം: ആയാപറമ്പ് വലിയ ദിവാൻജി ജേതാവ്

    കുട്ടനാട്: ചമ്പക്കുളം മൂലം വള്ളംകളിയിൽ ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴത്ത ആയാപറമ്പ് വലിയ ദിവാൻജി രാജപ്രമുഖൻ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലാബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മുന്നാം സ്ഥാനം ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി. പ്രാഥമിക മത്സരത്തിൽ രണ്ടാം സ്ഥാനത് എത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യൻ യൂണിയൻ തുഴഞ്ഞസെന്റ് ജോർജ് ചുണ്ടൻ ഒന്നാം സ്ഥാനവും യു ബി സി കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ രണ്ടാം സ്ഥാനവും ജീസസ് ബോട്ട് ക്ലബ് കൊല്ലം ചെറുതന മൂന്നാം സ്ഥാനവും നേടി. ഉച്ചകഴിഞ്ഞു രണ്ടിന് എ ഡി എം വിനോദ് രാജ് പതാക ഉയർത്തി. കുട്ടനാട് എംഎൽഎ തോമസ്.കെ.തോമസ് ഉൽഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജ കുമാരി അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അമ്പലപ്പുഴ അസിസ്റ്റന്റ് കമ്മീഷ്ണർ ആർ ശ്രീശങ്കർ ചമ്പക്കുളം…

    Read More »
  • India

    അയോധ്യാ പ്രാണപ്രതിഷ്ഠയുടെ മുഖ്യകാര്‍മികന്‍ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് സമാധിയായി

    ലഖ്നൗ: അയോധ്യയിലെ രാംലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിന് കാര്‍മികത്വം വഹിച്ച വേദപണ്ഡിതന്‍ പണ്ഡിറ്റ് ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത് സമാധിയായി. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ 6.45-ഓടെയായിരുന്നു അന്ത്യം. 1674-ല്‍ ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന് കാര്‍മികത്വം വഹിച്ച വേദപണ്ഡിതന്‍ ഗംഗാ ഭട്ടിന്റെ പിന്മുറക്കാരനാണ് വാരാണസി സ്വദേശിയായ ലക്ഷ്മികാന്ത് മഥുരനാഥ് ദീക്ഷിത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ലക്ഷ്മികാന്ത് മഥുരനാഥിന്റെ നേതൃത്വത്തില്‍ 121 വേദജ്ഞരാണ് കാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ലക്ഷ്മികാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.  

    Read More »
  • Kerala

    ഹൈക്കോടതി ഉത്തരവ് പരിശോധിച്ചിട്ടുണ്ടാകില്ല; ടി.പി കേസ് കുറ്റവാളികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി

    തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടി.പി കേസിലെ കുറ്റവാളികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്‍പരിശോധനകളില്‍ അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. അങ്ങനെയാവാം ടി.പി കേസ് കുറ്റവാളികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെട്ടതെന്നും ഡിജിപി പറഞ്ഞു. ടിപി കേസ് കുറ്റവാളികള്‍ക്ക് 20വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന…

    Read More »
  • Crime

    കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; ഉമ്മയുടെ കൈ തല്ലിയൊടിച്ച് മകന്‍

    കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ മകന്‍ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ഉമ്മ നല്‍കിയ പരാതിയില്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്. സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് കുല്‍സുമിനെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് ഉമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞാണ് അക്രമിച്ചത്. വീട്ടിലെ വസ്തുക്കളും ഇയാള്‍ തകര്‍ത്തു. കടയ്ക്കല്‍ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • India

    വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ സാഹസിക പ്രകടനം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

    ചെന്നൈ: നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ടൈല്‍സ് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴ്നാട് വെട്രി കഴകത്തിന്റെ ചെന്നൈ സബര്‍ബന്‍ എക്‌സിക്യൂട്ടീവാണ് ചെന്നൈയിലെ നീലങ്കരൈയില്‍ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്ക് പുറമേ സംഘാടകരിലൊരാള്‍ക്കും പരിക്കേറ്റു. കള്ളക്കുറിച്ചിയില്‍ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണെമന്ന് അഭ്യര്‍ത്ഥിച്ച വിജയ് ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് പാര്‍ട്ടി അണികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.

    Read More »
  • Kerala

    മലപ്പുറത്ത് റെഡ് അലര്‍ട്ട്, ഏഴ് ഇടത്ത് ഓറഞ്ച്; ഒരാഴ്ച മഴ കനക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മലപ്പുറം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഏഴ് ജില്ലകളില്‍ തീവ്രമഴകണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടുമാണ്. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുളള മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലാ അലര്‍ട്ട് പ്രഖ്യപിച്ചു ചൊവ്വാഴ്ച കാഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട്…

    Read More »
  • Kerala

    പാലാ-തൊടുപുഴ റോഡില്‍ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

    കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ അന്തര്‍ സംസ്ഥാന ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 18 പേര്‍ക്കു പരുക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം. ബംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൂരജ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിനുള്ളില്‍ പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാമപുരം, കരിങ്കുന്നം പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.    

    Read More »
Back to top button
error: