Month: November 2020

 • NEWS

  ഇടുക്കി നെടുങ്കണ്ടം തൂവൽ അരുവിയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

  മുരിക്കാശ്ശേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മുരിക്കാശ്ശേരി പാട്ടത്തിൽ സജോമോൻ സാബു (20), ഇഞ്ച്നാട് സോണി ഷാജി (16) എന്നിവരാണ് ഒഴുക്കിൽ മുങ്ങി മരിച്ചത്. ഏഴ് പേർ അടങ്ങുന്ന കുടുംബം ഇന്ന് ഉച്ചയോടെയാണ് തൂവൽ വെള്ളച്ചാട്ടം സന്ദർശിക്കുവാൻ എത്തിയത്.തൂവൽ അരുവിക്ക് സമീപം കുളിക്കുവാൻ ഇറങ്ങുന്നതിനിടെയാണ് അപകടം. നെടുങ്കണ്ടം ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തുക ആയിരുന്നു.

  Read More »
 • LIFE

  ഐസക്കിനെ തള്ളി പിണറായി ,കെ എസ് എഫ് ഇ പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി ,ഇത് ആദ്യത്തെ പരിശോധന അല്ല ,പരിശോധന നടത്തിയത് വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം,രമൺ ശ്രീവാസ്തവയെ തള്ളിയില്ല

  കെ എസ് എഫ് ഇയിലെ വിജിലൻസ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .വിജിലൻസ് നടത്തിയത് അവരുടെ കടമ.ഇത് ആദ്യമായി അല്ല കെ എസ് എഫ് ഇയിൽ പരിശോധന .നടക്കുന്നത് .2019 ൽ 18 പരിശോധനകൾ നടന്നു നടന്നു .2020 ൽ 7 എണ്ണം നടന്നു . കെ എസ് എഫ് ഇയുടെ കാര്യത്തിൽ ചില പോരായ്മകൾ കണ്ടതിനെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന . വിവരങ്ങൾ ക്രോഡീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് ഡയറക്ടർ തന്നെയാണ് മിന്നൽ പരിശോധനയ്ക്ക് നിർദേശം നൽകിയത് .സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടോ എന്ന സംശയത്തിന്റെ പേരിൽ ആയിരുന്നു പരിശോധന .പരിശോധന കഴിഞ്ഞാൽ മേൽനടപടികൾക്കായി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കുകയാണ് പതിവെന്നും മുഖ്യമന്ത്രി പറഞ്ഞു . ഇത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നത ഇല്ല .തന്നെയും തോമസ് ഐസക്കിനെയും ആനത്തലവട്ടം ആനന്ദനേയും തമ്മിൽ തെറ്റിക്കാമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു . രമൺ ശ്രീവാസ്തവക്കെതിരെയുള്ള ആരോപണവും മുഖ്യമന്ത്രി പ്രതിരോധിച്ചു .സാധാരണ…

  Read More »
 • NEWS

  സ്പ്രിംഗ്‌ളര്‍:   ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും , കോപ്പി തനിക്ക് ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട്  രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക്  കത്ത് നല്‍കി

  തിരുവനന്തപുരം:സ്പ്രിംഗ്‌ളര്‍ ഇടപാടിനെക്കുറിച്ച്   അന്വേഷിക്കാന്‍ സര്‍ക്കാര്‍  ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍  കമ്മിറ്റിയുടെ റിപ്പോര്‍ട്ട്   പ്രസിദ്ധപ്പെടുത്തണമെന്നും ,  അതിന്റെ  ഒരു കോപ്പി  തനിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട്  പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.   കോവിഡിന്റെ മറവില്‍  കേരളത്തിലെ  രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍   അമേരിക്കന്‍  ബഹുരാഷ്ട്ര കമ്പനിയായ  സ്പ്രിംഗ്‌ളര്‍  ശേഖരിക്കുകയും അവ വിദേശരാജ്യങ്ങളിലെ വന്‍കിട  കമ്പനികള്‍ക്ക് നല്‍കി   കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന സംഭവം    പ്രതിപക്ഷം പുറത്ത് കൊണ്ടുവരികയും     അതുവഴി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും  ചെയ്തിരുന്നു.  ഇതേ തുടര്‍ന്നാണ് സപ്രിംഗ്‌ളറിന് വിവരശേഖരണത്തിന്  അനുമതി നല്‍കിയതില്‍ നടപടിക്രമങ്ങള്‍  പാലിക്കപ്പെട്ടിരുന്നോ,   വ്യക്തികളുടെ  മൗലികാവകാശമായ  സ്വകാര്യത ലംഘിക്കപ്പെട്ടിട്ടുണ്ടോ,  എവിടെയൊക്കെയാണ് വീഴ്ചകളുണ്ടായത്   എന്നൊതൊക്കെ   അന്വേഷിക്കാന്‍  മുന്‍ കേന്ദ്ര   വ്യാമോയന സെക്രട്ടറി മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍  ഒരു  കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.   പ്രസ്തുത കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിവരശേഖരണത്തിനായി സ്പ്രിംഗ്്‌ളറെ നിയോഗിച്ചതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍…

  Read More »
 • NEWS

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കോവിഡ് 19

  സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175, പത്തനംതിട്ട 91, വയനാട് 90, കാസര്‍ഗോഡ് 86, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,62,476 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന്‍ (60), ആലപ്പുഴ…

  Read More »
 • NEWS

  പ്രധാനമന്ത്രിയ്ക്ക് കർഷകരുടെ താക്കീത് ,തങ്ങളെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും

  പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് താക്കീതുമായി കർഷകർ .പ്രധാനമന്ത്രി തങ്ങളെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും .ഇത്രയും നുണ പറയുന്ന പ്രധാനമന്ത്രിയെ കണ്ടിട്ടില്ലെന്നും കർഷകർ . മൻ കി ബാത്ത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ്‌ കി ബാത്ത് നടത്തണം .2 ദിവസത്തിനുള്ളിൽ വിഷയങ്ങൾക്ക് പരിഹാരം കാണണം .ഇല്ലെങ്കിൽ ഡൽഹിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ലെന്നും കർഷകർ മുന്നറിയിപ്പ് നൽകി .അതേസമയം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രക്ക് ഉടമകളുടെ സംഘടന രംഗത്ത് എത്തി .

  Read More »
 • LIFE

  സിമ്പുവിനെ ഞെട്ടിച്ച് അമ്മയുടെ സര്‍പ്രൈസ്‌

  തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകളിലും വിവാദങ്ങളിലും എപ്പോഴും നിറയുന്ന താരമാണ് സിമ്പു എന്ന സിലമ്പരസന്‍. വിണൈതാണ്ടി വരുവായ എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകര്‍ക്കിടയിലും വലിയ തരംഗമായി മാറിയിരുന്നു. താരമായ അച്ഛന്റെ പാത പിന്‍പറ്റി ചെറുപ്പം മുതലേ ചിമ്പു സിനിമയിലുണ്ട്. ഇപ്പോള്‍ ചിമ്പു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് പുതിയ ചിത്രമായ ഈശ്വരന്റെ പേരിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന് അമ്മ നല്‍കിയ സമ്മാനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മിനി കൂപ്പറാണ് അമ്മ ഉഷ സിമ്പുവിന് സമ്മാനിച്ചത്. കാറിനൊപ്പം ഉഷ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും സിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. സിമ്പുവിന്റെ ഡ്രീം കാറാണ് ഇത്. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരനാണ് സിമ്പുവിന്റെ പുതിയ ചിത്രം. ഇതിനായി താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. സിനിമയ്ക്കായി നൃത്തം പഠിക്കുന്ന ചിമ്പുവിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.…

  Read More »
 • LIFE

  എൻ ഡി എയ്ക്ക് ഒരു ഘടക കക്ഷി കൂടി നഷ്ടമാകുന്നു ,കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന് ആർ എൽ പി

  കർഷകരുടെ ആവശ്യം മാനിച്ച് കാർഷിക നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ എൻ ഡി എ വിടുമെന്ന് ആർ എൽ പി .ആർ എൽ പി കൺവീനർ ഹനുമാൻ ബെനിവാൾ എം പി ആണ് ഇക്കാര്യം അറിയിച്ചത് . “അമിത്ഷാജി ,താങ്കൾ കർഷക സമരം കാണുന്നില്ലേ .അത് പ്രമാണിച്ച് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം .സ്വാമിനാഥൻ കമ്മീഷന്റെ എല്ലാ നിർദേശങ്ങളും നടപ്പിലാക്കണം .ചർച്ചയ്ക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ അവസരമൊരുക്കണം .”ഹനുമാൻ ബെനിവാൾ പറഞ്ഞു . श्री @AmitShah जी,देश मे चल रहे किसान आंदोलन की भावना को देखते हुए हाल ही में कृषि से सम्बंधित लाये गए 3 बिलों को तत्काल वापिस लिया जाए व स्वामीनाथन आयोग की सम्पूर्ण सिफारिशों को लागू करें व किसानों को दिल्ली में त्वरित वार्ता के लिए उनकी…

  Read More »
 • NEWS

  ബാബാ ആംതെയുടെ കൊച്ചുമകള്‍ മരിച്ച നിലയില്‍

  മുംബൈ: സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതെയുടെ കൊച്ചുമകള്‍ മരിച്ച നിലയില്‍. സാമൂഹികപ്രവര്‍ത്തക കൂടിയായ ഡോ.ശീതള്‍ ആംതെ കരജ്ഗിയെയാണ് മഹാരാഷ്ട്രയിലെ ചന്ദ്രപുരിലെ വീട്ടില്‍ വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബാബാ ആംതെയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ.ശീതള്‍. കുഷ്ഠരോഗികളെ പരിപാലിക്കുന്നതിനു വേണ്ടിയുള്ള സംഘടനയായ മഹാരോഗി സേവാ സമിതിയുടെ സിഇഒയായി പ്രവര്‍ത്തിക്കുകയായിരുന്ന ശീതള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥയായിരുന്നെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ഒരാഴ്ച മുന്‍പ് ശീതള്‍ മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളുടെ കുറിച്ചുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നതായും എന്നാല്‍ രണ്ടു മണിക്കൂറിനുശേഷം പിന്‍വലിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  Read More »
 • NEWS

  പി.ഡബ്‌ളിയു.സിയെ വിലക്കിയ നടപടി: പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു: രമേശ് ചെന്നിത്തല

  തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പ്രോജക്ടുകളില്‍ നിന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ (പി.ഡബ്‌ളിയു.സിയെ) വിലക്കിയതോടെ ഇത് സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍സള്‍്ട്ടന്‍സി രാജിനെതിരെ ആക്ഷേപമുന്നയിച്ചപ്പോള്‍ പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വന്‍പദ്ധതികളെന്ന് പേരില്‍ സര്‍ക്കാര്‍ കൊണ്ടു വന്നതെല്ലാം കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനുള്ള മറ മാത്രമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നത്. അത് ശരിയാണെന്നാണ് സര്‍ക്കാര്‍ നടപടി വ്യക്തമാക്കുന്നത്. കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ച് പിന്‍വാതിലിലൂടെ വന്‍ തോതിലാണ് അനധികൃത നിയമനങ്ങള്‍ നടത്തിയിരുന്നത്. സ്‌പേസ് പാര്‍ക്കിലെ നിയമനങ്ങളില്‍ വിദ്യാഭ്യാസ യോഗത ഉള്‍പ്പടെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ പരിശോധന നടത്തിയില്ല എന്ന് സര്‍ക്കാരും സമ്മതിച്ചിരിക്കുകയാണ്. ആ നിലയ്ക്ക് പി.ഡബ്‌ളിയു.സിയെ വിലക്കിയതു കൊണ്ടു മാത്രം കാര്യമാവില്ല. കണ്‍സള്‍ട്ടന്‍സികള്‍ വഴി നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും പരിശോധിക്കുകയും റദ്ദാക്കുകയും വേണം. കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ച് അനധികൃത നിയമനം നടത്തിച്ചവര്‍ക്കെതിരെയും നടപടി എടുക്കണം. കരാര്‍ ലംഘനം നടത്തിയെന്ന്…

  Read More »
 • NEWS

  സർക്കാരിൽ തിരുത്തൽ ,പി ഡബ്ലിയു സിയ്ക്ക് വിലക്ക് ,നടപടിയ്ക്ക് കാരണം സ്വപ്നയുടെ നിയമനം എന്ന് സൂചന

  കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ രണ്ട് വർഷത്തേക്ക് ഐടി പദ്ധതികളിൽ നിന്ന് വിലക്കി സർക്കാർ .യോഗ്യത ഇല്ലാത്ത ആളെ നിയമിച്ചു ,കരാർ വ്യവസ്ഥകൾ ലംഘിച്ചു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വിലക്ക് .കെ ഫോൺ കരാറും പുതുക്കി നൽകില്ല . കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത് .കേരളസ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ക്ച്ചർ ലിമിറ്റഡിന് കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജർ ആയി സ്വപ്ന സുരേഷിനെ നിയമിച്ചത് പി ഡബ്ലിയു സി മുഖേന ആയിരുന്നു .ഇക്കാര്യത്തിൽ അന്വേഷണവും നടന്നിരുന്നു .ഇതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് എന്നാണ് സൂചന . സ്വപ്ന സുരേഷിന്റെ നിയമനമാണോ വിലക്കിന് കാരണം എന്ന് കൃത്യമായി പറയുന്നില്ല .ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ നേരത്തെ ഒഴിവാക്കിയിരുന്നു .

  Read More »
Back to top button
error: