Month: December 2024
-
Kerala
അതിദാരുണം: ആലപ്പുഴയിൽ പൊലിഞ്ഞത് 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ ജീവൻ, 2 പേരുടെ നില ഗുരുതരം; അപകടം നടന്നത് സിനിമ കാണാന്‍ പോയപ്പോള്‍
ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ അതിദാരുണമായി മരണപ്പെട്ടത്. 5 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 6 പേര്‍ക്ക് പരിക്കേറ്റു. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീടുകളിലേയ്ക്കു കൊണ്ടുപോകും. വൈറ്റിലയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ബസിലെ നാലു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം…
Read More » -
Kerala
തെരുവു നായ്ക്കള്‍ ബോണറ്റിലേക്കു ചാടിക്കയറി, ചാലക്കുടിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു
തൃശൂര്‍: ചാലക്കുടിയില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞു. വെട്ടുകടവ് പാലത്തിന് മുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാറിനകത്തുണ്ടായിരുന്ന രണ്ടു പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാനായി പോയവരാണ് അപകടത്തില്‍പെട്ടത്. മേലൂരുള്ള മറ്റൊരു സുഹൃത്തിനെ കൂടെ കൂട്ടാനായാണ് ഇവര്‍ വെട്ടുകടവ് പാലം വഴി പോയത്. പാലം കയറിയതോടെ തെരുവ് നായകൂട്ടം കാറിന് നേരെ പാഞ്ഞടുത്തു. കാറിന് മുകളിലേക്ക് ചാടിയതോടെ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് റോഡിലൂടെ നിരങ്ങിയ കാര്‍ പാലത്തിന്റെ കൈവരികളിലിടിച്ച് നിന്നു. കൈവരികള്‍ തകര്‍ന്നിരുന്നെങ്കില്‍ കാര്‍ പുഴയിലേക്ക് പതിച്ചേനെ. ചാലക്കുടി മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. മാര്‍ക്കറ്റിലും, ബസ് സ്റ്റാന്റ് പരിസരത്തും നായ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്.
Read More » -
Crime
വളപട്ടണത്ത് ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; നിര്‍ണായകമായത് തിരിച്ചുവച്ച സിസി ടിവി ക്യാമറ; വിരലടയാള പരിശോധനയില്‍ കുടുങ്ങി ‘നല്ലവനായ’ അയല്‍വാസി
കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര്‍ കമ്മീഷണര്‍ അജിത് കുമാര്‍. മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25ാം തീയതിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. 19ാം തീയതി അഷ്റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. അതുകഴിഞ്ഞ് 24ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കര്‍ പൊട്ടിച്ച് അതിലുണ്ടിയിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയതായി മനസിലാക്കുന്നത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വീടിന്റെ പുറകിലുള്ള ജനല്‍ പൊട്ടിച്ചാണ് അയല്‍വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരെല്ലാം…
Read More » -
Kerala
ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചു; ബിജെപി നേതൃത്വത്തെ വെട്ടിലാക്കി തിരൂര്‍ സതീഷ്
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ഒന്നരക്കോടി രൂപ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചെന്ന് സതീഷ് ആരോപിച്ചു. ഈ പണം കൊണ്ടുപോയത് ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്. ഈ പണം എന്തുചെയ്‌തെന്ന് വെളിപ്പെടുത്തണമെന്ന് സതീഷ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ജില്ലാ ഘടകത്തില്‍ നടക്കുന്നതെല്ലാം കള്ളത്തരമാണ്. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നും സതീഷ് പറഞ്ഞു. കള്ളപ്പണമുപയോ?ഗിച്ച ആളുകളെ നിയമത്തിന്റ മുന്‍പില്‍ കൊണ്ടുവരണമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ 9 കോടിരൂപ 6 ചാക്കുകളിലാണ് കൊണ്ടുവന്നത്. കള്ളപ്പണം തടയും എന്നു പറഞ്ഞ് അധികാരമേറ്റ നരേന്ദ്രമോദിയുടെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു. പ്രധാനമന്ത്രി പറയുന്നത് അനുസരിച്ചാണെങ്കില്‍ കള്ളപ്പണം സൂക്ഷിച്ച ജില്ലാ കമ്മിറ്റി പിരിച്ചു വേണ്ടതാണ്. കൊണ്ടുവന്ന പണച്ചാക്ക് എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം എനിക്കറിയില്ലെന്നും സതീഷ് പറഞ്ഞു.
Read More » -
Kerala
കനത്ത മഴ: കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം
ശബരിമല :കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാര്‍ സത്രം, പുല്‍മേട്, എരുമേലി വഴിയുള്ള തീര്‍ഥാടനത്തിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടി ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതുവഴി തീര്‍ത്ഥാടനം പാടില്ലെന്നും ഉത്തരവിലുണ്ട്. അതിശക്തമായ മഴ തുടരുന്നതിനാല്‍ എരുമേലി- മുക്കുഴി വഴിയും സത്രക്കടവ് – പുല്ലുമേട് വഴിയുമുള്ള യാത്രകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിറക്കിയിരുന്നു. നിരോധനം സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വനം വകുപ്പിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചിരുന്നു. പമ്പാ സ്നാനവും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. പ്രതികൂല കാലാവസ്ഥ മൂലം ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ വരവില്‍ ഉണ്ടായ കുറവ് തിരക്ക് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
Read More » -
Kerala
വീട്ടില്‍ വൈദ്യുതി കിട്ടി, സന്തോഷത്താല്‍ കൂട്ടുകാരനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങി; വിദ്യാര്‍ഥിക്കു ദാരുണാന്ത്യം
കോഴിക്കോട്: വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തില്‍, വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പാറക്കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയില്‍ കനകത്ത് താഴെ കുനി ശശിയുടെ മകന്‍ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടില്‍ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തില്‍ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും വീടിനടുത്തുള്ള പാറക്കുളത്തില്‍ കുളിക്കാന്‍ പോയി. നീന്തല്‍ അറിയാത്ത സൂര്യജിത് കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തായ വിദ്യാര്‍ഥി സമീപത്തെ ക്ലബിലുണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവരാണ് സൂര്യജിത്തിനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.
Read More » -
Kerala
കലാമണ്ഡലത്തിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും
തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കലാമണ്ഡലത്തിലെ 134 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സാംസ്‌കാരിക വകുപ്പിന്റെ ഇടപെടലിലാണ് കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കാന്‍ തീരുമാനമായത്. പിരിച്ചുവിടല്‍ അസാധുവാക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലാമണ്ഡലത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സാധനങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക സ്വയം കണ്ടെത്തണമെന്ന് ധനവകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കലാമണ്ഡലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്. 134 വരെ ഒരുമിച്ച് പിരിച്ചുവിട്ടതോടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. മുന്നറിയിപ്പില്ലാതെ ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിട്ട നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
Read More » -
Kerala
”ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവര്‍, വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു”
കണ്ണൂര്‍: സിപിഎം നേതാവ് ജി സുധാകരനും ഭാര്യയും മനസ്സുകൊണ്ട് ബിജെപി അംഗത്വം സ്വീകരിച്ചവരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. സുധാകരനെ വീട്ടില്‍ പോയി കണ്ട് ഷോള്‍ അണിയിച്ചെന്നും ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു എന്നും ?ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ പോലെയായിരുന്നെങ്കില്‍ ഇ പി ജയരാജന്‍ ഇപ്പോള്‍ ബിജെപി വേദിയിലുണ്ടാകുമായിരുന്നെന്നും അദ്ദേ?ഹം കൂട്ടിച്ചേര്‍ത്തു. ‘വിശിഷ്ട വ്യക്തിത്വങ്ങളെ പോയി കാണണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് കമ്യൂണിസ്റ്റുകാര്‍ യഥാര്‍ഥ സഖാവായി കണക്കാക്കുന്ന ജി സുധാകരനെ ഞാന്‍ വീട്ടില്‍ പോയി കണ്ടത്. ഇക്കാര്യം പുറത്തു പറയേണ്ട എന്ന് തീരുമാനിച്ചതാണ്. പക്ഷേ പറയാതെ നിര്‍വാഹമില്ല. ഇത് നടന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല. ജി സുധാകരനെ വീട്ടില്‍ പോയി കണ്ട് ഷാള്‍ അണിയിക്കുകയും ഏകാത്മ മാനവ ദര്‍ശനം എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു. അദ്ദേഹം എന്നെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടു പോയി. പിന്നീട് അദ്ദേഹത്തിന്റെ പത്‌നിയുമായി ഒരു മണിക്കൂറോളം സംസാരിച്ചു. ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും അവര്‍…
Read More » -
NEWS
ഫുട്‌ബോള്‍ ആവേശം അതിരുവിട്ട് കലാപമായി; ഗിനിയില്‍ നൂറിലധികം ആരാധകര്‍ക്ക് ദാരുണാന്ത്യം
ലണ്ടന്‍: ഫുട്‌ബോള്‍ മത്സരത്തിനിടെ ആവേശം അതിരുവിട്ട് ആരാധകര്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറോകോറിലാണ് ഫുട്‌ബോള്‍ ആവേശം അതിരുവിട്ട് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. തലസ്ഥാന നഗരമായ കോണാക്രിയില്‍നിന്ന് 570 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. ”ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തികച്ചും ദാരുണമാണ്. മൃതദേഹങ്ങള്‍ വന്‍തോതില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ആശുപത്രിയുടെ വരാന്തയില്‍ ഉള്‍പ്പെടെ മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിട്ടുണ്ട്. മോര്‍ച്ചറി നിറഞ്ഞുകവിഞ്ഞു’ ഇവിടെ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ മരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി. പ്രദേശത്തെ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരവേദിക്കു പുറത്തുനിന്നുള്ളത് എന്ന പേരില്‍ ഒട്ടേറെ ദുരന്ത ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സ്റ്റേഡിയത്തിനു പുറത്തെ നിരത്തുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും ആളുകള്‍ ചേരിതിരിഞ്ഞ് തല്ലുന്നതും ഒരു വിഭാഗം ആളുകള്‍…
Read More »