Month: March 2022

  • Business

    ജുവലറികളുടെ വരുമാനം 15% വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

    മുംബൈ: സ്വര്‍ണ ജുവലറികളുടെ വരുമാനം 2022-23 ല്‍ 12-15 ശതമാനം വര്‍ധിക്കാനും പ്രവര്‍ത്തന മാര്‍ജിന്‍ 0.5-0.7 ശതമാനം ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2021-22 വരുമാനത്തില്‍ 20 മുതല്‍ 22 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്സ് വിലയിരുത്തുന്നു. സ്വര്‍ണ വില വര്‍ധനവും, ഡിമാന്റ് വര്‍ധിച്ചതും ജുവലറികളുടെ വരുമാനം കൂടാന്‍ കാരണമാകും. സംഘടിത മേഖലയിലെ 82 ജൂവല്‍റികളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 7.3 മുതല്‍ 7.5 ശതമാനം വരെ കൈവരിക്കാന്‍ സാധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 82 ജൂവല്‍റികളാണ് സംഘടിത മേഖലയിലെ മൊത്തം വരുമാനത്തിന്റെ 40 ശതമാനം നേടിയെടുക്കുന്നത്. ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും രത്‌നങ്ങളും, സ്വര്‍ണ ജൂവല്‍റികള്‍ക്കും നല്‍കുന്ന വായ്പയില്‍ 6 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വാടക, ജീവനക്കാരുടെ ചെലവുകള്‍, പരസ്യ ചെലവുകള്‍ എന്നിവ വര്‍ധിക്കുമെങ്കിലും സ്വര്‍ണ വില വര്‍ധനവും, വരും മാസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും സ്വര്‍ണ ജൂവല്‍റികള്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സഹായകരമായിരിക്കും. വികസനത്തിനും, സ്വര്‍ണ…

    Read More »
  • World

    “നവാസ് ഷെരീഫും പര്‍വേസ് മുഷ്‌റഫും നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി” – വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി; അട്ടിമറിക്ക് പിന്നില്‍ യുഎസ്

    ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ കടന്നുപോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പര്‍വേസ് മുഷ്‌റഫും ഇന്ത്യയുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. നവാസ് ഷെരീഫ് നേപ്പാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാക്കിസ്ഥാനികള്‍ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം. യുഎസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഇമ്രാന്‍ ഖാന്‍, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ യുഎസ് ആണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാക്കിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ക്രിക്കറ്റിലേതു പോലെ അവസാന പന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേര്‍ന്ന്…

    Read More »
  • Kerala

    ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

    ശാസ്താംകോട്ട: കുടുംബകലഹത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കോവൂര്‍ ഗവ. എല്‍പി സ്കൂളിനു സമീപം താമസിക്കുന്ന പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനു(45)ആണ് മരിച്ചത്. ഭാര്യ ലീനയെ വെട്ടി മാരകമായി പരുക്കേല്‍പ്പിച്ചശേഷം ബിനു വാടക വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലീനയെ ഗുരുതരനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴുത്തിലും കൈകാലുകളിലും വെട്ട് ഏറ്റിട്ടുണ്ട്. കൈപ്പത്തിലെ വെട്ട് ഏറെ ഗുരുതരമാണ്, ഇവരെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് അയച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. ലീന ഇസ്രയേലില്‍ ജോലിയിലായിരുന്നു ഒരാഴ്ച മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. ഈ ദമ്പതികൾക്ക് രണ്ടുമക്കളുണ്ട്.

    Read More »
  • NEWS

    രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ

    ഫൈസര്‍, മൊഡേര്‍ന, വാക്സിനുകള്‍ക്ക് യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കിയതോടെ പ്രായമായവര്‍ സ്വീകരിക്കേണ്ട രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസില്‍ വെച്ച് മാര്‍ച്ച് 29 ബുധനാഴ്ച നല്‍കി. സെപ്റ്റംബറില്‍ ബൈഡന്‍ ഒന്നാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. യു.എസ്. വെസ്റ്റ് കോസ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ അതീവ വ്യാപന ശക്തിയുള്ള BA2 ഒമിക്രോണ്‍ സബ് വേരിയന്റ് സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവര്‍ രണ്ടാമതു ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ഫെഡറല്‍ അധികൃതര്‍ അറിയിച്ചിരുന്നു. ആദ്യ ബൂസ്റ്റര്‍ ഡോസിനു ചുരുങ്ങിയത് നാലുമാസത്തിനു ശേഷമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത്. 65 വയസ്സിനു മുകളിലുള്ളവര്‍ കര്‍ശനമായും, 50 വയസ്സിനു മുകളില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് യു.എസ്. സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ.റോഷില വലന്‍സ്‌ക്കി നിര്‍ദ്ദേശിച്ചു. അമ്പതുവയസ്സിനു താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ഡോസ് വേണമോ എന്ന പഠനം നടത്തിവരികയാണെന്നും…

    Read More »
  • Kerala

    മാണി സി കാപ്പന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ

    യുഡിഎഫിൽ ഘടകകക്ഷികൾക്ക്‌ അതൃപ്‌തിയെന്ന മാണി സി കാപ്പന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുന്നത് അനൗചിത്യമാണ്‌. ഒരു പരാതിയും മാണി സി കാപ്പൻ ഉന്നയിച്ചിട്ടില്ല എന്നാണ് കോൺഗ്രസ്സ് വിശദീകരണം. എന്ത് പ്രേരണയിലാണ് ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനം കാപ്പൻ നടത്തിയതെന്നറിയില്ല. എന്ത് പരാതിയുണ്ടെങ്കിലും അത് പരിശോധിച്ച് പരിഹാരം കാണാനാണ് ശ്രമിക്കുന്നത് എന്നതാണ് കോൺഗ്രസ്സ് നിലപാട്. ഘടകകക്ഷികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ല അവരെ പരി​ഗണിക്കുന്നത്. ആർഎസ്‌പിയുമായുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കിയത് പോലെ ഇതും പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു.

    Read More »
  • India

    മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

    മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന നിലപാടിലാണ് സുപ്രീംകോടതി. സമിതിക്ക് എന്തൊക്കെ അധികാരം നൽകണമെന്നത് സംബന്ധിചുള്ള ശുപാർശകള്‍ കേരളവും ,തമിഴ്നാടും ഇന്ന് സമർപ്പിക്കും. റൂൾ കർവ് <span;>, ഗേറ്റ് ഓപ്പറേഷൻ എന്നിവയിൽ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകണം എന്നതാണ് കേരളത്തിന്റെ ആവശ്യം. 29ന് കേസ് പരി​ഗണിച്ചപ്പോൾ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റേയും തമിഴ്നാടിന്റേയും ആവശ്യം അം​ഗീകരിച്ചാണ് ഹർജി ഇന്ന് പരി​ഗണിക്കാൻ മാറ്റിയത്. വിഷയത്തിലെ സങ്കീർണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേല്‍നോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു. എന്നാല്‍ മേല്‍നോട്ട സമിതിയുടെ നിയന്ത്രണാധികാരം സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല. അണക്കെട്ടിന്‍റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്നാണ് തമിഴ്നാടിന്‍റെ നിലപാട്. എന്നാല്‍ റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്‍റേഷന്‍ എന്നിവയുള്‍പ്പടെ അണക്കെട്ടുമായി…

    Read More »
  • India

    സ്വതന്ത്രലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നത് : സീതാറാം യെച്ചൂരി

    മധുരയിൽ പാർടി തമിഴ്‌നാട്‌ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സീതാറാം യെച്ചൂരി. സ്വതന്ത്രലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ടിൽ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്ന്‌ യെച്ചൂരി പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡയും ഒപ്പം വിനാശകരമായ ഉദാരവൽക്കരണനയങ്ങളും നടപ്പാക്കുന്നു. സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ സു വെങ്കിടേശൻ എംപി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് ചുവപ്പ് വോളന്റിയർ മാർച്ച് പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പൊതുസമ്മേളനം യെച്ചൂരി ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവർ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

    Read More »
  • Crime

    മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

    മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. കൗൺസിലർ അബ്ദുൾ ജലീലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ UDF ഹർത്താൽ ആചരിക്കുകയാണ്. ഇരു പ്രതികളും ബൈക്കിൽ പിന്തുടർന്ന് ജലീൽ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ പയ്യനാട് വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ജലീൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മഞ്ചേരി ടൗൺ ജുമാ മസ്ജിദിൽ ആണ് ഖബറടക്കം . കൊലപാതകത്തിൽ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭ പരിധിയിൽ ഇന്ന് UDF ഹർത്താൽ ആചരിക്കുകയാണ്.

    Read More »
  • Health

    ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി  യു.എസ്. കോണ്‍സുല്‍ ചര്‍ച്ച  നടത്തി

    ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കുകയും സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു.കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി. കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാധ്യത എന്നിവ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് എളുപ്പത്തിലാക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ ഐവിഎല്‍പി എക്സ്ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്പ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ,…

    Read More »
  • Kerala

    കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണോ, ഇതാ ചില ധനസഹായ പദ്ധതികള്‍

    കാന്‍സര്‍ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. ദരിദ്രർക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 1. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള കുടുംബത്തിന് ഒരു വര്‍ഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരല്ലാത്ത ബി.പി.എല്‍ കുടുംബത്തിനും വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള എ.പി.എല്‍ കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും. 2. കാൻസർ സുരക്ഷാ പദ്ധതി കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസ്സില്‍ താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി. രോഗം സ്ഥിരീകരിച്ച ശേഷം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സാമൂഹികസുരക്ഷാ മിഷന്റെ കൗണ്‍സലര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍,…

    Read More »
Back to top button
error: