Life Style
-
കുഞ്ഞാറ്റാ… അമ്മയ്ക്കു നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടം; അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമിക്കണം; ദൈവത്തിനു നന്ദി: വൈകാരിക കുറിപ്പുമായി അതിജീവിത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ അതിവൈകാരികമായ രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് അതിജീവിത. രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെയുമാണ് കുറിപ്പ്. ‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ…’–യുവതി എഴുതുന്നു. ‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍…
Read More » -
തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്; പറ്റിയ ആളെക്കിട്ടന്‍ അതിലും പാട്! അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടി; കൊള്ളാവുന്നവര്‍ ഇല്ലെന്ന് കമ്പനികളും; ടാലന്റ് വിലയിരുത്തുന്നത് എഐ; ലിങ്ക്ഡ് ഇന്‍ സര്‍വേയില്‍ ആശങ്കയുമായി യുവാക്കള്‍
ന്യൂഡല്‍ഹി: 2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്‌മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം. തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു.…
Read More » -
സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് ഘോഷയാത്ര ഏഴുമുതല്‍ 13വരെ; എല്ലാ ജില്ലകളിലും പര്യടനം; കാസര്‍ഗോഡ് നിന്ന് തുടക്കം
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കു സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര ഏഴിനു രാവിലെ എട്ടിനു കാസര്‍ഗോഡ് മോഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ആരംഭിക്കും. 13ന് വൈകീട്ട് ആറിനു കലോത്സവ വേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ എത്തും. ആദ്യദിനം കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മാട് സിജെഎച്ച്എസ്എസ്, ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസ്, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ എവിഎസ് ജിവിഎച്ച്എസ്എസ് കരിവെള്ളൂര്‍, കണ്ണൂര്‍ ജിഎച്ച്എസ്എസ് പള്ളിക്കുന്ന്, ചിറ്റാരിപ്പറമ്പ് ജിഎച്ച്എസ്എസ്, വയനാട് ജില്ലയിലെ എസ്എച്ച്എസ്എസ് ദ്വാരക, മീനങ്ങാടി ജിഎച്ച്എസ്എസ്, മുട്ടില്‍ ഡബ്ല്യുഒവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണു സ്വീകരണം. രണ്ടാം ദിനമായ എട്ടിന് രാവിലെ 8.30ന് കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ ബിഇഎംജിഎച്ച്എസ്എസില്‍നിന്ന് ഘോഷയാത്ര ആരംഭിക്കും. രാമനാട്ടുകര എസ് പിബിഎച്ച്എസ്എസ്, മലപ്പുറം രാജ ജിഎച്ച്എസ്എസ്, കുറ്റിപ്പുറം ജിഎച്ച്എസ്എസ്, പാലക്കാട് ജില്ലയിലെ വട്ടേനാട് ജിവിഎച്ച്എസ്എസ്, ഷൊര്‍ണൂര്‍ കെവിആര്‍എച്ച്എസ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഒമ്പതിനു രാവിലെ എട്ടിനു ഇടുക്കി ജില്ലയിലെ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ്, തൊടുപുഴ ഡോ. എപിജെ എച്ച്എസ്എസ്, മുട്ടം ജിഎച്ച്എസ്, കാരികുന്നം ഗവ. എച്ച്എസ്എസ്,…
Read More »






