VIDEO
-
നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം “പാതിരാത്രി” പ്രോമോ ഗാനം പുറത്ത്
കൊച്ചി: നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ പ്രോമോ ഗാനം പുറത്ത്. ജേക്‌സ് ബിജോയ് സംഗീതം നൽകിയ ‘ നിലഗമനം‘ എന്ന ഈ ഗാനം ആലപിച്ചത് ചിന്മയി ശ്രീപദ ആണ്. ഗാനത്തിന് വരികൾ രചിച്ചത് മുത്തു. 2025 ഒക്ടോബർ 17 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടന്നത്. ടി സീരീസ് ആണ് വമ്പൻ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം…
Read More » -
റിയാദിൽ മദ്യശാല; ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി
റിയാദ്: ചരിത്രത്തിലാദ്യമായി മദ്യശാല തുറക്കാനുള്ള നീക്കവുമായി സൗദി അറേബ്യ .തലസ്ഥാനമായ റിയാദില്‍ മദ്യക്കട തുറക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന് റിപ്പോർട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉപഭോക്താക്കള്‍ മൊബൈല്‍ ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറൻസ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നും പറയുന്നു. അടുത്ത ആഴ്ച തന്നെ സ്റ്റോർ തുറന്നേക്കും. ഇസ്ലാമില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ സൗദിയില്‍ സമ്ബൂർണ മദ്യനിരോധന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, വിനോദസഞ്ചാരത്തിനും വ്യവസായത്തിനും രാജ്യം തുറന്നുകൊടുക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. പെട്രോള്‍ അടിസ്ഥാനമാക്കിയുള്ള സമ്ബദ് വ്യവസ്ഥക്ക് ശേഷം വിഷൻ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതികളുടെ ഭാഗമാണിതെന്നും കരുതുന്നു. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലാണ് പുതിയ സ്റ്റോർ തുറക്കുക. അമുസ്‌ലിംകള്‍ക്ക് മാത്രമായിരിക്കും…
Read More » -
പുത്തന്‍ വീഡിയോ ആല്‍ബവുമായി മഞ്ജരി
നിരവധി ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയ മഞ്ജരിയുടെ പുത്തന്‍ വീഡിയോ ആല്‍ബവും ശ്രദ്ധ നേടുന്നു. മഞ്ജരി തന്നെയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനവും ഗാനലാപനവും. വരികള്‍ മൊയ്ദ് റഷീദലിയുടേത്. ഒരു വിന്റേജ് ഫീല്‍ തരും ഈ ഗാനം. മലയാളത്തിലും ഹിന്ദി ഗസലുകളിലും സജീവമാണ് മഞ്ജരി.റാണി,ആണ്, ത തവളയുടെ ത,പുലിയാട്ടം തുടങ്ങിയവയാണ് മഞ്ജരിയുടെ പുതിയ പ്രോജക്ടുകള്‍.
Read More » -
മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത് :മന്ത്രി ശിവൻകുട്ടി -വീഡിയോ
“മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി എച്ചിന്റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല.ഡോ. മുനീർ തിരുത്തുമെന്നാണ് ഞാൻ കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ.…
Read More » -
കുത്തിയൊഴുകി കുറ്റാലം, സ്ത്രീകളെ ഒഴുക്കിക്കൊണ്ട്പോയി-വീഡിയോ
കുത്തിയൊഴുകി കുറ്റാലം, സ്ത്രീകളെ ഒഴുക്കിക്കൊണ്ട്പോയി https://youtu.be/u44wq8VDagg
Read More » -
മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി…പാഞ്ചലിമേട്-വീഡിയോ
മഞ്ഞിൻകൂടാരത്തിൽ രാപ്പാർക്കാൻ ഒരിടം. ഇടുക്കിയുടെ നെറുകയിലെ മറ്റൊരു സ്വർഗ്ഗ ഭൂമി…പാഞ്ചലിമേട് https://youtu.be/-jKTzJ1VkTE
Read More » -
രോഗിയുടെ ഛർദിൽ കോരിച്ചു സർക്കാർ ആശുപത്രി ജീവനക്കാരൻ, സംഭവം ഇരിഞ്ഞാലക്കുടയിൽ -വീഡിയോ
രോഗിയുടെ ഛർദിൽ കോരിച്ചു സർക്കാർ ആശുപത്രി ജീവനക്കാരൻ https://youtu.be/x8fr2_avGZo
Read More » -
കുത്തിയൊലിക്കുന്ന ഗംഗാ നദി, പാപ്പാ നേയും കൊണ്ട് നീന്തുന്ന ആന വൈറൽ-വീഡിയോ കാണാം
കുത്തിയൊലിക്കുന്ന ഗംഗാ നദി, പാപ്പാ നേയും കൊണ്ട് നീന്തുന്ന ആന വൈറൽ https://youtu.be/dlvqvypyLtM
Read More »

